ഇലയറിവുകൾ 4
ചീര
സസ്യകുടുംബം : അമാരാന്തേസി
(അാമൃമിവേലരശ)
ശാസ്ത്രനാമം :അമരാന്തസ് സ്പിനോസസ്
(അാമൃമിവേമ െുെശിീമെ)െ
സംസ്‌കൃതനാമം : താണ്ഡുലീയംന
നല്ലൊരു ഇലക്കറിയാണ് ചീര. പച്ചനിറത്തിലും ഇളം ചുകപ്പ് നിറത്തിലും ചീരകൾ പ്രധാനമായും രണ്ടിനമുണ്ട്. വെള്ളനിറത്തിലോ പച്ചനിറത്തിലോ ഉള്ള ചെറിയ പൂക്കൾ. പൂക്കൾക്കകത്ത് ഉരുണ്ട അനേകം ചെറിയ വിത്തുകളുമുണ്ട്.

ചില ഔഷധ പ്രയോഗങ്ങൾ
ഉദരരോഗങ്ങൾ തടയാൻ പതിവായി ചീര കഴിക്കുന്നത് നല്ലതാണ്.
മുലപ്പാൽ വർദ്ധിക്കാനും ചീര തോരനായി കഴിച്ചാൽ മതി.
പിത്തം, എരിച്ചിൽ, ആർത്തവ ക്രമക്കേടുകൾ, മനംപിരട്ടൽ, വിളർച്ച എന്നിവ അകറ്റാൻ ഭക്ഷണത്തിൽ ചീര ഉൾപ്പെടുത്തുക.
കുട്ടികൾക്കുണ്ടാകുന്ന ഗ്രഹണിക്കും അർശ്ശസിനും ചീര കഴിക്കുന്നത് നല്ലതാണ്.
മൈസൂർ ചീര, സാമ്പാർചീര, മുള്ളൻചീര, തങ്കചീര, കുപ്പചീര, വള്ളിചീര, ചെറുചീര, പൊന്നാങ്കണ്ണി ചീര എന്നിങ്ങനെ ചീര പലവിധമുണ്ട്.

 

Most Read

  • Week

  • Month

  • All