ചെങ്കൊടിയെ പ്രണയിച്ച തട്ടത്തിൻ മറയത്തെ സൗദാത്ത യാത്രയായി

ചെങ്കൊടി പിടിച്ച നേതാക്കളെ ഏറെ ആരാധിച്ച നാട്ടുകാരുടെ പ്രിയപ്പെട്ട സൗദാത്ത യാത്രയായി

ചെങ്കൊടിയെ നെഞ്ചിലേറ്റിയ ശൂരനാട് തെക്ക് കുമരൻചിറ ചുങ്കശ്ശേരിയിൽ  സൗദാബീവി( 67 ) കഴിഞ്ഞദിവസം വിടവാങ്ങിയത് ഒറ്റയ്ക്കുള്ള ജീവിതയാത്രയിൽ നാട്ടുകാരെ ആയിരുന്നു അവർക്ക് താങ്ങും തണലും
ഗ്രാമത്തിൽ ഓരോ കുടുംബത്തിനും സ്നേഹാന്വേഷണവുമായി അവരെത്തും  അവിടത്തെ സുഖത്തിലും ദുഃഖത്തിലും പങ്കുചേരും സ്നേഹത്തോടെ നാട്ടുകാർ അവരെ സൗദാത്തെയെന്ന് വിളിച്ചു വിശേഷാവസരങ്ങളിൽ നാട്ടുകാരിൽ ചിലർ സമ്മാനങ്ങൾ നൽകുമായിരുന്നു . വസ്ത്രമാണ് സമ്മാനമായി നൽകുന്നത് എങ്കിൽ അത് ചുവപ്പു നിറത്തിലുള്ള ആവണം എന്ന് നിർബന്ധമാണ്. ഇഎംഎസ്,ഇ കെ നായനാർ .വിഎസ് അച്യുതാനന്ദൻ പിണറായി വിജയൻ ..തുടങ്ങിയ നേതാക്കൾ സൗദത്തയുടെ ആരാധന നേതാക്കൾ ആയിരുന്നു എന്ന് പൊതുപ്രവർത്തകനായ മുനീർ കുമരംചിറ സാക്ഷ്യപ്പെടുത്തുന്നു പ്രമേഹം മൂർച്ഛിച്ച് സൗദാത്ത മരണപ്പെട്ട വിവരം ഫേസ്ബുക്കിലൂടെ മുനീർ കുമരംചിറയാണ് അറിയിച്ചത് കണ്ടോൺമെൻറ് സോൺ ആയതിനാൽ സൗദത്തയുടെ അന്ത്യ യാത്രയിൽ ഒത്തുചേരാൻ കഴിയാത്ത പതിനായിരക്കണക്കിന് നാട്ടുകാർ ഫേസ്ബുക്കിലൂടെ അനുശോചനം അറിയിച്ചു സ്വന്തക്കാരും ബന്ധുക്കളുമായി നാട്ടുകാരെ കരുതിയ സൗദത്തയ്ക്കു കുമരം ചിറ ഗ്രാമം നിറകണ്ണുകളോടെ യാത്ര മൊഴി നൽകി