നൂറ് സംഘങ്ങൾക്ക് സ്വയം തൊഴിൽ പരിശീലനം
കണ്ണൂർ
എപിജെ അബ്ദുൾ കലാം ലൈബ്രറിയുടെ വാർഷികത്തിന്റെ ഭാഗമായി 100 സംഘങ്ങൾക്ക് എൽഇഡി ബൾബ്, മെഴുകുതിരി, പേപ്പർ ബേഗ്, പേപ്പർ ഗ്ലാസ് നിർമാണത്തിൽ സൗജന്യ നിരക്കിൽ സ്വയം തൊഴിൽ പരിശീലനം നൽകുന്നു. കുടുംബശ്രി, ജനശ്രീ, സ്വയംസഹായ സംഘങ്ങൾ, വായനശാലകൾ, ക്ലബ്ബുകൾ എന്നിവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. മലബാർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാണ് പരിശീലനം.
പരീശീലന ചെലവിന്റെ 50 ശതമാനം എപിജെ അബ്ദുൾ കലാം ലൈബ്രറി വഹിക്കും. 50 ശതമാനം ഉപഭോക്താക്കൾ വഹിക്കണം. താൽപര്യമുള്ളവർ തെക്കീ ബസാർ എപിജെ അബ്ദുൾ കലാം ലൈബ്രറിയിലോ 9895963172, 9447372316 നമ്പറിലോ രജിസ്റ്റർ ചെയ്യണം.

Most Read

  • Week

  • Month

  • All