പാലക്കാട് 

പാലക്കാട് ആറു വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പൂളക്കാട് സ്വദേശിനി ഷാഹിദയാണ് തന്റെ മൂന്നാമത്തെ മകനായ ആദിലിനെ കൊലപ്പെടുത്തിയത്. ഞായറാഴ്ച്ച പുലർച്ചെ നാലുമണിക്കാണ് നാടിനെ നടുക്കിയ സംഭവം. ഷാഹിദയെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ദൈവവിളി ഉണ്ടായെന്നും മകനെ ബലികൊടുക്കുന്നു എന്നുമാണ് ഷാഹിദ പൊലീസിനെ അറിയിച്ചതെന്നാണ് വിവരം.
വീട്ടിലെ കുളിമുറിയിൽ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊല നടത്തിയ ശേഷം അവർ തന്നെയാണ് പൊലീസിനെ ഫോൺ വിളിച്ച് വിവരം പറഞ്ഞത്. സംഭവസമയത്ത് അവരുടെ ഭർത്താവും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. പൊലീസ് വീട്ടിലെത്തിയതിന് ശേഷമാണ് തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന ഭർത്താവ് കൊലപാതകം അറിയുന്നത്.
മൂന്നുമാസം ഗർഭിണിയാണ് ഷാഹിദ.

 

Most Read

  • Week

  • Month

  • All