വടക്കേ മലബാറിൽ ആദ്യമായി ഷോക്ക് വേവ് ലിത്തോട്രിപ്സി ആഞ്ചിയോപ്ലാസ്റ്റി ആസ്റ്റർ മിംസ് കണ്ണൂരിൽ നടത്തി.

കണ്ണൂർ:
വടക്കേ മലബാറിൽ ആദ്യമായി ഷോക്ക് വേവ് ലിത്തോട്രിപ്സി ആൻജിയോപ്ലാസ്റ്റി ആസ്റ്റർ മിംസ് കണ്ണൂരിൽ നടത്തി.ഹൃദയധമനികളിൽ കാൽസ്യം അടിഞ്ഞുകൂടുന്നത് മൂലം അതിസങ്കീർണമായ ബ്ലോക്ക് ഉള്ള രോഗിയെ ഇൻട്രാ വാസ്കുലാർ ഷോക്ക് വേവ് ആൻജിയോപ്ലാസ്റ്റി യിലൂടെ കണ്ണൂരിൽ സുഖപ്പെടുത്തി.കാൽസ്യം അടിഞ്ഞത് മൂലം ആൻജിയോപ്ലാസ്റ്റി ചെയ്യാൻ സാധിക്കാതെ ബൈപാസ് ചെയ്യേണ്ടി വരുന്ന രോഗികൾക്ക് ഈ നൂതന ചികിത്സാരീതി വളരെ ആശ്വാസകരമാണ്.ഹൃദയാഘാതം മൂലം ഹൃദയത്തിൻറെ പമ്പിംഗ് കുറയുകയും കിഡ്നി ഫെയിലിയർ വരികയും ചെയ്ത രോഗിക്കാണ് ഈ ചികിത്സാരീതി നടത്തിയത്.ഹൃദയ ധമനിയിൽ കാൽസ്യം അടിഞ്ഞുകൂടിയതിനാൽ ഈ രോഗിയിൽ സാധാരണ ആൻജിയോപ്ലാസ്റ്റിക്ക് ഉപയോഗിക്കുന്ന ബലൂൺ പലതവണ പൊട്ടുകയും സാധാരണ ആൻജിയോപ്ലാസ്റ്റി നടത്താൻ പറ്റാതെ വരികയും ചെയ്ത സാഹചര്യത്തിലാണ് രക്തധമനിയിലെ കാൽസ്യം നീക്കംചെയ്യാനുള്ള രണ്ടു നൂതന ചികിത്സാ രീതികൾ ആയ റോട്ടാ അബ്ലേഷൻ , ഷോക്ക് വേവ് ലിത്തോട്രപ്സിയും ഒരുമിച്ച് ഉപയോഗിച്ച് രക്തധമനിയിലെ അടിഞ്ഞ് കാൽസ്യം അതിസങ്കീർണവും നൂതനവുമായ ചികിത്സാ രീതിയിലൂടെ നീക്കം ചെയ്തത് സാധാരണഗതിയിൽ ഇത്തരം ദുഷ്കരമായ ബ്ലോക്കുകൾക്ക് ബൈപ്പാസ് സർജറിയാണ് അവലംബിക്കാറ് .പക്ഷേ സർജറി ചെയ്യാൻ ബുദ്ധിമുട്ടുള്ള രോഗികൾക്ക് ഇത്തരം നൂതന ചികിത്സാ രീതികൾ വഴി ബ്ലോക്ക് മാറ്റാൻ സാധിക്കും.
സാധാരണ ആൻജിയോപ്ലാസ്റ്റി പോലെ മൂന്നുദിവസം കഴിഞ്ഞ് ആശുപത്രി വിടാൻ സാധിക്കുന്നതാണ് എന്ന് ആസ്റ്റർ മിംമ്സിലെ കാർഡിയോളജി വിഭാഗം ഡോക്ടർമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.പത്രസമ്മേളനം ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ നിർവ്വഹിച്ചു.ശൈലജ ടീച്ചറുടെ അഭ്യർത്ഥനപ്രകാരം ആസ്റ്റർ മിംസ് കോഴിക്കോട് നിർധനരായ കാർഡിയോളജി രോഗികൾക്ക് വേണ്ടി നടപ്പിലാക്കിയ ആശ്വാസ് പദ്ധതി കണ്ണൂർ ആസ്റ്റർ മിംസിൽ കൂടി നടപ്പിൽ വരുത്തുവാൻ മാനേജ്മെന്റും കാർഡിയോളജി ഡിപ്പാർട്ട്മെന്റും തീരുമാനിച്ചു . അതിൻറെ പ്രഖ്യാപനം കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോക്ടർ പ്ലാസിഡ് സെബാസ്റ്റിൻ നിർവഹിച്ചു. പത്രസമ്മേളനത്തിൽ ആസ്റ്റർ മിംസ് ക്ലസ്റ്റർ സി ഇ ഒ ഫർഹാൻ യാസിൻ , സിഎംഎസ് ഡോക്ടർ സൂരജ് ,കാർഡിയോളജി വിഭാഗം ഡോക്ടർ മാരായ പ്ലാസിഡ് സെബാസ്റ്റ്യൻ, അനിൽ കുമാർ എം കെ, ഉമേശൻ സി വി , വിനു എന്നിവർ പങ്കെടുത്തു

Most Read

  • Week

  • Month

  • All