തിരുവനന്തപുരം: സംസ്ഥാനത്ത് 141 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നൊരു മരണവുമുണ്ടായി. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. അദ്ദേഹത്തിന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയാണെന്നും കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി പറഞ്ഞു.

സംസ്ഥാനത്ത് 3481 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 1620 പേരാണ് ഇപ്പോൾ ചിക്തസയിലുള്ളത്. ആകെ രോഗികളിൽ 95 ശതമാനം പുറത്തു നിന്നെത്തിയവരാണ്.  തിരുവനന്തപുരത്ത് 8 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതിൽ ഒരു കുടുംബത്തിലെ 4 പേരും ഉൾപ്പെടുന്നു. രോഗ ലക്ഷേണം ഇല്ലാത്തവരിലും രോഗംസ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ആശങ്ക വേണ്ടെന്ന് വിദഗ്ധർ വ്യക്തമാക്കി. 20 ശതമാനം പേർക്കു മാത്രമാണ് തീവ്രമായ തോതിൽ ലക്ഷണമുള്ളത്. രോഗലക്ഷണങ്ങൾ പുറത്ത് കാണിക്കാത്തവരിൽ നിന്ന് രോഗ പകർച്ചയ്ക്ക് സാധ്യത കുറവാണെന്നും മുഖ്യമന്ത്രി പറഞ്

പൊതു സ്ഥലത്തുള്ള കരുതൽ വീട്ടിനകത്തും വേണം.പ്രത്യേകിച്ചും വയോധികരും കുഞ്ഞുങ്ങളുമായി ഇടപെടുമ്പോൾ. ഉറവിടം കണ്ടെത്താത്ത കേസുകൾ സമൂഹ വ്യാപനത്തിന്റെ സൂചനയാണ്.

ഇന്ത്യ മൊത്തമായി എടുത്താൽ ഉറവിടം കണ്ടെത്താനാകാത്തത് 40 ശതമാനം. കേരളത്തിൽ ഇത് 2 ശതമാനമാണ്. ഉറവിടം അറിയാതെ രോഗം ബാധിക്കുന്ന മേഖലയിൽ ക്ലസ്റ്ററുകൾ രൂപീകരിച്ച് കണ്ടയ്ൻമന്റ് സോണുകളായി തിരിച്ചാണ് പ്രതിരോധ പ്രവർത്തനം നടത്തുന്നത്. ഇതുവരെ ആ രീതി ഫലം കണ്ടു.

നിസ്സഹയാരായി നിൽക്കാനാകില്ല.വ്യാപന തോത് തടയാൻ സാധ്യമായ തെല്ലാം ചെയ്യുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് 60 പേരാണ് രോഗമുക്തി നേടിയത്. ഇന്നത്തെ രോഗം ബാധിച്ചവരിൽ 79 പേർ വിദേശത്ത് നിന്ന് വന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന 52 പേർ. സമ്പർക്കം 9 പേർ. ഇതിൽ ഒരു ആരോഗ്യപ്രവർത്തകയുമുണ്ട്. ദില്ലി 16 തമിഴ്നാട് 14 മഹാ 9 പശ്ചിമബംഗാൾ ഉത്തർപ്രദേശ് കർണാടക ഹരിയാന ആന്ധ്ര 2 വീതം മധ്യപ്രദേശ് മേഘാലയ ഹിമാചൽ 1 വീതം. പത്തനംതിട്ട, ആലപ്പുഴ - 27 വീതം. ആലപ്പുഴ 19, തൃശ്ശൂർ 14, എറണാകുളം 13, മലപ്പുറം 11, കോട്ടയം 8, കോഴിക്കോട് കണ്ണൂർ 6 വീതം, തിരുവനന്തപുരം കൊല്ലം 4 വീതം വയനാട് 2.