വളപട്ടണം 

' തണ്ണീർ തടങ്ങൾ ശുദ്ധജല സംഭരണി' ലോക തണ്ണീർത്തട ദിനാചരണത്തിന്റെ ഭാഗമായി ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വളപട്ടണം പാലത്തിന് സമീപത്ത് പുഴയോരത്ത് തണ്ണീർത്തട സന്ദർശനവും ദിനാചരണവും നടത്തി.
പരിസ്ഥിതി പ്രവർത്തകൻ ഈയ്യ വളപട്ടണം ഉദ്ഘാടനം ചെയ്തു. പരിഷത്ത് മേഖല വൈസ് പ്രസിഡണ്ട് പി.പി. ഗണേശൻ അദ്ധ്യക്ഷനായി. ലോക വന്യ ജീവിനിധി സംസ്ഥാന ഉപദേശ സമിതി അംഗം സി. സുനിൽകുമാർ, വിശുദ്ധി സംസ്ഥാന സെക്രട്ടറി ടി.പി ലക്ഷ്മണൻ, മേഖലാ സെക്രട്ടറി പി.വി. മനോജ് കുമാർ എന്നിവർ സംസാരിച്ചു. മേഖല പരിസ്ഥിതി കൺവീനർ പി. ധർമ്മൻ സ്വാഗതവും ട്രഷറർ പി.രമേശൻ നന്ദിയും പറഞ്ഞു. തണ്ണീർത്തടത്തിൽ മാലിന്യം നിക്ഷേപിക്കുന്നതും കണ്ടൽ കാടുകൾ വ്യാപകമായി നശിപ്പിക്കുന്നതും തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു.

 

Most Read

  • Week

  • Month

  • All