കൊല്ലം ഏരൂരിൽ പത്താംക്ലാസുകാരൻ വാഴക്കൈയിൽ തൂങ്ങിമരിച്ച സംഭവം പുനലൂർ ഡിവൈഎസ്പി അന്വേഷിക്കും. മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഡിവൈഎസ്പിക്ക് കൈമാറിയത്.. പോസ്റ്റുമോർട്ടത്തിൽ തൂങ്ങിമരണമെന്ന് കണ്ടെത്തിയ സംഭവത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

ഏരൂർ ആലഞ്ചേരി സ്വദേശിയായ ബിജീഷ് ബാബുവിനെ കഴിഞ്ഞ ഡിസംബർ ഇരുപതാം തിയതിയാണ് വാഴക്കൈയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തൊൻപതാം തീയതി വൈകിട്ടു മുതൽ കാണാതായ ബിജീഷിന്റെ മൃതദേഹം വീടിൽ നിന്നും ഒന്നരകിലോമീറ്റർ അകലെയുള്ള പുരയിടത്തിലാണ് കണ്ടെത്തിയത്. സംഭവത്തിൽ ഏരൂർ പൊലീസ് അന്വേഷണം നടത്തി വരികയാണ്. അതിനിടെയാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് രക്ഷിതാക്കൾ പരാതിയുമായി മുന്നോട്ട് വന്നത്.