ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ നാല് മാസത്തെ വരുമാന നഷ്ടം 150 കോടി രൂപ : മേഖലയിൽ പ്രത്യേക പാക്കേജ് വേണമെന്ന് ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ

കണ്ണൂർ 

കോവിഡ്19 മഹാമാരി കാരണം തൊഴിൽ നഷ്ടപ്പെട്ട് ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലും പന്തൽ ഉടമകളെയും അനുബന്ധ തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് ആവശ്യമായ സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു ഈ മേഖലയിൽ നാലു മാസം കൊണ്ട് 150 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
അതിജീവനത്തിനായി കഴിഞ്ഞ രണ്ടു മാസങ്ങളിൽ സർക്കാർ നൽകിയ ആയിരം രൂപ പ്രതിമാസം 3000 രൂപയായി വർധിപ്പിച്ചു നൽകണമെന്നാണ് ഈ മേഖലയിലുള്ളവരുടെ ആവശ്യം.
നിലവിലുള്ള ലോണുകൾക്ക് പലിശ ഒഴിവാക്കുകയും അഞ്ച് ലക്ഷം രൂപ വരെയുള്ള പലിശരഹിത വായ്പകൾ നൽകുകയും തിരിച്ചടവിന് മിനിമം രണ്ടു വർഷം കാലാവധി നൽകുകയും ചെയ്യുക.
കൊറോണ വൈറസിന്റെ അതിപ്രസരം മൂലം നിലച്ച എല്ലാ സാമൂഹിക സാംസ്കാരിക മത രാഷ്ട്രീയ പരിപാടികളും വൈറസിനെ തീവ്രത കുറയുന്ന മുറയ്ക്ക് സാമൂഹികവും ഗവൺമെൻറ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നടത്തുന്നതിനുള്ള അനുമതിയും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള അനുമതിയും നൽകുക.
പ്രൈവറ്റ് ജനറേറ്റർ വാഹനങ്ങൾക്കും ഗുഡ്സ് വാഹനങ്ങൾക്കും ടാക്സി ഇൻഷുറൻസ് എന്നിവ അടുത്ത ഒരു വർഷത്തേക്ക് ഒഴിവാക്കി നൽകുകയും സാധിക്കുമെങ്കിൽ അടുത്ത ആറുമാസത്തേക്ക് മുറിവാടക ഇളവ് ചെയ്തു തരുന്ന നടപടികൾ സ്വീകരിക്കുകയും ചെയ്യുക
ഈ പ്രത്യേക സാഹചര്യത്തിൽ വ്യാപാര വാണിജ്യ സ്ഥാപനങ്ങൾക്ക് വേണ്ടി വാഹനത്തിൽ സൗണ്ട് സിസ്റ്റം ഉപയോഗിച്ചുകൊണ്ടുള്ള പരസ്യ പ്രചാരണത്തിന് മൈക്ക് പെർമിഷൻ നൽകുക.
സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്ത തിരുവനന്തപുരം ജില്ലയിലെ ലൈറ്റ് ആൻഡ് സൗണ്ട് പ്രവർത്തകൻ ജംഷാദ് കുടുംബത്തിന് സാമ്പത്തികമായി സഹായം നൽകുകയും കുടുംബത്തിലെ ഒരാൾക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ഒരു സർക്കാർ ജോലി നൽകുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ (എൽ എസ് ഡബ്ല്യു എ കെ ) സർക്കാരിന് നിവേദനം നൽകിയിട്ടുണ്ട് .
പൂരങ്ങൾ തീർത്ഥാടനങ്ങൾ മറ്റു ഉത്സവങ്ങൾ എന്നിവ മുടങ്ങിയതോടെ ഏറ്റവും കുറവ് 150 കോടി രൂപയുടെ നഷ്ടം എങ്കിലും ഈ മേഖലയ്ക്ക് സംഭവിച്ചിരിക്കുന്നു കൂടാതെ ലൈറ്റ് ആൻഡ് സൗണ്ട് അനുബന്ധ സാധനങ്ങൾ വാങ്ങുന്ന ഇനത്തിൽ നികുതിയായി ലഭിക്കേണ്ട 20 കോടി രൂപയോളം സർക്കാരിനും നഷ്ടം സംഭവിച്ചിരിക്കുന്നു എന്ന് ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ശ്രീ രാഗം ബിജു ആസാദി ന്യൂസിനോട് പറഞ്ഞു