സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് ഷാനിമോൾ ഉസ്മാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെ പരാതി. കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടമാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

ഇതിനെതിരെ അരൂർ, ചേർത്തല പൊലീസ് സ്റ്റേഷനുകളിലാണ്‌ പരാതി നൽകി. ഇന്ത്യയുടെ ഭൂപടം വികലമായി ചിത്രീകരിച്ച ഷാനിമോൾ ഉസ്മാൻ രാജ്യത്തെ അപമാനിച്ചതായി സിപിഐ എം ഏരിയ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഭരണഘടനയെ തൊട്ടു അധികാരത്തിലേറിയ ഷാനിമോൾ ഭരണഘടനാ ലംഘനമാണ് നടത്തിയത്. കാശ്മീരിൻ്റ ഒരു ഭാഗം അടർത്തി മാറ്റി ഇന്ത്യൻ ഭൂപടം പ്രസിദ്ധീകരിക്കുക വഴി എംഎൽഎയുടെ ഉള്ളിലിരുപ്പ് വെളിവായി. വിഷയത്തിൽ ഇൻഡ്യൻ നാഷണൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം. ഷാനിമോൾ ഉസ്മാൻ എംഎൽഎ സ്ഥാനം രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണം. നിയമ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതി, ഗവർണർ, ഡിജിപി തുടങ്ങിയവർക്ക് പരാതി നൽകുമെന്ന് സിപിഐ എം ഏരിയാ സെക്രട്ടറി പി കെ സാബു  പറഞ്ഞു

വിവാദമായതിനു പിന്നാലെ പോസ്റ്റ് പിൻവലിച്ചിരുന്നു. പേജ് അഡ്മിനു പറ്റിയ പിശകാണെന്നായിരുന്നു ഷാനിമോൾ ഉസ്മാൻ്റെ വിശദീകരണം.

ഇന്നലെയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഷാനിമോൾ ഉസ്മാൻ സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ചത്. ആശംസകൾ അറിയിച്ചു കൊണ്ടുള്ള പോസ്റ്റിലാണ് വിവാദ ഭൂപടം ഉൾപ്പെട്ടത്. തുടർന്ന് ഷാനിമോൾ ഉസ്മാനെതിരെ കടുത്ത വിമർശനം ഉയർന്നു. ഇതിനു പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്ത ഷാനിമോൾ ഉസ്മാൻ പിന്നീട് കശ്മീർ ഉൾപ്പെടുത്തിയ മറ്റൊരു ഭൂപടം പോസ്റ്റ് ചെയ്തു. എന്നാൽ, പരാതിയുമായി സിപിഐഎം മുന്നോട്ടുപോവുകയായിരുന്നു.

 

Most Read

  • Week

  • Month

  • All