കൊണ്ടോട്ടി ബേബി മെമ്മോറിയൽ ആശുപത്രിയിൽ രക്തം ആവശ്യമുണ്ട്. എബി പോസിറ്റീവ്, ഓ നെഗറ്റീവ്, ഓ പോസിറ്റീവ് ഗ്രൂപ്പ് രക്തമാണ് അടിയന്തിരമായി ആവശ്യമുള്ളത്. അപകടത്തിൽ 14 പേർ മരിച്ചു എന്നാണ് അവസാനം പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്. ദുബായി – കോഴിക്കോട് 1344 എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. രാത്രി 7.45 ഓടെയാണ് അപകടം ഉണ്ടായത്. ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടക്കുകയായിരുന്നു. വിമാനത്തിന്റെ മുന്‍ഭാഗം കൂപ്പുകുത്തി.