ആക്രി പെറുക്കിയും മീൻ വിറ്റും വീട് നിർമിച്ച് നൽകി
പയ്യന്നൂർ
ആക്രി പെറുക്കി വിറ്റും മീൻ വിറ്റും വീട് നിർമിച്ച് നൽകിയ യുവത കൈയ്യടി നേടുന്നു. കൊറോണ വന്നു ലോകമാകെ വിറങ്ങലിച്ചു നിൽക്കുന്ന സമയത്ത് കഴിഞ്ഞ വർഷം പഠിക്കുന്നതിന് വേണ്ടി കുട്ടികൾക്ക് ടിവി നൽകാൻ പോയതായിരുന്നു ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി അംഗങ്ങൾ. ഷീറ്റ് മറിച്ച് കെട്ടിയ വീടിന്റെ ദയനീയാവസ്ഥ ഉപരി കമ്മിറ്റി അംഗങ്ങളെ അറിയിച്ചപ്പോൾ ഉടൻ വീട് നിർമിച്ച് നൽകാനാണ് തീരുമാനിച്ചത്. കരി വെള്ളൂർ കണ്ടോത്തെ വിദ്യാർത്ഥികളായ പ്രിത്യുലാലിനും പ്രിൻസിക്കും വേണ്ടിയാണ് കൊച്ചു സ്‌നേഹ വീട് ഡിവൈഎഫ്‌ഐ കണ്ടോത്ത് സെൻട്രൽ യൂനിറ്റിന്റെ നേതൃത്വത്തിൽ നിർമിച്ച് നൽകിയത്.
ആവശ്യമായ കല്ലു മണലും പ്രദേശത്ത് നിന്ന് തന്നെ ശേഖരിച്ചു. അടുത്ത ദിവസം തന്നെ 3 ടിപ്പർ ലോറികൾ മേഖലയിലെ എല്ലാ പ്രദേശങ്ങളിലും കയറി കല്ലു കയറ്റി വരുന്നു വീടിന്റ പണി തുടങ്ങുന്നു.. കൊറോണ കാലമാണ് എല്ലാവരും സാമ്പത്തികമായി തകർന്നടിഞ്ഞ് നിൽക്കുന്ന സമയമാണ്.. ആദ്യ ഘട്ടത്തിൽ ആവശ്യമായ കല്ലും,മണ്ണും,ഓടും, സിമന്റുമൊക്കെ മേഖലയിലെ ചില നല്ല മനസ്സിനുടമകൾ സൗജന്യമായി തന്നു.. പക്ഷേ പണിക്കാർക്ക് കൂലി മറ്റു സാധനങ്ങൾ വാങ്ങാൻ ഒരുപാട് കാശ് വേണമെന്നു മനസിലാക്കി ആക്രി എടുത്ത് കാശ് കണ്ടെത്തി പിന്നെ ചെറിയ പിരിവുകൾ നടത്തി നോക്കി എന്നിട്ടും കടം ബാക്കിയായി.. ഒടുവിൽ വീണ്ടും നമ്മൾ മീൻ വിൽപ്പന നടത്തി. ശ്രമദാനത്തിന്റെ പുതിയ പാഠങ്ങൾ ഡിവൈഎഫ്‌ഐ പ്രവർത്തകർ ചൂണ്ടി കാട്ടുന്നു.
ഡിവൈഎഫ്‌ഐ വെള്ളൂർ സൗത്ത് മേഖല കമ്മിറ്റി, സെൻട്രൽ യൂണിറ്റ് എന്നിവരുടെ നേതൃത്വത്തിൽ കണ്ടോത്ത് സെൻട്രലിൽ നിർമ്മിച്ച സ്‌നേഹവീടിന്റെ താക്കോൽദാനം പി.ജയരാജൻ കൈമാറി. ചടങ്ങിൽ അഡ്വ: പി.സന്തോഷ്, സിപിഐഎം ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷണൻ, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ: സരിൻ ശശി, ജില്ലാ വൈസ് പ്രസിഡന്റ് എ.വി.രഞ്ജിത്ത്, സി കരുണാകരൻ ബ്ലോക്ക് സെക്രട്ടറി ജി.ലിജിത്ത്, പ്രസിഡന്റ് വി കെ നിഷാദ്, ബ്ലോക് ട്രഷറർ ടി.പി.അനൂപ്, മേഖല സെക്രട്ടറി കെ മിഥുൻ പ്രസിഡന്റ് കെ.സുബിൻ, ട്രഷറർ കെ.വി.കലേഷ്, യൂണിറ്റ് സെക്രട്ടറി ഇ.കപിൽ കുനിയിൽ കരുണാകരൻ തുടങ്ങിയവർ പങ്കെടുത്തു.

 

Most Read

  • Week

  • Month

  • All