ഉജ്വലം, അതിമനോഹരം'; ബിഗ് ബിയുടെയും മനം കവർന്ന് കണ്ണൂരിന്റെ വാനമ്പാടി ഗായിക ആര്യ ദയാലിന്റെ ഗാനം

ഒരു ഗാനത്തിലൂടെ സാക്ഷാൽ അമിതാഭ് ബച്ചനെപ്പോലും അതിശയിപ്പിച്ചിരിക്കുകയാണ് മലയാളി ഗായിക ആര്യ ദയാൽ. 'സഖാവ്' കവിത ചൊല്ലി ശ്രദ്ധേയയായ ആര്യ ഇപ്പോൾ വ്യത്യസ്തമായ സംഗീത പരീക്ഷണങ്ങളിലൂടെയാണ് ഇന്ത്യയാകെ വൈറലായിക്കൊണ്ടിരിക്കുന്നത്.

കർണാടക സംഗീതത്തിലെ സ്വരങ്ങളും പാശ്ചാത്യ സംഗീതവും സമന്വയിപ്പിച്ചാണ് ആര്യയുടെ ഗാനം. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആര്യ പങ്കുവെച്ച ഗാനം നിമിഷങ്ങൾക്കുള്ളിൽ വൈറലായി മാറി. അങ്ങനെയാണ് കോവിഡ് ബാധിതനായി ആശുപത്രി ചികിത്സയിൽ കഴിയുന്ന അമിതാഭ് ബച്ചനും ഗാനം ശ്രദ്ധിച്ചത്.

'സംഗീതാസ്വാദനത്തിലെ എന്റെ പങ്കാളിയും അടുത്ത സുഹൃത്തുമായ ഒരാളാണ് ഈ വീഡിയോ എനിക്ക് അയച്ചത്. ഇതാരാണെന്ന് എനിക്കറിയില്ല.. പക്ഷെ ഇത്രയും പറയാം, കുട്ടീ, നിനക്ക് വളരെ പ്രത്യേക കഴിവ് തന്നെയാണുള്ളത്. ദൈവം അനുഗ്രഹിക്കട്ടെ. ഈ നല്ല സൃഷ്ടികൾ ഇനിയും തുടരുക. എൻറെ ആശുപത്രി ദിനത്തെ മറ്റൊരിക്കലുമില്ലാത്തവിധം നീ മനോഹരമാക്കി. കർണാടിക് സംഗീതവും വെസ്റ്റേൺ പോപ്പും സമന്വയിപ്പിക്കുക എന്നത് അത്ര നിസാരമല്ല. പക്ഷേ വളരെ ചടുലമായും എളുപ്പത്തോടെയുമാണ് അവൾ അത് ചെയ്തത്'- ബച്ചൻ കുറിച്ചു.

അപ്രതീക്ഷിതമായുള്ള ബച്ചന്റെ വാക്കുകൾ കേട്ട് ഏറെ സന്തോഷത്തിലാണ് ആര്യ. 'മേഘങ്ങൾക്ക് മുകളിലുള്ളതുപോലെയാണ് ഞാൻ. എന്റെ പാട്ട് താങ്കൾ കേൾക്കുമെന്ന് സ്വപ്‌നത്തിൽ പോലും ഞാൻ വിചാരിച്ചതല്ല. - ആര്യ ഫെയ്‌‌സ്‌ബുക്കിൽ കുറിച്ചു.

ചെറുപ്രായം മുതൽ കണ്ണൂരിലുള്ള വസുമതി ടീച്ചറുടെയും ജയശ്രീ ടീച്ചറുടെയും രാജീവ് ടീച്ചറുടെയും ശിക്ഷണത്തിലാണ് ആര്യ ദയാൽ സംഗീതം പഠിച്ചത് കഥകളി സംഗീതം പഠിക്കുന്നതിനായി ചെങ്ങോട്ടുകാവ് കലാമണ്ഡലം ഹരി മാഷിൻറെ സഹായം ആര്യ ദയാലിന് വേണ്ടുവോളം ലഭിച്ചിട്ടുണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് സ്റ്റേറ്റ് ലെവലിൽ 21 ഓളം A ഗ്രേഡ് സംഗീതത്തിൽ കരസ്ഥമാക്കിയിട്ടുണ്ട് സെൻറ് തെരേസാസ് സ്കൂളിൽ മ്യൂസിക്  ടീച്ചർ സുമ ടീച്ചറും ആര്യ ദയാ ലിന്റെ സംഗീത പഠനത്തിൽ മികവു പുലർത്താൻ സാധിച്ചിട്ടുണ്ട്
പിന്നീട്
ഉന്നത പഠനത്തിനു വേണ്ടി കോയമ്പത്തൂരിൽ പോയപ്പോൾ രണ്ടുവർഷത്തോളം എസ് ആർ കൃഷ്ണമൂർത്തി യുടെ വീട്ടിൽ പോയി സംഗീതം അഭ്യസിച്ചിട്ടുണ്ട്  2017 മുതൽ ലഘു നാടകങ്ങളിൽ അഭിനയിക്കുകയും സംഗീതത്തിൽ മാത്രമല്ല അഭിനയകലയിലും തൻറെ വ്യക്തിമുദ്ര ചാലിച്ച ട്ടുണ്ട്  കണ്ണൂർ നടാലിലെ ഊർപ്പഴശ്ശി കാവിനു സമീപത്തെ തൻറെ വീട്ടിൽ അച്ഛൻ ദയാലിനും അമ്മ റോജ ദയാലിനും ഒന്നിച്ചാണ് ഇപ്പോൾ ആര്യ ദയാൽ ഉള്ളത്

നേരത്തെ ഗായകരായ ഹരിഹരൻ, ശ്രീനിവാസ് എന്നിവരും ആര്യയെ അഭിനന്ദിച്ച് പ്രതികരിച്ചിട്ടുണ്ട്. തലശേരി ബ്രണ്ണൻ കോളേജിൽ എസ്എഫ്‌ഐ പാനലിൽ വൈസ് ചെയർപേഴ്‌സണായിരുന്നു ആര്യ.