ടെറസില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവ് പിടിയില്‍. കോഴിക്കോട് നാദാപുരം കടമേരി കീരിയങ്ങാടി കല്ലുങ്കല്‍കുനില്‍ ബഷീറാണ് പിടിയിലായത്.

നാദാപുരം കടമേരിയില്‍ ആണ് സംഭവം. മൂന്ന് മാസത്തിലധികം വളർച്ചയുള്ള 11 കഞ്ചാവ് ചെടികളാണ് ഇയാളുടെ വീടിന്റെ ടെറസില്‍ നിന്നും കണ്ടെത്തിയത്.

നാദാപുരം സിഐയും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.

വടകര റൂറല്‍ എസ്പി ശ്രീനിവാസിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന.