Colors: Orange Color

 

 
 

ട്രിപ്പിൾ ലോക്ക് ഡൗണിന്റെ ഗുണം ലഭിച്ച് രണ്ട് ജില്ലകൾ

പികെ ബൈജു
കണ്ണൂർ
കോവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് കുതിച്ചുയരുമ്പോൾ രണ്ട് ജില്ലകൾ പിടിച്ച് നിൽക്കുന്നത് ആദ്യ ഘട്ടത്തിലെ ട്രിപ്പിൾ ലോക്ക് ഡൗൺ. 2020 മാർച്ച്, ഏപ്രിൽ മാസം കോവിഡിന്റെ ഒന്നാം തരംഗത്തിൽ രോഗികളുടെ എണ്ണം വർധിച്ചതോടെ ് പത്തനംതിട്ടയിലും കാസർഗോഡും ട്രിപ്പിൾ ലോക്ക് ഡൗണായിരുന്നു. പത്തനം തിട്ടയിൽ ഇറ്റലിയിൽ നിന്ന് വന്ന ഒരു കുടുംബത്തിലെ കൂടുതൽ അംഗങ്ങൾക്ക് രോഗം വന്നപ്പോഴാണ് വ്യാപനം ഉണ്ടാകുമെന്ന് ഭയന്നത്. കർണാടകയുടെ അതിർത്തിയും വിദേശത്ത് നിന്ന് എത്തുന്നവരുടെ എണ്ണകൂടുതലും കാസർഗോഡിനെയും ഭീതിയിലാക്കി.
ആരോഗ്യ വകുപ്പിന്റെ നിർദേശത്തെ തുടർന്ന് പോലീസ് ശക്തമായ നിലപാട് എടുത്തതിനെ തുടർന്നാണ് രണ്ട് ജില്ലയിലും ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കിയത്. അതിന്റെ ഗുണം രണ്ടാം തരംഗത്തിൽ ഈ രണ്ട് ജില്ലക്ക് ലഭിക്കുകയാണ്.
സംസ്ഥാനത്ത് ഏറ്റുവും കൂടുതൽ രോഗികൾ ഉള്ളത് എറണാകുളത്താണ്. 2,35,435 പേർക്കാണ് എറണാകുളത്ത് കോവിഡ് ബാധിച്ചത്. 1,68,623 പേരുടെ രോഗം ഭേദമായി. 66,249 പേരാണ് നിലവിൽ രോഗം ഉള്ളത്. 524 പേരാണ് ജില്ലയിൽ മരണപ്പെട്ടത്. കോഴിക്കോട് ജില്ലയാണ് രണ്ടാ സ്ഥാനത്ത്. അവിടെ 2,26,685 പേർക്ക് രോഗം വന്നു. ഇപ്പോൾ 50,639 രോഗികളുണ്ട്. മറ്റ് ജില്ലകളിലെല്ലാം രണ്ട് ലക്ഷത്തിൽ താഴെയാണ് കോവിഡ് രോഗം വന്നവരുടെ എണ്ണം. കാസർഗോഡ് ജില്ലയിൽ 55,930 പേർക്കാണ് രോഗം വന്നിട്ടുള്ളത്. ഇപ്പോൾ 16845 പേരാണ് ഉള്ളത്. പത്തനം തിട്ടയിൽ രോഗം വന്നവർ 84,569 ആണ്. നിലവിൽ 14,628 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
തൃശൂരിൽ 1,77,468പേർക്ക് രോഗം വന്നു. നിലവിൽ 48,310 രോഗികളാണ് ഉള്ളത്. മലപ്പുറത്ത് 1,98,719 പേർക്ക് രോഗം വന്നു. ഇപ്പോൾ 45,490പേർക്കാണ് ഇപ്പോൾ കോവിഡുള്ളത്. തിരുവനന്തപുരത്ത് 1,74,231 പേർക്ക് രോഗം വന്നതിൽ നിലവിൽ 35,920 പേർക്കാണ് രോഗം. പാലക്കാട് 1,08,127 പേരിൽ നിലവിൽ 27,988 പേർക്കാണ് കോവിഡുള്ളത്. കണ്ണൂരിൽ 1,07,766 പേരിൽ 27512 പേർക്കാണ് നിലവിൽ കോവിഡ്. ആലപ്പുഴയിൽ ആകെ രോഗികൾ 1,26,451 ആണ്. ഇടുക്കിയിൽ 52065 പേരിൽ ഇപ്പോൾ 17,586 പേർക്കാണ് രോഗം. കോട്ടയത്ത് 141463 പേരിൽ 16,187 പേർക്കാണ് നിലവിൽ കോവിഡ്. വയനാടാണ് കുറവ് രോഗികൾ. 47441 രോഗികളിൽ നിലവിൽ 14671 പേർക്കാണ് രോഗം. കൊല്ലത്ത് 1, 30, 450 പേർക്ക് രോഗം വന്നിരുന്നു. ഇപ്പോൾ 10,010 പേർക്കാണ് കോവിഡുള്ളത്.
അന്നത്തെ പോലീസിന്റെ കർശന നിലപാടാണ് തുടർന്നും രോഗ വ്യാപനത്തിൽ നിന്ന് രണ്ട് ജില്ലകളെ ചെറിയ തോതിലെങ്കിലും രക്ഷപ്പെടുത്തുന്നത്.

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ബംഗ്‌ളുരു

വികെ ആഷിയാന അഷ്‌റഫ്
(ലൈബ്രറിയൻ, ജില്ലാ സെൻട്രൽ ലൈബ്രറി കണ്ണൂർ
ബംഗ്‌ളുരു)
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി. ഇപ്പോഴും സിറ്റി ബിബ്ലിയോഫിലുകൾക്കുള്ള ഒരു പ്രധാന സ്ഥലമാണിത്. 3,14,000ത്തിലധികം പുസ്തകങ്ങളുടെ കേന്ദ്രമാണിത്. സംസ്ഥാനത്ത് പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളുടെയും പകർപ്പ് സർ ശേഷാദ്രി അയ്യർ മെമ്മോറിയൽ ലൈബ്രറി അല്ലെങ്കിൽ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ഉണ്ട്. തൽക്ഷണം തിരിച്ചറിയാവുന്ന ശോഭയുള്ള ഇഷ്ടിക ചുവന്ന മതിലുകളും കബ്ബൺ പാർക്കിന്റെ പച്ചപ്പ് ഉള്ളിലെ കേന്ദ്ര സ്ഥാനവും ഉള്ള സംസ്ഥാന സെൻട്രൽ ലൈബ്രറി നഗരത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക സൈറ്റുകളും ലാൻഡ്മാർക്കുകളും ആണ്.
സംസ്ഥാനത്തെ ഏറ്റവും വലിയ ലൈബ്രറിയിൽ ആനുകാലിക പ്രസിദ്ധീകരണങ്ങൾ മുതൽ ബ്രെയ്ലിയിലെ പുസ് തകങ്ങൾ വരെ ഉണ്ട്. ലൈബ്രറിയുടെ ഇഷ്ടിക-ചുവരു മതിലുകൾ ഒരു നൂറ്റാണ്ടിലേറെ നഗരത്തിലെ വളർച്ചയുടെയും മാറ്റത്തിന്റെയും ചരിത്രം എഴുതിചേർത്തതാണ്.
ഏത് മത്സരപരീക്ഷയ്ക്ക് തയ്യാറാകാനും സാധിക്കുന്ന രീതിയിലാണ് ലൈബ്രറി പ്രവർത്തനം. ഐഎഎസും കെഎഎസും നേടിയ നിരവധിയാളുകൾ ഈ ലൈബ്രറിയുടെ ഉൽപ്പന്നങ്ങളാണ്.
ഇതൊരു റഫറൻസ് ലൈബ്രറിയാണ്. അതിനാൽ പുസ്തകങ്ങൾ പുറത്ത് കൊണ്ടു പോകുവാൻ സാധിക്കില്ല. രാവിലെ 8:30 മുതൽ വൈകുന്നേരം 7:30 വരെ ലൈബ്രറി പ്രവർത്തിക്കും.
വിലാസം
സർ ശേഷാദ്രി മെമ്മോറിയൽ ഹാൾ, കബ്ബൺ പാർക്കിന് സമീപം, സമ്പംഗി രാമ നഗർ, ബെംഗളൂരു
+918022864990

ലോക ഗ്രന്ഥശാലകൾ 11
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി, ഹൈദരാബാദ്
വികെ ആഷിയാന അഷറഫ്
(ലൈബ്രേറിയൻ, ജില്ലാ സെൻട്രൽ ലൈബ്രറി കണ്ണൂർ)

കണ്ണൂർ
നേരത്തെ അസഫിഅ ലൈബ്രറി എന്ന സ്ഥാപനമാണ് പിന്നീട് ഹൈദരാബാദ് സംസ്ഥാന
കേന്ദ്ര ലൈബ്രറിയായി മാറിയത്. 1891 ലാണ് ഈ കെട്ടിടം നിർമ്മിച്ചത്. നഗരത്തിലെ ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്നാണിത്. ഹൈദരാബാദിലെ ഇൻടാച്ച് 1998 ൽ പൈതൃക പദവി നൽകി. മുസി നനദിയുടെ തീരത്തുള്ള അഫ്‌സൽ ഗുഞ്ചിലാണ് ലൈബ്രറി സ്ഥിതി ചെയ്യുന്നത്. അഞ്ച് ലക്ഷത്തോളം പുസ്തകങ്ങളും മാസികകൾക്കും പുറമെ
അപൂർവമായ ഈന്തപ്പനയുടെ
കൈയെഴുത്തുപ്രതികളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
17,000 കൈയെഴുത്തുപ്രതികൾ
ഇവിടെ ഉണ്ട്.
1891 ൽ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ആരംഭിച്ചത് സയ്യിദ് ഹുസൈൻ ബിൽഗ്രാമിയുടെ പരിശ്രമത്തെ തുടർന്നാണ്. അദ്ദേഹത്തിന്റെ സ്വകാര്യ ലൈബ്രറിയാണ് പിന്നീട് ഹൈദരബാദ് സെൻട്രൽ ലൈബ്രറിയായി മാറിയത്.
72,247 ചതുരശ്ര യാർഡ് വിസ്തീർണ്ണമുള്ള ലൈബ്രറി കെട്ടിടം വാസ്തുശില്പിയായ അസീസ് അലിയുടെ മേൽനോട്ടത്തിലാണ് നിർമ്മിച്ചത് . 1932 ജനുവരിയിൽ പ്രിൻസ് മിർ ഉസ്മാൻ അലി ഖാൻ ആണ് അടിസ്ഥാനം സ്ഥാപിച്ചത് . നിർമാണം പൂർത്തിയായപ്പോൾ, നിസാം ഏഴാമന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്നതിനായി 1936 ൽ അസഫിയ ലൈബ്രറി പുതിയ കെട്ടിടത്തിലേക്ക് മാറ്റി .1941 ൽ അസഫിയ സ്റ്റേറ്റ് ലൈബ്രറി സുവർണ്ണ ജൂബിലി ആഘോഷിച്ചു. 1955 ൽ ഹൈദരാബാദ് പബ്ലിക് ലൈബ്രറീസ് നിയമം നിയമമായപ്പോൾ, അസഫിയ സ്റ്റേറ്റ് ലൈബ്രറി ഹൈദരാബാദ് സ്റ്റേറ്റിന്റെ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയായി പ്രഖ്യാപിച്ചു.
നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ വികസിപ്പിച്ചെടുത്ത ഇ-ഗ്രന്ഥാലയ സോഫ്റ്റ് വെയർ വഴി ലൈബ്രറികളിലെ കമ്പ്യൂട്ടറൈസേഷന്റെയും നെറ്റ്വർക്കിംഗിന്റെയും ആദ്യ ഘട്ടം ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ വാറങ്കലിലും ഹൈദരാബാദിലും പദ്ധതികൾക്ക് തുടക്കമായി. കാർനെഗീ മെലോൺ സർവകലാശാലയുടെ യൂണിവേഴ്‌സൽ ഓൺലൈൻ ലൈബ്രറി പ്രോജക്റ്റുകളുടെ സഹായത്തോടെ 40,000 പുസ്തകങ്ങൾ ഇതിനകം എസ്സിഎല്ലിൽ ഡിജിറ്റൈസ് ചെയ്തിട്ടുണ്ട് . ഡിജിറ്റൈസ് ചെയ്ത കൃതികളിൽ ഹിന്ദി , ഇംഗ്ലീഷ് , തെലുങ്ക്, ഉറുദു , പേർഷ്യൻ ഭാഷകളിലെ ശീർഷകങ്ങൾ ഉൾപ്പെടുന്നു . കാർനെഗി മെലോൺ സർവകലാശാല ഈ പദ്ധതിക്ക് ധനസഹായം നൽകുന്നു.

 

 

കോവിഡ് വ്യാപനം തുടർന്നാൽ
സ്പാനിഷ് പനിയെ മറികടക്കും


പികെ ബൈജു
കണ്ണൂർ
കോവിഡ് 19 ഇതേ രീതിയിൽ തുടർന്നാൽ ലോകത്തെ ഗ്രഹിച്ച മാരക രോഗമായ സ്പാനിഷ് ഫ്‌ളുവിനെ മറി കടന്നേക്കും. 1918 ഫെബ്രുവരി മുതൽ 1920 ഏപ്രിൽ വരെ നീണ്ടുനിന്ന സ്പാനിഷ് ഫ്‌ളു ബാധിച്ചത് 50 കോടി ജനങ്ങളെയാണ്. ശാസ്ത്രം ഇത്രയൊന്നും പുരോഗതി പ്രാപിച്ചിട്ടില്ലാത്തതിനാൽ മരണ സംഖ്യയും കൂടി. 2 കോടിക്കും 5 കോടിക്കും ഇടയിൽ ആളുകൾ മരണപ്പെട്ടിട്ടുണ്ടാകും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്നത്തെ രീതിയിൽ ദൈനംദിനം കണക്ക് രേഖപ്പെടുത്താനും മുഴുവൻ വിവരങ്ങൾ ശേഖരിക്കാനോ സാധ്യമായിരുന്നില്ല. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ആദ്യമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതും സ്പാനിഷ് ഫ്‌ളുവിനെ തുടർന്നാണ്.
അന്നത്തെ ലോക ജനസംഖ്യയുടെ മൂന്നിലൊന്ന് പേരെ രോഗം ബാധിച്ചതായി രേഖകൾ വ്യക്തമാക്കുന്നു. മനുഷ്യ ചരിത്രത്തിലെ ഏറ്റവും മാരകമായ പകർച്ചവ്യാധികളിൽ ഒന്നായിട്ടാണ് സ്പാനീഷ് ഫ്‌ളൂവിനെ കണക്കാക്കുന്നത്.
ജനങ്ങളുടെ മനോവീര്യം നിലനിർത്താൻ ആദ്യകാല റിപ്പോർട്ടുകൾ പൂഴ്ത്തി വെച്ചതായും ഇതിനെ കുറിച്ച് പഠനം നടത്തിയവർ പറയുന്നു. ന്യൂട്രൽ സ്‌പെയിനിൽ പകർച്ചവ്യാധിയുടെ പ്രത്യാഘാതങ്ങൾ റിപ്പോർട്ട് ചെയ്യാൻ പത്രങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. , സ്‌പെയിനിലെ അൽഫോൻസോ പന്ത്രണ്ടാമൻ രാജാവിന് ഗുരുതരമായ രോഗം ബാധിച്ച് പല കഥകളും പ്രചരിച്ചു. ഇതിനെ തുടർന്നാണ് 'സ്പാനിഷ്' പനി എന്ന പേരിന് കാരണമായതെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
കോവിഡ് രോഗികളുടെ എണ്ണം 15 കോടി കഴിഞ്ഞു. 15, 75, 30, 729 രോഗികളാണ് ലോകാരോഗ്യ സംഘടനയുടെ വെള്ളിയാഴ്ച വരെയുള്ള കണക്ക്. സ്പാനീഷ് ഫ്‌ളുവിന്റെ മൂന്നിലൊന്ന് വരും. ഇത്. ഒരു വർഷം കൂടി രോഗം തുടർന്നാൽ സ്പാനീഷ് ഫ്‌ളൂവിനെ മറി കടന്നേക്കും.
അമേരിക്കയിലാണ് കൂടുതൽ പേർക്ക് കോവിഡ് പിടിപ്പെട്ടത്. 3.34 കോടി പേരെയാണ് അമേരിക്കയിൽ കോവിഡ് ബാധിച്ചത്. 5,94,911 പേർ മരണപ്പെട്ടു. രണ്ടാമത് ഇന്ത്യയാണ്. 2.18 കോടി പേർക്ക് ഇന്ത്യയിലും വൈറസ് ബാധയേറ്റു. 2,38,265 പേർ മരണപ്പെട്ടു. രോഗം ആദ്യം റിപ്പോർട്ട് ചെയ്ത ചൈന കോവിഡിൽ നിന്ന് 99 ശതമാനവും മുക്തമായി. ചൈനയിൽ 90764 പേർക്ക് മാത്രമാണ് രോഗം പിടിപ്പെട്ടത്. 4636 പേർ മരിച്ചു. ഇന്നലെ ഇന്ത്യയിൽ പുതിയ രോഗികളുടെ എണ്ണം നാല് ലക്ഷം കഴിഞ്ഞപ്പോൾ ചൈനയിൽ 7 പേർ മാത്രമാണ് പുതിയ രോഗികൾ. ജനസംഖ്യയുടെ ഭൂരിഭാഗം ആളുകളേയും വാക്‌സിനേറ്റ് ചെയ്യാൻ സാധിച്ചതാണ് ഇവരുടെ വിജയം. കൂടുതൽ രോഗബാധയുണ്ടായ അമേരിക്കയും ഇറ്റലിയുമെല്ലാം ജനസംഖ്യയുടെ 50 ശതമാനത്തിലേറെ പേർക്ക് വാക്‌സിനേഷൻ നൽകി. ഇന്ത്യ 10 ശതമാനത്തിൽ താഴെയാണ് ഇപ്പോഴും.

ലോക ഗ്രന്ഥശാലകൾ 10
ഒഡീഷ യൂനിവേഴ്‌സിറ്റി സെൻട്രൽ ലൈബ്രറി
സ്വന്തം ലേഖകൻ
ഒഡീഷ
ഒഡീഷ സെൻട്രൽ ലൈബ്രറി ഒഡീഷയിലെ അക്കാദമിക് ഗവേഷണ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന സ്ഥാപനമാണ്. ഇന്ത്യയിലെ അന്താരാഷ്ട്ര നിലവാരമുള്ള ഏതൊരു ആധുനിക ലൈബ്രറികളുമായും താരതമ്യപ്പെടുത്താവുന്ന സ്ഥാപനമാണ് ഇത്.
2009-ൽ ആരംഭിച്ച സെൻട്രൽ ലൈബ്രറിയിൽ ഇപ്പോൾ നാൽപതിനായിരത്തോളം പുസ്തകങ്ങൾ ഉണ്ട്. ഇതിന് പുറമെ, ജനപ്രിയ മാസികകൾ, തിരഞ്ഞെടുത്ത ജേണലുകൾ, പ്രബന്ധങ്ങൾ, റിപ്പോർട്ടുകൾ, ഇ-ബുക്കുകൾ, ഇ-ജേണലുകൾ, സയൻസ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസസ് എന്നിവയിലെ ഓൺലൈൻ ഡാറ്റാബേസുകളും ഉണ്ട്.
ലൈബ്രറിയിൽ ഇ-റിസോഴ്സ് സോൺ, കമ്പ്യൂട്ടർ സെന്റർ, ലൈബ്രറി പ്രവർത്തനത്തിനായി പ്രത്യേക സെർവർ, എയർകണ്ടീഷൻ സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.
സംസാരിക്കുന്ന ലൈബ്രറി (കാഴ്ചയില്ലാത്ത വിദ്യാർത്ഥികൾക്കായി), 02 എൻഡിഎൽ ഇ-റിസോഴ്‌സുകൾ, കൂടാതെ ഒപിഎസി, ഇ-റിസോഴ്‌സസ് എന്നിവ ആക്സസ് ചെയ്യുന്നതിന് ലൈബ്രറിയിൽ മതിയായ കമ്പ്യൂട്ടർ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ദേശീയ, അന്തർദ്ദേശീയ ലൈബ്രറി നെറ്റ്വർക്കുകളുമായുള്ള പങ്കാളിത്തത്താൽ നൂതന സേവനങ്ങൾ, അത്യാധുനിക സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിച്ചുള്ള ് ലൈബ്രറി സേവനങ്ങളും അംഗങ്ങൾക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്.

പ്ലാസ്റ്റിക്കിനെ പടിക്ക് പുറത്താക്കാൻ വേങ്ങാട് പഞ്ചായത്ത്
സ്വന്തം ലേഖകൻ
വേങ്ങാട്
പ്ലാസ്റ്റിക് രഹിത പഞ്ചായത്തായി മാറ്റുന്നതിന് ഹരിത കർമസേനയുടെയും ജനങ്ങളുടെയും ശക്തമായ ഇടപെടൽ നടത്തിയ പഞ്ചായത്താണ് വേങ്ങാട്. പ്ലാസ്റ്റിക്ക് ശേഖരിച്ച സംസ്‌കരണ യൂനിറ്റിലേക്ക് എത്തിക്കുന്ന പ്രവൃത്തി ഫലപ്രദമായിരുന്നു.
സി പി അനിത പ്രസിഡന്റും കെ മധുസൂദനൻ വൈസ് പ്രസിഡന്റുമായ ഭരണ സമിതിയാണ് ഡിസംബർ മാസം സ്ഥാനം ഒഴിഞ്ഞത്.
കാർഷിക മേഖലയിൽ കുതിപ്പ്, ദുർബല വിഭാഗങ്ങൾക്ക് മികച്ച പരിരക്ഷ, മികവിന്റെ കേന്ദ്രമായി വിദ്യാലയങ്ങൾ, എല്ലാവർക്കും കുടിവെള്ളം, തൊഴിലുറപ്പിലൂടെ പച്ചപ്പ് തുടങ്ങിയ പദ്ധതികളെല്ലാം മെച്ചപ്പെട്ടതായിരുന്നു.
• സംസ്ഥാനത്തെ ആദ്യ സംയോജിത ക്ഷീരവികസന പദ്ധതിയായ ഗ്ലോബൽ ഡെയ്‌റി വില്ലേജ് ഉടൻ പ്രവർത്തനക്ഷമമാകും.
കെ ഗീത പ്രസിഡന്റും സി ചന്ദ്രൻ വൈസ് പ്രസിഡന്റുമായുള്ള ഭരണ സമിതിയാണ് ഇപ്പോൾ അധികാരത്തിലുള്ളത്. 21 അംഗ ഭരണ സമിതിയിൽ 14 പേർ സിപിഐഎം പ്രതിനിധികളാണ്. കോൺഗ്രസിന് 3 പേരും മുസ്ലീംലീഗിന് രണ്ട് പ്രതിനിധികളുമുണ്ട്. സിപിഐക്കും ജനതാദളിനും ഓരോ അംഗങ്ങളുമുണ്ട്.

Most Read

  • Week

  • Month

  • All