ലോകം കാണട്ടെ ക്ഷേമ സര്‍ക്കാരിന്റെ പ്രവര്‍ത്തനം

 ക്ഷേമ സര്‍ക്കാര്‍ എന്നതിന്റെ യഥാര്‍ത്ഥ രൂപം കേരള ജനത അനുഭവിക്കുകയാണിപ്പോള്‍. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് 11 ഇനം പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടുന്ന ഓണക്കിറ്റ് വ്യാഴാഴ്ച വിതരണം ചെയ്തു തുടങ്ങും. അതിന് പുറമെ ഓണത്തിന് മുമ്പ് വീണ്ടും സാമൂഹ്യ പെന്‍ഷന്‍ നല്‍കും. ജൂലൈയിലെയും ആഗസ്തിലെയും പെന്‍ഷന്‍ മുന്‍കൂറായും നല്‍കും. നിലവില്‍ മെയ്, ജൂണ്‍ മാസങ്ങളിലെ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. 70 ലക്ഷത്തോളം പേര്‍ക്ക് കുറഞ്ഞത് 2600 രൂപ വീതമെങ്കിലും ഓണക്കാലത്ത് വീണ്ടും കൈകളിലെത്തും. പെന്‍ഷന്‍ മസ്റ്ററിങ് 15 മുതല്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ധന വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഞ്ചുമാസത്തെ പെന്‍ഷന്‍ കഴിഞ്ഞ മെയില്‍ വിതരണം ചെയ്തിരുന്നു. കോവിഡ് പ്രതിസന്ധിക്ക് പുറമെ പ്രകൃതിക്ഷോഭവും കൂടി വന്നതോടെ സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക ഞെരുക്കത്തിലായി. കേന്ദ്രസര്‍ക്കാര്‍ നല്‍കേണ്ട ഗ്രാന്റ് നല്‍കുന്നേയില്ല. നികുതി വരുമാനവും പത്ത് ശതമാനത്തില്‍ താഴെ മാത്രം. ഇവിടെയാണ് ക്ഷേമ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ഈ പ്രതിസന്ധിക്കിടയിലെല്ലാം ഓണക്കാല ആനുകൂല്യം ഇത്തവണയും തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, അഡ്വാന്‍സ് തുടങ്ങി പലയിനം ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും മുമ്പ് ലഭിച്ചിരുന്നു. 100 ദിവസം തികച്ച തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും 1000 രൂപ വീതം നല്‍കാറുണ്ട്. ഇവയെല്ലാം ഈ കോവിഡ്കാല പ്രതിസന്ധിയിലും ഉറപ്പാക്കാനാണ് ശ്രമം. 11 ഇനം പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റ് രണ്ടായിരത്തോളം പാക്കിങ് കേന്ദ്രങ്ങളില്‍ ഗുണനിലവാരവും തൂക്കവുമെല്ലാം പരിശോധിച്ച് സന്നദ്ധപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയാണ് തയ്യാറാക്കുന്നത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സാധനങ്ങള്‍ എത്തിച്ചേരുന്നതിന് ഉണ്ടായ ബുദ്ധിമുട്ടുകള്‍ തരണംചെയ്താണ് കിറ്റുകള്‍ തയ്യാറാക്കുന്ന ജോലികള്‍ നടന്നുവരുന്നത്. ഉദ്ദേശം 500 രൂപ വിലയുള്ള ഉല്‍പന്നങ്ങളാണ് കിറ്റില്‍ ഉണ്ടാകുക. സപ്ലൈകോ വിവിധ കന്ദ്രങ്ങളില്‍ പാക്ക് ചെയ്യുന്ന കിറ്റുകള്‍ റേഷന്‍ കടകളില്‍ എത്തിച്ചാണ് വിതരണം നടത്തുന്നത്. ആദ്യഘട്ടത്തില്‍ വിതരണം നടത്തുന്നത് അന്ത്യോദയ വിഭാഗത്തില്‍പെട്ട 5.95 ലക്ഷം കുടുംബങ്ങള്‍ക്കാണ്. പിന്നീട് 31 ലക്ഷം മുന്‍ഗണനാ കാര്‍ഡുകള്‍ക്ക്. ആഗസ്റ്റ് 13, 14, 16 തീയതികളില്‍ അന്ത്യോദയ വിഭാഗത്തിനുള്ള (മഞ്ഞ കാര്‍ഡുകള്‍ക്ക്) വിതരണം ചെയ്യും. തുടര്‍ന്ന് 19, 20, 21, 22 തീയതികളിലായി മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള (പിങ്ക് കാര്‍ഡുകള്‍ക്ക്) കിറ്റുകള്‍ വിതരണം ചെയ്യും. ഓണത്തിന് മുമ്പായി ശേഷിച്ച 51 ലക്ഷത്തോളമുള്ള കുടുംബങ്ങള്‍ക്കുള്ള (നീല, വെള്ള കാര്‍ഡുകള്‍ക്ക്) കിറ്റുകളുടെ വിതരണവും നടക്കും. ഇതുകൂടാതെ ഓണ ചന്തകള്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ആഗസ്റ്റ് 21 മുതല്‍ 10 ദിവസത്തേയ്ക്ക് നടത്തും. റേഷന്‍ കാര്‍ഡുടമകള്‍ ജൂലൈ മാസത്തില്‍ ഏത് കടയില്‍ നിന്നാണോ റേഷന്‍ വാങ്ങിയത് പ്രസ്തുത കടയില്‍ നിന്നും ഓണക്കിറ്റുകള്‍ വിതരണം ചെയ്യുന്നതായിരിക്കും. ഇതുകൂടാതെ റേഷന്‍ കടകളില്‍ നിന്നും കുറഞ്ഞ അളവില്‍ ധാന്യം ലഭിച്ചുവന്നിരുന്ന മുന്‍ഗണനേതര കാര്‍ഡുകള്‍ക്ക് 15 രൂപ നിരക്കില്‍ കാര്‍ഡ് ഒന്നിന് 10 കിലോഗ്രാം സ്പെഷ്യല്‍ അരിയുടെ വിതരണവും ആഗ്സ്റ്റ് 13þാം തീയതി മുതല്‍ ആരംഭിക്കും. ട്രോളിങ് നിരോധനത്തിന്റെയും അടച്ചുപൂട്ടലിന്റെയും പശ്ചാത്തലത്തില്‍ തീരദേശമേഖലയില്‍ പ്രത്യേക ഭക്ഷ്യക്കിറ്റ് ഇപ്പോള്‍ നല്‍കുന്നുണ്ട്. 3000 രൂപ വീതം പഞ്ഞമാസ സഹായവും ഉണ്ട്. അടച്ചു പൂട്ടല്‍കാലത്തെ അനുസ്മരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഓണക്കാലത്തും നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മേല്‍പറഞ്ഞ ആനുകൂല്യം ലഭിക്കാത്ത ഏതെങ്കിലും കുടുംബങ്ങളോ വ്യക്തികളോ ഉണ്ടെങ്കില്‍ തദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സാമൂഹ്യ അടുക്കള ആരംഭിച്ച ഭക്ഷണം വിതരണം ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ലോകത്ത് എവിടെ കാണും കേരള മാതൃകയിലുള്ള ക്ഷേമ സര്‍ക്കാര്‍.

Most Read

  • Week

  • Month

  • All