KSEB ഡൊമസ്റ്റിക് ഉപഭോക്താക്കൾക്ക് താരിഫ് പ്രകാരമുള്ള ബില്ല് സ്വയം ചെക്ക് ചെയ്യാൻ സഹായിക്കുന്ന ഒരു എക്സൽ ഫയൽ ആണിത്..

https://bit.ly/2USzvQn

ഈ ഫയലിൽ 2 ഷീറ്റ് ഉണ്ട്..

⭕ 1. Normal Bill

⭕ 2. DL Adj Bill. നിങ്ങളുടെ ബില്ലിൽ DL Adj ഉണ്ടെങ്കിൽ ഈ ടാബ് ആണ് ഉപയോഗിക്കേണ്ടത്..

വിവിധ സ്ലാബുകളുടെ എനർജി ചാർജുകളും ഫിക്സഡ് ചാർജുകളും ഓട്ടോമാറ്റിക്കായി കൂട്ടുന്ന വിധം ഫോർമുല ഇട്ടിട്ടുണ്ട്.

ഷീറ്റിൽ താഴെ പറയുന്ന 4 ഫീൽഡുകൾ മാത്രമാണ് ഉപഭോക്താവ് ഫിൽ ചെയ്യേണ്ടത്.. DL Adj ഉണ്ടെങ്കിൽ 2 സെൽ കൂടി എക്സ്ട്രാ ഫിൽ ചെയ്യേണ്ടി വരും.. അത് വേറെ ഷീറ്റ് ആണ്. ഫിൽ ചെയ്യേണ്ട സെൽ നീല നിറത്തിൽ ഉണ്ട്..

 1. Connection: 1 or 3 ( Single phase or three phase)

 2. Billing months: സാധാരണ ഗതിയിൽ 2 മാസം കൂടുമ്പോൾ (60-62 ദിവസം) ആണ് ബില്ല് വരുന്നത്. കുറച്ച് ദിവസങ്ങൾ കൂടിയാൽ അത്രയും ദിവസങ്ങളെ 30 കൊണ്ട് ഹരിച്ച് കിട്ടുന്ന സംഖ്യ ആണ് അപ്‌ഡേറ്റ് ചെയ്യേണ്ടത്.

ഉദാ: മാർച്ച് 21 ന് റീഡിങ് എടുത്ത ശേഷം മെയ് 21 ന് ആണ് അടുത്ത റീഡിങ് വരേണ്ടത്. വൈകി, മേയ് 30 ആയാൽ ദിവസങ്ങളുടെ എണ്ണം 70 ആകും. പ്രതിമാസ ഉപയോഗം നോക്കിയാണ് ബില്ലിംഗ് എന്നതിനാൽ ഇക്കാരണം കൊണ്ട് സ്ലാബ് മാറാൻ സാധ്യത ഉണ്ട്. അപ്പോൾ പ്രതിമാസ ബില്ലിങ് ഉറപ്പുവരുത്താൻ 70÷30=2.33 മാസങ്ങൾ എന്നു കണക്കിലെടുത്താണ് ബില്ലിംഗ് വരേണ്ടത്. അങ്ങിനെയാണ് സെൽ ഫിൽ ചെയ്യേണ്ടതും..

ഇനി 2 മാസത്തിന് ശേഷം റീഡിങ് എടുക്കാൻ സാധിക്കാതെ വന്നാൽ, മുൻ മാസങ്ങളിലെ ശരാശരി ഉപയോഗം കണക്കാക്കിയായിരിക്കും ബില്ല് നൽകുക. ശ്രദ്ധിക്കുക, പിന്നീട് 2 മാസങ്ങൾ കൂടി കഴിഞ്ഞ് റീഡിങ് എടുക്കുമ്പോൾ 4 മാസത്തെ ഉപയോഗം ആണ് രേഖപ്പെടുത്തുന്നത്. അപ്പോൾ Billing months 4 എന്ന് അപ്‌ഡേറ്റ് ചെയ്യണം. ഇങ്ങനെ ചെയ്താലും പ്രതിമാസ നിരക്കിൽ 2 മാസത്തെക്കുള്ള 2 ബില്ല് ആയാണ് സിസ്റ്റം കണക്ക് കൂട്ടുക. അതിൽ ഒരെണ്ണം Bill amount ആയും, ഒരെണ്ണം DL adj (Door lock adjustment) ആയുമാണ് ബില്ലിൽ രേഖപ്പെടുത്തുക. ഇതിൽ DL Adj ബില്ലിൽ നിന്ന് കഴിഞ്ഞ മാസം ശരാശരി കണക്കാക്കി തന്ന ബിൽ തുക കുറച്ച സംഖ്യ ആയിരിക്കും.

 3. Previous reading (പഴയ റീഡിങ്)

 4. Current reading (പുതിയ റീഡിങ്)

3 & 4 ബില്ലിൽ ഉണ്ടാകും, മീറ്ററിൽ കൂടെ നോക്കി സ്വയം ഉറപ്പു വരുത്താവുന്നതാണ്. തെറ്റുകൾ ഉണ്ടെങ്കിൽ ദയവായി ചൂണ്ടിക്കാട്ടുക

 NB: KSEB യുടെ FB പോസ്റ്റുകളും കുറച്ചു ബില്ലുകളും പഠിച്ച് ഉണ്ടാക്കിയ ഷീറ്റ് ആണ്. ഈ ഷീറ്റിനോ എനിക്കോ KSEB യോ ആയി യാതൊരു ബന്ധവുമില്ല..‼️

Most Read

  • Week

  • Month

  • All