കണ്ണൂര്‍
  പിഎസ് സിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുമെന്ന് ചെയര്‍മാന്‍ അഡ്വ എംകെ സക്കീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ലോക്ക് ഡൗണിനെ തുടര്‍ന്ന് മാറ്റി വെച്ച പരീക്ഷകള്‍ സെപ്തംബറില്‍ മുതല്‍  നടത്തും. ഇനി 400 വിജ്ഞാപനങ്ങള്‍ കൂടു പുറത്തിറക്കാനുണ്ട്.
പുതിയ രീതി ഡിസംബര്‍ മുതല്‍ ആരംഭിക്കും. രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ നടത്തുക. സ്ക്രീനിഗ് ടെസ്റ്റും എഴുത്ത് പരീക്ഷയും. മികവുള്ളവര്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കും. റാങ്ക് ലിസ്റ്റുകള്‍ സമയ ബന്ധിതമായി പ്രസിദ്ധീകരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. കോവിഡ് കാലത്തും പതിനായിരക്കണക്കിന് പേരെ നിയമിക്കാന്‍ സാധിച്ചു. പിഎസ് സിയെ കുറിച്ച് ശരിയായ ധാരണയില്ലാതത്ത് കൊണ്ടാണ് പല തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വിസിന്റെ പ്രാഥമിക പട്ടിക 26ന് പുറത്തിറക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. 

Most Read

  • Week

  • Month

  • All