കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ കാലയളവ് നീട്ടി തമിഴ്‌നാട്. ജൂലൈ 31 വരെയാണ് ലോക്ക് ഡൗൺ നീട്ടിയത്. ആരോഗ്യ വിദഗ്ധരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ലോക്ക് ഡൗൺ നീട്ടാൻ തീരുമാനിച്ചത്.

തമിഴ്‌നാട്ടിൽ ഇന്ന് മാത്രം 3949 പോസിറ്റീസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ചെന്നൈയിൽ മാത്രം 2,167 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് മാത്രം 2 പേരാണ് കൊവിഡ് രോഗബാധയെത്തുടർന്ന് മരിച്ചത്.

തമിഴ്‌നാട്ടിൽ ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന രോഗ നിരക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 86,224 ആയി ഉയർന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 1,141 ആയി.