കണ്ണൂർ
ചലച്ചിത്ര അക്കാദമി സംസ്ഥാനത്തെ നാല് മേഖലകളിലായി സംഘടിപ്പിക്കുന്ന 25ാമത് ഐ.എഫ്.എഫ്.കെയുടെ തലശ്ശേരി പതിപ്പിന് ചൊവ്വാഴ്ച തിരിതെളിയും. സാംസ്‌കാരിക മന്ത്രി എ.കെ ബാലൻ മേളയുടെ ഉദ്ഘാടനകർമ്മം ഓൺലൈനായി നിർവഹിക്കും. ലിബർട്ടി ലിറ്റിൽ പാരഡൈസിൽ വൈകുന്നേരം ആറു മണിക്ക് നടക്കുന്ന ചടങ്ങിൽ കഥാകൃത്ത് ടി പത്മനാഭൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ള തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടന ചിത്രമായി ജാസ്മില സബാനിക് സംവിധാനംചെയ്ത ബോസ്‌നിയൻ ചിത്രം ക്വോ വാഡിസ്, ഐഡ പ്രദർശിപ്പിക്കും. ബോസ്‌നിയൻ വംശഹത്യയുടെ പിന്നാമ്പുറങ്ങൾ ആവിഷ്‌കരിക്കുന്ന ചിത്രം മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കർ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

കോവിഡ് ടെസ്റ്റ് തുടങ്ങി, ആദ്യ
ദിനം പത്ത് പേർക്ക് കോവിഡ്
കണ്ണൂർ
പ്രതിനിധികൾക്കുള്ള കോവിഡ് ആൻറിജൻ ടെസ്റ്റ് ഇന്നലെ രാവിലെ 10 മണി മുതൽ തലശ്ശേരി ടൗൺ ഹാളിൽ ആരംഭിച്ചു. 250 പേരെ പരിശോധിച്ചപ്പോൾ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 23 വരെ നാല് കൗണ്ടറുകളിലായി പരിശോധന നടക്കും.
ഡെലിഗേറ്റ് സെൽ പ്രവർത്തനം തുടങ്ങി
തലശേരി
ലിബർട്ടി പാരഡൈസ് തിയേറ്ററിൽ തയ്യാറാക്കിയ ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനം അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ മുൻസിപ്പൽ ചെയർപേഴ്‌സൻ കെ.എം. ജമുനറാണി അധ്യക്ഷയായി. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, വികെ ജോസഫ്, സി മോഹനൻ എന്നിവർ സംസാരിച്ചു. ഡെലിഗേറ്റ് പാസിന്റെ വിതരണോദ്ഘാടനം പ്രമുഖ എഴുത്തുകാരനും തിരക്കഥാകൃത്തുമായ എൻ.ശശിധരന് നൽകിക്കൊണ്ട് എ.എൻ. ഷംസീർ എം.എൽ.എ നിർവഹിച്ചു. കോവിഡ് നെഗറ്റീൂവ് സർട്ടിഫിക്കറ്റുമാ.യി വരുന്നവർക്ക് പാസ് വിതരണം ലിബർട്ടി പാരഡൈസ് കോംപ്‌ളെക്‌സിൽ ആരംഭിച്ചു.
തലശ്ശേരിയിൽ ലിബർട്ടി കോംപ്‌ളക്‌സിലുള്ള അഞ്ച് തിയേറ്ററുകളിലും ലിബർട്ടി മൂവി ഹൗസിലുമാണ് മേള നടക്കുന്നത്. മുഖ്യവേദിയായ ലിബർട്ടി കോംപ്‌ളക്‌സിൽ എക്്‌സിബിഷൻ, ഓപ്പൺ ഫോറം എന്നിവ നടക്കും. 22 രാവിലെ 11 മണിക്ക് മീഡിയ സെല്ലിന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ ടി.വി സുഭാഷ് ഐ.എ.എസ് നിർവഹിക്കും.

 

Most Read

  • Week

  • Month

  • All