കൊച്ചി> കൊച്ചിയിൽ പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ ഉത്തർപ്രദേശ്‌ സ്വദേശികൾ പിടിയിൽ. ഏലൂർ മഞ്ഞുമ്മലിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശികളായ ഷാഹിദ്(24), ഫർഷാദ് ഖാൻ(29), ഹനീഫ് ഷാ(28) എന്നിവരാണ് പിടിയിലായത്. മറ്റ് മൂന്ന് പ്രതികൾ സംസ്ഥാനം വിട്ടതായാണ് വിവരം.അതിഥി തൊഴിലാളിയുടെ മകളാണ്‌ ബലാത്സംഗത്തിന്‌ ഇരയായത്‌.

മാർച്ചിലാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്. മാതാപിതാക്കൾ ജോലി സംബന്ധമായി ഡൽഹിയിലായിരുന്നതിനാൽ മഞ്ഞുമ്മലിലെ ബന്ധു വീട്ടിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളായ പ്രതികൾ താമസിച്ചിരുന്നത് ഈ വീടിന് സമീപമായിരുന്നു. പെൺകുട്ടിയുമായി പരിചയത്തിലായ ശേഷം പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്.

കൗൺസിലിംഗിലാണ് പെൺകുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്. ഇടപ്പള്ളി ടോളിലും കുന്നുംപുറത്തും വച്ച് പീഡനം നടന്നതായും പെൺകുട്ടി പറഞ്ഞു. സംഭവത്തിൽ ഏലൂർ പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. മറ്റ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Most Read

  • Week

  • Month

  • All