രാജ്യത്ത് മരണം  അരലക്ഷം കടന്നു  ; മഹാരാഷ്ട്രയില്‍ മരണം 20,000 കടന്നു
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2.18 കോടി

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി 18 ലക്ഷത്തി ഇരുപത്തി ഏഴായിരത്തി നാനൂറ്റി അമ്പത്തി ഒമ്പതായി ഇതില്‍ 1 കോടി 45 ലക്ഷത്തി അറുപത്തി നാലായിരത്തി എണ്ണൂറ്റി ഇരുപത്തി ഏഴ് പേര്‍ രോഗമുക്തരായി. 7,73,095 പേര്‍ മരണപ്പെട്ടു.
   രാജ്യത്ത് കോവിഡ് മരണം അരലക്ഷം കടന്നു. മരണസംഖ്യയില്‍ ലോകത്ത് നാലാമതാണ് ഇന്ത്യ. ആയിരത്തിനടുത്ത് പ്രതിദിന മരണങ്ങളാണ്  രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രാജ്യത്ത് ആദ്യ മരണമുണ്ടായി 156 ദിവസമെടുത്താണ് മരണം അരലക്ഷം കടന്നത്. നാല്‍പ്പതിനായിരത്തില്‍നിന്ന് അമ്പതിനായിരമെത്താന്‍ വെറും 10 ദിവസം മാത്രം. ആകെ രോഗികള്‍ ഇരുപത്തിയാറരലക്ഷമായി. 6.78 ലക്ഷം രോഗികളാണ് ചികില്‍സയിലുള്ളത്.

മഹാരാഷ്ട്രയില്‍ മരണം 20,000 കടന്നു
മഹാരാഷ്ട്രയില്‍ കോവിഡ് മരണം ഇരുപതിനായിരം കടന്നു. ഞായറാഴ്ച 288  മരണമുണ്ടായി. ആകെ മരണം 20037. ഇവിടെ 11111 രോഗബാധകൂടി ഞായറാഴ്ച റിപ്പോര്‍ട്ടുചെയ്തു. തമിഴ്നാട്ടില്‍ മരണം 5766 ലെത്തി. ഞായറാഴ്ച 125 മരണംകൂടി. ഡല്‍ഹിയില്‍ 4196 പേര്‍  മരിച്ചു. കര്‍ണാടകയില്‍ കോവിഡ് മരണം നാലായിരത്തോടടത്തു. ഞായറാഴ്ച 124 പേര്‍കൂടി  മരിച്ചു. ആകെ മരണം 3956. ഗുജറാത്ത്–þ 2785, ആന്ധ്ര–þ 2650, യുപി–þ 2449,  ബംഗാള്‍–þ 2377, മധ്യപ്രദേശ്–þ 1105. കേരളത്തില്‍ ആകെ 156 പേര്‍മരിച്ചു.
   രാജ്യത്ത് കോവിഡ് മരണനിരക്ക് 1.93 ശതമാനമാണ്. മരണനിരക്ക് 0.4 ശതമാനം. രാജ്യത്ത് ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം.  
 
 
 
 
 
 

Most Read

  • Week

  • Month

  • All