തദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഓണറേറിയം ആയിരം രൂപ വർധിപ്പിച്ചു
തിരുവനന്തപുരം
തദേശ സ്വായം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം ആയിരം രൂപ പ്രകാരം വർധിപ്പിച്ച് ഉത്തരവായി. കഴിഞ്ഞ ബജറ്റിൽ തുക വർധിപ്പിക്കുമെന്ന് സർക്കാർ തീരുമാനിച്ചിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് 15800ൽ നിന്ന് 16800 ആയും വൈസ് പ്രസിഡന്റ് 13200ൽ നിന്ന് 14200 ആയും വർധിപ്പിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾക്ക് 9400ൽ നിന്ന് 10400 ഉം അംഗങ്ങൾക്ക് 8800ൽ നിന്ന് 9800 ആയും വർധിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് 15600, വൈസ് പ്രസിഡന്റ് 13000, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ 9800, അംഗങ്ങൾ 8600 എന്നിങ്ങനെയാണ് പുതിയ നിരക്ക്.
ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് 14200, വൈസ് പ്രസിഡന്റ് 11600, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ 9200, അംഗങ്ങൾ 8000 എന്നിങ്ങനെയാണ് വർധിപ്പിച്ചത്.
കോർപ്പറേഷനിൽ മേയർ 16800, ഡപ്യൂട്ടി മേയർ 14200, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ 10400, അംഗങ്ങൾ 9200 എന്നിങ്ങനെയാണ് നിരക്ക്. മുൻസിപ്പാലിറ്റിയിൽ ചെയർമാൻ 15600, വൈസ് ചെയർമാൻ 13000, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ 9800, അംഗങ്ങൾ 8600 ഉം ആയാണ് വർധിപ്പിച്ചത്.
ഓണറേറിയം വർധിപ്പിച്ചതിനെ തുടർന്നുണ്ടാകുന്ന അധിക ബാധ്യത ഗ്രാമപഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിൽ തനത് ഫണ്ടിൽ നിന്നും ജില്ലാ ബ്ലോക്ക് പഞ്ചായത്ത് ജനറൽ പർപ്പസ് ഫണ്ടിൽ നിന്നും ചെലവഴിക്കാനാണ് സർക്കാർ ഉത്തരവ്.
കേരളത്തിൽ ജനപ്രതിനിധികൾക്ക് വലിയ ഉത്തരവാദിത്വമാണ്. അംഗങ്ങളിൽ ഭൂരിഭാഗവും പൂർണസമയവും ജനപ്രതിനിധിയായി തന്നെയാണ് തുടരുന്നത്. മറ്റ് ജോലിക്ക് പോകുന്നവരുടെ എണ്ണം വളരെ കുറവാണ്. ജോലിക്ക് പോകുന്നവർക്ക് തന്നെ മാസത്തിൽ പകുതി ദിവസം പോലും ജോലി ചെയ്യാൻ പറ്റുന്നില്ല. പെൻഷൻ ലഭിക്കുന്ന വിരമിച്ച ജീവനക്കാർക്ക് മാത്രമാണ് വലിയ സാമ്പത്തിക ബുദ്ധിമുട്ട് ഇല്ലാത്തത്. എണ്ണയിട്ട .യന്ത്രം പോലെ പ്രവർത്തിക്കുന്ന ജന പ്രതിനിധികൾക്ക് അലവൻസിൽ വർധനവ് വരുത്തി ഇവരുടെ പ്രവർത്തനത്തെ കാര്യക്ഷമമായി ഉപയോഗിക്കുകയാണ് വേണ്ടത്.

ചെറിയ തോൽവിയിൽ ഇല്ലാതാകുന്ന കോൺഗ്രസും ബിജെപിയും
പി കെ ബൈജു
രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളായ കോൺഗ്രസിന്റെയും ബിജെപിയുടെയും കേരളത്തിലെ സ്ഥിതി പരിതാപകരമാണ്. ചെറിയ തോൽവി പോലും ഉൾകൊള്ളാൻ സാധിക്കാത്ത നേതൃത്വവും അണികളും ഈ രണ്ട് പ്രസ്ഥാനത്തിന്റെയും ശാപമാണ്. ദീർഘകാലം രാജ്യം ഭരിച്ച കോൺഗ്രസും ഇപ്പോൾ രാജ്യം ഭരിക്കുന്ന ബിജെപിയും ഉയർത്തുന്ന സന്ദേശം നാടിന് അപകടകരമാണ്.
കൂട്ടത്തോൽവിയെ തുടർന്ന് കോൺഗ്രസിലും യുഡിഎഫിലും ആകെ കലാപമാണ് രണ്ട് ദിവസമായി. വാക്പോരും സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപവും മൂർച്ഛിക്കുന്നതിനിടെ, ഒഴിയാൻ തയ്യാറല്ലെന്ന നിലപാടിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉറച്ച് നിൽക്കുന്നു. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും തന്നെ നീക്കുന്ന കാര്യം ഹൈക്കമാൻഡ് തീരുമാനിക്കട്ടെ എന്നാണ് മുല്ലപ്പള്ളി പറയുന്നത്. അതിനിടെ മുല്ലപ്പള്ളിയെ ഉറക്കംതൂങ്ങി പ്രസിഡന്റെന്ന് പരിഹസിച്ച് കോൺഗ്രസ് എംപി ഹൈബി ഈഡൻ കടുത്ത ആക്രമണം അഴിച്ചുവിട്ടു. ''എന്തിനാണ് നമുക്ക് ഇനിയും ഉറക്കം തൂങ്ങുന്ന ഒരു പ്രസിഡന്റ്'' എന്നാണ്‌ഹൈബിയുടെ ഫെയ്സ്ബുക് പേജിലെ ഒറ്റവരി പോസ്റ്റ്.
അടിക്ക് തുടക്കം കുറിച്ച് ധർമടത്തെ യുഡിഎഫ് സ്ഥാനാർത്ഥി സി രഘുനാഥാണ്. അതിന് പിന്നിലെ വികാരം തോൽവി മാത്രമല്ല കെ സുധാകരനെ കെപിസിസി പ്രസിഡന്റാക്കുക എന്ന ലക്ഷ്യമാണ്. എന്നാൽ മുതിർന്ന നേതാവ് കെസി ജോസഫ് സുധാകരന് തടയിടാൻ തയ്യാറാകുന്നു. കെ മുരളീധനരെയോ വിഡി സതീശനേയെ പ്രസിഡന്റാക്കണമെന്നാണ് ഇവരുടെ വാദം.
എ ഗ്രൂപ്പ് അണിയറയിൽ കളി ശക്തമാക്കിയിട്ടുണ്ട്. തിരുവഞ്ചൂർ രാധാകൃഷ്ണനെ പ്രതിപക്ഷ നേതാവാക്കാനാണ് ഇവരുടെ നീക്കം. ഉമ്മൻചാണ്ടിയുടെ മൗനാനുവാദവുമുണ്ട്. കോൺഗ്രസിൽ മേജർ ഓപ്പറേഷൻ വേണമെന്ന് കെ സി ജോസഫ് ആവശ്യപ്പെടുന്നത് ഇതിന്റെയെല്ലാം ഭാഗമാണ്.
അതിനിടെ കേരളത്തിൽ കോൺഗ്രസിന്റെ തോൽവിയെക്കുറിച്ച് ഹൈക്കമാൻഡ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനോട് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് ആവശ്യം.
മുസ്ലിംലീഗ്, ആർഎസ്പി, കേരള കോൺഗ്രസ് (ജോസഫ്) എന്നീ ഘടക കക്ഷികളും കോൺഗ്രസ് നേതൃത്വത്തിനെതിരെ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്.
പ്രതിപക്ഷ നേതാവാകാൻ ദില്ലിയിൽ നിന്ന് കേരളത്തിലെക്കെത്തിയ കുഞ്ഞാലിക്കുട്ടിക്കെതിരെയാണ് ലീഗിൽ പടയിളക്കം. അധികാരമില്ലാതെ ഒരഞ്ചുവർഷംകൂടിയെന്ന യാഥാർഥ്യമുൾക്കൊള്ളാനാവാതെ നേതാക്കൾക്കെതിരെ പരസ്യപ്രതികരണങ്ങളുമായി മുസ്ലിംലീഗ് അണികൾ രംഗത്ത് വന്നു. അണികൾക്കൊപ്പം മുതിർന്ന നേതാക്കളും ഉണ്ട്. അഴമതിക്കാരെ മൽസരിപ്പിച്ചതാണ് നാണം കെട്ട തോൽവിക്ക് കാരണമെന്ന് മുതിർന്ന നേതാവ് അബ്ദു റബ്ബ് പറയുന്നു. എംപി സ്ഥാനം രാജിവച്ചുള്ള പി കെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവാണ്‌തോൽവിക്ക് കാരണമെന്ന് മറു വിഭാഗം തിരിച്ചടിക്കുന്നു. ചരിത്രത്തിലില്ലാത്ത വോട്ടുചോർച്ചയും സീറ്റ് നഷ്ടവുമുണ്ടായതോടെ നേതൃത്വത്തിലും പ്രവർത്തകരിലും ചേരിതിരിഞ്ഞുള്ള കലഹമാണ്. നിയമസഭ, ലോക്സഭ, വീണ്ടും നിയമസഭ-അഞ്ചുവർഷത്തിനകം മൂന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയ കുഞ്ഞാപ്പയാണ് പാർടിയുടെ ദുരന്തമെന്ന് ആക്ഷേപിക്കുന്നതിൽ എംഎസ്എഫ്, യൂത്ത്ലീഗ് പ്രവർത്തകർവരെയുണ്ട്.. കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് പേജിലടക്കം ഇവർ പൊട്ടിത്തെറിക്കുന്നു.
കെ എം ഷാജി, വി കെ ഇബ്രാഹിംകുഞ്ഞ്, എം സി ഖമറുദ്ദീൻ--ഇവരെല്ലാം നൽകിയ സംഭാവന ചർച്ചചെയ്തിട്ട് കുഞ്ഞാപ്പയെ പ്രതിയാക്കാമെന്ന് മറു ചേരി തിരിച്ചടിക്കുന്നു. കുഞ്ഞാപ്പയുടെ വരവാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ക്ഷീണംതീർത്തതെന്ന വിലയിരുത്തലും ഇവർക്കുണ്ട്.
എം കെ മുനീറിന്റെ ചുവടുപിടിച്ചാണ് കുഞ്ഞാലിക്കുട്ടിക്കെതിരായ വിമർശനങ്ങളെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. കൊടുവള്ളിയിൽ കഷ്ടിച്ച് രക്ഷപ്പെട്ട മുനീറിന്പഴയ മണ്ഡലമായ കോഴിക്കോട് സൗത്തിലെ തോൽവിയും ക്ഷീണമായി. തോൽവിയോടെ കെ എം ഷാജിയും കുഞ്ഞാപ്പക്കെതിരായ ചേരിയെ പിന്തുണയ്ക്കുന്നു.


എം സി ഖമറുദ്ദീന്റെ ജ്വല്ലറി നിക്ഷേപ വെട്ടിപ്പ്, വി കെ ഇബ്രാഹിംകുഞ്ഞിന്റെ പാലാരിവട്ടം പാലം അഴിമതി, കെ എം ഷാജിയുടെ ഇഞ്ചിക്കൃഷിയടക്കമുള്ള അനധികൃത സമ്പാദ്യം എന്നിവ പാർടിക്ക് കളങ്കമാണെന്നും നല്ലൊരു വിഭാഗം വിശ്വസിക്കുന്നു. വോട്ടർമാർ എതിരായത് അഴിമതിക്കാരെ സംരക്ഷിച്ച നിലപാടിനാലാണെന്നാണ് ഇതുവഴി ഇവർ തിരിച്ചടിക്കുന്നു. അതേസമയം തമ്മിലടിയിൽ കുഞ്ഞാലിക്കുട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബിജെപിയിൽ കൂട്ട കലാപമാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ബാക്കി പത്രം. 30 സീറ്റു കിട്ടുമെന്നും അത് വെച്ച് ഞങ്ങൾ കേരളം ഭരിക്കുമെന്നും വീമ്പിളക്കിയവർക്ക് ഉള്ള സീറ്റ് പോയെന്ന് മാത്രമല്ല സ്ഥിരമായി ലഭിക്കുന്ന ലക്ഷക്കക്കിന് വോട്ടിലുണ്ടായ കുറവും ഇവരെ ഞെട്ടിക്കുന്നു. 90 സീറ്റിൽ ബിജെപി കോൺഗ്രസിന് വോട്ട് വിറ്റെന്ന് മുഖ്യമന്ത്രിയുടെ ആരോപണം കേരളം ഗൗരവത്തോടെ കാണണം. മുഖ്യമന്ത്രിയുടെത് വെറു ആരോപണം മാത്രമല്ല വിവിധ മണ്ഡലങ്ങളിലെ സ്ഥിതി വിവര കണക്കാണ്.
സമ്പൂർണ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റുന്നത് കേന്ദ്ര നേതൃത്വം തീരുമാനിക്കട്ടെ എന്നാണ് ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രന്റെ നിലപാട്. സുരേന്ദ്രനെതിരെ കേന്ദ്രത്തിലേക്ക് പരാതി പ്രവാഹമാണ്. ഇനി ബിജെപി മുന്നേറില്ലെന്നും ഉത്തരേന്ത്യയിലേതുപോലെ ഹെലികോപ്ടർ രാഷ്ട്രീയം കേരളത്തിൽ ചെലവാകില്ലെന്നും സി കെ പത്മനാഭൻ പറഞ്ഞത് ബിജെപിക്കുള്ളിൽ സുരേന്ദ്രനെതിരെ രൂപപ്പെട്ട കാർമേഘമാണ്. കാഞ്ഞിരപ്പള്ളിയിൽ 2000 ലേറെ വോട്ടുകൾ കോൺഗ്രസിന് മറിച്ചിട്ടുണ്ടെന്ന ബിജെപി സ്ഥാനാർഥികൂടിയായ അൽഫോൺസ് കണ്ണന്താനത്തിന്റെ വാക്കുകൾ വോട്ടുകച്ചവടത്തിന്റെ മുഖം വ്യക്തമാക്കുന്നു. ഓരോ ദിവസവും എൻഡിഎ സ്ഥാനാർത്ഥികൾ വോട്ട് കച്ചവടത്തിന്റെ കണക്കുമായി രംഗത്ത് വരികയാണ്. പാല, കുണ്ടറ, തൃപ്പുണിത്തുറ തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം മറിഞ്ഞത് കോടികൾ നൽകിയാണെന്നും വാർത്തകൾ വരുന്നു.
എൻഡിഎയോട് വിടപറയാൻ ബിഡിജെഎസ് തയ്യാറെടുക്കുന്നതായും സൂചനയുണ്ട്. എൻഡിഎ കൺവീനർ സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് തുഷാർ വെള്ളാപ്പള്ളി ബിജെപി നേതൃത്വത്തെ അറിയിച്ചു. കുണ്ടറ മണ്ഡലത്തിൽ ബിജെപി വോട്ട് മൂന്നിലൊന്നായി കുറഞ്ഞെന്നും ചതി നടന്നെന്നും എൻഡിഎ സ്ഥാനാർഥി വിളിച്ചുപറഞ്ഞത് ബിഡിജെഎസ്- ബിജെപി ബാന്ധവത്തിൽ വന്ന വിള്ളലുകളുടെ സൂചനയാണ്.
കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് വി മുരളീധരനും കെ സുരേന്ദ്രനും സ്ഥാനമൊഴിയണമെന്ന് ബിജെപിയിൽ ആവശ്യം. ഇവർക്കെതിരെ ആദ്യം മുതിർന്ന നേതാക്കളെ രംഗത്തിറക്കാനും തുടർന്ന് പാർടി കമ്മിറ്റികളിൽ തുറന്നടിക്കാനുമാണ് എതിർ വിഭാഗത്തിന്റെ നീക്കം. പി പി മുകുന്ദനും സി കെ പത്മനാഭനും സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചതും ഇതിന്റെ ഭാഗമാണ്. അടുത്ത ദിവസങ്ങളിൽ മറ്റു മുതിർന്ന നേതാക്കളും രംഗത്തുവരും. ശക്തമായ നീക്കം നടത്തുമെന്ന രീതിയിലുള്ള സന്ദേശം ശോഭ സുരേന്ദ്രൻ ഫെയ്സ്ബുക്കിലും പങ്കിട്ടു.
എതിർ ഗ്രൂപ്പുകാരുടെ നീക്കങ്ങളെ തെല്ലും വകവയ്ക്കേണ്ടെന്ന നലപാടിലാണ് മുരളീധരനും സുരേന്ദ്രനും. താൻ രണ്ടിടത്ത് മത്സരിച്ചതും ഹെലികോപ്ടർ ഉപയോഗിച്ചതുമാണോ നേമത്തും പാലക്കാട്ടും തൃശൂരിലും തോൽക്കാൻ കാരണമെന്നും സുരേന്ദ്രൻ ചോദിക്കുന്നു.
എന്നാൽ, കഴക്കൂട്ടമടക്കം തിരുവനന്തപുരം ജില്ലയിലെ വൻ തിരിച്ചടിയിൽ മറുപടിയില്ലാതെ കുഴങ്ങുകയാണ് സംസ്ഥാന നേതൃത്വം. കഴക്കൂട്ടത്ത് മത്സരിക്കാൻ മുരളീധരൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും കേന്ദ്ര നേതൃത്വമാണ് നീക്കം തടഞ്ഞത് ജയിക്കുമെന്ന് കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഉള്ള രാജ്യസഭാ സീറ്റ് കളഞ്ഞിട്ടുള്ള കളി വേണ്ടെന്നും കേന്ദ്ര നേതൃത്വം നിലപാടെടുത്തെന്നും വിരുദ്ധപക്ഷം പറയുന്നു. അങ്ങനെയാണ് ശോഭ സുരേന്ദ്രന് നറുക്ക് വീണത്.
തോൽവിയിലെ പാളിച്ച പഠിച്ച് മുന്നേറുന്നതിന് പകരം പരസ്പരം കടിച്ചു കീറുന്ന ഇവരെ നോക്കി രാഷ്ട്രീയ വിദ്യാർത്ഥികൾ പറയുന്നത് സിപിഐഎമ്മിനെ നോക്കി പഠിക്കാനാണ്. ലോകസഭാ തെരഞ്ഞെടുപ്പിലുണ്ടായ വൻ തോൽവി ഉൾകൊണ്ട് കൊണ്ട് ഒറ്റക്കെട്ടായി പ്രവർത്തിക്കുകയും എൽഡിഎഫിനെ നയിക്കുകയും ചെയ്ത് തുടർ ഭരണത്തിലെക്കെത്തിച്ചത് സിപിഐമ്മിന്റെ തെരഞ്ഞെടുപ്പ് മാനേജ്‌മെന്റാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

സാഗി പഞ്ചായത്താകാൻ കോളയാട്
(സൻസദ് ആദർശ് ഗ്രാമീൺ യോജന)
സ്വന്തം ലേഖകൻ
പേരാവൂർ
കെ കെ രാഗേഷ് എംപി മുൻ കൈയെടുത്ത് നടപ്പാക്കിയ സാഗി (സൻസദ് ആദർശ് ഗ്രാമീൺ യോജന) പദ്ധതിയുടെ നേട്ടം ലഭിച്ച പഞ്ചായത്താണ് കോളയാട്.
നിലവിലുള്ള പദ്ധതികളായ ഇന്ദിര ആവാസ് യോജന, പ്രധാൻ മന്ത്രി ഗ്രാമ സദക് യോജന, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി , പിന്നോക്ക മേഖല ഗ്രാന്റ് ഫണ്ട് മുതലായവയിൽ നിന്നുള്ള ഫണ്ടുകളും പാർലമെന്റ് അംഗം ലോക്കൽ ഏരിയ ഡെവലപ്മെന്റ് സ്‌കീം (എം പി എൽ ഡിഎസ്), ഗ്രാമപഞ്ചായത്തിന്റെ സ്വന്തം വരുമാനം, കേന്ദ്ര, സംസ്ഥാന ധനകാര്യ കമ്മീഷൻ ഗ്രാന്റുകൾ, കൂടാതെ കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത ഫണ്ടുകൾ എന്നിവയെല്ലാം ഉപയോഗിച്ച് ഗ്രാമീണ വികസനം ഇത് വഴി നടക്കും. നിലവിൽ 18 കോടി ചെലവിൽ കോളയാടുനിന്ന് മട്ടന്നൂർ വിമാനത്താവളത്തിലേക്ക് മെക്കാഡം റോഡ് നിർമിക്കാൻ സാധിച്ചു. തുടർ പ്രവൃത്തികളുടെ ഭാഗമായി പഞ്ചായത്തിന്റെ മുഖഛായ തന്നെ മാറ്റാൻ സാധിക്കും.
ടി ശങ്കരൻ പ്രസിഡന്റും വത്സ ഓലിക്കുഴിയിൽ വൈസ് പ്രസിഡന്റുമായ ഭരണസമിതിയാണ് ഡിസംബർ മാസം സ്ഥാനം ഒഴിഞ്ഞത്. മാലിന്യ നിർമാർജനത്തിനും ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനും കാർഷിക മേഖലയിലും നടപ്പാക്കിയ പദ്ധതികൾ ശ്രദ്ധേയമായിരുന്നു. ഇത്തരം നൂതന പദ്ധതികളുടെ തുടർച്ച ഏറ്റെടുക്കാനുള്ള ഉത്തരവാദിത്വമാണ് പുതിയ ഭരണ സമിതിക്കുള്ളത്.
പ്ലാസ്റ്റിക്ക് ബോട്ടിൽ ബൂത്ത്, മാലിന്യമില്ലാത്ത മംഗല്യം, വീട് വെക്കാൻ മരം നടൽ, ക്യാരിബാഗിനുപകരം സാരിബാഗ്, പൊന്നോമനയ്‌ക്കൊരു സ്‌നേഹമരം തുടങ്ങിയ പദ്ധതികളെല്ലാം ശ്രദ്ധേയമായിരുന്നു.
എം റിജി പ്രസിഡന്റും കെ ഇ സുധീഷ് കുമാർ വൈസ് പ്രസിഡന്റുമായ ഭരണ സമിതിയാണ് ഇപ്പോൾ അധികാരത്തിൽ. 15 അംഗ സമിതിയിൽ 7 സിപിഐഎം പ്രതിനിധികളും ഒരാൾ സിപിഐ പ്രതിനിധിയുമാണ്. 6 പേർ കോൺഗ്രസിന്റെ പ്രതിനിധിയാണ്.

ലീഡ് നില മെച്ചപ്പെടുത്തി മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ഷൈലജ. വോട്ടെണ്ണലിന്റെ രണ്ട് ഘട്ടങ്ങള്‍ പിന്നിടുമ്പോള്‍ 17753 വോട്ടുകള്‍ക്ക് കെ കെ ഷൈലജ മുന്നിലാണ്. രാവിലെ എട്ട് മണിയോടെയാണ് സംസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിച്ചത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ക്കേ മട്ടന്നൂരില്‍ കെ കെ ഷൈലജ മുന്നില്‍ത്തന്നെയാണ്. അതേസമയം കണ്ണൂര്‍ ജില്ലയില്‍ എല്‍ഡിഎഫിന്റെ ശക്തമായ മുന്നേറ്റമാണ് വോട്ടെണ്ണല്‍ പുരോഗമിച്ച് മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ വ്യക്തമാകുന്നത്. സജീവ് ജോസഫ് മത്സരിച്ച ഇരിക്കൂര്‍ മണ്ഡലത്തില്‍ മാത്രമാണ് നിലവില്‍ കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫിന് മുന്നേറ്റമുള്ളത്.പയ്യന്നൂര്‍, കല്യാശ്ശേരി, തളിപ്പറമ്പ്, അഴീക്കോട്, കണ്ണൂര്‍, ധര്‍മ്മടം, തലശ്ശേരി, കൂത്തുപറമ്പ്, പേരാവൂര്‍ എന്നീ മണ്ഡലങ്ങളിലും എല്‍ഡിഎഫിന് ശക്തമായ

സ.നായനാർ സമ്പന്നതയുടെ മടിത്തട്ടിൽ നിന്ന് സമരതീച്ചൂളയിലേക്ക്
ഡോ പി മോഹൻദാസ്
കേരളീയർക്ക് ഒരിക്കലും മറക്കാനാവാത്ത വ്യക്തിത്വമാണ് സഖാവ് നായനാരുടേത്. തന്റെ സ്വതസിദ്ധമായ നർമ്മ ഭാഷണങ്ങളിലൂടെ ചിരിച്ചും ചിരിപ്പിച്ചും നായനാർ സാധാരണ ജനങ്ങളുടെ പ്രിയങ്കരനായി. രാഷ്ട്രീയ എതിരാളികൾ പോലും അളവറ്റ ആദരവോടെ മാത്രമേ നായനാരെ കണ്ടിരുന്നുള്ളൂ. സമ്പന്നതയുടെ മടിത്തട്ടിൽ പിറന്നുവീണെങ്കിലും സാധാരണ ജനങ്ങളുടെ വേദനകൾക്കൊപ്പം നിൽക്കാൻ തയ്യാറായി എന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.
പഴയ മലബാറിലെ കല്യാശ്ശേരി ഗ്രാമത്തിൽ ഗോവിന്ദൻ നമ്പ്യാരുടെയും നാരായണി അമ്മയുടെയും മകനായി 1919 ഡിസംബർ 9ന് എറമ്പാല തറവാട്ടിലായിരുന്നു നായനാരുടെ ജനനം.
നായനാർ എന്നത് നേതാവ് എന്ന അർത്ഥത്തിൽ കോലത്തിരി ആ തറവാട്ടുകാർക്ക് നൽകിയ പ്രത്യേക പദവിയാണ്. കല്യാശ്ശേരിയുടെ അധികാര സ്ഥാനവും ഈ തറവാട്ടുകാർക്ക് ആയിരുന്നു. തികച്ചും യാഥാസ്ഥിതികരായിരുന്ന കല്യാശേരിയിലെ ഈ തറവാട്ടിൽ ദേശീയ പ്രസ്ഥാനത്തിന്റെയും സാമൂഹ്യ പരിഷ്‌കരണത്തിന്റെയും സൂര്യവെളിച്ചം കടത്തിവിട്ടത് ഏറമ്പാല കൃഷ്ണൻ നായർ എന്ന ഇകെ നായനാരായിരുന്നു.
1927ൽ നായനാരുടെ കുടുംബ വക നടത്തിയിരുന്ന കല്യാശ്ശേരി ഹയർ എലിമന്ററി സ്‌കൂളിൽ കുമാരൻ സുമുഖൻ എന്നീ ഹരിജൻ കുട്ടികളെ ചേർത്തതുമായി ബന്ധപ്പെട്ട് ഒരു വിവാദമുണ്ടായി. അധ്യാപകൻ ഈ കുട്ടികളെ ക്ലാസ്സിൽ നിന്നും പുറത്താക്കി. നായനാരുടെ അമ്മാവന്റെ മകനായ കെ പി ആർ ഗോപാലൻ, എം പി കൃഷ്ണൻ നമ്പ്യാർ തുടങ്ങിയവർ ഇതിനെതിരെ രംഗത്തുവന്നു. അതോടെ കോൺഗ്രസ് നേതാക്കൾ ഈ പ്രസ്ഥാനത്തിൽ ഇടപെട്ടു. ഗാന്ധിജിയുടെ ഏറ്റവും അടുത്ത അനുയായി ആയിരുന്ന സി എഫ് ആൻഡ്രൂസ്, കെ കേളപ്പൻ തുടങ്ങിയവർ കല്യാശ്ശേരിയിൽ എത്തി. അതോടെ പ്രശ്‌നത്തിന് പുതിയ മാനം കൈവന്നു. കല്യാശ്ശേരി പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ ശ്രദ്ധാ കേന്ദ്രമായി മാറുന്നത് ഈ സംഭവത്തോടെയാണ്. ഈ സംഭവത്തിനു ശേഷം കെ പി ആർ ഗോപാലൻ നായനാരുടെ മൂത്ത സഹോദരൻ ഇ നാരായണൻ നായനാർ തുടങ്ങിയവർ കോൺഗ്രസ് പ്രവർത്തകരായി മാറി. 1930-ലെ ജനുവരി 26ന് കല്ല്യാശ്ശേരിയിൽ ത്രിവർണ്ണ പതാക ഉയർത്തുകയും
സ്വാതന്ത്ര്യ പ്രതിജ്ഞ എടുക്കുകയും ചെയ്തു. സജീവ കോൺഗ്രസ് അനുഭാവിയും കുട്ടികളെ സംഘടിപ്പിക്കുകയും കോൺഗ്രസിന്റെ ചെറുതും വലുതുമായ സമരങ്ങളിൽ അവരെ പങ്കെടുപ്പിക്കുകയുമാണ് നായനാർ ഇക്കാലത്ത് ചെയ്തത്. തുടർന്ന് ഗാന്ധി തൊപ്പിയുമായി സ്‌കൂളിൽ പോയെങ്കിലും പല അധ്യാപകരും അതു നിരുത്സാഹപ്പെടുത്തി.

കേളപ്പന്റെ നേതൃത്വത്തിലുള്ള ഉപ്പുസത്യാഗ്രഹ ജാഥക്ക് കല്യാശ്ശേരിയിൽ സ്വീകരണം നൽകി. ജാഥാ സ്വീകരണത്തിൽ നായനാർ സജീവമായി പങ്കെടുക്കുകയും ജാഥയെ തളിപ്പറമ്പ് വരെ അനുഗമിക്കുകയും ചെയ്തു. കൃഷ്ണപിള്ളയുടെ ഉച്ചത്തിലുള്ള പാട്ടുകൾ നായനാരെ ആവേശം കൊള്ളിച്ചു. കൃഷ്ണപിള്ളയുടെ രൂപം ആദ്യമായി നായരുടെ മനസ്സിൽ പതിയുന്നത് ഈ ജാഥ യോടെയാണ്.
വീട്ടിൽ നിന്നും ശക്തമായ എതിർപ്പുണ്ടയെങ്കിലും അതൊന്നും വകവെക്കാതെ കോൺഗ്രസ് പ്രവർത്തനത്തിൽ സജീവമായി പങ്കാളിയായി. തളിപ്പറമ്പിലേക്ക് ജാഥ നയിച്ച കെ പി ആർ അറസ്റ്റ് ചെയ്യപ്പെടുകയും അവിടെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. കള്ളുഷാപ്പ് പിക്കറ്റിംഗ്
ഖാദി പ്രചാരണം എന്നിവയിലേക്കും ഇക്കാലത്ത് മുഴുകി പ്രവർത്തിച്ചു. ഇക്കാലത്താണ് കല്യാശ്ശേരിയിൽ ആദ്യമായി ഒരു വായനശാല ഉണ്ടാകുന്നത്. മലബാറിലെ ആദ്യകാല വായനശാലകളിൽ ഒന്നാണിത് സിവിൽ നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച ശ്രീഹർഷൻ എന്ന തൊഴിലാളിയുടെ പേരിലാണ് ഈ വായനശാല ഉയർന്നു വന്നത്. ഈ വായനശാലയാണ് പിന്നീട് ദേശീയ പ്രസ്ഥാനത്തിന്റെയും കർഷക പ്രസ്ഥാനത്തിന്റെയും സിരാകേന്ദ്രമായി മാറിയത്. ഈ വായനശാല കേന്ദ്രമാക്കി ഒരു ബാലസംഘവും രൂപീകരിച്ചു. ബാല സംഘത്തിന്റെ പ്രസിഡന്റ് നായനാർ ആയിരുന്നു. അതോടൊപ്പം വിദ്യാർഥികൾ അംഗങ്ങളായ ഒരു യൂത്ത് ലീഗും രൂപീകരിക്കപ്പെട്ടു. യൂത്ത് ലീഗ് പിന്നീട് സ്റ്റുഡൻസ് ഫെഡറേഷൻ ആയി മാറി. യൂത്ത് ലീഗ് വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങളുടെ പ്രധാന വേദിയായി മാറി. വായനശാല സ്ഥിരമായി ചർച്ചകളും യോഗങ്ങളും നടത്തുമായിരുന്നു. ഒരു കയ്യെഴുത്തു മാസികയും പുറത്തിറക്കി. കൃഷ്ണപിള്ള, കേരളീയൻ തുടങ്ങിയ നേതാക്കൾ ഇവിടെ നിത്യസന്ദർശകരാ യിരുന്നു. നായനാർ ഈ കൈയെഴുത്തു മാസികയിൽ ലേഖനങ്ങളും കവിതകളും സ്ഥിരമായി എഴുതിക്കൊണ്ടിരുന്നു. ഈ മാസികയുടെ കോപ്പി എടുത്തു കൃഷ്ണപിള്ള ആലപ്പുഴയിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു. 1936 ൽ എകെജിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്നും മദിരാശിയിലേക്ക് പോയ പട്ടിണി ജാഥയുടെ പല മുന്നൊരുക്കങ്ങളും നടന്നത് കല്യാശ്ശേരിയിൽ നിന്നാണ്. കെ പി ആർ ഗോപാലൻ ആയിരുന്നു ജാഥയുടെ മാനേജർ. എകെജി കല്യാശ്ശേരിയിൽ പ്രസംഗിക്കുകയും ചെയ്തു. 1939ൽ ബക്കളത്ത് നടന്ന പത്താം കേരള രാഷ്ട്രീയ സമ്മേളനം ( കെപിസിസി) കല്യാശ്ശേരിയുടെ ഉത്സവമായിരുന്നു മാങ്ങാട് പറമ്പിൽ കെട്ടി ഉണ്ടാക്കിയ പന്തലിലാണ് സമ്മേളനം നടന്നത്. കെ പി ആറായിരുന്നു മുഖ്യസംഘാടകൻ. നായനാർ സമ്മേളനത്തിൽ ആദ്യ അവസാനം പങ്കെടുക്കുകയും കെ പി ആറിനെ സംഘാടനത്തിൽ സഹായിക്കുകയും ചെയ്തു.
ഇക്കാലത്ത് ജമ്മിമാർക്കെതിരെ ഉള്ള പ്രവർത്തനങ്ങൾ സജീവമായി. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയും കർഷക സംഘവും ശക്തമായ സമരങ്ങളുമായി മുന്നേറി. കർഷകസമരങ്ങളിൽ പങ്കാളിയായില്ലെങ്കിലും നായനാർക്കും മറ്റു വിദ്യാർഥികൾക്കും എതിരെ ജന്മിമാർ കള്ളക്കേസുകൾ ചമച്ചു. ചിരട്ട മുട്ട് കേസ് അത്തരത്തിൽ ഒന്നായിരുന്നു. 1938 ൽ മലബാർ വിദ്യാർത്ഥി സംഘടന രൂപീകരിച്ചു. നായനാർ ജോ. ് സെക്രട്ടറിയായി.
1939ൽ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതോടെ കോൺഗ്രസിനെയും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെയും പ്രവർത്തനം കൂടുതൽ സജീവമായി . ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾക്ക് ആക്കം കൂടി. യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാതലത്തിൽ തന്നെ തൊഴിലാളികൾ സമരരംഗത്തിറങ്ങി.
1939 ൽ കോഴിക്കോട് ചേർന്ന വിദ്യാർത്ഥി സമ്മേളനത്തിൽ സംഘാടകനായി. സൗമ്യേന്ദ്ര നാഥ് ടാഗോറാണ് അധ്യക്ഷത വഹിച്ചത് അതേവർഷംതന്നെ ബ്ലാത്തൂരിൽ എൻ ജി രംഗയുടെ അധ്യക്ഷതയിൽ നടന്ന കർഷക സമ്മേളനത്തിലും പങ്കെടുത്തു. ഇക്കാലം ആയപ്പോഴേക്കും നായനാർ ഒരു മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി മാറി. യുദ്ധവിരുദ്ധ രാഷ്ട്രീയത്തിൽ തിളച്ചു മറയുകയായിരിന്നു മലബാറിൽ തൊഴിലാളി കർഷക പ്രസ്ഥാനങ്ങൾ. അതിന്റെ സമരങ്ങളും ശക്തി പെടുകയായിരുന്നു. പാപ്പിനിശ്ശേരി ആറോൺമിൽ അത്തരമൊരു പ്രധാനപ്പെട്ട കേന്ദ്രമായിരുന്നു. 1936ൽ സംഘടനാ സ്വാതന്ത്ര്യത്തിന് വേണ്ടി നടത്തിയ സമരങ്ങളുടെ തുടർച്ചയായി 1939- 40 വർഷങ്ങളിൽ വീണ്ടും അവിടെ സമര കാഹളം മുഴങ്ങി. കൃഷ്ണപിള്ളയുടെ നിർദ്ദേശമനുസരിച്ച് നായനാർ അവിടെ തൊഴിലാളി യൂണിയൻ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു.1940ൽ അവിടെ നടന്ന സാമ്രാജ്യത്വവിരുദ്ധ സമരം ഐതിഹാസികം ആയിരുന്നു. എകെജി, കൃഷ്ണപിള്ള, കേരളീയൻ തുടങ്ങിയ നേതാക്കൾ അവിടെ നിത്യ സന്ദർശകരായി. സർക്കാർ നിരോധനാജ്ഞ പുറപ്പെടുവിച്ചു. നായനാരെ അറസ്റ്റ് ചെയ്തു കണ്ണൂർ ജയിലിലടച്ചു. നായനാരുടെ ആദ്യ അറസ്റ്റ് അതായിരിന്നു.

 

 


1940 സെപ്റ്റംബറിലെ മൊറാഴ സംഭവം നായനാരുടെ ജീവിതത്തിൽ മറക്കാനാവാത്തതാണ്. കെ പി ആറിന്റെ നേതൃത്വത്തിൽ നടന്ന ഐതിഹാസിക സമരം മലബാർ രാഷ്ട്രീയത്തെ പിടിച്ചുലച്ചു. അവിടെ നിന്നും നായനാർ ഒളിവിൽ പോയി. മലയോര ഗ്രാമങ്ങളിൽ ആയിരുന്നു ഒളിവ് ജീവിതം നയിച്ചത്. കുറെ കഴിഞ്ഞാണ് നായനാർ മൊറാഴ കേസിൽ പ്രതിയല്ലെന്ന് അറിയുന്നത്. സഹോദരൻ ഇ നാരായണൻ നായനാർ പ്രതി പട്ടികയിൽ ഇടം പിടിക്കുകയും ചെയ്തു. കുറേക്കാലം കാസർകോടിന്റെ കിഴക്കൻ പ്രദേശങ്ങളിൽ തന്നെ ഒളിവുജീവിതം നയിച്ചു. അവിടെ രഹസ്യമായി കർഷകരെ സംഘടിപ്പിച്ചു. ആയിടക്കാണ് 1941 മാർച്ചിൽ കയ്യുരിൽ കർഷക ജാഥയെ ആക്രമിച്ച സുബ്ബരായൻ എന്ന പോലീസുകാരന്റെ മരണത്തെ തുടർന്ന് വീണ്ടും പ്രമാദമായ ഒരു കേസ് പൊട്ടിപ്പുറപ്പെടുന്നത്. കേസിൽ മൂന്നാം പ്രതിയായി നായനാർ ചേർക്കപ്പെട്ടു. വീണ്ടും ഒളിവ് ജീവിതം നയിക്കേണ്ടി വന്നു. വെസ്റ്റ് എളേരി പ്രദേശത്ത് ദീർഘകാലം ഒളിവിലായിരുന്നു കാട്ടിൽ ഭക്ഷണം പോലും കിട്ടാതെ കഴിച്ചുകൂട്ടേണ്ടി വന്ന നാളുകളായിരുന്നു പലയിടത്തും പോലീസ് വ്യാപകമായി വലവിരിച്ചെങ്കിലും നായനാരെ പിടികിട്ടിയില്ല. അവസാനം പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കി പെടുകയാണ് ഉണ്ടായത്. മുഖ്യപ്രതികളായ പോടോര കുഞ്ഞമ്പുനായർ, അപ്പു, ചിരുകണ്ടൻ, അബൂബക്കർ എന്നിവരെ 1943 ൽ കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റപ്പെടുകയാണല്ലോ ് ഉണ്ടായത്.
നായനാർ ഒളിവിൽ ഇരിക്കെ കോഴിക്കോട്ടേക്ക് പോയി. മൂത്ത സഹോദരൻ നാരായണൻ നായനാർ മൊറാഴ കേസിൽ പെട്ട് ജയിലിലായിരുന്നു. സഹോദരി ലക്ഷ്മിക്കുട്ടി മരണപ്പെടുകയും ചെയ്തു. വീട്ടിൽ അമ്മ ഒറ്റക്കാണെന്ന് ഉള്ളത് നായനാരെ ഏറെ ദുഃഖിപ്പിച്ചു. കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് തിരുവിതാംകൂറിലേക്ക് പോയ നായനാർ 1946 വരെ അവിടെ ഒളിവുജീവിതം നയിച്ചു . തിരുവിതാംകൂറിൽ സഖാവ് സി എസ് ഗോപാലപിള്ളയാണ് നായനാർ കലക്ടർ ഒരുക്കിയത്. ഒരു ക്രിസ്ത്യൻ കുടുംബത്തിന്റെ കൂടെ അദ്ദേഹം താമസിച്ചു. വായനയ്ക്കും പാർട്ടി ക്ലാസുകൾക്കും ഈ സന്ദർഭം നായനാർ ഉപയോഗപ്പെടുത്തി. തുടർന്ന് കാട്ടായിക്കോണം ശ്രീധർ കെ സി ജോർജ് തുടങ്ങിയവരുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എത്തിയ നായനാർ കേരള കൗമദിയിൽ പത്രപ്രവർത്തകനായി ജോലി നോക്കി. 1944ൽ കേരള കൗമുദി വിട്ട് നായനാർ 1946 ൽ കോഴിക്കോട് വന്നു. ദേശാഭിമാനിയിൽ കുറച്ചുകാലം പ്രൂഫ് റീഡറായി പ്രവർത്തിച്ചു. ദിനപത്രം ആയി മാറിയപ്പോൾ എഡിറ്റോറിയൽ സെക്ഷനിൽ ലേക്ക് മാറി 1948ൽ കൽക്കത്ത തീസിസിനെത്തുടർന്ന് മലബാറിൽ പോലീസ് നരനായാട്ട് ആരംഭിച്ചപ്പോൾ നായനാർ വീണ്ടും ഒളിവിൽ പോയി. പോലീസിന് പിടികൊടുത്തില്ല. 1951 ൽ കണ്ണൂർ കേന്ദ്രമാക്കി പ്രവർത്തിക്കുകയും വികാസം എന്ന വാരിക ആരംഭിക്കുകയും ചെയ്തു. അതേ വർഷം തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചിറക്കൽ താലൂക്ക് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1953 ൽ അഖിലേന്ത്യാ കിസാൻ സമ്മേളനം കണ്ണൂരിൽ നടന്നപ്പോൾ അതിന്റെ മുഖ്യ സംഘടകരിൽ ഒരാളായി.
1956 മുതൽ 67 വരെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു.ആയിടക്കാണ്‌കെ പി ആർ ന്റെ അനന്തരവൾ ശാരദയെ വിവാഹം കഴിക്കുന്നത് (1958)

 


1962 ഒക്ടോബറിൽ ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നായനാർ അറസ്റ്റുചെയ്യപ്പെട്ടു. പൂജപ്പുര ജയിലിൽ ആയിരുന്നു പാർപ്പിച്ചത്. 1946ൽ ചാത്തുണ്ണി മാസ്റ്ററുമായി ചേർന്ന് കോഴിക്കോട് നിന്ന് ചിന്ത വാരിക ആരംഭിച്ചു. പിന്നീട് അത് സിപിഐഎമ്മിന്റെ താത്വിക വാരികയായി മാറി. നായനാർ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1967ൽ പാലക്കാട് നിന്നും ലോക് സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നായനാർ 1971 ൽ കാസർകോട് മണ്ഡലത്തിൽ നിന്നും കടന്നപ്പള്ളി രാമചന്ദ്രൻ ചന്ദ്രനോട് പരാജയപ്പെട്ടു. 1970- 71 കാലത്തെ മിച്ചഭൂമി സമരത്തിൽ സജീവ പങ്കാളിയായിരുന്നു നായനാർ. 1972ലെ അഴീക്കോടന്റെ രക്തസാക്ഷിത്വവും സി എച്ച് കണാരന്റെ മരണവും നായനാർക്ക് വലിയ ആഘാതമായിരുന്നു. 1977 പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1974ൽ എ കുഞ്ഞിക്കണ്ണൻ മരണത്തെ തുടർന്ന് നടന്ന ഇരിക്കൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1975-ലെ അടിയന്തരാവസ്ഥക്കാലത്ത് വീണ്ടും ഒളിവിൽ ഇരുന്നു. 1980 ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രൂപീകരണത്തിൽ മുഖ്യപങ്കുവഹിച്ച നായനാർ 1983ലെ തെരഞ്ഞെടുപ്പിൽ മലമ്പുഴയിൽ നിന്നും വിജയിച്ച് മുഖ്യമന്ത്രിയായി.
ആന്റണി കോൺഗ്രസ് പിന്തുണ പിൻവലിച്ചതിനെ തുടർന്ന് 1981ൽ തന്നെ ആ മന്ത്രിസഭ രാജിവെച്ചു. 1987ലെ ത്രിക്കരിപ്പൂരിൽ നിന്നും മത്സരിച്ച വീണ്ടും മുഖ്യമന്ത്രിയായി. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായതിന്റെ റെക്കോർഡ് ഇപ്പോഴും നായനാർക്കാണ്. നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കർഷക തൊഴിലാളി പെൻഷൻ പോലുള്ള നിരവധി ക്ഷേമ പദ്ധതികൾ ആരംഭിച്ചത്. സമ്പൂർണ സാക്ഷരതാ യജ്ഞം (1990- 91 ) ജനകീയാസൂത്രണം (1997) വനിതാ ശാക്തീകരണത്തിൽ മാതൃകയായ കുടുംബശ്രീമിഷൻ പോലെ കേരളത്തെ വേറിട്ട് നിർത്തുന്ന നിരവധി മുന്നേറ്റങ്ങൾ കേരളത്തിന് കാഴ്ചവെക്കാൻ കഴിഞ്ഞതും അദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു.
സാധാരണക്കാരോട് ഏറ്റവും നന്നായി സംവദിച്ച നേതാവായിരുന്നു സഖാവ് നായനാർ. 2004ൽ മരിക്കുന്നതുവരെ ജനകീയനായി തന്നെ അദ്ദേഹം ജീവിച്ചു.

 

കോട്ടയം > മനോരമ ആഴ്ചപ്പതിപ്പ് ചീഫ് എഡിറ്ററും മലയാള മനോരമ പ്രിന്റർ ആൻഡ് പബ്ലിഷറും, മുൻ മാനേജിങ് എഡിറ്ററുമായ തയ്യിൽ കണ്ടത്തിൽ മാമ്മൻ വർഗീസ് (91) അന്തരിച്ചു.മലയാള മനോരമ മുഖ്യപത്രാധിപരായിരുന്ന കെ.സി. മാമ്മൻ മാപ്പിളയുടെ പൗത്രനും കെ.എം. വർഗീസ് മാപ്പിളയുടെ പുത്രനുമാണ് . സംസ്കാരം പിന്നീട്.
 1955 ൽ മനോരമയിൽ മാനേജരായി ചുമതലയേറ്റു .1965 ൽ ജനറൽ മാനേജരും 1973 ൽ മാനേജിങ് എഡിറ്ററുമായി. നിരവധി വിദേശ രാജ്യങ്ങളിൽ നിന്നും പത്രപ്രവർത്തനം, അച്ചടി, ബിസിനസ് എന്നിവയിൽ പരിശീലനം നേടിയിട്ടുണ്ട്.ന്യൂസ് പേപ്പർ മാനേജ്മെന്റിൽ ഇംഗ്ലണ്ടിലെ തോംസൺ ഫൗണ്ടേഷനിൽ പരിശീലനം നേടിയിട്ടുണ്ട്.
ഐഇഎൻഎസ് പ്രസിഡൻ്റ്, എബിസി ചെയർമാൻ, എൽ ഐ സി ദക്ഷിണമേഖല ഉപദേശക സമതിയംഗം, ഓർത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി- വർക്കിംഗ് കമ്മിറ്റിയംഗം, മാങ്ങാനം മന്ദിരം ആശുപത്രി ചെയർമാൻ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

 

സമ്പൂർണ സാക്ഷരതാ പ്രഖ്യാപനത്തിന് ഇന്ന് മുപ്പതാം പിറന്നാൾ
ഇന്ന് കേരളം സമ്പൂർണ സാക്ഷരതാ പ്രഖ്യാപനം നടത്തിയതിന്റെ മുപ്പതാം വാർഷികം. കൊച്ചു കേരളത്തിന്റെ അഭിമാനം 

ഡോ പി മോഹൻദാസ് എഴുതുന്നു

കേരളത്തിൽ സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം നടന്നിട്ട് ഇന്നേക്ക് 30 വർഷം ആയിരിക്കുന്നു. സമ്പൂർണ്ണ സാക്ഷരത പ്രസ്ഥാനം അഭൂത പൂർവ്വമായ ആയ ഒരു സാംസ്‌കാരിക പ്രസ്ഥാനം ആയിരുന്നു .അന്നുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ജനകീയ പങ്കാളിത്തവും ജനകീയ മുന്നേറ്റവും ഈ പ്രസ്ഥാനത്തിൻറെ ഭാഗമായി വളർന്നുവന്ന്‌നു.സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും പെട്ട ജനങ്ങൾ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽഈ പ്രസ്ഥാനത്തിൽ പങ്കാളികളായി. കേരളം അതുവരെ ദർശിച്ചിട്ടില്ലാത്ത സന്നദ്ധപ്രവർത്തകരുടെ ഒരു കൂട്ടായ്മയാണ് . അതിൻറെ തണലിലാണ് ഈ പ്രസ്ഥാനം വളർന്നു പന്തലിച്ചത്. അതുകൊണ്ടുതന്നെ ഈ മുന്നേറ്റം വമ്പിച്ച ഫലപ്രാപ്തി ഉളവാക്കുകയും ചെയ്തു . ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാക്ഷരതയിൽ കേരളം മുന്നിൽ ആയിരുന്നുവെങ്കിലും അന്നത്തെ കണക്ക് വച്ച് നോക്കിയാൽ ഏകദേശം 75 ശതമാനം പേരായിരുന്നു സക്ഷരരയി ഉണ്ടായിരുന്നത് . 75 ശതമാനത്തിൽ നിന്ന് ഇന്ന് 94 ശതമാനത്തിലേക്ക് ഈ പ്രസ്ഥാനം വഴി മാറ്റിയെടുക്കാൻ നമുക്ക് സാധിച്ചു . പക്ഷേ സാക്ഷരതാ പ്രസ്ഥാനത്തിൻറെ ഏറ്റവും വലിയ സംഭാവന 20% ആളുകളെ സാക്ഷര രാക്കി എന്നുള്ളത് മാത്രമല്ല , അതിലുപരി പഠനം എന്നത് ജീവിതകാലം മൊത്തം നടത്തേണ്ട ഒരു പ്രക്രിയയാണെന്നും വിദ്യാഭ്യാസം ഒരു പൗരന്റെ വളർച്ചയിൽ ഏറ്റവും അനിവാര്യമായ ഒന്നാണെന്നും ഉള്ള മനോഭാവം മൊത്തം ജനതയിൽ സൃഷ്ടിക്കാൻ സാധിച്ചു എന്നതാണ്. രക്ഷിതാക്കളിൽ കുട്ടികളെ സ്‌കൂളിൽ ചേർക്കേണ്ടതാണ് എന്ന ഒരു ബോധം വ്യാപകമായി ഉണ്ടാക്കാൻ ഈപ്രസ്ഥാനത്തിന് കഴിഞ്ഞു .അതുകൊണ്ടാണ് സാക്ഷരത പ്രസ്ഥാനത്തിന് ശേഷമുള്ള വർഷങ്ങളിൽ കേരളത്തിലെ സ്‌കൂളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് ഏകദേശം പൂർണമായി തന്നെ അവസാനിപ്പിക്കാൻ സാധിച്ചത് .അത് ചിലപ്പോ ൾ സാക്ഷരത പ്രസ്ഥാനത്തിൻറെ ഏറ്റവും വലിയ നേട്ടം അതുതന്നെയാണ് . സ്‌കൂളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് ഇല്ലാതായി എന്ന് മാത്രമല്ല പഠന രീതിയിൽ തന്നെ ഒരു മാറ്റം ഉളവാക്കാൻ സാക്ഷരതാ പ്രവർത്തനത്തിലൂടെ നമുക്ക് സാധിക്കുകയും ചെയ്തു. പുതിയ പഠനരീതി ആദ്യമായി പരീക്ഷിച്ചത് സാക്ഷരത പ്രവർത്തനത്തിന്‌ന്റെ മേഖലയിലായിരുന്നു .
കേവലമായ സാക്ഷരത ക്കപ്പുറത്ത് നമ്മുടെ ചുറ്റുപാടുകളെ കുറിച്ച്ചുംജീവിതത്തെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും എല്ലാം അവബോധം സൃഷ്ടിക്കാൻ ഈ പ്രസ്ഥാനം വഴി സാധിച്ചു . നിരവധി സന്നദ്ധപ്രവർത്തകർ ഇതിലൂടെ പൊതുരംഗത്തേക്ക് വന്നു . തുടർന്ന് വന്ന പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ വളർച്ചയിൽ ഈ പുതിയ സന്നദ്ധ സേവക സംഘം വലിയ പങ്കു വഹിച്ചതായി കാണാം. 50% സ്ത്രീസംവരണം പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിൽ വന്നപ്പോൾ അതിൽ മിക്കവാറും സാക്ഷരത പ്രവർത്തകരായിരുന്ന സ്ത്രീകളാണ് മുന്നണി യിലേക്ക് വന്നത് എന്ന് നമുക്ക് കാണാം. ഈ മേഖലയിൽ പ്രവർത്തിച്ച പലരും സമൂഹത്തിൻറെ പലസ്തലങ്ങളിലും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പിൽക്കാലത്ത് സജീവമായി വളർന്നു വന്നത് കാണാൻ സാധിക്കും . നമ്മുടെ ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ അടക്കം സാക്ഷരത പ്രവർത്തനത്തിൽ ശ്രദ്ധേയ മായി പ്രവർത്തിച്ചിരുന്നവർ ആണ് എന്നത് അഭിമാനകരമായ കാര്യമാണ്.

ഇത് ഒരു സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ പ്രവർത്തനമായിരുന്നു. കേരളത്തിന്റെ യശസ്സ് വാനോളം ഉ യർത്തിയ ഒരു സാമൂഹ്യ പോരാട്ടം തന്നെ ആയിരുന്നു അത്. ഇത് അജ്ഞത ക്കും അന്ധവിശ്വാസങ്ങൾക്കും എതിരായ പോരാട്ട ത്തോടൊപ്പം ശാസ്ത്രബോധവും യുക്തിബോധവും വളർത്തിയെടുക്കാനുള്ള ഒരു സാമൂഹ്യ പോരാട്ടം കൂടിയായിരുന്നു . ഇന്ന് കേരളം നേടിയ നിരവധി നേട്ടങ്ങളുടെ പിന്നിലെ കരുത്ത് സാക്ഷരതയും അതിലൂടെ ലഭിച്ച വിദ്യാഭ്യാസവും ആണ് എന്ന ത് അമാർത്യസെൻ അടക്കമുള്ള ചിന്തകർ സാക്ഷ്യപ്പെടുതിയകാര്യമാണ്. അതോടൊപ്പം പുരോഗമന പ്രസ്ഥാനങ്ങൾ വളർത്തിക്കൊണ്ടു വന്ന നിരവധി പോരാട്ടങ്ങളും കേരളത്തിന്റെ ഇന്നത്തെ വളർച്ചയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട കാരണമായി എന്നത് തർക്കമില്ലാത്ത വസ്തുതയാണ്. കേരളത്തിന്റെ സർവ തോ ന്മുഖ മായ പുരോഗതിക്ക് അടിസ്ഥാന മിട്ട സാക്ഷരതയും വിദ്യാഭ്യാസവും ഈ നാടിന്റെ എറ്റവും വലിയ സമൂഹ്യ മൂലധനം ആണ്. ഈ വിദ്യാഭ്യാസ പ്രക്രിയ കൂടുതൽ കരുത്തോടെ മുന്നോട്ട് പോകേണ്ടതുണ്ട്. ഈ മഹാ മാരി കാലത്ത് കേരളം പിടിച്ചു നിൽക്കുന്നത് നമ്മുടെ സാമൂ ഹ്യ സാക്ഷരത യിൽ ഉള്ള കരുത്ത് കൊണ്ട് തന്നെയാണ്. ഈ വിദ്യാഭ്യാസ പ്രക്രിയ കൂടുതൽ ചടുലത യോടെ മുന്നോട്ട് കൊണ്ടു പോകേണ്ടതുണ്ട്. കുറേ ക്കൂടി സമഗ്രമായ രീതിയിൽ സാക്ഷരത പ്രസ്ഥാനത്തെ പുനർ നിർമ്മിക്കേണ്ടത് ഈ കാലഘട്ടത്തിൽ അനിവാര്യ മാണ്.

 

 

 കുട ബക്ഷ് ഓറിയന്റൽ ലൈബ്രറി പാറ്റ്‌ന, ബീഹാർ

 വിനോദ് കുമാർ .കെ.ടി.
ലൈബ്രറിയൻ . LBS കോളേജ് ഓഫ് എഞ്ചിനീയറിംഗ് ,
കാസർഗോഡ്.കണ്ണൂർ
ഇന്ത്യയിലെ ദേശീയ പ്രാധാന്യമുള്ള ചുരുക്കം ചില ലൈബ്രറികളിൽ ഒന്നാണ് ബീഹാർ പാറ്റ്‌നയിലെ ഗംഗാ നദീ തീരത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന കുട ബക്ഷ് ഓറിയന്റൽ പബ്ലിക് ലൈബ്രറി .
മൗലാന മുഹമ്മദ് ബക്ഷ് എന്ന പണ്ഡിത ശ്രേഷ്ഠന്റെ കൈവശമുണ്ടായിരുന 1400 ൽ അധികം അമൂല്യമായ കയ്യെഴുത്തു പ്രതികൾ , അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം മകൻ ഖാൻ ബഹാദൂർ കുട ബക്ഷ് സംരക്ഷിക്കുകയും 21000-ൽ അധികം മാനുസ്‌ക്രിപ്റ്റുകളുമായ് 1891 ൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുകയും ചെയ്തു.
1969 ൽ പാർലമെന്റ് പാസാക്കിയ നിയമപ്രകാരം ദേശീയ പ്രാധാന്യമുള്ള ഡെപോസിറ്ററി ലൈബ്രറിയായ് ഇത് ഉയർത്തുകയും പ്രർത്തനം കേന്ദ്ര സാംസ്‌ക്കാരിക വകുപ്പിന്റെ കീഴിലാക്കുകയും ചെയ്തു. ബീഹാർ ഗവൺമെന്റിന്റെ കീഴിലുള്ള സ്വയം ഭരണ സ്ഥാപനമായ് പ്രവർത്തിക്കുന്ന ലൈബ്രറിയുടെ നടത്തി പ്പിനായ് ഒരു ട്രസ്റ്റ് രൂപീകരിക്കുകയും ദൈനം ദിന പ്രവർത്തനങ്ങൾ ഏകീകരിക്കുവാനായ് ലൈബ്രറി സയറക്ടറെ നിയമിക്കുകയും ചെയ്തു.
ലോകത്തിലെ തന്നെ മികച്ച ഇസ്ലാം സാഹിത്യകൃതികളാൽ സമ്പന്നമായ കുട ബക്ഷ് ലൈബ്രറിയിൽ ഇസ്ലാമിക് പഠനം, ടിബ്ബ് ( യുനാനി വൈദ്യശാസ്ത്രം) , താസ്‌കിം (ജീവചരിത്രം), തസാവു ഫ് ( മിസ്റ്റിസിസം) ചരിത്രം തുടങ്ങിയ വൈവിധ്യമാർന്ന ശേഖരം ഒരുക്കിയിരിക്കുന്നു. പൂർണ്ണമായും കമ്പ്യൂട്ടർവൽക്കരിച്ച ലൈബ്രറിയിൽ പുസ്തകങ്ങൾക്കും മാനുസ്‌ക്രിപ്റ്റുകൾക്കും പ്രത്യേക കാറ്റലോഗ് സംവിധാനവും എ പ്പെടുത്തിയിട്ടുണ്ട്.

എടപ്പാൾ ടു കാശ്മീർ
ചിന്നൻ സൈക്കിൾ യാത്രയിലാണ്‌
നൗഫൽ ചാല
കണ്ണൂർ
തമിഴ്‌നാട് സ്വദേശി ചിന്നൻ എടപ്പാൾ മുതൽ കാശ്മീർ വരെ സൈക്കളിൽ യാത്ര യിലാണ്.
കോവിഡില്ലാ രാജ്യമാണ് 26കാരനായ ചിന്നന്റെ ലക്ഷ്യം. മഹാമാരിയെ പിടിച്ച് കെട്ടാൻ എനിക്കൊന്നും ചെയ്യാനാകില്ലെങ്കിലും ബോധവൽക്കരണത്തിനാണ് 3500 ഓളം കിലോമീറ്റർ സൈക്കിളിൽ തന്റെ യാത്രയെന്നാണ് ചിന്നൻ പറയുന്നത്.
തമിഴ്‌നാട്ടുകാരായ ചിന്നന്റെ കുടുംബം ഇപ്പോൾ കേരളത്തിൽ എടപ്പാളിലാണ് താമസം. ശനിയാഴ്ച പുറപ്പെട്ട യാത്ര ഞായറാഴ്ച കണ്ണൂർ പിന്നിട്ടു. സൈക്കിളിന്റെ പിറകിൽ ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും സഞ്ചിയുമായാണ് യാത്ര. പോകുന്ന വഴിയിൽ നിന്ന് സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ചിന്നൻ.
ആക്രി വിറ്റ് ജീവിക്കുന്ന അമ്മയും രണ്ട് സഹോദരിയുമടങ്ങുന്നതാണ് ചിന്നന്റെ കുടുംബം.
ഹോട്ടലുകളിൽ ജോലി ചെയ്യുന്ന ചിന്നൻ എത്ര ദിവസം കൊണ്ട് കാശ്മീരിലെത്തുമെന്നൊന്നും അറിയില്ല. തന്റെ ഇൻസ്റ്റാഗ്രാം വഴി ബോധവൽക്കരണം ജനങ്ങളിലെത്തിക്കുകയാണ് ചിന്നന്റെ ലക്ഷ്യം.

വീഡിയോ കാണാൻ ചിത്രത്തിൽ ക്ലിക് ചെയ്യുക

 

 
 ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധ്യക്ഷ സ്ഥാനം റൗൾ കാസ്ട്രോ ഒഴിഞ്ഞു. 2018ൽ ക്യൂബയുടെ പ്രസിഡന്‍റ് സ്ഥാനം ഒഴിയുമ്പോൾതന്നെ മൂന്ന് വർഷത്തിനകം പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് റൗൾ കാസ്ട്രോ പ്രഖ്യാപിച്ചിരുന്നു. നിലവിലെ ക്യൂബൻ പ്രസിഡന്‍റായ മിഗ്യൂൽ ഡിയസ്ക്വനൽ റൗളിന്‍റെ പിൻഗാമിയാകും.ക്യൂബന്‍ വിപ്ലവത്തോടെ ഫിദല്‍ കാസ്ട്രോയാണ് രാജ്യത്തെ കാസ്ട്രോ യുഗത്തിന് തുടക്കമിട്ടത്. ഇപ്പോള്‍ റൗള്‍ കാസ്ട്രോ സ്ഥാനം ഒഴിയുന്നതോടെ അറുപത് വർഷം നീണ്ടു നിന്ന കാസ്ട്രോ യുഗത്തിന് കൂടിയാണ് ക്യൂബയിൽ അന്ത്യമാകുന്നത്.ഫി‍ദൽ കാസ്ട്രോയുടെ ഇളയസഹോദരനാണ് റൗൾ കാസ്ട്രോ. 1959 മുതല്‍ 2006വരെ ഫിദല്‍ കാസ്‌ട്രോ ആയിരുന്നു ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ജനറല്‍. ഫിദലിന്‍റെ പിന്‍ഗാമിയായാണ് റൗള്‍ ഈ സ്ഥാനം ഏറ്റെടുത്തത്.