കണ്ണൂര്‍
സഹകരണ കേന്ദ്ര നിയമ ഭേദഗതിയോടെ സംസ്ഥാനത്തെ ഭൂരിഭാഗം സഹകരണ ബേങ്കുകളും ബേങ്കുകളല്ലാതായി മാറും. റിസര്‍വ്വ് ബേങ്കിന്റെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെല്ലാം ബേങ്ക് എന്ന പേര് മാറ്റേണ്ടി വരും. ഏപ്രില്‍ 1 മുതല്‍ നിയമം പ്രബാല്യത്തില്‍ വരും. സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിടുന്ന കേന്ദ്ര നിയമ ഭേദഗതി ചര്‍ച്ചചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തീയതി തീരുമാനിച്ചില്ല. കോണ്‍ഗ്രസും ബിജെപിയും അടക്കമുള്ള കക്ഷികള്‍ യോജിക്കുമെന്നാണ് പ്രതീക്ഷയെന്നും മാധ്യമങ്ങളോട് മന്ത്രി പ്രതികരിച്ചു.
ചര്‍ച്ചകൂടാതെയാണ് ബാങ്കിങ് നിയന്ത്രണ നിയമം കൊണ്ടുവന്നത്. കേരളത്തിലേത് ശക്തമായ സഹകരണ പ്രസ്ഥാനമാണ്. ഇതിനെ തകര്‍ക്കാന്‍ ലക്ഷ്യംവച്ചാണ് കേന്ദ്രനിയമം. സഹ. ബാങ്കുകളുടെ അടിത്തറ തകര്‍ക്കുന്ന നിയമം അംഗീകരിക്കില്ല. സഹകരണ നിയമമനുസരിച്ചാണ് സംസ്ഥാനത്തെ സഹ. ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയെ റിസര്‍വ് ബാങ്കിന്റെ കൈപ്പിടിയിലൊതുക്കാനുള്ള നീക്കം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ സംസ്ഥാന സഹകരണ ബേങ്ക് കേരള ബേങ്ക് യാഥാര്‍ത്ഥ്യമായതോടെ സഹകരണ ബേങ്കുകളെ ഇതിന്റെ കീഴിലാക്കാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.

Most Read

  • Week

  • Month

  • All