Colors: Orange Color

അച്ഛനും അമ്മയും മരിച്ച കുട്ടികളെ സർക്കാർ ഏറ്റെടുക്കുന്നു
കോവിഡ് മരണം വർധിക്കുന്നു
പി കെ ബൈജു
കണ്ണൂർ
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഭീതിതമായി വർധിക്കുന്നു.
വ്യാഴാഴ്ച 181 പേർ കൂടി മരിച്ചതോടെ മരണം 8063 ആയി. രണ്ടാം തംരഗത്തിലാണ് മരണ സംഖ്യ കൂടുന്നത്. ഇത് ആരോഗ്യ പ്രവർത്തകർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയതാണ്.
മെയ് ആദ്യ വരെ ദിവസം മരണം 25ൽ താഴെയായിരുന്നു. പെട്ടെന്ന് അത് വർധിച്ച് 50 വരെയെത്തി. ഇപ്പോൾ ഒരാഴ്ചയായി 150 കടക്കുകയാണ്. തിരുവനന്തപുരത്താണ് കൂടുതൽ പേർ മരിച്ചതും മരണ നിരക്ക് കൂടുതലുള്ളതും. 1543 പേരാണ് തിരുവനന്തപുരം ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇടുക്കിയിലാണ് കുറവ് 59 മരണം. തിരുവനന്തപുരത്തിന്റെ തൊട്ട് പിറകിൽ കോഴിക്കാടാണ്. കോഴിക്കോട് 926 പേരാണ് മരണപ്പെട്ടത്. തൃശൂർ 921, എറണാകുളം 764, മലപ്പുറം 590, കണ്ണൂർ 584, ആലപ്പുഴ 535, പാലക്കാട് 533, കൊല്ലം 478, കോട്ടയം 402, പത്തനംതിട്ട 259, വയനാട് 158, കാസർഗോഡ് 141 എന്നിങ്ങനെയാണ് മറ്റ് ജില്ലയിലെ മരണ നിരക്ക്.
കഴിഞ്ഞ രണ്ടാഴ്ചയായി കോഴിക്കോട്, പത്തനംതിട്ട, മലപ്പുറം എന്നീ ജില്ലകളിൽ മരണ നിരക്ക് കൂടുതലാണെന്നും ഇത് പരിശോധിച്ച് ഇടപെടാൻ വിദഗ്ദ സമിതിയെ നിയോഗിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് ബാധിച്ച് അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നുലക്ഷം രൂപ കുട്ടികൾക്ക് ഒറ്റത്തവണയായി നൽകും. 18 വയസ്സുവരെ 2000 രൂപ മാസംതോറും നൽകും. ബിരുദതലം വരെയുള്ള വിദ്യാഭ്യാസച്ചെലവ് സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആകെ രോഗികളിൽ മരിക്കുന്നവരുടെ പോസിറ്റിവിറ്റി നിരക്കിലും തിരുവനന്തപരമാണ് മുന്നിൽ. 0.65 ശതമാനമാണിത്. കണ്ണൂരാണ് തൊട്ടു പിറകിൽ 0.42 ശതമാനം. ഇടുക്കിയിലാണ് കുറവ് 0.09 ശതമാനം.
ഒന്നാം തരംഗത്തിൽ മരണനിരക്ക് പിടിച്ചു നിർത്തിയ കേരളത്തിൽ രണ്ടാം തരംഗത്തിൽ മരണ സംഖ്യ വർധിക്കുന്നതിൽ ജനങ്ങളാകെ ഭീതിയിലാണ്. ഏത് പ്രായക്കാരും മരിക്കാമെന്ന സ്ഥിതിയാണ്. 17 വയസ്സിൽ താഴെയുളള കുട്ടികളിൽ 14 പേരാണ് മരണപ്പെട്ടത്. 18-40 വയസ്സ് 305 പേരും 41- 59 പ്രായത്തിലുള്ള 1744 പേരും 60 വയസ്സിന് മുകളിലുള്ള 5819 പേരുമാണ് മരണപ്പെട്ടത്.
മരണ സംഖ്യ പിടിച്ച് നിർത്താനുള്ള തീവ്ര ശ്രമമാണ് ആരോഗ്യ വകുപ്പ് നടത്തുന്നത്. എന്നാൽ രോഗികളുടെ വലിയ തോതിലുള്ള വർധനവ് ഇതിന് തടസ്സം നിൽക്കുന്നു. ലോക്ക് ഡൗൺ നിർദേശങ്ങൾ കർശനമായി പാലിക്കുകയും എത്രയും പെട്ടെന്ന് വാക്‌സിൻ എടുക്കുകയും മാത്രമാണ് ഇതിന് പോംവഴി

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന് 40 വയസ്സ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം
കുട്ടികൾക്കായി പുസ്തകങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരി ക്കുന്നതിനുവേണ്ടി കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്. ഇന്ത്യയിൽ കുട്ടികൾക്കായി പ്രസാധന രംഗത്ത് പ്രവർത്തിക്കുന്ന ഏക സർക്കാർ സ്ഥാപനവും ഇതാണ്. 1981 മെയ് 27നാണ് കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്. സംസ്ഥാന സാംസ്‌കാരിക വകുപ്പ് മന്ത്രി ചെയർമാനായ സ്ഥാപനത്തിന്റെ ആദ്യ ഡയറക്ടർ പ്രൊഫ. എബ്രഹാം ജോസഫാണ്. ബാലസാഹിത്യ മേഖലയിലെ നിരവധി പ്രമുഖർ ഡയറക്ടർ സ്ഥാനം വഹിച്ച സ്ഥാപനത്തിന്റെ ഇപ്പോഴത്തെ ഡയറക്ടർ പള്ളിയറ ശ്രീധരൻ ആണ്. കുട്ടികളുടെ വായനയെയും സർഗാത്മകതയെയും പ്രോത്സാഹി പ്പിക്കുന്നതിനായി നിരവധി പദ്ധതികളാണ് ഇൻസ്റ്റിറ്റ്യൂട്ട് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നത്.
മലയാള ബാലസാഹിത്യത്തിനു മികച്ച സംഭാവനകൾ നൽകുന്ന ബാലസാ ഹിത്യകാർക്ക് അംഗീകാരവും പ്രോത്സാഹനവും നൽകുന്നതിനായി ഇൻസ്റ്റിറ്റ്യൂട്ട് എല്ലാ വർഷവും പുരസ്‌കാരങ്ങൾ നൽകി വരുന്നു. ബാലസാഹിത്യ പുരസ്‌കാരം, സി ജി ശാന്തകുമാർ സമഗ്രസംഭാവന പുരസ്‌കാരം, പാലാ കെ എം മാത്യു പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങളാണ് നല്കിവരുന്നത്. ഈ വർഷം മുതൽ കുട്ടികളുടെ സർഗ്ഗവാസനയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഇൻസ്റ്റിറ്റ്യൂട്ട് ആദ്യ ഡയറക്ടർ ഏബ്രഹാം ജോസഫ്, ബാലസാഹിത്യ കാരൻ മാത്യു എം കുഴുവേലി എന്നിവരുടെ പേരിൽ കുട്ടികൾക്കായി അവാർഡുകൾ ഏർപ്പെടു ത്തിയിട്ടുണ്ട്.
. ഈ വർഷം മാത്രം ഒന്നരക്കോടി രൂപയുടെ പുസ്തകങ്ങളാണ് വിറ്റഴിച്ചത്.ഏമലയാളത്തിലെ പ്രധാന മാസികകളിൽ ഒന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ് പ്രസിദ്ധീകരിക്കുന്ന തളിര് മാസിക. ഈ അടുത്തകാലത്ത് അന്തരിച്ച പ്രശസ്ത കവി സുഗതകുമാരി ടീച്ചറായിരുന്നു ദീഘകാലം തളിര് മാസികയുടെ ചീഫ് എഡിറ്റർ. തളിര് മാസികയുടെ മുൻ ലക്കങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റിൽ (ംംം. സശെരഹ.ീൃഴ) ലഭ്യമാക്കിയിട്ടുണ്ട്.
ലോക്ഡൗണ് കാലത്ത് കുട്ടികൾക്കായി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ മികച്ച പദ്ധതികളിൽ ഒന്നാണ് തളിര് സ്‌കോളർഷിപ്പ് പരീക്ഷ. സംസ്ഥാന തലത്തിൽ ഓൺലൈനായി നടത്തിയ സ്‌കോളർഷിപ്പ് പരീക്ഷയിൽ ഒൻപതിനായിരത്തോളം കുട്ടികളാണ് പങ്കെടുത്തത്. പതിനാറ് ലക്ഷം രൂപയുടെ സ്‌കോളർഷിപ്പാണ് കുട്ടികൾക്ക് വിതരണം ചെയ്തത്.

 

ലോക ഗ്രന്ഥാലയങ്ങൾ 25
യുഎഇ പബ്ലിക് ലൈബ്രറി കൾച്ചറൽ സെന്റർ
സബീൽ അറക്കൽ
ദുബായ്
10,00,000 പുസ്തകങ്ങൾ ഉള്ള ദേശീയ ലൈബ്രറിയാണ് അബുദാബി പബ്ലിക് ലൈബ്രറി ആന്റ് കൾച്ചറൽ സെന്റർ.
മൂന്ന് കെട്ടിടങ്ങൾളിലായി ഓഡിറ്റോറിയത്തിൽ കോൺഫറൻസ് ഹാൾ, ഒരു പ്രധാന പ്രവേശന കോർട്ട്, പൊതുജനങ്ങൾക്കും കുട്ടികളുടെ പ്രകടനങ്ങൾക്കുമുള്ള ആംഫിതിയേറ്റർ, പാർക്കിംഗ് സൗകര്യം എന്നിവ ഉൾപ്പെടുന്നു.
1976 ൽ ഒരു അന്താരാഷ്ട്ര ഡിസൈൻ മത്സരത്തിലെ ഒന്നാം സമ്മാന എൻട്രിയായി ആർക്കിടെക്റ്റ് ഹിഷാം എൻ. അഷ്‌കീംറി രൂപകൽപ്പന ചെയ്ത ഈ ഡിസൈൻ മിക്ക ആധുനിക നിർമ്മാണ സാങ്കേതിക വിദ്യകളിലെയും മെച്ചപ്പെട്ടതാണ്. പ്രാദേശിക വാസ്തുവിദ്യാ ശൈലികളും ഘടകങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു, അലങ്കാര തിളക്കമുള്ള ഇഷ്ടിക ടൈൽഡ് ആർക്കേഡുകൾ പ്രധാനപ്പെട്ടതാണ്. 1982 ൽ നിർമ്മാണം പൂർത്തിയായി. ഇന്നത്തെ ഡോളറിലെ മൊത്തം കെട്ടിട ചെലവ് 56.1 മില്യൺ ഡോളറാണ്.
യുഎഇയുടെ സംസ്്കാരത്തെക്കുറിച്ചുള്ള ഒരു മ്യൂസിയമായും എക്‌സിബിഷൻ സെന്ററായും പ്രവർത്തിക്കുന്നു. എല്ലാ വർഷവും അൽ ഹോസ്ൻ എന്ന മഹത്തായ എക്‌സിബിഷൻ ഇവിടെ സംഘടിപ്പിക്കാറുണ്ട്.

 

പെൻഷൻ വിതരണം ഇന്ന് മുതൽ ജൂൺ 5 വരെ
മെയ് മാസത്തെ സാമൂഹ്യ പെൻഷന് 728 കോടി രൂപ
പികെ ബൈജു
കണ്ണൂർ
മെയ് മാസത്തെ സാമൂഹ്യ പെൻഷൻ വിതരണം ചെയ്യുന്നതിന്
എഴുനൂറ്റി ഇരുപത്തി എട്ട് കോടി അറുപത്തി രണ്ട് ലക്ഷത്തി പതിനൊന്നിയിരത്തി ഒരുനൂറ് രൂപ (728,62,11,100 രൂപ)അനുവദിച്ച് സർക്കാർ ഉത്തരവായി.
നാൽപത്തി ഏഴ് ലക്ഷത്തി എഴുപത്തി രണ്ടായിരത്തി ഇരുനൂറ്റി എഴുപത്തി ഒമ്പത് (47,72,279) പേർക്കാണ് പെൻഷന് അർഹതയുള്ളത്. ഇതിൽ 23 ലക്ഷത്തോളം പേർ ബേങ്ക് അക്കൗണ്ട് വഴിയാണ് പെൻഷൻ സ്വീകരിക്കുന്നത്. 24 ലക്ഷത്തോളം പേർക്ക് നേരിട്ട് വീടുകളിലെത്തിച്ച് നൽകുന്നതാണ്. സഹകരണ ബേങ്ക് ജീവനക്കാരാണ് പെൻഷൻ തുക വീടുകളിലെത്തിച്ച് നൽകുന്നത്.


അക്കൗണ്ട് വഴി പെൻഷൻ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം സിറ്റി ബ്രാഞ്ചിൽ നിന്ന് അവരവരുടെ അക്കൗണ്ടിലേക്ക് മാറ്റും. പെൻഷൻ വിതരണം ഇന്നലെ തുടങ്ങി ജൂൺ 5ന് പൂർത്തീകരിക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
പെൻഷൻ എല്ലാ മാസവും വിതരണം ചെയ്യുമെന്ന് സർക്കാർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോവിലെ പ്രധാന കാര്യവും പെൻഷൻ ഘട്ടംഘട്ടമായി വർധിപ്പിക്കുമെന്നതും മാസത്തിൽ വിതരണം ചെയ്യുമെന്നതുമാണ്. പിണറായി സർക്കാരിന് തുടർ ഭരണം നേടികൊടുത്തതിൽ പ്രധാന പങ്ക് മാസത്തിൽ പെൻഷൻ വീട്ടിലെത്തിച്ച് നൽകിയതായിരുന്നു. അതൊടൊപ്പം ഭക്ഷ്യ കിറ്റും. മഹാമാരികാലത്തും ഈ സർക്കാർ കൂടെയുണ്ടാകും എന്ന സന്ദേശം പരത്താൻ സർക്കാരിന് സാധിച്ചു. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ അധികാരം ഒഴിയുമ്പോൾ 18 മാസത്തെ പെൻഷൻ കുടിശിഖയുണ്ടായിരുന്നു.
കോവിഡ് കാലത്ത് നികുതി വരുമാനം കുറഞ്ഞിട്ടും സർക്കാർ പെൻഷൻ നൽകുന്നത് ശരിയായ മാനേജ്‌മെന്റിലൂടെയാണ്. എന്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടായാലും പെൻഷനും ഭക്ഷ്യകിറ്റും യഥാ സമയം വിതരണം ചെയ്യുമെന്ന് ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

 

കോവിഡ് കാലത്തും തൊഴിലുറപ്പില്ല
റെയിൽവേ 16500 തസ്തിക ഇല്ലാതാക്കുന്നു
പികെ ബൈജു
കണ്ണൂർ
കോവിഡ് കാലത്തും യാതൊരു ദാക്ഷിണ്യവുമില്ലാതെ റെയിൽവേ ജീവനക്കാരെ കുറക്കുന്നു. 2016ൽ ജീവനക്കാരെ കുറക്കാനിറക്കിയ ഉത്തരവ് എത്ര കണ്ട് നടപ്പാക്കിയെന്നതിനെ വിവരം ഉടൻ ശേഖരിച്ചയക്കാൻ ഓരോ സോണൽ മാനേജർമാരോടും റെയിൽവേ ആവശ്യപ്പെട്ടു.
2021 ഓടെ 16500 തസ്തിക തന്നെ ഒഴിവാക്കാനാണ് റെയിൽവേ നീക്കം. ഓരോ സോണിലും ഇതിന് ടാർഗറ്റ് നിശ്ചയിച്ച് നേരത്തെ നൽകിയിരുന്നു. 16 സോണലുകളിൽ കേരളം ഉൾപ്പെടുന്ന ദക്ഷിണ റെയിൽവേയിൽ 1300 തസ്തികകളാണ് ഒഴിവാക്കേണ്ടത്. ജോധ്പൂർ, ബിക്കാനീർ റെയിൽവേ ഉൾപ്പെടുന്ന നോർത്തേൺ സോണിലാണ് ് കൂടുതൽ പേരെ ഒഴിവാക്കുന്നത്. 2350 പേരെയാണ് നേർത്തേൺ സോണിൽ നിന്ന് ഒഴിവാക്കുന്നത്.
് 28-10-2016ലാണ് റെയിൽവേ തസ്തിക കുറക്കാനുള്ള ഉത്തരവ് ഇറക്കിയത്. നാല് വർഷം കൊണ്ട് ജീവനക്കാർ വിരമിക്കുമ്പോൾ പുതിയ നിമയനം നടത്താതിരിക്കൽ മാത്രമല്ല ആ തസ്തിത തന്നെ വേണ്ടെന്നാണ് തീരുമാനം. ഓരോ സോണിലും ഏതെല്ലാം തസ്തിക ഒഴിവാക്കണമെന്ന് ് സോണലിലെ ഉന്നത ഉദ്യോഗസ്ഥർക്ക് തീരുമാനിക്കാം
16 ലക്ഷത്തോളം ജീവനക്കാരുണ്ടായിരുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തൊഴിൽദാതാവായിരുന്നു ഇന്ത്യൻ റെയിൽവേ. എണ്ണം കുറച്ച് കൊണ്ട് വന്ന് 12 ലക്ഷത്തിലെത്തി ഇപ്പോൾ. കരാർ നിയമനത്തിനാണ് റെയിൽവേക്ക് താൽപര്യം. സി ക്ലാസ് കാറ്റഗറിയിൽ റെയിൽവേയിൽ നിന്ന് രാജി വെച്ചവർക്ക് തന്നെ വീണ്ടും നിയമനം നൽകിയിരുന്നു. അതിന് പുറമെ എക്‌സ് മിലിട്ടറിക്കാർക്കും താൽക്കാലിക നിയമനം നൽകിയിരുന്നു.

ലോക ഗ്രന്ഥാലയം 21
ബിർച്ചന്ദ്ര സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി .
പി കെ ബൈജു
ത്രിപുരം
ത്രിപുരയിലെ പബ്ലിക് ലൈബ്രറി സംവിധാനത്തിന്റെ പരമോന്നത ലൈബ്രറിയാണ് അഗർത്തലയിലെ ബിർച്ചന്ദ്ര സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി .
മഹാരാജാവിന്റെ കാലഘട്ടത്തിൽ 1896 ലാണ് ഇത് സ്ഥാപിതമായത്. രാജകുടുംബത്തിലെ അംഗങ്ങൾക്കായി കൊട്ടാരത്തിൽ ഒരു നല്ല ലൈബ്രറി സ്ഥാപിക്കാൻ മഹാരാജ ബിർ ചന്ദ്ര മാണിക്യ (1862-1896) ആദ്യം ശ്രമിച്ചു. ജീവിതകാലത്ത് അദ്ദേഹം അത്തരമൊരു ലൈബ്രറി സ്ഥാപിച്ചു. കൊട്ടാരം ലൈബ്രറിയിൽ നിരവധി ബംഗാളി പുസ്തകങ്ങളും ഇംഗ്ലീഷ് പുസ്തകങ്ങളും ശേഖരിച്ചു. ഇംഗ്ലീഷ് ശേഖരങ്ങൾ പാലസ് ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്നു. അതേസമയം ലൈബ്രറി ഉപയോഗത്തിനായി പൊതുജനങ്ങൾക്ക് അനുവദിക്കാൻ തുടങ്ങി.
ആദ്യം ഇത് കൊട്ടാരം ലൈബ്രറിയുടെ ഒരു ശാഖയായി തുറന്നെങ്കിലും ക്രമേണ അത് ഒരു സമ്പൂർണ്ണ ലൈബ്രറിയായി മാറി. രാവിലെ രണ്ട് മണിക്കൂറും വൈകുന്നേരം രണ്ട് മണിക്കൂറും പൊതുജനങ്ങൾക്കായി തുറന്നു നൽകുന്നു. 2010 ജനുവരി മുതൽ ലൈബ്രറി പഴയ സെക്രട്ടേറിയറ്റ് ബിൽഡിംഗിലേക്ക് മാറ്റി, ്
ഇന്ത്യയിലെ ബംഗാളി, ഇംഗ്ലീഷ്, ഹിന്ദി എന്നിവിടങ്ങളിൽ ഉൽപാദിപ്പിക്കുന്ന എല്ലാ വായന, വിവര സാമഗ്രികളുടെയും ഒരു സാമൂഹിക സ്ഥാപനവും വിവര കേന്ദ്രവും ബിർചന്ദ്ര സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ഒരുക്കിയിട്ടുണ്ട്. കൂടാതെ ത്രിപുരയിൽ നിന്നും പ്രസിദ്ധീകരിച്ച കോക്‌ബോറോക്ക്, മണിപ്പൂരി, ചക്മ തുടങ്ങി നിരവധി പ്രാദേശിക ഭാഷകളുടെ അച്ചടിച്ച സാമഗ്രികളും ലഭ്യമാകും
പുസ്തക ഓർഡർ, വിതരണ വിഭാഗം, റിപ്രോഗ്രഫി, കരിയർ ഗൈഡൻസ് വിഭാഗം കുട്ടികളുടെ കോർണർ, ഡിജിറ്റൽ ലൈബ്രറി, കരിയർ ഗൈഡൻസ് സ്റ്റഡി സൗകര്യം, റഫറൻസ് സേവനം, റിപ്രോഗ്രഫി സേവനം, സൈബർ കഫെ സൗകര്യം, കുട്ടികൾക്കുള്ള വായനാ സൗകര്യം, സ്ത്രീകൾക്ക് വായിക്കാനുള്ള സൗകര്യം, മുതിർന്ന പൗരന്മാർക്ക് വായനാ സൗകര്യം, ജേണൽ & ആനുകാലിക പഠന സൗകര്യം, ന്യൂസ്പേപ്പർ വായന സേവനം, പഴയ പത്രത്തിൽ നിന്ന് വിവര തിരയൽ സൗകര്യം എന്നിവയും ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്.
ഹിന്ദി, ഇംഗ്ലീഷ്, ബംഗാളി, കോക്ക്‌ബോറോക്ക്, മണിപ്പൂരി, ചക്മ എന്നീ പത്രങ്ങളുടെ എണ്ണം: - 36 (ദേശീയ, പ്രാദേശിക, പ്രാദേശിക ദിനപത്രം)
ബിർചന്ദ്ര സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ഒരു ദിവസം ശരാശരി 500 ൽ അധികം വായനക്കാർ എത്തുന്നു. പ്രതിദിനം ശരാശരി 200 പുസ്തകങ്ങൾ വായനക്കാർ എടുക്കാറുണ്ട്.

 

Most Read

  • Week

  • Month

  • All