തിരുവനന്തപുരം ഒറ്റശേഖരമംഗലത്ത് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കോൺഗ്രസ് ഗ്രൂപ്പ് പോര്. എ ഗ്രൂപ്പിൽ നിന്ന് ജയിച്ച പ്രസിഡന്റ് സ്ഥാനാർത്ഥിയായ വനിതയെ ഐ ഗ്രൂപ്പ് പ്രവർത്തകർ വീട് കയറി മർദിച്ചു. മണക്കാല വാർഡിൽ നിന്ന് ജയിച്ച ജോയിസ്.കെക്കാണ് മർദനമേറ്റത്.

വിപ്പ് ഒപ്പിടാൻ നിർബന്ധിച്ചാണ് മർദിച്ചതെന്ന് ജോയിസ് പറഞ്ഞു. ഐ ഗ്രൂപ്പ് നേതാക്കളായ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വട്ടകക്കുഴി സാംകുട്ടി, യൂത്ത് കോൺ മണ്ഡലം പ്രസിഡന്റ് ബിപിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മർദനം. കണ്ടലാറിയാവുന്ന പത്തോളം ഐ ഗ്രൂപ്പ് പ്രവർത്തകർക്കെതിരെ ജോയിസ് ആര്യങ്കോട് പൊലീസിൽ പരാതി നൽകി.

വസ്ത്രത്തിൽ പിടിച്ച് വലിച്ച് അപമാനിക്കാനും ശ്രമിച്ചതായി ജോയിസ് പറഞ്ഞു. ജോയിസ് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

Most Read

  • Week

  • Month

  • All