കുറ്റിക്കോൽ > കോവിഡ്‌  വ്യാപനത്തിനിടയിൽ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചു പ്രദേശിക കോൺഗ്രസ്‌ നേതാക്കളുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ കറക്കം.   കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് പി ജെ ലിസിയുടെയും പഞ്ചായത്തംഗം ജോസ് പാറത്തട്ടേലിന്റെയും പ്രാദേശിക കോൺഗ്രസ്‌ പ്രവർത്തകരുടെയും കൂടെയാണ്‌ എംപി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ മാസ്‌ക്‌പോലും കൃത്യമായി ധരിക്കാതെ സന്ദർശിച്ചത്.

കുട്ടികളോടും  വൃദ്ധരോടുമടക്കം എംപി  തോളിൽ കയ്യിട്ടും തലോടിയും എം പി ഇടപഴകി.പലരുമായി ചേർന്നു നിന്ന്‌ സെൽഫിയെടുത്തു.ലോക്‌ഡൗണിലുള്ള ചെർക്കളയിലെ മരണവീട്ടിൽനിന്നാണ് എംപി എത്തിയത് എന്ന വാർത്ത പരന്നതോടെ ജനങ്ങളാകെ പരിഭ്രാന്തരായി. എംപിക്കെതിരെയും  പഞ്ചായത്ത് പ്രസിഡന്റിനെതിരെയും രുക്ഷവിമർശം ഉയർന്നു.

കോവിഡ് മാനദണ്ഡം കാറ്റിൽപ്പറത്തിയുള്ള സന്ദർശനത്തിനെതിരെ  ഡിവൈഎഫ്ഐ ബേഡകം ബ്ലോക്ക് കമ്മറ്റി മുഖ്യമന്ത്രിക്കും  കലക്ടർക്കും പരാതി നൽകി.