കൊടക് തെരഞ്ഞെടുപ്പ്: ജില്ലയില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു

കൊടക് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഡ്രൈ ഡേ പ്രഖ്യാപിച്ചു. കൂര്‍ഗ് ബോര്‍ഡറില്‍ നിന്നും ജില്ലയുടെ അഞ്ച് കിലോമീറ്റര്‍ പരിധിയിലാണ് ഡ്രൈ ഡേ. ഡിസംബര്‍ 25 ന് വൈകിട്ട് അഞ്ച് മണി മുതല്‍ ഡിസംബര്‍ 27 അര്‍ധരാത്രി വരെയും ഡിസംബര്‍ 29 അര്‍ധരാത്രി മുതല്‍ 30 ന് അര്‍ധരാത്രി വരെയുമാണ് ഡ്രൈ ഡേ. ഈ കാലയളവില്‍ മദ്യം വില്‍ക്കുവാനോ വിതരണം ചെയ്യുവാനോ പാടില്ല. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കണ്ണൂര്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

Most Read

  • Week

  • Month

  • All