കണ്ണൂർ ജില്ലയുടെ ആസ്ഥാന വികസനത്തിന് 130 കോടി രൂപയുടെ മേൽപാല നിർമാണത്തിന് സർക്കാർ അനുമതി നൽകിയതോടെ അതിവേഗം വികസിക്കുന്ന നഗരമായി കണ്ണൂർ മാറും.

കണ്ണൂർ നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് തെക്കീ ബസാർ മുതൽ തലശേരി റോഡിൽ സയൻസ് പാർക്ക് വരെയുള്ള 1.1 കിലോമീറ്റർ ദൂരത്തിൽ മേൽപ്പാല നിർമാണത്തിനാണ് ചൊവ്വാഴ്ച ചേർന്ന കിഫ്ബി ബോർഡ് അംഗീകാരം നൽകിയത്. ഇതോടെ നൂറ്റി അമ്പത് വർഷത്തെ പാരമ്പര്യമുള്ള കണ്ണൂർ നഗരത്തിന് ആയിരം കോടി രൂപയുടെ വികസന പ്രവൃത്തികൾക്കാണ് മൂന്ന് വർഷത്തിനിടയിൽ എൽഡിഎഫ് സർക്കാർ അംഗീകാരം നൽകിയത്. മേൽപാല നിർമാണത്തിന് 130 കോടി അനുവദിച്ചതിന് പുറമെ 11 നഗര റോഡുകൾ വീതി കൂട്ടി വികസിപ്പിക്കുന്നതിന് 724 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. വളപട്ടണം മന്ന മുതൽ ചാല വരെയുള്ള ദേശീയþ സംസ്ഥാന പാതയും നഗരത്തിലെ മറ്റ് പത്ത് അനുബന്ധ റോഡുകളുമാണ് വികസിപ്പിക്കുന്നത്.

ഭൂമി ഏറ്റെടുക്കുന്നതിനും സർവ്വേ നടത്തുന്നതിനും പ്രത്യേക റവന്യു വിഭാഗം ഓഫീസ് തന്നെ നഗരത്തിൽ ആരംഭിച്ച് പ്രവൃത്തി തുടങ്ങി. സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാനവും പുറപ്പെടുവിച്ച് അതിവേഗ വികസനമാണ് നടത്തുന്നത്. മേലെ ചൊവ്വയിൽ മട്ടന്നൂർ വിമാനത്താവള റോഡിലേക്കും തലശേരി ഭാഗത്തേക്കും കടക്കുന്നതിന് അടിപ്പാത നിർമിക്കാൻ 28.68 കോടി രൂപയും നേരത്തെ അനുവദിച്ചിരുന്നു. ഇവിടം സ്ഥലം ഏറ്റെടുക്കൽ നടപടി ആരംഭിച്ചു. കണ്ണൂർ എംഎൽഎ കൂടിയായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിരന്തരമായ ഇടപെടലും കോർപ്പറേഷൻ മുൻ മേയർ ഇപി ലതയുടെ ഇടപെടലുമാണ് നഗരത്തിലെ വികസനത്തിന് ചരിത്രത്തിലില്ലാത്ത വിധമുള്ള ഫണ്ട് അനുവദിച്ചത്.

വളപട്ടണത്തിന് നിന്ന് താഴെ ചൊവ്വ വരെ എത്താൻ മണിക്കൂറുകൾ റോഡിലൂടെ ഇഴഞ്ഞ് നീങ്ങുന്നതിന് പരിഹാരമായാണ് അതിവേഗ വികസനം. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താൽപര്യ പ്രകാരം വിവിധ ഉദ്യോഗസ്ഥർ വിവിധ ഘട്ടങ്ങളിൽ നടത്തിയ കൂടിയിരിപ്പിന്റെ ഫലമാണ് ചൊവ്വാഴ്ച അനുവദിച്ച മേൽപാലം. മനോഹരമായ മേൽപാലം പത്ത് മീറ്റർ വീതിയിൽ നിർമിക്കുമ്പോൾ താഴെ 7 മീറ്റർ വീതിയൽ സർവ്വീസ് റോഡും ഓവ്ചാലും ശാസ്ത്രീയമായി നിർമിക്കുന്നതോടെ അതി മനോഹര കാഴ്ചയോട് കൂടിയ യാത്രാ സംവിധാനമായി നഗരം മാറും. വിമാനത്താവളും അഴീക്കൽ തുറമുഖത്തിന്റെ അതി വേഗ വികസനവും ഉത്തര മലബാറിലെ പ്രധാന പട്ടണമായി കണ്ണൂരിനെ മാറ്റുകയാണ്.

Most Read

  • Week

  • Month

  • All