കണ്ണൂര്‍ ലൈബ്രേറിയന്‍സ് ദിനം ഇന്നലെ ലൈബ്രറി ശാസ്ത്രജ്ഞന്‍ എസ്ആര്‍ രംഗനാഥന്റെ ജന്‍മ ദിനമാണ് ലൈബ്രേറിയന്‍സ് ദിനമായി ആചരിക്കുന്നത്. സംസ്ഥാനത്ത് ഗ്രന്ഥശാലാ സംഘത്തില്‍ അഫലിയേറ്റ് ചെയ്ത 8500 ഓളം ലൈബ്രറികളും അക്കാദമിക്ക് ലൈബ്രറികളിലെ പതിനായിരത്തോളം ലൈബ്രറികളും ഇന്നലെ ലൈബ്രേറിയന്‍ ദിനം ആചരിച്ചു ലൈബ്രേറിയന്‍മാര്‍ ചെയ്യേണ്ട അഞ്ച് പ്രധാന നിയമം രംഗനാഥന്‍ തയ്യാറാക്കിയതാണ്. ഇത് പ്രകാരമാണ് ഇന്ന് രാജ്യത്തെ ഗ്രന്ഥശാലകള്‍ പ്രവര്‍ത്തിക്കുന്നത്. വായനക്കാരന് എളുപ്പം പുസ്തകം ലഭിക്കാനാവശ്യമായ വര്‍ഗ്ഗീകരണം, ക്ലാസിഫിക്കേഷന്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ രംഗനാഥന്റെതായിരുന്നു. സംസ്ഥാനത്തെ എണ്ണായിരത്തി അഞ്ഞൂറോളം ലൈബ്രേറിയന്‍മാര്‍ മിനിമം വേതനം ലഭിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളോളം പഴക്കമുണ്ട്. വര്‍ഷത്തില്‍ ഇപ്പോള്‍ തന്നെ നൂറ് രൂപ വരെയുള്ള വേതനമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. രണ്ടാരിത്തി അഞ്ഞൂറ് മുതല്‍ 3500 വരെയുള്ള വേതനമാണ് ഇപ്പോള്‍ ലഭിക്കുന്നത്. സര്‍ക്കാര്‍ ഇവരെ പാര്‍ട് ടൈം ജീവനക്കാരെങ്കിലും ആക്കണമെന്നാണ് ഇവരുടെ ആവശ്യം. ലൈബ്രറി സയന്‍സ് കോഴ്സ് പൂര്‍ത്തീകരിച്ച് വേറെയും ആയിരങ്ങളുണ്ട്. ഹൈസ്കൂള്‍, പ്ലസ്ടു സ്കൂളുകളില്‍ ലൈബ്രേറിയന്‍മാര്‍ക്ക് പ്രത്യേക പോസ്റ്റുണ്ടാക്കി ഇവരെ നിയമിക്കണമെന്നാണ് ആവശ്യം. കോളേജ് ലൈബ്രറികളിലും പല സ്ഥലത്തും ഗസ്റ്റ് അധ്യാപകരാണ്.

Most Read

  • Week

  • Month

  • All