സംസ്ഥാനത്ത് ഇന്ന് 7 പ്രദേശങ്ങളെ കൂടി പുതിയതായി ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി കൊല്ലം ജില്ലയിലെ തൃക്കോവിൽവട്ടം, മയ്യനാട്, ഇട്ടിവ, കല്ലുവാതുക്കൽ, കൊല്ലം കോർപറേഷൻ, കോട്ടയം ജില്ലയിലെ വാഴപ്പള്ളി, പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

9 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. തൃശൂർ ജില്ലയിലെ അവണൂർ, ചേർപ്പ്, തൃക്കൂർ, ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി, വാടാനപ്പള്ളി, അളഗപ്പനഗർ, വെള്ളാങ്ങല്ലൂർ, തോളൂർ, കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂർ എന്നിവയെയാണ് ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 109 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 133 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. തൃശൂർ ജില്ലയിൽ 16 പേരും പാലക്കാട് 15 പേരും രോഗബാധിതരായി. കൊല്ലം ജില്ലയിൽ 13 പേർക്കും, ഇടുക്കി ജില്ലയിൽ 11 പേർക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 10 പേർക്ക് വീതവും, തിരുവനന്തപുരം ജില്ലയിൽ 9 പേർക്കും, പത്തനംതിട്ട ജില്ലയിൽ 8 പേർക്കും, കാസർഗോഡ് ജില്ലയിൽ 6 പേർക്കും, എറണാകുളം ജില്ലയിൽ 5 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Most Read

  • Week

  • Month

  • All