Colors: Orange Color


കണ്ണൂരിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു

കണ്ണൂർ

  കണ്ണൂരിൽ ചാല ബൈപ്പാസിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു.മംഗലാപുരത്തേക്ക് പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.

 

 

അഗ്‌നിശമനസേനയും പോലീസും ചേർന്ന് ടാങ്കർ തണുപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

 


ടാങ്കറിൽനിന്ന് വാതകം ചോരുന്നതായി അഗ്‌നിശമനസേന അറിയിച്ചു. ഈ സാഹചര്യത്തിൽ പ്രദേശത്തുനിന്ന് ആളുകളെ പൊലീസ് ഒഴിപ്പിക്കുകയാണ്. മംഗലാപുരത്ത് നിന്ന് വിദഗ്ദ സംഘം എത്തിയാൽ മാത്രമേ ഗ്യാസ് ഒഴിപ്പിക്കാൻ സാധിക്കുകയുള്ളൂ.

 

 

കണ്ണൂരും പരിസരത്തുമുള്ള 6 യൂനിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി.
2012 ആഗസ്ത് 27ന് ചാലയിൽ പാചകവാതക ടാങ്കർ മറിഞ്ഞ് 20 പേർ മരിച്ചിരുന്നു. അമ്പതോളം പേർക്ക് പരിക്കുമേറ്റു. വൈദ്യുത ബന്ധം വിച്ചേദിച്ചിട്ടുണ്ട്. മംഗളുരുവിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ടാങ്കറാണ് മറിഞ്ഞത്.

 

images/1_gas_2.jpg

 


മറ്റന്നാൾ മുതൽ മെയ് 16 വരെ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ

തിരുവനന്തപുരം
മെയ് എട്ടിന് രാവിലെ 6 മുതൽ മെയ് 16 വരെ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്
പൊതു ഗതാഗതം അവശ്യ തോതിൽ അംഗീകരിക്കും. സ്വകാര്യ വാഹനങ്ങൾ റോഡിലിറങ്ങിയാൽ പിടിച്ചെടുക്കും.

 

 

കേരളത്തിൽ 8.5 ലക്ഷം പേർക്ക് കോവിഡ് വന്നത് വീട്ടിൽ നിന്ന്.
സ്വന്തം ലേഖകൻ
കണ്ണൂർ
കേരളത്തിൽ 8.5 ലക്ഷം പേർക്ക് കോവിഡ് വന്നത് വീട്ടിൽ നിന്ന്.
സംസ്ഥാനത്ത് 50 ശതമാനം ആളുകളിലേയ്ക്ക് രോഗം പകർന്നത് വീടുകളിൽ വച്ചാണെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് നടത്തിയ പഠനം കണ്ടെത്തിയത്.
വീടുകളിൽ നിന്ന് പുറത്ത് പോയി വരുന്നവരിൽ നിന്നാണ് രോഗം പകർന്നത്. സംസ്ഥാനത്ത് രോഗം വന്ന രോഗികളിൽ 80 ശതമാനത്തിനും സമ്പർക്കം വഴിയാണെന്നത് ഗൗഗവമുള്ള കാര്യമാണ്. വീടുകളിലും മാസ്‌ക് ഉപയോഗവും സാമൂഹ്യ അകലം പാലിക്കലും ഉണ്ടായാൽ മാത്രമേ തീവ്ര വ്യാപനം തടയാൻ സാധിക്കുകയുള്ളൂ.
സംസ്ഥാനത്ത് 3,56,872 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,39,257 പേർ രോഗത്തിൽ നിന്ന് മുക്തരായി. വീട്ടിൽ നിന്നു പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കിയതിന്റെ ഫലമായി രോഗവ്യാപനത്തിന്റെ തോത് 60 ശതമാനത്തോളം കുറയ്ക്കാനായി എന്നാണ് ജപ്പാനിൽ നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്.
എല്ലാവരും അവരവരുടെ കുടുംബത്തിനു ചുറ്റും ഒരു സുരക്ഷാവലയം ഒരുക്കാൻ ആത്മാർത്ഥമായി ശ്രമിക്കണം. വീടിൽ നിന്നു പുറത്തിറങ്ങുന്നവർ കർശനമായ ജാഗ്രത പുലർത്തണം. വീട്ടിലെ വയോജനങ്ങളും കുട്ടികളും ആയി ഇടപഴകുമ്പോൾ നന്നായി ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കഴിയാവുന്നത്ര വീട്ടിൽ നിന്നു പുറത്തിറങ്ങാതിരിക്കുക എന്നതാണ് ഈ ഘട്ടത്തിൽ എടുക്കാവുന്ന ഏറ്റവും പ്രധാന മുൻകരുതൽ. ്. അതുകൊണ്ട് നമ്മുടെ നാട്ടിലും ആളുകൾ കഴിയുന്നത്ര വീട്ടിൽ തന്നെ ഇരിക്കുന്നതാണ് ഈ സന്ദർഭത്തിൽ ഏറ്റവും അനിവാര്യമായ കാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചുമ്മൽ, തുമ, ജലദോഷം, ശ്വാസം മുട്ടൽ തുടങ്ങിയ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഉടനെത്തന്നെ വീട്ടിലാണെങ്കിലും മാസ്‌ക് ധരിക്കണം. വീട്ടിലെ മറ്റംഗങ്ങളും മാസ്‌ക് ധരിക്കണം. ഉടനടി ടെസ്റ്റിനു വിധേയമാവുകയും കോവിഡ് രോഗബാധയുണ്ടോ എന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്ലബ്ഹൗസിലെ സംഭാഷണങ്ങൾ കേൾക്കുന്നതിലൂടെ ജോലിയും
സ്വന്തം ലേഖകൻ
കോയമ്പത്തൂർ
ന്യുജെൻ യുവജനങ്ങളെ വലവിരിച്ച് ക്ലബ്ബ് ഹൗസ് ഗ്രൂപ്പുകളും. ക്ലബ്ഹൗസിലെ സംഭാഷണങ്ങൾ കേൾക്കുന്നതിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് പല സ്ഥാപനങ്ങളും. തമിഴ്നാട്ടിൽ നിന്ന് സ്റ്റാർട്ട് അപ്പുകൾ ഉൾപ്പെടെയുള്ള അഞ്ച് കമ്പനികൾ ഉദ്യോഗാർത്ഥികളെ ക്ഷണിച്ചത് ക്ലബ്ഹൗസിലൂടെ.
ശനിയാഴ്ചയാണ് ഓഡിയോ സോഷ്യൽ നെറ്റ്വർക്കിലൂടെ അഞ്ച് കമ്പനികൾ ഉദ്യോഗാർഥികൾക്കായി തിരച്ചിൽ ആരംഭിച്ചത്. ആദ്യ 15 മിനിറ്റിനുള്ളിൽ നൂറിലധികം ആളുകളാണ് 'ഗിഗ് ഹൈറിംഗ്' എന്ന ഗ്രൂപ്പിലേക്ക് കയറിയത്. നൂറിലധികം ജോബ് ഓഫറുകളാണ് ഈ കമ്പനികൾ മുന്നോട്ട് വെച്ചത്.
പലരും ജോലി തേടുന്ന സന്ദർഭത്തിലാണ് ഇത്തരമൊരു നീക്കം നടത്തിയതെന്ന് കമ്പനികൾ പ്രതികരിച്ചു. കമ്പനിയുടെ സ്ഥാപകരും അവരുടെ എച്.ആർ. ജീവനക്കാരും ചേർന്ന് ക്ലബ്ഹൗസിൽ കയറി ജോലി ഒഴിവുകളെ കുറിച്ച് വിവരിക്കുകയായിരുന്നു. ഓഡിയന്‌സിന് സംശയങ്ങളും ചോദ്യങ്ങളും ഉന്നയിക്കാനുള്ള അവസരം അവർ നൽകിയിരുന്നു. ഇതിൽ നിന്ന് താൽപര്യമുള്ളവരെ അടുത്ത ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു.
കൊവിഡ് 19നെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ ജോബ് ഫെയറുകളും കാമ്പസ് റിക്രൂട്ട്‌മെൻറുകളും നടത്താൻ സാധിക്കാത്തതിനാലാണ് ഇത്തരമൊരു നീക്കം നടത്തിയതെന്ന് ടെണ്ടർകട്ട്‌സ് സി.ഇ.ഒയും സ്ഥാപകനുമായ നിഷാന്ത് ചന്ദ്രൻ പറയുന്നു. അതിനാൽ ക്ലബ് ഹൗസ് എന്ന പുതിയ മാർഗത്തിലൂടെ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ലബ്ഹൗസിലെ ആസ്വാദകർ പൊതുവെ ചെറുപ്പക്കാരായിരിക്കും. സംസാരിക്കാനും അഭിപ്രായം രേഖപ്പെടുത്താനും മടികാണിക്കാത്ത അത്തരം ചെറുപ്പക്കാരെയാണ് കമ്പനികൾ കൂടുതൽ ലക്ഷ്യം വെക്കുന്നത്.

 

ഗ്രാമ്പൂതൈകൾ ഉൽപാദിപ്പിക്കാം
എം കെ പി മാവിലായി

ഗാമ്പൂവിൽ സങ്കര ഇനങ്ങൾ ഒന്നും ഉരുത്തിരിച്ചെടുത്തിട്ടില്ല.
വാണിജ്യപരമായി ഗ്രാമ്പു അത് ഉൽപ്പാദിപ്പിക്കുന്ന രാജ്യത്തിന്റെ പേരിനോട് ചേർത്ത് അറിയപ്പെടുന്നു. ഇതിൽ ഏറ്റവും ഗുണമേന്മയുളളത് പെനാങ്ങ് ഗ്രാമ്പുവാണ്. ഇത് കഴിഞ്ഞാൽ സാൻസിബാർ ഗ്രാമ്പുവിനും പിന്നെ മെഡഗാസ്‌ക്കർ ഗ്രാമ്പുവിനുമാണ് മാർക്കറ്റിൽ പ്രിയം.
സാധാരണയായി ഗ്രാമ്പൂ കൃഷി ചെയ്യുന്നത് വിത്ത് പാകി മുളപ്പിച്ച തൈകൾ ഉണ്ടാക്കിയാണ് . നല്ലത് പോലെ വിളഞ്ഞ് പാകമായ പഴങ്ങളിൽ നിന്നുളള വിത്തുകളാണ് തൈകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്.
പത്തു വർഷമെങ്കിലും പ്രായമുളള നല്ല വിളവ് നൽകുന്ന ആരോഗ്യമുള്ള മരങ്ങളിൽ നിന്നുമാണ് വിത്തിന് വേണ്ടി പഴങ്ങൾ ശേഖരിക്കേണ്ടത്. ജൂലൈ - ആഗസ്ത് മാസമാണ് ഇതിന് പറ്റിയ സമയം

ശേഖരിച്ച പഴങ്ങൾ
ഒന്നോ രണ്ടോ ദിവസം വെള്ളത്തിൽ കുതിർത്ത ശേഷം കനം കുറഞ്ഞ മരച്ചീളുകൾ കൊണ്ടോ വിരലുകൾ കൊണ്ടോ പുറന്തൊലി മാറ്റണം. തൊലി പൊളിച്ചു കഴിഞ്ഞാൽ കഴിവതും വേഗത്തിൽ നടണം.
വെള്ളം കെട്ടി നിൽക്കാത്ത നീർവാർച്ചയുളള പ്രദേശങ്ങളാണ് തവാരണ ഉണ്ടാക്കുന്നതിന് യോജിച്ചത്. തണുപ്പും തണലുമുളള പ്രദേശങ്ങളാണ് നല്ലത്. വിത്തുകൾ 12 മുതൽ 15 സെ. മീ അകലത്തിൽ പൊഴിയുളള ഭാഗം അടിയിലാകത്തക്കവണ്ണം 3 മുതൽ 5 സെ.മീറ്റർ ആഴത്തിൽ പാകണം. വിത്തിന്റെ മൂന്നിലൊരു ഭാഗം മണ്ണിന് മുകളിൽ വരത്തക്കവണ്ണമാണ് പാകേണ്ടത്. തണൽ ഇല്ലെങ്കിൽ പന്തലിടേണ്ടിവരും. അതിന് പുറമെ ഉണങ്ങിയ ഇലകൾ കൊണ്ടോ മറ്റോ പുതയിടുന്നത് നല്ലതാണ്. ദിവസവും നനക്കണം. നനവ് കൂടാനും ഉണക്കം ബാധിക്കാനും പാടില്ല.

പത്ത് - പതിനഞ്ച് ദിവസത്തിനകം ബീജ പത്രങ്ങൾ മണ്ണിന് മുകളിൽ കാണും. പുതയിട്ടിട്ടുണ്ടെങ്കിൽ ഈ സമയത്ത് മാറ്റണം.
ബീജപത്രങ്ങളുടെ മദ്ധ്യഭാഗത്തുള്ള ആവരണത്തിൽ നിന്നും രണ്ടു ചെറിയ മുകുളങ്ങൾ വളരാൻ തുടങ്ങിയാൽ തൈകൾ കേടുകൂടാതെ പോട്ടിങ് മിക്‌സച്ചർ
നിറച്ച പോളിത്തീൻ സഞ്ചികളിൽ മാറ്റി നടാം.
സഞ്ചികളിൽ നിറയ്ക്കാനുള്ള പോട്ടിങ്ങ് മിക് സച്ചർ വിത്ത് പാകുന്നതിന് രണ്ടാഴ്ച മുമ്പേ തയ്യാറാക്കേണ്ടതാണ് . തുല്യ അളവിൽ മണ്ണും മണലും ഉണങ്ങിയ ചാണകപ്പൊടിയും കുട്ടി കലർത്തി തയ്യാറാക്കുന്നതാണ് പോട്ടിങ്ങ് മിക്‌സച്ചർ.
നല്ല രീതിയാൽ വളർത്തുന്ന തൈകൾക്ക് ഒന്നര-രണ്ട് വർഷം പ്രായമാകുമ്പോൾ
45 സെ.മീറ്ററിൽ കുറയാത്ത ഉയരവും രണ്ടോ മൂന്നോ ശാഖകളും ഉണ്ടായിരിക്കും. ഈ പ്രായമാണ് പറിച്ചു നടാൻ ഉത്തമം. പറിച്ചു നട്ട തൈകൾക്ക് 25 മുതൽ 50 ശതമാനം തണൽ നൽകണം.
തൈകളുടെ പരിചരണത്തിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത് സസ്യസംരക്ഷണമാണ്. തവാരണയാലോ ബാഗുകളിലോ വെളളം കെട്ടി നിൽ
ക്കാതിരിക്കാൻ ശ്രദ്ധിക്കണം. രോഗ - കീടബാധകൾ വരാതിരിക്കാനുളള മുൻകരുതലുകളും ഉണ്ടാവണം. വെള്ളത്തിൽ പൂർണ്ണമായും ലയിക്കുന്ന
19:19:19 എന്ന വളം
വളർച്ചക്കനുസരിച്ച് ഒരു ലിറ്റർ വെള്ളത്തിൽ രണ്ടു ഗ്രാം മുതൽ 5 ഗ്രാം വരെ കലർത്തി രണ്ടാഴ്ചയിലൊരിക്കൽ ചെടികൾക്ക് നൽകുന്നത് ചെടികളുടെ കരുത്തുറ്റ വളർച്ചക്ക് ഉപകരിക്കും.
തെങ്ങിൻ തോട്ടങ്ങളിലും, കവുങ്ങിൻ തോപ്പിലും, കാപ്പിതോട്ടങ്ങളിലും ഇടവിളയായി വളർത്താൻ യോജിച്ച ഒരു വിളയാണ് ഗ്രാമ്പു

 

തദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഓണറേറിയം ആയിരം രൂപ വർധിപ്പിച്ചു
തിരുവനന്തപുരം
തദേശ സ്വായം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം ആയിരം രൂപ പ്രകാരം വർധിപ്പിച്ച് ഉത്തരവായി. കഴിഞ്ഞ ബജറ്റിൽ തുക വർധിപ്പിക്കുമെന്ന് സർക്കാർ തീരുമാനിച്ചിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് 15800ൽ നിന്ന് 16800 ആയും വൈസ് പ്രസിഡന്റ് 13200ൽ നിന്ന് 14200 ആയും വർധിപ്പിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾക്ക് 9400ൽ നിന്ന് 10400 ഉം അംഗങ്ങൾക്ക് 8800ൽ നിന്ന് 9800 ആയും വർധിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് 15600, വൈസ് പ്രസിഡന്റ് 13000, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ 9800, അംഗങ്ങൾ 8600 എന്നിങ്ങനെയാണ് പുതിയ നിരക്ക്.
ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് 14200, വൈസ് പ്രസിഡന്റ് 11600, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ 9200, അംഗങ്ങൾ 8000 എന്നിങ്ങനെയാണ് വർധിപ്പിച്ചത്.
കോർപ്പറേഷനിൽ മേയർ 16800, ഡപ്യൂട്ടി മേയർ 14200, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ 10400, അംഗങ്ങൾ 9200 എന്നിങ്ങനെയാണ് നിരക്ക്. മുൻസിപ്പാലിറ്റിയിൽ ചെയർമാൻ 15600, വൈസ് ചെയർമാൻ 13000, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ 9800, അംഗങ്ങൾ 8600 ഉം ആയാണ്് വർധിപ്പിച്ചത്.
ഓണറേറിയം വർധിപ്പിച്ചതിനെ തുടർന്നുണ്ടാകുന്ന അധിക ബാധ്യത ഗ്രാമപഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിൽ തനത് ഫണ്ടിൽ നിന്നും ജില്ലാ ബ്ലോക്ക് പഞ്ചായത്ത് ജനറൽ പർപ്പസ് ഫണ്ടിൽ നിന്നും ചെലവഴിക്കാനാണ് സർക്കാർ ഉത്തരവ്.
കേരളത്തിൽ ജനപ്രതിനിധികൾക്ക് വലിയ ഉത്തരവാദിത്വമാണ്. അംഗങ്ങളിൽ ഭൂരിഭാഗവും പൂർണസമയവും ജനപ്രതിനിധിയായി തന്നെയാണ് തുടരുന്നത്. മറ്റ് ജോലിക്ക് പോകുന്നവരുടെ എണ്ണം വളരെ കുറവാണ്. ജോലിക്ക് പോകുന്നവർക്ക് തന്നെ മാസത്തിൽ പകുതി ദിവസം പോലും ജോലി ചെയ്യാൻ പറ്റുന്നില്ല. പെൻഷൻ ലഭിക്കുന്ന വിരമിച്ച ജീവനക്കാർക്ക് മാത്രമാണ് വലിയ സാമ്പത്തിക ബുദ്ധിമുട്ട് ഇല്ലാത്തത്. എണ്ണയിട്ട .യന്ത്രം പോലെ പ്രവർത്തിക്കുന്ന ജന പ്രതിനിധികൾക്ക് അലവൻസിൽ വർധനവ് വരുത്തി ഇവരുടെ പ്രവർത്തനത്തെ കാര്യക്ഷമമായി ഉപയോഗിക്കുകയാണ് വേണ്ടത്.

Most Read

  • Week

  • Month

  • All