കെടെറ്റ് പരീക്ഷ നടത്താതെ പിഎസ് സി അപേക്ഷ: ഉദ്യോഗാർത്ഥികൾ വെട്ടിൽ
കണ്ണൂർ
ടെറ്റ് പരീക്ഷ നടത്താതെ ഹൈസ്‌കൂൾ ടീച്ചേഴ്‌സ് സോഷ്യൽസയൻസ് അപേക്ഷ പിഎസ് സി ക്ഷണിച്ചത് ഉദ്യോഗാർത്ഥികളെ ബുദ്ധിമുട്ടിലാക്കുന്നു. ജൂലൈ ഏഴാം തീയതിയാണ് അപേക്ഷിക്കാനുള്ള ലാസ്റ്റ് തീയതി. കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് അപേക്ഷയും ഇതിനു മുന്നേ ക്ഷണിച്ചിട്ടുണ്ട്. മൂന്ന് തവണയായി അപേക്ഷിക്കാനുള്ള തീയതി ജൂൺ 12 വരെ നീട്ടി കൊടുത്തു. പരീക്ഷ എപ്പോഴാണ് നടക്കുക എന്ന് പോലും അറിയില്ല. എച്ച് എസ് എ അപേക്ഷിക്കാൻ കെ ടെറ്റ് യോഗ്യത ഇല്ലാത്തവർക്ക് സാധിക്കുകയുമില്ല. പി എസ് സി, എച്ച് എസ് എ അപേക്ഷ നീട്ടുകയാണെങ്കിൽ പ്രായപരിധി കഴിയുന്ന കുറെ ഉദ്യോഗാർത്ഥികൾക്ക് പ്രയോജനം ആയി തീരും. ഇനിയൊരു അപേക്ഷ വിളിക്കണമെങ്കിൽ വർഷങ്ങളെടുക്കും. പ്രായപരിധി കഴിഞ്ഞവരുടെ ജോലി സാധ്യതകൾ മങ്ങും. കെടെറ്റ് പരീക്ഷ എത്രയും പെട്ടെന്ന് നടത്തി റിസൾട്ട് പ്രസിദ്ധീകരിച്ചാൽ അത് ഉദ്യോഗാർത്ഥികൾക്ക് പ്രയോജനപ്പെടും. അല്ലെങ്കിൽ എച്ച് എസ് എ സോഷ്യൽ സയൻസ് അപേക്ഷിക്കാനുള്ള തീയതി നീട്ടി നൽകി ഉദ്യോഗാർത്ഥികൾക്ക് അവസരം നൽകണമെന്നാണ് അവരുടെ ആവശ്യം.

 

Most Read

  • Week

  • Month

  • All