കണ്ണൂർ
എപിജെ അബ്ദുൾ കലാം ലൈബ്രറിയുടെ വാർഷികാഘോഷ പരിപാടിക്ക് തുടക്കമായി. ആഘോഷത്തിന്റെ ഭാഗമായി ലൈബ്രറി അങ്കണത്തിൽ മൽസ്യ കൃഷി ആരംഭിച്ചു. ഔഷധ സസ്യ ഗവേഷകൻ പിവി ദാസൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ ജയരാജൻ അധ്യക്ഷനായി. ടിപി വിൽസൻ, ആർ ഉല്ലാസൻ, സത്യൻ എടക്കാട്, പിപി രാജീവൻ, ബിജു ആന്റണി, കമലാ സുധാകരൻ, നൗഫൽ ചാല എന്നിവർ സംസാരിച്ചു. പി കെ ബൈജു സ്വാഗതവും വികെ ആഷിയാന അഷ്റഫ് നന്ദിയും പറഞ്ഞു. വാർഷികാഘോഷ പരിപാടി മെയ് മാസം വരെ തുടരും.

 

Most Read

  • Week

  • Month

  • All