Colors: Orange Color

 കണ്ണൂര്‍ ഇന്ന് ചിങ്ങം 1. കര്‍ഷക ദിനം. മലയാളികളുടെ മനസ്സില്‍ എന്നും ചിങ്ങത്തിന്റെ തുടക്കം മുതല്‍ ഓണത്തിന്റെ ലഹരിയിലായിരിക്കും. എന്നാല്‍ ഈ വര്‍ഷം മലയാളികള്‍ ആകെ സങ്കടത്തിലാണ്. ഒരു ഭാഗത്ത് മഹാമാരി, മറുഭാഗത്ത് ആവശ്യത്തിലേറെ പേമാരി. ഇത്രയൊക്കെയായിട്ടും ഒത്തുപിടിച്ച്, ഒരുമിച്ച് ഇതിനൊക്കെയെതിരെ വേണ്ടതെല്ലാം ചെയ്യാന്‍ മടികാണിക്കുന്ന കുറച്ചാളുകളും. ആകപ്പാടെ ഓണം ഏറെ സന്തോഷിക്കാന്‍ വകയില്ലാത്ത ഒരുത്സവമായി മാറുന്നു. ഒത്തുകൂടാന്‍ വയ്യ, ഒന്നിച്ച് കളിക്കാനും ചിരിക്കാനും വയ്യ എന്ന സങ്കടത്തിന് പുറമേയാണിത്. എങ്കിലും ഇതിനെയെല്ലാം അതി ജീവിക്കാന്‍ നമുക്ക് സാധിക്കും. മഹാബലിയെ പോലുള്ള ഭരണാധികാരികള്‍ നാട്ടിലുണ്ടായാല്‍ ഏത് മഹാമാരിയെയും കൂട്ടായി നേരിടാന്‍ സാധിക്കും.

തിരുവനന്തപുരത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് ബി രാജന്‍. അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്നും കസ്റ്റംസ് ജോയ്ന്റ് കമ്മീഷണര്‍ കൊച്ചിയില്‍ പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചു എന്ന് ആരോപിച്ചിരുന്നു.

അതേസമയം, ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെയാണ് നടപടി. സര്‍ക്കാര്‍ പുതിയ സെക്രട്ടറിയെ നിയമിച്ചു. എം മുഹമ്മദ് വൈ സഫറുള്ളയ്ക്കാണ് പുതിയ ചുമതല. തിരുവനന്തപുരം കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷുമായി അടുത്ത ബന്ധമെന്ന ആരോപണത്തെ തുടര്‍ന്നാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത്. ഇന്ന് രാവിലെയായിരുന്നു നടപടി. ഇതിന് പിന്നാലെ ശിവശങ്കര്‍ ആറ് മാസത്തെ അവധിക്ക് അപേക്ഷ നല്‍കി. മിര്‍ മുഹമ്മദിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നല്‍കി.


കണ്ണൂര്‍
   പറശ്ശിനിക്കടവില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റ് നടത്തുന്ന ഒരുവര്‍ഷത്തെ ഹയര്‍ ഡിപ്ലോമ ഇന്‍ കോ ഓപ്പറേറ്റീവ് മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.  2020 ജനുവരി ഒന്നിന് 40 വയസ് കവിയാത്ത ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.  ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള വിശദ വിവരങ്ങള്‍ ംംം.ശരാസമിിൗൃ.ീൃഴ ല്‍ ലഭ്യമാണ്. അവസാന തീയതി ജൂലൈ 30.  ഫോണ്‍: 0497 2784002/2784044/2784088.
 
 
 
 
 
 

 

കെ. സുരേന്ദ്രന്‍റെ മരണവുമായി ബന്ധപ്പെട്ട വിവാദം കോണ്‍ഗ്രസില്‍ ചൂട് പിടിക്കവെ, ബോര്‍ഡുമായി ബന്ധപ്പെട്ട് പുതിയ വിവാദവും.

പയ്യാമ്പലത്ത് കെ.സുരേന്ദ്രന്‍റെ മരണത്തില്‍ അനുശോചിച്ച് വെച്ച ബോര്‍ഡിന് സമീപം പി.കെ രാഗേഷിന് അഭിവാദ്യമര്‍പ്പിച്ച് വെച്ച ബോര്‍ഡാണ് ചര്‍ച്ചയാകുന്നത്. മരിച്ച നേതാവിന് ആദരാജ്ഞലി അര്‍പ്പിച്ച്  ബോര്‍ഡ് വെക്കാത്തവര്‍ സുരേന്ദ്രന്‍റെ  ചിതയെരിഞ്ഞു തീരുന്നതിന് മുന്നെ പി.കെ രാഗേഷിന് വ്യക്തി പൂജ നടത്തുകയാണ് എന്നാണ്  ഒരു വിഭാഗത്തിന്‍റെ ആരോപണം.

'ജ്വലിച്ച് നില്‍ക്കുന്ന അഗ്നിയെ മലിനമാക്കാന്‍ കപട രാഷ്ട്രീയ കുപ്പായങ്ങള്‍ക്ക് ആകില്ല' എന്ന് വ്യക്തമാക്കുന്ന ബോര്‍ഡ് പുതിയാറമ്പത്ത് ഗോവിന്ദന്‍ സ്മാരക മന്ദിരത്തിന്‍റെ പേരിലാണ് വെച്ചിരിക്കുന്നത്.

കെ. സുരേന്ദ്രന് എതിരെ സൈബര്‍ അക്രമം നടത്തിയ വ്യക്തിക്ക് പിന്നില്‍ പാര്‍ട്ടിയിലെ ചിലര്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് കെ പ്രമോദ് FB പോസ്റ്റിട്ടതിന് പിന്നാലെയാണ് രാഗേഷിന് അഭിവാദ്യം അര്‍പ്പിച്ച് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്

എന്നാൽ കോൺഗ്രസ് നേതാവ് കെ സുരേന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് കെപിസിസി ഉന്നയിച്ച ആരോപണം കണ്ണൂരിൽ രാഷട്രീയ വിവാദമായി മാറുന്നു. ആരോപണം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം രംഗത്തെത്തി. ആരോപണം അനവസരത്തിലാണെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നുമാണ് കോൺഗ്രസ് മറുപടി.

കെപിസിസി ജനറൽ സെക്രട്ടറിയും ഐഎൻടിയുസി നേതാവുമായ കെ സുരേന്ദ്രന്റെ മരണത്തിന് പിന്നാലെ കെപിസിസി അംഗം തന്നെ നടത്തിയ ആരോപണങ്ങളാണ് വിവാദത്തിൽ തുടക്കം.കോൺഗ്രസിലെ ഒരു വിഭാഗം നടത്തിയ സൈബർ ആക്രമണത്തിൽ മനംനൊന്താണ് കെ സുരേന്ദ്രന്റെ മരണമെന്നായിരുന്നു കെപിസിസി നിർവാഹക സമിതി അംഗം കെ പ്രമോദിന്റെ ആരോപണം. അടുത്ത തവണ മേയർ സ്ഥാനം സുരേന്ദ്രന് ലഭിക്കുമെന്ന് ആശങ്കയുളള ചിലരാണ് ഇതിന് പിന്നിലെന്നും ആരോപണമുയർന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം രംഗത്തെത്തിയത്.

എന്നാൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയ വ്യക്തിയാണ് കെ സുരേന്ദ്രനെതിരെ സൈബർ ആക്രമണം നടത്തിയതെന്നും ഇയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് കോൺഗ്രസിന്റെ വിശദീകരണം. പ്രമോദിന്റെ ആരോപണം അനവസരത്തിലാണെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് കണ്ണൂരിൽ പുതിയ രാഷ്ട്രീയ വിവാദമുണ്ടായിരിക്കുന്നത്.

 

 

ഒറ്റപ്പാലം അമ്പലപ്പാറയിൽ കോൺഗ്രസ് നടത്തിയ കൊലവിളി പ്രസംഗത്തിൽ കേസെടുത്തു. യൂത്ത് കോൺഗ്രസ് നേതാവ് ഡോ: പി സരിനടക്കം 30 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ലഹള ഉണ്ടാക്കാൻ ശ്രമിച്ചതിനും, അനധികൃതമായി സംഘം ചേർന്നതിനുമാണ് കേസ്. കൊവിഡ് മാർഗ നിർദേശങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ ദിവസം ഒറ്റപ്പാലം പൊലീസ് കേസെടുത്തിരുന്നു.

അമ്പലപ്പാറ പഞ്ചായത്ത് അംഗവും യുഡിഎഫ് പ്രതിനിധിയുമായ ടി.പി കൃഷ്ണകുമാറിനെ സിപിഐഎം പ്രവർത്തകൻ ഹൈദരാലി മർദിച്ചതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച അമ്പലപ്പാറയിൽ നടന്ന പ്രകടനത്തിലാണ് കൊലവിളി മുദ്രാവാക്യമുയർന്നത്. സിപിഐഎം ചുനങ്ങാട് മലപ്പുറം ബ്രാഞ്ച് സെക്രട്ടറി പുളിക്കൽ ഹൈദരാലിയുടെ കൈയും കാലും വെട്ടുമെന്നായിരുന്നു മുദ്രാവാക്യം

 
 
 
 
ReplyForward
 
 
 
 

Most Read

  • Week

  • Month

  • All