Colors: Orange Color

സ്മാർട്ട് കിച്ചൻ നടപ്പിലാക്കാൻ മൂന്നംഗ സമിതി
വീട്ടമ്മമാർക്ക് മാസത്തിൽ 2500 രൂപ
പികെ ബൈജു
തിരുവനന്തപുരം
വീട്ടമ്മമാർക്ക് മാസത്തിൽ 2500 രൂപ നൽകുമെന്ന എൽഡിഎഫ് വാഗ്ദാനം യാഥാർത്ഥ്യമാകുന്നു. എൽഡിഎഫ് പ്രകടനപത്രികയിലെ പ്രധാനപ്പെട്ട ഇനമായ സ്മാർട്ട് കിച്ചൺ പദ്ധതിയുടെ മാർഗരേഖയും ശുപാർശയും സമർപ്പിക്കുവാൻ വനിത ശിശു വികസന വകുപ്പ് മൂന്നംഗ സമിതിയെ നിയമിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗാർഹിക ജോലിയിൽ ഏർപ്പെട്ട സ്ത്രീകൾക്ക് സർക്കാരിൽ നിന്നും ലഭ്യമാക്കേണ്ട സഹായം, ഗാർഹിക ജോലിയുടെ ഭാരവും കാഠിന്യവും ലഘൂകരിക്കാൻ സ്മാർട്ട് കിച്ചൺ പദ്ധതി നടപ്പാക്കൽ എന്നിവ സംബന്ധിച്ച മാർഗരേഖയും ശുപാർശകളും സമർപ്പിക്കാനാണ് മൂന്നംഗ സമിതി രൂപീകരിച്ചത്. ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, വനിതശിശുക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവരാണ് സമിതിയിൽ. റിപ്പോർട്ട് ജൂലൈ 10നകം സമർപ്പിക്കണമെന്ന് നിർദേശം നൽകി.
ഗാർഹിക അ ദ്ധ്വാനത്തിലേർപ്പെടുന്നത് മഹാഭൂരിപക്ഷവും സ്ത്രീകളാണ്. വീട്ടിലെ ജോലിക്കൊപ്പം പുറമേയുള്ള മറ്റു ജോലികളിലും ഇവർ ഏർപ്പെടുന്നുണ്ട്. സ്ത്രീകളുടെ വീട്ടിലെ അധ്വാനം നമ്മുടെ സമ്പദ്ഘടനയുടെ ആകെ മൂല്യം കണക്കാക്കുന്ന മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ ഉൾപ്പെടുന്നുമില്ല. ഗാർഹിക അധ്വാനത്തിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് അർഹിക്കുന്ന പരിഗണന നൽകുക, അവരുടെ വീട്ടുജോലിഭാരം ലഘൂകരിക്കുക എന്നിവയാണ് സ്മാർട്ട് കിച്ചൺ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായുള്ള ഗാർഹിക ഉപകരണങ്ങൾ ലഭ്യമാക്കുന്നതുൾപ്പെടെ ഈ പദ്ധതിയുടെ ഭാഗമായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സർക്കാരിന് തുടർഭരണം ലഭിച്ചാൽ 60000 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുമെന്നും ഇതിൽ വീട്ടമ്മമാർക്കുള്ള പെൻഷനായിരിക്കും പ്രാധാന്യം നൽകുമെന്നും എൽഡിഎഫ് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോവിൽ വാഗ്ദാനം നൽകിയിരുന്നു.
അൻപതിന പരിപാടികളാണ് എൽഡിഎഫിന്റെ പ്രകടന പത്രകയിൽപറഞ്ഞത്. അൻപതിന പരിപാടികൾ നടപ്പാക്കുന്നതിനുള്ള 900 നിർദേശങ്ങളും പ്രകടനപത്രികയിൽ ഊന്നിയിരുന്നു.
വീട്ടമ്മമാർക്ക് പെൻഷൻ എന്ന എൽഡിഎഫ് നിർദേശം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് സമയത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ഇത് വോട്ടർമാരിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്നു.
ഉന്നത വിദ്യാഭ്യാസം ലഭിച്ച സ്ത്രീകൾ പോലും യാതൊരു വരുനമാനവും ഇല്ലാതെ വീട്ടമ്മമാരായി കഴിയുന്നത് പലരിലും മാനസീക സമ്മർദ്ദവും ഉണ്ടാക്കിയിരുന്നു. ഇതിനൊക്കെയാണ് ഇപ്പോൾ പരിഹാരമാകുന്നത്. അമ്മക്ക് പൈസ കിട്ടുമെങ്കിൽ നിങ്ങൾക്ക് വോട്ട് ചെയ്യുമെന്ന് ചെറിയ കുട്ടികൾ പോലും എൽഡിഎഫ് പ്രവർത്തകരോട് പറയുന്ന സ്ഥിതിയുണ്ടായിരുന്നു.

മഴ ശക്തി പ്രാപിക്കുന്നു. പഴശ്ശി അണക്കെട്ടിന്റെ ഷട്ടർ ഇന്ന് തുറക്കും.
ശക്തമായ മഴയിൽ പഴശ്ശി അണക്കെട്ടിലെ ജലനിരപ്പു ഉയർന്നു. പദ്ധതി പ്രദേശത്ത് മഴ തുടരുകയാണ്. അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് ഭാഗികമായി തുറക്കും. സമീപ വാസികൾ ജാഗ്രത പാലിക്കണമെന്ന് എക്‌സി. എഞ്ചിനീയർ അറിയിച്ചു.
27.52 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി ശേഷി. ഇന്ന് പുലർച്ചയോടെ അത് 24.45 മീറ്റർ വരെ വെള്ളം എത്തി. മഴ ഇതേ രീതിയിൽ തുടർന്നാൽ ഗുരുതര സ്ഥിയാണ് സംജാതമാകുക. അതു കൊണ്ട് ഷട്ടർ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം,.
സമീപവാസികളും ഇരിട്ടി നഗരത്തിലും ഉൾപ്പെടെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുന്നേ ഇത് പോലെ ഷട്ടർ തുറന്നപ്പോൾ അമിതമായി വെള്ളം ഒഴുകി ഇരിട്ടി നഗരം മുങ്ങിപ്പോയിരുന്നു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് അന്ന് ഉണ്ടായത്. തുറന്ന ഷട്ടർ അടക്കാൻ സാധിക്കാതികുന്നതിലാണ് അപകടം ഉണ്ടായത്.
ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സാണ് പഴശ്ശി പ്രദേശം.

പടിയൂർ, ഇരിക്കൂർ, നാറാത്ത്, കൂടാളി പാപ്പിനിശ്ശേരി, വളപ്പട്ടണം, കല്യാശ്ശേരി ,മയ്യിൽ, മലപ്പട്ടം, ചെങ്ങളായി എന്നീ ഗ്രാമ പഞ്ചായത്തുകളിൽ താമസിക്കുന്നവരും ആന്തൂർ, മട്ടന്നൂർ ഇരിട്ടി മുനിസിപ്പാലിറ്റികൾ എന്നീ പ്രദേശത്തുള്ളവരും പ്രത്യേക ജാഗ്രത പാലിക്കണം. പോലീസ് ,ഫയർ സർവീസ്, റവന്യൂ തദ്ദേശ സ്വയം ഭരണ സ്ഥാപന ഉദ്യോഗസ്ഥർ എന്നിവർ ജാഗ്രത പാലിക്കുന്നുണ്ട്.

മൊയാരത്ത് ശങ്കരനെ അനുസ്മരിച്ചു

കണ്ണൂർ
മൊയാരത്ത് ശങ്കരന്റെ എഴുപത്തി മൂന്നാം രക്തസാക്ഷി വിപുലമായ പരിപാടികളോടെ ആചരിച്ചു.
1948 മെയ് 13നാണ് കോൺഗ്രസിന്റെയും പോലീസിന്റെയും ഗുണ്ടാ മർദനത്തെ തുടർന്ന് മൊയാരത്ത് ശങ്കരൻ കണ്ണൂർ സെൻട്രൽ ജയിലിൽ വെച്ച് രക്തസാക്ഷിയായത്. തെക്കീ ബസാർ മൊയാരത്ത് ശങ്കരൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ രാവിലെ നടന്ന പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും തുറമുഖ പുരാവസ്തു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ അനുസ്മരണ പ്രഭാഷണം നടത്തി. പി കെ ബൈജു അധ്യക്ഷനായി. ജനാർദ്ദനൻ മൊയാരത്ത് സംസാരിച്ചു. വായനശാലാ സെക്രട്ടറി സിപി രാജൻ സ്വാഗതവും ഇ ബീന നന്ദിയും പറഞ്ഞു.
വൈകീട്ട് ഓൺലൈൻ ഗ്രൂപ്പുകളിൽ നടന്ന പ്രഭാഷണം എം വി ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡോ പി മോഹൻദാസ് അനുസ്മരണ പ്രഭാഷണം നടത്തി. വായനശാലാ പ്രസിഡന്റ് പുല്ലായിക്കൊടി ചന്ദ്രൻ അധ്യക്ഷനായി. ജനാർദ്ദനൻ മൊയാരത്ത് സ്വാഗതവും പി കെ ബൈജു നന്ദിയും പറഞ്ഞു.
ചൊക്ലിയിലും ചെമ്പിലോടും സിപിഐഎം നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
കോഴിക്കോട് കേളു ഏട്ടൻ പഠന കേന്ദ്രം സംഘടിപ്പിച്ച അനുസ്മരണം എളമരം കരീം ഉദ്ഘാടനം ചെയ്തു. അഡ്വ പി എം സുരേഷ്ബാബു, കെടി കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു.

സാംസ്‌കാരിക സ്ഥാപനങ്ങളെ അഴിച്ച് പണിയേണം
ചരിത്രത്തിലാദ്യമായി തുടർ ഭരണം ലഭിച്ചപ്പോൾ അക്കാദമികളുടെ ഉടച്ചു വാർക്കലിനുള്ള സമയമായി ഇതിനെ കാണണം. യഥാർത്ഥത്തിൽ അക്കാദമികൾ അവരുടെ ധർമം തന്നെയാണോ നിർവ്വഹിക്കുന്നതെന്ന് ചിന്തിക്കേണ്ടതാണ്. കഥാകൃത്ത് ടി പത്മനാഭൻ നിരീക്ഷിച്ചത് അക്കാദമികളുടെ എണ്ണം കുറക്കണമെന്നാണ്. അവരുടെ അനുഭവത്തിന്റെ വെളിച്ചത്തിലായിരിക്കും ഇത്തരമൊരു പ്രസ്ഥാവന നടത്തിയത്. സാഹിത്യ അക്കാദമി, ലളിത കലാ അക്കാദമി, സംഗീത നാടക അക്കാദമി, ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോർപ്പറേഷൻ, ഫോക്‌ലോർ അക്കാദമി, തെയ്യം കലാ അക്കാദമി, ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പൂരക്കളി അക്കാദമി, മലായളം മിഷൻ തുടങ്ങിയവയെല്ലാം സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട സ്ഥാപനങ്ങളാണ്. ലൈബ്രറി കൗൺസിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലും പ്രവർത്തിക്കുന്നു. ഇതിന് പുറമെ ടൂറിസം പ്രമോഷൻ കൗൺസിലും യുവജന ക്ഷേമ ബോർഡും സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. ഇതിനെല്ലാം പുറമെ ജില്ലാ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന നിരവധി സാംസ്‌കാരിക സ്ഥാപനങ്ങൾ വ്യക്തികളുടെ പേരിൽ ഉണ്ട്. ചെറുശ്ശേരി അക്കാദമി കണ്ണൂരിൽ സ്ഥാപിക്കാനുള്ള സാധ്യതയും തെളിയുകയാണ്.
പലരും സ്ഥാപനങ്ങളുടെ തലപ്പത്തെത്തിയാൽ അവരുടെ പോക്കറ്റ് സംഘടനയാക്കി മാറ്റുകയാണ് പതിവ്. ഇതിലെ അംഗങ്ങൾക്ക് തോന്നും പോലെ പദ്ധതി തയ്യാറാക്കുന്നു. നടപ്പാക്കുന്നു. പല അക്കാദമികളിലും സാംസ്‌കാരിക സ്ഥാപനങ്ങളുടെ തലപ്പത്തും ഉദ്യോഗസ്ഥരാണ് കാര്യങ്ങൾ നടപ്പാക്കുന്നത്. ഭരണ സമിതി പലപ്പോഴും നോക്ക് കുത്തിയാണ്. അനുഭവങ്ങളിൽ നിന്ന് ഉയർന്ന് വന്നവരായിരിക്കും ഭരണ സമിതി അംഗങ്ങളിൽ ഭൂരിഭാഗവും. എന്നാൽ ഇതിനൊന്നും വില കൽപ്പിക്കാതെ ഉദ്യോഗസ്ഥ ഭരണം മാത്രം നടക്കുന്നതിനാലാണ് അക്കാദമികളുടെ യഥാർത്ഥ ധർമം നിർവ്വഹിക്കാതെ പോകുന്നത്. അക്കാദമികളും സാംസ്‌കാരിക സ്ഥാപനങ്ങളും തമ്മിലുള്ള കോർഡിനേഷൻ കുറവും പ്രധാന പ്രശ്‌നമാണ്. കേരളത്തിൽ കൂടുതൽ ജനകീയമായി പ്രവർത്തിക്കേണ്ട സ്ഥാപനമാണ് എണ്ണായിരത്തോളം അംഗ ലൈബ്രറികളുള്ള ലൈബ്രറി കൗൺസിൽ. എന്നാൽ മറ്റ് സാംസ്‌കാരിക സ്ഥാപനങ്ങളോട് തീരെ ബന്ധം ഈ കൗൺസിലിന് ഇല്ലെന്ന് തന്നെ പറയാം. ലൈബ്രറി കൗൺസിൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലായത് കാരണം സാംസ്‌കാരിക വകുപ്പിന്റെ ഉന്നതർ ഇവിടെ ഇടപെടില്ല. എണ്ണായിരത്തോളം കെട്ടിടങ്ങളോടെ ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രവർത്തിക്കുന്ന ഈ വായനശാലകളെ ഫല പ്രദമായി ഉപയോഗിക്കാൻ സാധിക്കണം. എല്ലാ സാംസ്‌കാരിക സ്ഥാപനങ്ങളുടെയും കേന്ദ്രമായി വായനശാലകളെ മാറ്റണം. കേരളം ഐടി ഹബ്ബായി മാറുമ്പോൾ കെ ഫോണിന്റെയെല്ലാം വരവ് വായനശാലകളെ ശക്തമാക്കാനും സാധിക്കും. വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ഒരു കുടക്കീഴിലാക്കി മാറ്റുന്നതിന് ഒരു പദ്ധതി തയ്യറാക്കുകയും പ്രഭാകരൻ പഴശ്ശിയെ അതിന്റെ ചുമതലക്കാരനാക്കി മാറ്റുകയും ചെയ്തിരുന്നു. അത് വേണ്ടത്ര ഫലപ്രദമായിനോ എന്ന് ചിന്തിക്കേണം.
കേരളത്തിന്റെ ചരിത്രവും വർത്തമനാവും പുതുതലമുറയിലെത്തിക്കുന്നതിനുള്ള മുന്നോട്ട് പോക്കായിരിക്കണം സാംസ്‌കാരിക സ്ഥാപനങ്ങളുടെ ദൗത്യം.

നീലഗിരി ജില്ലാ ലൈബ്രറി
വി കെ ആഷിയാന അഷ്‌റഫ
ലൈബ്രേറിയൻ, ജില്ലാ സെൻട്രൽ ലൈബ്രറി, കണ്ണൂർ

ഊട്ടി
1859 ൽ സ്ഥാപിതമായ നീലഗിരി ലൈബ്രറിയിൽ നീലഗിരിമാരുടെയും മലയോര ഗോത്രങ്ങളുടെയും പത്തൊമ്പതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ജേണലുകളുടെയും അപൂർവ പകർപ്പുകൾ ഉണ്ട്. 30,000 ത്തോളം പുസ്തകങ്ങളുടെ ഒരു ശേഖരം ലൈബ്രറിയിലുണ്ട്, അതിൽ രേഖകളും ജീവചരിത്രങ്ങളും പഴയ പുസ്തകങ്ങളും ഉൾപ്പെടുന്നു-
ഇഷ്ടിക ചുവപ്പ് നിറവും വെളുത്ത വിശദാംശങ്ങളുമുള്ള ഗോതിക് വാസ്തുവിദ്യ ദൂരത്തുനിന്ന് വേറിട്ടുനിൽക്കുകയും പത്തൊൻപതാം നൂറ്റാണ്ടിന്റെ സത്ത അതിന്റെ മതിലുകൾക്കുള്ളിൽ സൂക്ഷിക്കുകയും ചെയ്യുന്നു.
സന്ദർശകർക്ക് 500 രൂപ താൽക്കാലിക അംഗത്വമുള്ള വായനാ മുറിയിൽ പുസ്തകങ്ങൾ പരിശോധിക്കാൻ കഴിയും.
നീലഗിരി ജില്ലാ ലൈബ്രറിക്ക് തൊട്ടടുത്ത പ്രദേശങ്ങൾ ഹണി ആൻഡ് ബീ മ്യൂസിയം, ത്രെഡ് ഗാർഡൻ,
നീലഗിരി പർവത റെയിൽവേ, പൈക്കര തടാകം, സർക്കാർ ബൊട്ടാണിക്കൽ ഗാർഡൻസ്, അവലാഞ്ച് തടാകം, അപ്പർ ഭവാനി തടാകവും വ്യൂ പോയിന്റും സർക്കാർ റോസ് ഗാർഡൻവെൻ ലോക്ക് എന്നിവയാണ്.
വിലാസം: അപ്പർ ബസാർ, ഹോസ്പിറ്റൽ റോഡ്, ഊട്ടി, തമിഴ്നാട് 643001, ഇന്ത്യ രാവിലെ 10:00 മുതൽ രാത്രി 06:00 വരെ ലൈബ്രറി പ്രവർത്തിക്കും.

Most Read

  • Week

  • Month

  • All