ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന മെഗാ വായനാമൽസരത്തിന് 13 ന് തുടക്കമാകും. ആറ് ലക്ഷത്തോളം പേര്‍ പങ്കാളികളാകും

അഞ്ച് ലക്ഷത്തോളം പേർ പങ്കെടുക്കുന്ന കുടുംബ വായനാമൽസരം, 84683 യുപി സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന യുപി സ്കൂൾ വായനാമൽസരം, 51726 എൽപി സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന എൽപി സ്കൂൾ വായനാമൽസരം എന്നിവയാണ് 13 മുതൽ ആരംഭിക്കുക. 1 ലക്ഷം വീടുകളിൽ ഓപ്പൺ ചോദ്യം വിതരണം ചെയ്താണ് വനിതാþകുടുംബ വായനാമൽസരം നടക്കുന്നത്. ജില്ലയിലെ 950 ലൈബ്രറികൾ 100 മുതൽ 150 വരെ വീടുകളിലാണ് ഓപ്പൺ ചോദ്യം വിതരണം ചെയ്യുക. ചോദ്യ പേപ്പർ നൽകുമ്പോൾ വായനശാലാ പ്രവർത്തകർ 1 രൂപ വീടുകളിൽ നിന്ന് ശേഖരിക്കും. 10 ദിവസത്തെ ഇടവേളക്ക് ശേഷം പൂരിപ്പിച്ച ചോദ്യം തൊട്ടടുത്ത ലൈബ്രറിയെ ഏൽപ്പിക്കണം. ഇതിൽ നിന്ന് തെരഞ്ഞെടുക്കുന്ന 3 പേരെ ഉൾപ്പെടുത്തിയുള്ള മേഖലാ മൽസരവും തുടർന്ന് ജില്ലാ മൽസരവും നടക്കും. ജില്ലയിലെ മികച്ച വായനക്കാരിക്ക് 10,000 രൂപ ക്യാഷ് പ്രൈസും രണ്ടായിരം രൂപയുടെ പുസ്തകവും സമ്മാനമായി നൽകും. മേഖലാതലത്തിൽ 500 രൂപ മുതൽ 2000 രൂപ വരെയുള്ള പുസ്തകങ്ങൾ വിവിധ തലത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നൽകും. ജില്ലയിലെ ആദ്യ നൂറ് പേർക്ക് പ്രത്യേക സമ്മാനം നൽകും. പ്രാഥമിക മൽസരത്തിൽ ഊർജ്ജ സംരക്ഷണത്തെ കുറിച്ചും മാലിന്യ പരിപാലനത്തെ കുറിച്ചും കുറിപ്പ് തയ്യാറാക്കുകയും വേണം.

ജില്ലയിലെ 988 എൽപി സ്കൂളിൽ 51726 എൽപി വിദ്യാർത്ഥികൾക്കും 593 യുപി സ്കൂളിലുകളായി 84683 വിദ്യാർത്ഥികൾക്കും ഓപ്പൺ ചോദ്യം വിതരണം ചെയ്യും.

ഇരു വിഭാഗം വിദ്യാർത്ഥികളും അന്വേഷിച്ച് കണ്ടെത്തിയ ചോദ്യങ്ങൾക്ക് പുറമെ തൊട്ടടുത്ത വായനശാലയിലെത്തി സീല് പതിപ്പിക്കുകയും പ്രത്യേക നോട്ട് തയ്യാറാക്കുകയും വേണം. സ്കൂളിന്റെ പ്രവർത്തനത്തെ കുറിച്ചും കുറിപ്പ് തയ്യാറാക്കണം. ഇരി വിഭാഗത്തിലേയും ആദ്യ മൂന്ന് സ്ഥാനക്കാരെ പങ്കെടുപ്പിച്ച് മേഖലാ മൽസരവും തുടർന്ന് ജില്ലാ മൽസരവും നടക്കും. ജില്ലയിലെ മികച്ച വായനക്കാരന് അയ്യായിരം രൂപയുടെ പ്രൈസും 1000 രൂപയുടെ പുസ്തകവും നൽകും. മേഖലാ ജില്ലാ മൽസരങ്ങളിലും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രത്യേക സമ്മാനം നൽകും.

വനിതകൾക്കും കുട്ടികൾക്കും 90 ശതമാനം ചോദ്യങ്ങൾ പൊതു വിജ്ഞാനത്തെയും 10 ശതമാനം തെരഞ്ഞെടുത്ത പുസ്തകത്തെയും അടിസ്ഥാനമാക്കിയായിരിക്കും പ്രാഥമിക മൽസരം. കൂടാതെ മേഖലാ ജില്ലാ മൽസരങ്ങളിൽ കൂടുതൽ ചോദ്യങ്ങളും തെരഞ്ഞെടുത്ത പുസ്തകത്തെ അടിസ്ഥാനമാക്കിയായിരിക്കും. പുസ്തകങ്ങൾ ലൈബ്രറികളിൽ ലഭ്യമാകും.

Most Read

  • Week

  • Month

  • All