പയ്യന്നൂർ
എഴുത്തു ജീവിതം നാരായണൻ മാസ്റ്റർക്ക് ഗുരുദക്ഷിണയെന്ന് :സി.വി.ബാലകൃഷ്ണൻ: വായനക്കായി ഗ്രന്ഥാലയത്തിൽ നിന്ന് ആദ്യ പുസ്തകം തന്ന നാരായണൻ മാസ്റ്ററെ സാഹിത്യ ജീവിതത്തിന്റെ മാർഗദർശിയായാണ് കാണുന്നതെന്ന് സാഹിത്യകാരൻ സി.വി.ബാലകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ ദിവസം അന്തരിച്ച സഞ്ജയൻ സ്മാരക ഗ്രന്ഥാലയം പ്രസിഡണ്ട് കെ.വി.നാരായണൻ മാസ്റ്ററുടെ ഛായാചിത്രം ഗ്രന്ഥാലയത്തിൽ അനാഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു ,അദ്ദേഹം.ഇത്തരം ഗ്രന്ഥശാലാ പ്രവർത്തകർ നാടിന്റെ സൗഭാഗ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.അനുസ്മരണ സമ്മേളനത്തിൽ വി.എം.ദാമോദരൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. നഗരസഭാ കൗൺസിലർമാരായ കെ.യു.രാധാകൃഷ്ണൻ ,കെ.കെ.ഫൽഗുനൻ, കെ.കെ.അശോക് കുമാർ ,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ശിവകുമാർ ,കേളപ്പൻ സർവീസ് സെൻറർ പ്രസിഡണ്ട് പി.കമ്മാര പൊതുവാൾ, അന്നൂർ യു.പി.സ്‌കൂൾ റിട്ട. ഹെഡ്മിസ്ട്രസ് കെ.പി.രമണി, പയ്യന്നൂർ സാംസ്‌കാരിക വേദി സെക്രട്ടറി സി.സാമുവൽ, കെ.എസ്.എസ്.പി.എ നേതാവ് ടി.വി.ഗംഗാധരൻ, യു. രാജേഷ്, സി.കെ.പ്രമോദ് എന്നിവർ അനുസ്മരണ പ്രസംഗം നടത്തി. ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് കെ.രാമചന്ദ്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സി.വി.വിനോദ് കുമാർ സ്വാഗതവും വി.എം.ഉമ നന്ദിയും പറഞ്ഞു.

 

 

Most Read

  • Week

  • Month

  • All