Colors: Orange Color

തെറ്റിദ്ധരിക്കപ്പെട്ട ബ്ലിസ്റ്റർ ബീറ്റിൽ വണ്ട്

വിജയകുമാർ ബ്ലാത്തൂർ

ബ്ലിസ്റ്റർ ബീറ്റിൽ എന്നും പറഞ്ഞ് മൊത്തം ബഹളമാണ്. വലിയ ആശുപത്രികളിലെ ആധുനിക വൈദ്യശാസ്ത്ര ദർസർമാർ മുതൽ ഹോമിയോപ്പതിക്കാരും ചാനലുകാരും വാട്ട്‌സാപ്പ് സർവവിജ്ഞാനഅമ്മാവന്മാർ വരെ കൊണ്ട് പിടിച്ച് പറഞ്ഞ് പേടിപ്പിക്കലാണ്. കാക്കനാട് ഉള്ള ഒരു ടീച്ചറുടെ ദേഹത്ത് ഒരു പ്രാണി മൂലം കുമിളപ്പൊള്ളൽ ഉണ്ടായി എന്ന വാർത്തയിലാണ് തുടക്കം. രസമെന്താണെന്ന് വെച്ചാൽ പലരും ഈ ബീറ്റിലുകളെ കണ്ടിട്ടു പോലും ഇല്ല. ഗൂഗിളമ്മച്ചിയെ മാത്രം കണ്ട് ആധികാരികമായി പലതും പറയുകയാണ്. സെൻസേഷൻ വാർത്തകൾക്ക് കാത്തിരിക്കുന്ന ഓൺലൈൻ ചാനലുകാരും വാർത്താ ഠഢ ചാനലുകാരും ഒരു ഉത്തരവാദിത്വ ബോധവും ഇല്ലാതെ ആളുകളെ പേടിപ്പിക്കുകയാണ്. വലിയൊരു തെറ്റിദ്ധാരണ ഈ കാര്യത്തിൽ ഉണ്ട്.
ങലഹീശറമല കുടുംബത്തിലെ വണ്ടുകളെ ആണ് സാധാരണ ബ്ലിസ്റ്റർ ബീറ്റിൽ എന്ന് വിളിക്കാറ്. ഇവയല്ല കേരളത്തിലെ പുതിയ ഭയാവതാരത്തിലെ മുഖ്യകഥാപാത്രം. പക്ഷെ പലരും തെറ്റായി ഇതാണ് എന്നാണ് കരുതുന്നതും - പ്രചരിപ്പിക്കുന്നതും - ഇവ നമ്മുടെ നാട്ടിൽ ധാരാളം ഉള്ളതാണ്. ശരീര ഭാഗം മുഴുവൻ മൂടുന്ന , ചിറക് ഉണ്ടാവും ഇവർക്ക് . മൊത്തം കറുപ്പോ , ചുവപ്പ് , മഞ്ഞ തുടങ്ങിയ കടും നിറ മാർക്കുകളോടെയോ ആണ് അവ ഉണ്ടാവുക. സ്പാനിഷ് ഫ്‌ലൈ എന്നും ഇതിന് പേരുണ്ട്. അത്ര ചെറുതല്ല പലതും - ഒരു സെന്റീമീറ്ററിലും കൂടുതൽ വലിപ്പമുള്ള - കാഴ്ചയിൽ ശരിക്കും വണ്ട് തന്നെ.
ഇവയുടെ ശരീരത്തിൽ മൊത്തമായി ടർപ്പനോയിഡ് വിഭാഗത്തിൽ പെട്ട കന്താറിഡിൽ എന്ന ശക്തമായ വിഷ പദാർത്ഥം ഉണ്ട്. സ്വയം പ്രതിരോധത്തിന് പരിണാമ പരമായി ആർജിച്ചതാണിത്. 'എന്നെ തിന്നണ്ടാ തൊടണ്ട ' എന്ന് വിളിച്ച് പറയുന്ന അപോസൊമാറ്റിസം എന്ന സ്വഭാവം പ്രകടിപ്പിക്കുന്നതാണ് ഷഡ്പദങ്ങളിലെ ഇത്തരം കടും വർണങ്ങൾ. ലോകത്തെങ്ങുമായി 7500 ഓളം സ്പീഷിസുകൾ ഈ വിഭാഗത്തിൽ ഉണ്ട്. സ്പർശിച്ചാൽ തന്നെ തൊലിയിൽ പൊള്ളലും കുമിളകളും ഉണ്ടാക്കാൻ കഴിയുന്നത്ര ഉഗ്രൻ ആണ് കാന്തറൈഡിൻ. വളരെ വളരെ പണ്ട് മുതലേ ലോകത്തിലെ പല ഭാഗത്തും ചില വണ്ടുകളിലെ ഈ രൂക്ഷവസ്തുവിന്റെ സാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ചൈനയിലും മറ്റും വളരെക്കാലം ലൈംഗീക ഉത്തേജകവസ്തുവായി ഇത് ഉപയോഗിച്ചിരുന്നു. വണ്ടുകളെ ഉണക്കിപ്പൊടിച്ച് വലിയ വിലയ്ക് വിൽപ്പന നടത്തിയിരുന്നു. പഴയകാല അപ്പോത്തിക്കിരിമാർ എന്ന് വിളിക്കുന്ന ഫാർമസിസ്റ്റുമാർ ചില മരുന്നു കൂട്ടുകളിലും മറ്റും ഇതും കൂടി ചേർത്തിരുന്നു. സത്യത്തിൽ ഇത്തരത്തിൽ എന്തെങ്കിലും ഔഷധ മൂല്യം ഉണ്ടോ എന്ന കാര്യം ഇപ്പോഴും തർക്കത്തിലാണ്. തൊലിപ്പുറത്തുണ്ടാകുന്ന അരിമ്പാറകളും മറ്റും നീക്കം ചെയ്യാൻ ഇതു സഹായിക്കും എന്നു മാത്രമാണ് ഇതുവരെ തെളിഞ്ഞിട്ടുള്ളത്.
എന്നാൽ ഇവരുമായി രൂപത്തിൽ പോലും ഒട്ടും സാമ്യം ഇല്ലാത്ത, സ്റ്റാഫിലിനിഡെ (ടമേുവ്യഹശിശറമല) കുടുംബത്തിൽ പെട്ട കുഞ്ഞ് വണ്ടുകളുടെ ജനുസായ പിഡിറസിലെ (Paederus ) ഒരിനം റോവ് ബീറ്റിൽ ആണ് ഇപ്പോൾ പ്രശ്‌നക്കാരായി അവതരിപ്പിക്കപ്പെടുന്ന 'ബ്ലിസ്റ്റർ ബീറ്റിൽ '. ഇവരുടെ ഉള്ളിലെ ഹീമോലിംഫിൽ (രക്തത്തിന് പകരമായി ഉൾഭാഗം മുഴുവനായും നിറഞ്ഞ് നിൽക്കുന്ന ദ്രാവകം ) ഉള്ളത് കാന്തറൈഡിൻ പോലെ തന്നെയുള്ള പെഡിരിൻ ( Pederin) എന്ന അമൈഡ് ആണ്. ഇതും പൊള്ളിക്കാൻ ഒട്ടും മോശമല്ല. തൊലിയിലും കണ്ണുകളിലും മ്യൂക്കസ് മെംബ്രൈനിലും കഠിനമായ പൊള്ളലും കുമിളിക്കലും ഉണ്ടാക്കാൻ കഴിയുന്നവ തന്നെ ആണ് ഇതും . ശത്രുക്കൾക്ക് എതിരെ പ്രയോഗിക്കാനുള്ള വിഷമല്ല ഇത്. ബെംബാർഡിയൻ
ബീറ്റിലുകളെന്ന പീരങ്കി വണ്ടുകളെ പോലെ പ്രാത്യാക്രമണം ചെയ്ത് ജീവിക്കുന്നവരല്ല ഇവർ . യഥാർത്ഥത്തിൽ ഈ വിഷം ഇവയുടെ ശരീരം ഉണ്ടാക്കുന്നതു പോലും അല്ല. ഇവയുടെ ഉള്ളിൽ തലമുറകളായി സഹജീവനം നടത്തുന്ന ചില സ്യൂഡോമോണാസ് ബാക്റ്റീരിയകൾ നിർമ്മിക്കുന്നതാണ് പെഡി രിൻ. , ഈ ദ്രവം തൊലിയിലും കണ്ണുകളിലും ആയാൽ ഉണ്ടാകുന്ന ചർമ്മ അവസ്ഥയ്ക്ക് ജമലറലൃൗ െറലൃാമശേശേ െഎന്നാണ് പേര്. മുഖത്തും ദേഹത്തും പൊള്ളിയ കുമിളകൾ പോലെ ഒരു ചർമ്മ രോഗവുമായി കുറേയധികം പേരെ കർണ്ണാടകത്തിലെ മണിപ്പാൽ എന്ന സ്ഥലത്ത് നിന്ന് 2007 ൽ ചികിത്സിച്ചിരുന്ന ഡോക്ടർമാരാണ് ഇത് ഒരുതരം ഷഡ്പദത്തിന്റെ ശരീരത്തിലെ വിഷം കൊണ്ട് ഉണ്ടാകുന്നതാണ് എന്ന് നമ്മുടെ നാട്ടിൽ ആദ്യം കണ്ടെത്തിയത്. അവരതിന് മണിപ്പാൽ പ്രാണി (Manipal bug or MIT Police ) എന്നാണ് വിളിച്ചിരുന്നത്. നൈറോബിയിൽ ഇവമൂലം കൂറേ ഏറെ ആളുകൾക്ക് പ്രശ്‌നം ഉണ്ടായിട്ടുണ്ട്. അങ്ങിനെ ഇതിന് നൈറോബി ഫ്‌ലൈ എന്നും വിളിക്കാറുണ്ട്. അറുന്നൂറിലധികം സ്പീഷിസുകൾ ലോകത്തെങ്ങുമായി ഇവരുടെ കൂട്ടത്തിൽ ഉണ്ട്. വണ്ട് എന്നൊക്കെ പറയുമെങ്കിലും ഒരു പുഴുവിനെപ്പോലെആണ് ഇവരെ ഒറ്റനോട്ടത്തിൽ തോന്നുക. കുഞ്ഞ് തലയും അതിൽ ചെറിയ ആന്റിനകളും ഉണ്ടാകും. നീളൻ ശരീരത്തിൽ മൊത്തമായി മൂടുന്ന ചിറകല്ല ഉണ്ടാവുക. മുകൾഭാഗത്തായി അളവ് ചേരാത്ത കുഞ്ഞ് മേൽകുപ്പായം ഇട്ടതുപോലെ എലിട്ര എന്ന് വിളിക്കുന്ന ഉറപ്പുള്ള കട്ടി മേൽ ചിറകുകൾ ആണുണ്ടാകുക. ഇവ പറക്കാൻ ഉള്ളവ അല്ല. അടിയിലെ രണ്ടാം ചിറകിനെ പൊതിഞ്ഞ് സംരക്ഷിക്കുന്ന ഉറപ്പുള്ള ഒരു മൂടി കൂടിയാണത്. തിളങ്ങുന്ന ലോഹ നീലയോ , പച്ചയോ നിറത്തിലാണ് ഈ ചിറക് മൂടി ഉണ്ടാകുക. ശരീരത്തിലെ തലയോട് ചേർന്നുള്ള തൊറക്‌സ് ഭാഗവും പിൻ ഭാഗവും ഓറഞ്ച്, ചുകപ്പ് നിറത്തിലും ആണുണ്ടാകുക. ചിലവ മൊത്തം കറുത്ത നിറത്തിലും കാണാം. അവ ചിലപ്പോൾ ഇയർവിഗ് എന്ന പ്രാണികൾ ആയി തെറ്റിദ്ധരിക്കാറും ഉണ്ട്. വിശക്കുമ്പോഴും ഭയക്കുമ്പോഴും ശരീരത്തിന്റെ നീളൻ പിൻഭാഗം മുകളിലേക്ക് വളച്ച് ഉയർത്തിപ്പിടിക്കുന്ന സ്വഭാവം ഇവർക്ക് ഉണ്ട്. ഇവർ സത്യത്തിൽ നമ്മളെ കടിക്കാറില്ല. കുത്തുകയും ചെയ്യില്ല. ചെയ്താലും അതിൽ വലിയ വിഷവും ഉണ്ടാകില്ല. പക്ഷെ നമ്മുടെ ദേഹത്ത് അബദ്ധത്തിൽ വന്ന് ഇഴഞ്ഞ് നടക്കുമ്പോൾ അതിനെ എടുത്ത് മാറ്റാനോ തട്ടിക്കളയാനോ ശ്രമിക്കുമ്പോൾ അറിയാതെ അമർത്തി പോകും. ചില ജോയിന്റുകളിലൂടെ ഉറുന്ന ദ്രാവകവും നമ്മുടെ തൊലിയിൽ ആകാം. അതിനെ അമർത്തിയാൽ ഉള്ളിലെ മൊത്തം ഹിമോലിംഫ് അവിടം മുഴുവൻ ആകും. ഉറക്കത്തിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ ഇവയിൽ അമർന്ന് പോകാം. മണിക്കൂറുകൾ കഴിയുമ്പോഴേക്കും ആ സ്ഥലത്ത് പൊള്ളിയ പോലെ അടയാളങ്ങളും കുമിളയും വേദനയും ഉണ്ടാകും.
പഴയകാലത്ത് ഇത്തരം വണ്ടുകൾ മൂലം ഉണ്ടായ പൊള്ളലുകളേയും ഹെർപിസ് പോലുള്ള വൈറൽ രോഗങ്ങളേയും നാട്ടു വൈദ്യന്മാർ ചിലർ പരസ്പരം മാറി കരുതീ ചികിത്സിക്കാറുണ്ട്. പലരും ഇവ രണ്ടും 'ചിലന്തി വിഷം ' എന്ന പേരിൽ ആയിരുന്നു ചികിത്സിച്ചിരുന്നത്.
രാത്രികാലങ്ങളിൽ പല ഇൻസെക്റ്റുകളും ഫ്‌ലൂറസെന്റ് പോലുള്ള കൃത്രിമ പ്രകാശങ്ങളോട് പ്രത്യേക താത്പര്യം കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇതുവരെയും കൃത്യമായി മനസിലാക്കാൻ പറ്റീട്ടില്ല. അത്തരത്തിൽ നമ്മുടെ വീട്ടിനുള്ളിൽ വന്നവയാണ് അബദ്ധത്തിൽ ദേഹത്ത് വീണ് പെഡെരിൻ തൂവി നാശകോശം ആക്കുന്നത്.
ചെടികളിലെ പലതരം കീടങ്ങളേയും അവയുടെ ലാർവകളേയും ഒക്കെ ഭക്ഷിച്ചാണ് ഇവ ജീവിക്കുന്നത്. ഈർപ്പമുള്ള മണ്ണിൽ ആണ് മുട്ടയിട്ട് വളരുന്നത്. കലാവസ്ഥാവ്യതിയാനം ഉണ്ടാക്കിയ തുടർച്ചയായ മഴയാവാം ഈ വർഷം ഇത്തരം പലതരം പ്രാണികളുടെയും പ്രജനനം കൂട്ടിയത്. കൂടാതെ ചുറ്റും ഉള്ള പറമ്പുകളിലും തൊടികളിലും കോവിഡ് മഹാമാരിക്കാലം ആയതിനാൽ മാസങ്ങളായി കാര്യമായ കൃഷിപ്പണികളോ വൃത്തിയാക്കലോ നടക്കാത്തതും ഒരു കാരണമാവാം. മട്ടുപ്പാവ് കൃഷി, ഇന്റീരിയർ പ്ലാന്റുകൾ വളർത്തൽ എന്നിവ വ്യാപകമായതു കൊണ്ടും ഇൻസെക്റ്റുകളുമായി നമ്മൾ വളരെ നേരിട്ട് അടുത്ത് ഇട പഴകൽ അവസരം കൂടീട്ടുണ്ട്. , മുറ്റത്തും ഇറയത്തും കിടപ്പുമുറിയിലും നിറയെ ചെടികൾ വളർത്തുന്ന ഒരു ശീലം കുറച്ച് വർഷമായി നമ്മുടെ ഇടയിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. അതും ഇത്തരം വണ്ടുകളെ നമ്മുടെ വീടിനകത്തേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ടാകും. ഇവരെ കൂടാതെ മുപ്ലി വണ്ടുകളെന്ന ഓട്ടുറുമ - ഓലച്ചാത്തന്മാരെ വരെ ബ്ലിസ്റ്റർ ബീറ്റിൽ എന്ന് പറഞ്ഞ് തെറി പറയുന്നുണ്ട് ചിലർ.- അവരിലെ ഫിനോളിക് ഘടകങ്ങൾ ഒരു കശുവണ്ടിയുടെ ചുന കൊണ്ടുള്ള പൊള്ളലിലപ്പുറം ഒന്നും ഉണ്ടാക്കി കണ്ടിട്ടില്ല.
എത്രയോ കാലമായി ഇത്തരം വണ്ടുകൾ മനുഷ്യർക്ക് ഒപ്പം ഉണ്ട്. ഇതുവരെയായും വളരെ കുറച്ച് കേസുകൾ മാത്രമേ ലോകത്തെങ്ങും ആയി ഉണ്ടായിട്ടുള്ളു. ഒരു പകർച്ച വ്യാധിപോലെ പടർന്ന് പിടിക്കുന്ന ഒന്നല്ല ഇവ മൂലം ഉള്ള ഈ പൊള്ളൽ. അപൂർവ്വം ചിലർക്ക് കടുത്ത ത്വക് പ്രശ്‌നങ്ങളും ലക്ഷണങ്ങളും കണ്ടിട്ടുണ്ട് എന്ന് മാത്രം, പലരുടേതും കുറച്ച് ദിവസം കൊണ്ട് ആന്റി ഹിസ്റ്റമിൻ ഗുളികകൾ കഴിച്ചാൽ തന്നെ കുറയുന്നതാണ്. ലക്ഷക്കണക്കിന് ആളുകൾ താമസിക്കുന്ന ഏതെങ്കിലും സ്ഥലത്ത് ഒരു വർഷം കൊണ്ട് നൂറോ ഇരുന്നൂറോ പേർക്കൊക്കെ മാത്രമേ ഇവ മൂലം പ്രശ്‌നം ഉണ്ടായിട്ടുള്ളു എന്നതിനാൽ അത്രയധികം ഭയപ്പെടേണ്ട ഒരു കാര്യവും ഇല്ല ഇവയെ പേടിച്ച് വൈകുന്നേരം മുതൽ വിളക്കുകൾ അണച്ച് ഭയന്ന് വിറച്ച് , മൊബൈൽ പോലും ഓണാക്കാതെ ഇരുട്ടിൽ കഴിയേണ്ട കാര്യം ഒന്നും ഇല്ല. കുറച്ച് ശ്രദ്ധിച്ചാൽ മതി.

 


കേരളം മുന്നിൽ നിന്ന് നയിക്കുന്നു
വ്യാപകമായ പ്രതിഷേധങ്ങൾക്കും സുപ്രീംകോടതിയുടെ വിമർശനങ്ങൾക്കും ഒടുവിൽ കോവിഡ് വാക്സിൻ നയത്തിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ. ജൂൺ 21 മുതൽ രാജ്യത്ത് എല്ലാവർക്കും വാക്‌സിൻ സൗജന്യമായി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. വാക്‌സിൻ സംഭരണം പൂർണമായി കേന്ദ്രത്തിനാണെന്നും വാക്‌സിൻ നയത്തിൽ മാറ്റം വരുത്തിയതായും മോഡി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.
കേന്ദ്രം വാക്‌സിൻ സൗജന്യമായി നൽകണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയം ഉന്നയിച്ച് കേരള നിയമസഭ പ്രമേയം പാസ്സാക്കിയതിന് പുറമെ ബിജെപി ഇതര സംസ്ഥാനങ്ങളോട് ഈ അഭ്യർത്ഥനയും കേരളം നടത്തി. ബിജെപി ഇതര സംസ്ഥാന മുഖ്യമന്ത്രിമാർക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചതും ഏറെ ശ്രദ്ധ നേടി. 11 ബിജെപി ഇതര മുഖ്യമന്ത്രിമാർക്കായിരുന്നു പിണറായി വിജയൻ കത്തയച്ചത്.
ശക്തമായ പ്രതിഷേധത്തെ തുടർന്ന് വാക്‌സിൻ കേന്ദ്രസർക്കാർ നേരിട്ടുവാങ്ങി സംസ്ഥാനങ്ങൾക്ക് നൽകും. പണം വാങ്ങി സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ നൽകാവുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 75 ശതമാനം കേന്ദ്രസർക്കാർ വാങ്ങുമ്പോൾ 25 ശതമാനം സ്വകാര്യ ആശുപത്രികൾക്ക് വാങ്ങാം. ഒരു ഡോസിന് പരമാവധി 150 രൂപവരെ സർവീസ് ചാർജ് ഈടാക്കാമെന്നും മോഡി പറഞ്ഞു.
വാക്സിൻ നയത്തിൽ കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയും രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. ഇതിനുപിന്നാലെയാണ് നയം മാറ്റാൻ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ലോകത്തിലെ മറ്റ് രാജ്യങ്ങളെല്ലാം വാക്‌സിൻ സൗജന്യമായാണ് നൽകിയത്. രാജ്യം ഇതിന് മുന്നേ ദർശിച്ച മഹാമാരികാലത്തെല്ലാം സൗജന്യ കുത്തിവെപ്പാണ് നടത്തിയത്.
1918 ഫെബ്രുവരി മുതൽ 1920 ഏപ്രിൽ വരെ നീണ്ടുനിന്ന സ്പാനിഷ് ഫ്‌ളു ആണ് ലോകം കണ്ട ഏറ്റവും വലിയ മഹാമാരി. 50 കോടി ജനങ്ങളെയാണ് ഇത് ബാധിച്ചത്. അക്കാലത്തെ ലോക ജനസംഖ്യയുടെ മൂന്നിലൊന്നാണിത്. തുടർച്ചയായ നാല് തരംഗങ്ങളിൽ ബാധിച്ചു. മരണസംഖ്യ 20 ദശലക്ഷത്തിനും 50 ദശലക്ഷത്തിനും ഇടയിലായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ സമയത്തും പോളിയോ പോലുള്ള മറ്റ് അസുഖം വന്നപ്പോഴും സൗജന്യമായാണ് കുത്തിവെപ്പ് നടത്തിയത്.
ഇവിടെ കോവിഡ് കാലത്ത് ആദ്യ ഘട്ടത്തിൽ സംസ്ഥാനങ്ങൾക്ക് വാക്‌സിൻ നൽകാതെ സ്വകാര്യ ആശുപത്രികൾക്കായിരുന്നു നൽകിയത്. കമ്പനിയിൽ നിന്ന് 150 രൂപക്ക് വാങ്ങി 300 രൂപക്ക് സംസ്ഥാനങ്ങൾക്ക് നൽകി. സ്വകാര്യ ആശുപുത്രികൾക്ക് ഇത് 450 രൂപക്കാണ് നൻകിയത്. കേന്ദ്രത്തിൽ നിന്ന് വില കൊടുത്ത് വാങ്ങിയ വാക്‌സിൻ കേരളം 45 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമായിരുന്നു കേന്ദ്രം സൗജന്യമായി നൽകിയത്. അതും മുഴുവനാളുകൾക്കും ലഭിച്ചില്ല. ഇപ്പോൾ 18 വയസ്സിന് മുകളിലുള്ളവർക്കെല്ലാം സൗജന്യ വാക്‌സിൻ നൽകാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ചൈന മൂന്ന് വയസ്സുള്ള കുട്ടികൾ മുകളിലുള്ളവർക്ക് ഇന്ന് മുതൽ വാക്‌സിൻ നൽകുന്നുണ്ട്. ഡിസംബറോടെ മൂന്നാം തരംഗം എത്തുമെന്നാണ് പറയുന്നത്. അതിന് മുന്നേ 60 ശതമാനം പേർക്കെങ്കിലും വാക്‌സിനേഷൻ നൽകിയാൽ മാത്രമേ രാജ്യം സാധാരണ ഗതിയിലാകുകയുള്ളൂ. അമേരിക്കയും ഇറ്റലിയും പോലുള്ള രാജ്യങ്ങൾ കോവിഡിൽ നിന്ന് കരകയറിന്നത് വാക്‌സിനേഷനെ തുടർന്നാണ്. ഈ രാജ്യങ്ങളിൽ ജനസംഖ്യയുടെ 70 ശതമാനത്തിലേറെ പേർക്ക് വാക്‌സിനേഷൻ നൽകി.

സ്‌കോൾ കേരള: അപേക്ഷ ക്ഷണിച്ചു

കണ്ണൂർ
സ്‌കോൾ കേരള മുഖേന ഈ അധ്യയന വർഷത്തെ ഹയർസെക്കണ്ടറി കോഴ്സ് രണ്ടാം വർഷ പ്രവേശനം, പുനപ്രവേശനം എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. www.scolekerala.org ൽ ജൂൺ 21 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പ്രവേശന യോഗ്യത, നിബന്ധന, ഫീസ്, മറ്റ് വിശദാംശങ്ങൾ എന്നിവ വെബ്സൈറ്റിൽ ലഭിക്കും. സിബിഎസ്ഇ, ഐസിഎസ്ഇ, മറ്റ് സ്റ്റേറ്റ് ബോർഡുകൾ മുഖേന ഒന്നാം വർഷ ഹയർസെക്കണ്ടറി കോഴ്സ് പൂർത്തിയാക്കിയവർക്കും നിബന്ധനകൾക്ക് വിധേയമായി പ്രവേശനം അനുവദിക്കും.
ഓൺലൈനിൽ രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും ബന്ധപ്പെട്ട രേഖകളും എക്സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ കേരള, വിദ്യാഭവൻ, പൂജപ്പുര പിഒ, തിരുവനന്തപുരം-695012 എന്ന വിലാസത്തിൽ നേരിട്ടോ സ്പീഡ് /രജിസ്റ്റേർഡ് തപാൽ മാർഗ്ഗമോ ജൂൺ 23 ന് വൈകിട്ട് അഞ്ച് മണിക്കകം ലഭ്യമാക്കണം.

പിഎസ് സി പരീക്ഷ പുനരാരംഭിക്കുന്നു
തിരുവനന്തപുരം
കോവിഡ് കാലത്ത് നിർത്തിവെച്ച പിഎസ് സി അഭിമുഖവും മറ്റ് പ്രവർത്തനങ്ങളും പുനരാരംഭിക്കുന്നു. ഇന്നലെ ചേർന്ന പിഎസ് സി യോഗത്തിലാണ് തീരുമാനം. ടൗൺ ആന്റ് പ്ലാനിംഗ് വകുപ്പിൽ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും. ഇൻഷൂറൻസ് മെഡിക്കൽ സർവ്വീസ് വകുപ്പിൽ ഓൺലൈൻ പരീക്ഷ നടത്തും. ഡയറ്റീഷ്യൻ ഗ്രേഡ് 2, അസി. ഇൻഷൂറൻസ് മെഡിക്കൽ ഓഫീസർ എന്നിവയിലാണ് പരീക്ഷ.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ പോളിടെക്‌നിക്കിൽ ലക്ച്ചർ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസിൽ അഭിമുഖം നടത്തും.
താഴെ പറയുന്ന വകുപ്പിലെ ചുരുക്കപട്ടിത പ്രസിദ്ധീകരിക്കും. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ അഗ്രികൾച്ചറൽ ഓഫീസർ, കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രൊഫസർ ഇൻ ഇംഗ്ലീഷ്, മാത്തമറ്റിക്‌സ്, സുവോളജി, സോഷ്യോളജി, സൈക്കോളജി, ജ്യോഗ്രഫി, ഫിസിക്‌സ്, കെമിസ്ട്രി, ഇസ്ലാമിക് ഹിസ്റ്ററി, ഇക്കണോമിക്‌സ്, മലയാളം, സംസ്‌കൃതം എന്നിവയിലാണ് ചുരുക്കപട്ടിത പ്രസിദ്ധീകരിക്കുക.
സർവ്വകലാശാലകളിലെ യൂണിവേഴ്‌സിറ്റി എഞ്ചിനിയർ, പ്രോഗ്രാമർ, അസി. എഞ്ചിനിയർ, പ്രൊഫഷണൽ അസിസ്റ്റന്റ്, ഓവർസീയർ, ഇലക്ട്രീഷ്യൻ, ഡ്രൈവർ കം ഓഫീസ് അറ്റന്റർ എന്നീ തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കും.

കേന്ദ്രസർവകലാശാല ലൈബ്രേറിയൻ അപേക്ഷ ക്ഷണിച്ചു
കാസർഗോഡ് : കേന്ദ്രസർവകലാശാലയിൽ ഫിനാൻസ് ഓഫീസർ ലൈബ്രേറിയൻ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ അഞ്ചുപേരെ ഓൺലൈനായും ജൂലൈ 15 വരെ പോസ്റ്റൽ വഴിയും അപേക്ഷ സമർപ്പിക്കാം.
55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം, സർവ്വകലാശാല കോളേജ് അധ്യാപക പ്രവർത്തിപരിചയം, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭരണനിർവ്വഹണത്തിൽ പരിചയം എന്നിവ ഉള്ളവർക്ക് ഫിനാൻസ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം. ലൈബ്രറി സയൻസ്/ ഇൻഫർമേഷൻ സയൻസ്/ ഡോക്യൂമെന്റഷൻ സയൻസ് എന്നിവയിലേതെങ്കിലും 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമാണ് ലൈബ്രറി തസ്തികയിലേക്ക് വേണ്ടത്. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ലൈബ്രേറിയൻ, ഡ്യൂട്ടി ലൈബ്രറി, കോളേജ ലൈബ്രേറിയൻ, ലൈബ്രറി സയൻസിൽ അസിസ്റ്റന്റ് / അസോസിയേറ്റട് പ്രൊഫസർ എന്നിവയിലേതെങ്കിലും 10 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്‌സൈറ്റ്www.cukerala. ac. In സന്ദർശിക്കുക

 

 

സിങ്കപ്പൂർ നാഷണൽ ലൈബ്രറി
പ്രശാന്ത് എം പി
(ലൈബ്രേറിയൻ ചിൻടെക് , കണ്ണൂർ )
കണ്ണൂർ
ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ നാഷണൽ ലൈബ്രേറിയകളിൽ ഒന്നാണ് സിങ്കപ്പൂർ നാഷണൽ ലൈബ്രറി ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പബ്ലിക് ലൈബ്രറി ആണ് സിങ്കപ്പൂർ നാഷണൽ ലൈബ്രറി .
ഇതിനോടൊപ്പം 26 ബ്രാഞ്ച് ലൈബ്രറികളും പ്രവർത്തിക്കുന്നു . 1823 ൽ സ്ഥാപിതമായ സിങ്കപ്പൂർ നാഷണൽ ലൈബ്രറി വിവിധ ഘട്ടങ്ങളിലൂടെ കടന്ന് ഇന്നുള്ള നിലയിൽ എത്തിയിട്ടുള്ളത് . 1923 യിൽ ഇ ലൈബ്രേറിയയെ പുനർനാമകരണം ചെയ്ത് ഹ്യൂലറ്റ് മെമ്മോറിയൽ ലൈബ്രറി ആയി തുടർന്ന് 1960 ൽ നാഷണൽ ലൈബ്രറി ഓഫ് സിങ്കപ്പൂർ ആയി മാറി . 2005 ൽ തുടങ്ങി ഇപ്പോളുള്ള നാഷണൽ ലൈബ്രറി 16 നിലകളിലായി സ്ഥിതി ചെയ്യുന്നു . 2019 ലെ വാർഷിക റിപ്പോർട്ട് അനുസരിച് സിങ്കപ്പൂരിലെ മൊത്തം ജനസംഖ്യയുടെ 10 ൽ 7 ആളുകളും നാഷണൽ ലൈബ്രറി ബോർഡിന്റെ കീഴിലുള്ള 27 ലൈബ്രറികളിൽ ഏതിലെങ്കിലും ഒന്നിൽ മെമ്പർ ആണ് . ഒരു കോടിയിൽ പരം പ്രിന്റഡ് മെറ്റീരിയലുകലും , 85000 ൽ പരം ഡിജിറ്റൽ റിസോഴ്‌സുകളും ലൈബ്രറിയുടെ ഭാഗമാണ് .അതുപോലെ 26 .7 മില്യൺ ആളുകൾ ഇതുവരെ ഈ ലൈബ്രറി സേവനങ്ങൾ ഉപയോഗിച്ചു ഒപ്പം
40 .52 മില്യൺ ലൈബ്രറി റിസോഴ്‌സുകൾ ഇതുവരെ കൈമാറ്റം ചെയ്യപ്പെട്ടു കഴിഞ്ഞു . 88 .3 മില്യൺ ഡിജിറ്റൽ റിസോഴ്‌സുകളും ഇതിനൊപ്പം ഉപയോഗിച്ചു . ഡിജിറ്റൽ റിസോഴ്‌സുകളുടെ ഉപയോഗം കോവിഡ് കാലം മുതൽ കുതിച്ചുയർന്നു . ഇപ്പോൾ മിക്കവാറും ലൈബ്രറികളും 25 ശതമാനം കപ്പാസിറ്റിയിൽ മാത്രമാണ് പ്രവർത്തിക്കുന്നത് . മൈ ട്രീ ഹൗസ് എന്ന പേരിൽ ലോകത്തിലെ തന്നെ ആദ്യത്തെ കുട്ടികളുടെ ഗ്രീൻ ലൈബ്രറിയും , 53000 ൽ പരം ബുക്കുകളുമായി 7 നിലകളിലായി പ്രവർത്തിക്കുന്ന ലീ കോങ്ങ് ചെൻ റഫറൻസ് ലൈബ്രറിയും ഈ ദേശീയ ലൈബ്രറിയുടെ ഭാഗമാണ് .
സിങ്കപ്പൂർ ജനത ഒരു കുട്ടിയുണ്ടായി കഴിഞ്ഞാൽ വിദ്യാഭ്യാസത്തിന്റെ ആദ്യ പടിയായി ഏതെങ്കിലും ഒരു ലൈബ്രറിയിൽ മെമ്പർഷിപ് എടുക്കുക എന്നുള്ളതിൽ അഭിമാനിക്കുന്നു. അവരുടെ വിദ്യാഭ്യാസത്തിന്റെ നല്ലൊരുഭാഗവും ലൈബ്രറിയുമായി ബന്ധപ്പെട്ടിരിക്കുന്നു . മേല്പറഞ്ഞ ഉപയോഗിച്ച ആളുകളുടെ യും ആളുകളുടെയും എണ്ണം ലൈബ്രറി സിസ്റ്റത്തിന് അവർ എത്രമാത്രം പ്രാധാന്യം കൊടുക്കുന്നു എന്ന് മനസിലാക്കാം . എല്ലാവർക്കും ഉപയോഗിക്കാനുള്ള ഒരു പൊതു സ്ഥലം എന്ന രീതിയിൽ ആണ് ആളുകൾ ലൈബ്രറിയെ കാണുന്നത് .

Most Read

  • Week

  • Month

  • All