Colors: Orange Color

റെയില്‍വെ ഭക്ഷണവില കുത്തനെ കൂട്ടിയ തീരുമാനം പ്രാബല്യത്തില്‍ വന്നു. കൂടാതെ കേരളത്തിന്റെ മെനു പൂര്‍ണമായും ഒഴിവാക്കിയാണ് പുതുക്കിയ മെനു റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. അപ്പം, മുട്ട കറി, പൊറോട്ട, ദോശ, പുട്ടു, കടല കറി തുടങ്ങിയ വിഭവങ്ങള്‍ പുതിയ മെനുവില്‍ ഇല്ല. ഉഴുന്നുവട,പരിപ്പ് വട എന്നിവ മാത്രം നിലനിര്‍ത്തിയപ്പോള്‍ പഴംപൊരി, ബജി, ഇലയട, കൊഴുക്കട്ട, ഉണ്ണിയപ്പം, നെയ്യപ്പം, സുഖിയന്‍ തുടങ്ങിയ കേരളത്തിന്റെ തനതായ ലഘുഭക്ഷണങ്ങളും ഒഴിവാക്കിയിട്ടുണ്ട്.

ക്രിമിനല്‍ കേസ് വിശദാംശങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരാന്‍ പാടില്ല മാധ്യമ വിചാരണ പാടില്ലന്നും ക്രിമിനല്‍ കേസുകളുടെ അന്വേഷണ വിശദാംശങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത് തടയണമെന്നും ഹൈക്കോടതി. ക്രിമിനല്‍ കേസുകളിലെ അന്വേഷണത്തെക്കുറിച്ചു അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളിലൂടെ പ്രസ്താവനകള്‍ നടത്തരുതെന്നും കോടതി പറഞ്ഞു. ഈ പ്രവണത വര്‍ദ്ധിച്ചു വരികയാണന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ പത്രസമ്മേളനം നടത്തുന്നതിന് നിയമപരമായി വിലക്കുണ്ട്. പത്രസമ്മേളനങ്ങള്‍ തെളിവുകള്‍ ദുര്‍ബലപ്പെടുത്തും. കസ്റ്റഡിയിലുള്ള പ്രതികളെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയോ ഫോട്ടോ പ്രസിദ്ധികരിക്കുകയോ ചെയ്യാന്‍ പാടില്ലെന്നും ജസ്റ്റിസുമാരായ എ ഹരിപ്രസാദും എന്‍ അനില്‍കുമാറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

കൂടുതൽ തവണ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവർക്ക് മരണത്തിനുള്ള സാധ്യത കുറവാണെന്ന് വാഷിംഗ്ടൺ സർവകലാശാലയിലെ ഗവേഷകർ പറഞ്ഞു.

 
 
 
 

ചിരഞ്ജീവികള്‍ ഉണ്ടോ എന്ന് ചോദിക്കാന്‍ വരട്ടെ... ഇതാ ചിരഞ്ജീവികള്‍ വസിക്കും അത്ഭുത കാട്
കാടുകള്‍ കഥപറഞ്ഞാല്‍ എങ്ങനെയുണ്ടാകും. നിഗൂഢതകള്‍ ഒളിപ്പിക്കാത്ത കാടുകള്‍ ഇല്ലയെന്നുതന്നെ പറയാം. അത്തരത്തില്‍ വിശ്വസിക്കാന്‍ ബുദ്ധുമുട്ടുള്ള, എന്നാല്‍ വിശ്വസിക്കാതിരിക്കാന്‍ പറ്റാത്ത കഥകള്‍ നിറഞ്ഞ ഒരിടം.ഹിന്ദു പുരാണത്തിലെ ദ്രോണാചാര്യരുടെ മകനായ അശ്വത്ഥാമാവ് ചിരഞ്ജീവിയായി വസിക്കുന്ന, അപൂര്‍വ്വമായ ഉറുമ്പുകളും ചിലന്തികളും അധിവസിക്കുന്ന ഒരു കാട്. ഇവിടുത്തെ രഹസ്യങ്ങള്‍ ഷൂട്ട് ചെയ്യാനെത്തിയവര്‍ പിന്നീട് പുറംലോകം കണ്ടിട്ടില്ലെന്നു പറയുമ്പോള്‍ ഒരു ഭയം തോന്നുന്നില്ലേ..ആന്ധ്രാപ്രദേശിലെ നല്ലമല കാടുകളുടെ നിഗൂഢതകളിലേക്ക്...

നല്ലമലയോ അത്ഭുത മലയോ...

ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍, പ്രകാശം, കഡപ്പ ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്ന പൂര്‍വ്വഘട്ടത്തിന്റെ ഭാഗമായ കുന്നുകളാണ് നല്ലമല കാടുകള്‍.ആയിരത്തി ഒരുന്നൂറ് മീറ്റര്‍ വരെ ഉയരമുള്ള ഈ മല പല മിത്തുകളുടെയും ഐതിഹ്യങ്ങളുടെയും പ്രഭവ കേന്ദ്രമാണ്. ലോകത്തിലെ തന്നെ പ്രായംചെന്ന ശിലകളാണ് ഇവിടെയുള്ളത്.

ചിരഞ്ജീവി വസിക്കുമിടം

ഹിന്ദു പുരാണത്തിലെ ദ്രോണാചാര്യരുടെ മകനായ അശ്വത്ഥാമാവ് ചിരഞ്ജീവിയായി ഇവിടെ നല്ലനല കാടിനുള്ളില്‍ വസിക്കുന്നുണ്ടെന്ന് ഒരു വിശ്വാസമുണ്ട്. അഞ്ച് ചിരചിരഞ്ജീവികളില്‍ ഒരാളായ അശ്വത്ഥാമാവിന്റെ പേരില്‍ ഭാരതത്തില്‍ ഒരു ക്ഷേത്രം മാത്രമേയുള്ളു. അതിപുരാതനമായ ഇത് നല്ലമല കാടുകള്‍ക്കുള്ളിലാണത്രെ.

തീർഥ

നല്ലമല കാടുകള്‍ക്കുള്ളില്‍ ശിവന്റെ 12 ക്ഷേത്രങ്ങളാണുള്ളത്. വ്യത്യസ്ത ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രങ്ങള്‍ തീര്‍ഥ എന്നപേരിലാണ് അറിയപ്പെടുന്നത്.

രഹസ്യ പൂജകൾ

അഘോരകള്‍ ഉള്‍പ്പെടെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നുള്ള സന്യാസികള്‍ നല്ലമല കാടുകളിലെത്തി രഹസ്യപൂജകളും ആചാരങ്ങളും ഇവിടെവെച്ച് നടത്താറുണ്ടെന്ന് പറയപ്പെടുന്നു. ശിവലിംഗങ്ങളും വിഗ്രഹങ്ങളും പഴയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ഇവിടെ കാണാന്‍ സാധിക്കും.
പൊട്ടിപ്പൊളിഞ്ഞ ക്ഷേത്രങ്ങളും കുളങ്ങളും
നല്ലമലയുടെ ഉള്‍ക്കാടുകളിലേക്ക് ഇറങ്ങുമ്പോള്‍ മറ്റൊരു ലോകത്തെത്തിയ പ്രതീതിയാണ്. അവിടവിടെയായി പൊട്ടിപ്പൊളിഞ്ഞ ക്ഷേത്രങ്ങളും കുളങ്ങളും ഗുഹകളും ഒക്കെ പേടിപ്പിക്കുന്ന ഒരന്തരീക്ഷം സൃഷ്ടിക്കും.

മരണത്തിന്റെ കാട്

മരണത്തിന്റെ കാട് എന്നൊരു വിളിപ്പേരു കൂടിയുണ്ട് നല്ലമല കാടുകള്‍ക്ക്. കാടിന്റെ നിഗൂഢതകളെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും പഠിക്കാനായി എത്തിയ വിദേശത്തു നിന്നുള്ള വിദ്യാര്‍ഥികള്‍ ഇവിടെവെച്ച് മരണപ്പെട്ടിട്ടുണ്ടത്രെ. ഇവിടെ ഡോക്യുമെന്ററി എടുക്കാനായി എത്തിയവരും ജീവനോടെ പുറത്തെത്തിയിട്ടില്ല എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലാക്കാം ഈ കാടിനെ ചുറ്റിപ്പറ്റിയുള്ള കഥകളുടെയും വിശ്വാസങ്ങളുടെയും ആഴം.

അപൂർവ ജീവജാലങ്ങൾ

നിരവധി അപൂര്‍വ്വ ജീവികളുടെ വാസ സ്ഥലമാണ് നല്ലമല കാടുകള്‍. ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത വിവിധയിനം ഉരഗജീവികളും പ്രാണികളും ഇവിടെയുണ്ട്.
പതിനേഴാം നൂറ്റാണ്ടിലെ ചിലന്തി
ഈ അടുത്ത കാലത്ത് ശാസ്ത്രജ്ഞര്‍ ഇവിടെനിന്നും അപൂര്‍വ്വമായ ഒരു ചിലന്തിയെ കണ്ടെത്തിയിരുന്നു. 17-ാം നൂറ്റാണ്ടില്‍ വംശനാശം സംഭവിച്ചുവെന്നു കരുതിയിരുന്ന പീകോക്ക് സ്‌പൈഡര്‍ എന്ന വിഷച്ചിലന്തിയെയാണ് കണ്ടെത്തിയത്.

സുവോളജിക്കൽ പാർക്ക്

നല്ലമല കാടുകള്‍ക്കുള്ളിലെ ജൈവവൈവിധ്യത്തെ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിന്‍രെ ഭാഗമായി ഇവിടെയൊരു സുവോളജിക്കല്‍ പാര്‍ക്ക് പദ്ധതിയുണ്ട്. ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ ഈ പദ്ധതി യാഥാര്‍ഥ്യമായാല്‍ ടൂറസം രംഗത്ത് വന്‍ കുതിച്ചുചാട്ടമുണ്ടാകും.

ഇരുപതിനായിരം അടി കട്ടിയുള്ള ശിലകൾ

ഏകദേശം 20,000 അടി വരെ കനമുള്ള ശിലാശ്രേണിയായ കുഡപ്പ ശിലാവ്യൂഹത്തിന്റെ ഭാഗമാണ് നല്ലമലയിലെ പാറകള്‍,ഇവിടെയുള്ള പാറകളില്‍ ഭൂരുഭാഗവും ക്വാര്‍ട്ട്‌സൈറ്റുകളാണ. ലോകത്തിലെ തന്നെ പ്രായം ചെന്ന ശിലകളായ ഇവ കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുന്‍പുനടന്ന അഗ്‌നിപര്‍വ്വത സ്‌ഫോടനം വഴിയാണ് രൂപപ്പെട്ടത്.

എവിടെയാണി അത്ഭുതമല

ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍, പ്രകാശം, കഡപ്പ ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്ന പൂര്‍വ്വഘട്ടത്തിന്റെ ഭാഗമാണ് നല്ലമല. ബംഗാള്‍ ഉള്‍ക്കടല്‍ തീരത്തിന് സമാന്തരമായ രീതിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇതിന്റെ ഒരറ്റം അവസാനിക്കുന്നത് പലനാട് പീഠഭൂമിയിലും മറുവശം തിരുപ്പതി കുന്നുകളിലും അവസാനിക്കുന്നു.

എത്തിച്ചേരാൻ

കൊച്ചിയില്‍ നിന്നും ആയിരത്തോളം കിലോമീറ്റര്‍ യാത്രയുണ്ട് നല്ലമല ഫോറസ്റ്റില്‍ എത്തിച്ചേരാന്‍. പോകുന്നവര്‍ ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയതിനു ശേഷം വേണം പോകാന്‍.

 

സംസ്ഥാനത്ത് ഇന്ന് പുതുതായി 14 പ്രദേശങ്ങളെ ഹോട്ട് സപോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. 14 പ്രദേശങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇതോട സംസ്ഥാനത്ത് ആകെയുള്ള ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 111 ആയി.

തിരുവനന്തപുരം ജില്ലയിലെ കരിയ്ക്കകം (കണ്ടെയ്ൻമെന്റ് സോൺ വാർഡ് 91), കടകംപള്ളി (92), എറണാകുളം ജില്ലയിലെ ശ്രീമൂലനഗരം (1, 7, 9, 10, 11, 12), മലപ്പുറം ജില്ലയിലെ താനൂർ (26, 30, 31), കണ്ണൂർ ജില്ലയിലെ ചിറയ്ക്കൽ (23), കണ്ണൂർ ജില്ലയിലെ ചിറ്റാരിപ്പറമ്പ് (13), കുറുമാത്തൂർ (2), കോളച്ചേരി (5), കൂത്തുപറമ്പ് മുൻസിപ്പാലിറ്റി (25), മാലൂർ (3,12), മൊകേരി (5), പെരളശേരി (12), ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റി (26), ആലപ്പുഴ ജില്ലയിലെ ആലപ്പുഴ മുൻസിപ്പാലിറ്റി (50) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

അതേസമയം 14 പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. മലപ്പുറം ജില്ലയിലെ കുറുവ (കണ്ടെയ്ൻമെന്റ് സോൺ വാർഡ് 9, 10, 11, 12, 13), എടപ്പാൾ (7, 8, 9, 10, 11, 17, 18), മൂർക്കനാട് (2,3), വട്ടക്കുളം (12, 13, 14), കണ്ണൂർ ജില്ലയിലെ ആന്തൂർ മുൻസിപ്പാലിറ്റി (5), ചെമ്പിലോട് (1), ചെറുപുഴ (14), ചൊക്ലി (2, 9), ധർമ്മടം (13), എരുവേശി (12), കണിച്ചാർ (12), കണ്ണപുരം (1), നടുവിൽ (1), പന്ന്യന്നൂർ (6) എന്നിവയേയാണ് ഒഴിവാക്കിയത്.

കോവിഡ് ലോക്ക്ഡൌൺ കാലയളവിൽ ഗാർഹിക ഉപഭോക്താക്കൾക്ക് കെ എസ് ഇ ബി നൽകിയ ബില്ലിൽ സർക്കാർ ചില ഇളവുകൾ നല്കിയിട്ടിട്ടുണ്ട്. ഇത് കൂടാതെ അഞ്ച് തവണകളായി ബിൽ അടക്കുവാനുള്ള അവസരം കെ എസ് ഇ ബി യും നൽകിയിട്ടുണ്ട്. ഇപ്പോൾ സർക്കാർ നിർദ്ദേശപ്രകാരം വൈദ്യുതി ബിൽ അടക്കുന്നതിൽ താമസം നേരിട്ടാൽ ഈടാക്കിയിരുന്ന പിഴ / പലിശയും കെ എസ് ഇ ബി 31 ഡിസംബർ 2020 വരെ ഒഴിവാക്കിയിരിക്കുന്നു. നിലവിൽ 16 മെയ്‌ 2020 വരെ നൽകിയിരുന്ന സമയമാണ് 31 ഡിസംബർ 2020 വരെ നീട്ടി നൽകിയിരിക്കുന്നത്.
ഈ ആനുകൂല്യം കോവിഡ് ലോക്ക്ഡൌൺ കാലയളവിൽ നൽകിയ എല്ലാ  ബില്ലുകൾക്കും ബാധകമായിരിക്കും.

ഇത് കൂടാതെ കറണ്ട് ചാർജ് അടക്കുവാൻ അഞ്ച് തവണകൾ തിരഞ്ഞെടുക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കും ഈ പിഴ / പലിശയിളവ് ബാധകമായിരിക്കും.

കൂടാതെ ഗാർഹികേതര ഉപഭോക്താക്കൾക്ക് നിലവിൽ 15 ഡിസംബർ 2020 വരെ ഫിക്സഡ് ചാർജ് അടക്കുന്നതിന് സമയം നീട്ടി നൽകിയിട്ടുണ്ട്. അവർക്കും ഈ പിഴ / പലിശയിളവിന്റെ ആനുകൂല്യം ലഭിക്കുന്നതായിരിക്കും. നിലവിലെ കോവിഡ് 19 പ്രത്യേക സാഹചര്യം മുൻനിറുത്തിയാണ് സർക്കാർ നിർദ്ദേശപ്രകാരം കെ എസ് ഇ ബി ഈ തീരുമാനം കൈകൊണ്ടിട്ടുള്ളത്.

Page 1 of 5

Most Read

  • Week

  • Month

  • All