Colors: Purple Color

മാസ്കിന്റെ പാര്‍ശ്വ ഫലങ്ങൾ മരണത്തിലേക്ക് നയിക്കുന്നെന്ന് നോട്ടീസ്'; വനിതാ ലീഗ് പ്രവർത്തകർക്കെതിരെ കേസ്
മാസ്ക് ഉപയോഗത്തിനെതിരെ പ്രചാരണം നടത്തിയതിന് വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കോഴിക്കോട് പയ്യോളിയിലാണ് സംഭവം. തിക്കോടി കോടിക്കലിലെ 12 ആം വാര്‍ഡ് വനിതാ ലീഗ് കമ്മിറ്റിയാണ് മാസ്ക് ഉപയോഗവുമായി ബന്ധപ്പെട്ട നോട്ടീസ് വീടുകളില്‍ വിതരണം ചെയ്തത്.നേരത്തെ വാട്ട്സ്അപ്പ് ഗ്രൂപ്പുകളില്‍ മാസ്കിന്‍റെ പാര്‍ശ്വഫലങ്ങള്‍ എന്ന പേരില്‍ പ്രചരിച്ച കുറിപ്പാണ് വനിതാലീഗ് പ്രവര്‍ത്തകര്‍ വീടുകളില്‍ വിതരണം ചെയ്തത്. വളരെക്കാലം മാസ്ക് ഉപയോഗിക്കുന്നത് മരണത്തിലേക്ക് നയിക്കുമെന്നാണ് നോട്ടീസിൽ പറയുന്നത്.നോട്ടീസ് ശ്രദ്ധയില്‍ പെട്ട പയ്യോളി പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കേരള പോലീസ് ആക്ട് 118(e),പകർച്ചവ്യാധി ഓർഡിനൻസിസ്‌ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.​

കോണ്‍ഗ്രസ് നേതാവ് കെ സുരേന്ദ്രന്റെ
മരണത്തെക്കുറിച്ചു   സമഗ്രാന്വേഷണം വേണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മരണം കോണ്‍ഗ്രസ് മാത്രം അന്വേഷിച്ചാല്‍ പോരാ. പോലീസും അന്വേഷിക്കണം. സംഭവങ്ങൾക്ക് പിന്നിൽ കോൺഗ്രസ്സിലെ മേയർ സ്ഥാനാര്‍ത്ഥി തർക്കമാണ്. കെ സുരേന്ദ്രനെതിരെ സൈബർ അക്രമം നടത്തിയ വ്യക്തിക്ക്  പിന്നിൽ ആരാണെന്ന് അന്വേഷിക്കണം എന്നും എം.വി ജയരാജൻ ആവശ്യപ്പെട്ടു

 കണ്ണൂര്‍: കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ (65) അന്തരിച്ചു. ഐഎൻടിയുസി ദേശീയ സെക്രട്ടറിയും കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷനുമായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
അന്തര്‍ദ്ദേശീയ ലേബര്‍ കോണ്‍ഗ്രസ്സിന്റെ പ്രതിനിധിയായി പങ്കെടുത്തിട്ടുണ്ട്. കണ്ണൂരിലെ തിരുവേപ്പതി മില്ലിൽ സ്റ്റോർ കീപ്പറായി ജോലിയിൽ പ്രവേശിച്ച കെ സുരേന്ദ്രൻ ട്രേഡ് യൂണിയൻ പ്രവർത്തനരംഗത്തിലൂടെ വളർന്ന് കോൺഗ്രസ് സംഘടനാ രംഗത്ത് ഉന്നത പദവികളിൽ എത്തിച്ചേർന്നു.കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റായി സംഘടനാ രംഗത്ത് പ്രവർത്തിച്ചു. തുടർന്ന് നാല് വർഷം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻ്റായിരുന്നു . കണ്ണൂർ ജില്ലാപഞ്ചായത്ത് വളപട്ടണം ഡിവിഷനിലേക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ പയ്യന്നൂർ,തളിപ്പറമ്പ മണ്ഡലങ്ങളിൽ നിന്നും മത്സരിച്ചിട്ടുണ്ട്.കെ സുരേന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഊര്‍ജസ്വലനായ പൊതുപ്രവര്‍ത്തകനും കക്ഷി വ്യത്യാസങ്ങള്‍ക്കതീതമായി സൗഹൃദങ്ങള്‍ കാത്തുസൂക്ഷിച്ച ട്രേഡ് യൂണിയന്‍ നേതാവുമായിരുന്നു കെ. സുരേന്ദ്രനെന്ന് അദ്ദേഹം പറഞ്ഞു.

 

തിരുവനന്തപുരം: പ്രവാസികളെ നാട്ടിലെത്തിക്കാൻ ഇനിയുമെത്ര മരിക്കണം' എന്ന തലക്കെട്ടുമായുള്ള ഒരു പത്രത്തിന്‍റെ പ്രചരണത്തിനെതിരെ മുഖ്യമന്ത്രി. കുത്തിത്തിരിപ്പിന് ഒരു അതിര് വേണം എന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പരാമർശിച്ചത്. വിദേശത്തെ മലയാളികളുടെ മരണങ്ങളുടെ പേരിൽ സങ്കുചിത ലക്ഷ്യത്തോടെ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നത് കോവിഡിനേക്കാൾ അപകടകാരിയായ രോഗബാധയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്താകെ മരണമടഞ്ഞ മലയാളികളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത് ശ്രദ്ധയിൽപ്പെട്ടുവെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം പരാമർശിച്ചത്. 'ഭരണകൂടങ്ങൾ അനാസ്ഥ തുടർന്നാൽ, നാം ഇനിയും നിശബ്ദത തുടർന്നാൽ കൂടുതൽ മുഖങ്ങൾ ചേർക്കപ്പെടുമെന്നാണ് ആ പത്രം പറഞ്ഞത്. അതിന് മറുപടി പറയാൻ ഇവിടെ ഉദ്ദേശിക്കുന്നില്ല. എന്നാൽ ഒരു കാര്യം ഓർക്കേണ്ടതുണ്ട്. ഈ രാജ്യങ്ങളിലൊക്കെ കേരളീയർ ഇപ്പോഴും ജീവിക്കുന്നുണ്ട്. അവർ അവിടെ തുടരുകയും വേണ്ടവരാണ്. ഈ രാജ്യങ്ങളിൽ കേരളീയർ അരക്ഷിതരാണ് എന്ന് പ്രചരിപ്പിക്കുമ്പോൾ അവിടെ ജീവിക്കുന്നവരെക്കുറിച്ച് ഓർമിച്ചിട്ടുണ്ടോ അവരെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ. കുത്തിത്തിരിപ്പിനൊക്കെ ഒരു അതിര് വേണം കേട്ടോ. എന്തുതരം മനോനിലയാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നവർക്ക് എന്ന് നാം എല്ലാം ചിന്തിക്കണം. ആരുടെയെങ്കിലും അനാസ്ഥകൊണ്ടോ അശ്രദ്ധ കൊണ്ടോ ആണോ ഈ മരണങ്ങൾ സംഭവിച്ചത്. വിദേശരാജ്യങ്ങളിൽ രോഗബാധിതരായ കേരളീയരയാകെ ഇങ്ങോട്ടു കൊണ്ടുവരാൻ കഴിയുമായിരുന്നോ ഈ നാട്ടിൽ വിമാനങ്ങളും ഇതര യാത്രാമാർഗങ്ങളുമില്ലാത്ത ലോക്ക്ഡൌണായിരുന്നു കഴിഞ്ഞ നാളുകളിലെന്ന് ഇവർക്ക് ബോധ്യമില്ലേ മരിച്ചു വീഴുന്ന ഓരോരുത്തരും ഈ നാടിന് പ്രിയപ്പെട്ടവരാണ്. അവരുടെ വേർപാട് വേദനാജനകവുമാണ്. അതിന്‍റെ പേരിൽ സങ്കുചിത ലക്ഷ്യത്തോടെ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നത് കോവിഡിനേക്കാൾ അപകടകാരിയായ രോഗബാധയാണ്'- മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങളുടെയും പരിശോധനകളുടെയും കാര്യത്തിൽ സംസ്ഥാന സർക്കാർ ഇതുവരെ എടുത്ത കർക്കശമായ നിലപാട് തുടരുകതന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.


സംസ്ഥാനത്ത് 152 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 81 പേർ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 98 പേർ വിദേശത്തുനിന്ന് വന്നവരും 46 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നതുമാണ്. എട്ടുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

 

 

കണ്ണൂർ കണ്ണപുരത്ത് പ്രതിഷേധ ധർണക്കിടെ ബിജെപി പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യം. സിപിഐഎം നേതാക്കളെ വീട്ടിൽ കയറി വെട്ടുമെന്നാണ് ധർണക്കിടെ മുദ്രാവാക്യം മുഴങ്ങിയത്. വെട്ടിയരിഞ്ഞ്slo കട്ടിൽ തള്ളുമെന്നും മുദ്രാവാക്യം വിളിക്കുന്നുണ്ട്. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കണ്ണപുരം പൊലീസ് സ്റ്റേഷനു മുന്നിൽ ഇന്ന് രാവിലെ നടത്തിയ പ്രതിഷേധ ധർണക്കിടെയായിരുന്നു കൊലവിളി മുദ്രാവാക്യം. ‘അക്രമത്തിനു കോപ്പു കൂട്ടും കുട്ടി സഖാക്കളെ വിലക്കിയില്ലെങ്കിൽ വീട്ടിൽ കിടന്ന് ഉറങ്ങില്ല’ എന്നാണ് മുദ്രാവാക്യം. ജില്ലാ പഞ്ചായത്ത് അംഗവും സിപിഐഎം നേതാവുമായ ഷാജറിനെതിരെയും മുദ്രാവാക്യം മുഴങ്ങി. ഷാജറിനെ വെട്ടിയരിഞ്ഞ് കാട്ടിൽ തള്ളുമെന്നായിരുന്നു ഭീഷണി.


കണ്ണപുരത്ത് ബിജെപി പ്രവർത്തകരുടെ വീടുകൾക്കും വാഹനങ്ങൾക്കും നേരെ നിരന്തരമായി ആക്രമണം ഉണ്ടാകുന്നു എന്നും ഇതിൽ പൊലീസ് നടപടി എടുക്കുന്നില്ലെന്നും ആരോപിച്ചായിരുന്നു ധർണ. ബിജെപി ജില്ലാ പ്രസിഡൻ്റ് എൻ ഹരിദാസാണ് പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തത്.

 
 

 

 

ന്യൂഡൽഹി: ഡൽഹിയിലെ എല്ലാ കൊറോണ വൈറസ് രോഗികളും ക്വാറന്റീൻ കേന്ദ്രത്തിൽ എത്തേണ്ട കാര്യമില്ലെന്ന് ഡൽഹി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവിനോടുള്ള പ്രതിഷേധമായിട്ടാണ് ഡൽഹി സർക്കാരിന്റെ ഈ ഉത്തരവ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എഴുതിയ കത്തിൽ പുതിയ ഉത്തരവ് പിൻവലിക്കാനും അല്ലാത്തപക്ഷം അത് ആരോഗ്യമേഖലയ്ക്ക് തന്നെ ഭാരമാകുമെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ പറഞ്ഞു.

"ഇന്ന് ഡൽഹിക്ക് രണ്ട് കൊറോണവൈറസ് മോഡലുകളാണ് ഉള്ളത് - ഒന്ന്, അമിത് ഷാ മോഡൽ, അത് അനുസരിച്ച് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് തെളിയുന്നവർ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് പോകണം. അടുത്തത്, കെജ്രിവാൾ മോഡൽ ആണ്. കേസുകളുടെ തീവ്രത അനുസരിച്ച് ആരോഗ്യവകുപ്പ് സംഘം രോഗിയുടെ വീട്ടിലെത്തും. " - വീഡിയോ കോൺഫറൻസിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് മനിഷ് സിസോദിയ പറഞ്ഞു.

"താങ്കളുടെ മാതൃകയും ഞങ്ങളുടെ മാതൃകയും തമ്മിലുള്ള പോരാട്ടമല്ല ഇതെന്ന് അമിത് ഷായോട് പറഞ്ഞിട്ടുണ്ട്. ആളുകളുടെ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്" - സിസോദിയ പറഞ്ഞു.

 

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന രണ്ടാമതാണ് ഡൽഹി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച മാത്രം ഡൽഹിയിൽ 4000 പേർക്കാണ് കോവിഡ് 19 ബാധിച്ചത്. ഇതുവരെ 66,000 കോവിഡ് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Most Read

  • Week

  • Month

  • All