Colors: Purple Color

കണ്ണൂര്‍ എപിജെ അബ്ദുള്‍ കലാം ലൈബ്രറി ആന്റ് റിസര്‍ച്ച് സെന്റര്‍  വായനാപക്ഷാചരണത്തിന്റെ ഭാഗമായി അടിയന്തരാസ്ഥയുടെ ഓര്‍മകളെ കുറിച്ച് ചര്‍ച്ച സംഘടിപ്പിക്കുകയാണ്. അടിയന്തരാവസ്ഥ കാലത്ത് എസ്എഫ്ഐയുടെ ജില്ലാ ജോയിന്റ് സെക്രട്ടറിയായിരുന്ന പിവി ദാസനുമായി പി കെ ബൈജു നടത്തിയ അഭിമുഖത്തില്‍ നിന്ന്
വീഡിയോ കാണാം

https://youtu.be/WFHl3OK3mBQ

    അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞപ്പോള്‍ എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ ക്കമ്മററി യോഗം സി.പി. എം. കണ്ണൂര്‍ ജില്ലാക്കമ്മറ്റി ഓഫീസില്‍ വെച്ചു ചേര്‍ന്നു.ഞാന്‍ അന്ന് ജില്ലാ ജോ: സെക്രട്ടരിയും പി.ജയരാജന്‍ ടഎക ജില്ലാ സെക്രട്ടരിയുമായിരുന്നു. കോടിയേരി ബാലകൃഷ്ണനായിരുന്നു അന്ന് സംസ്ഥാന സെക്രട്ടരി. യോഗം നടന്നു കൊണ്ടിരുന്നപ്പോള്‍ എ.കെ.ജി യോഗ ഹാളിലേക്ക് കയറി വന്നു. ഞങ്ങള്‍ സ്നേഹാദരങ്ങളോടെ എഴുന്നേറ്റ് നിന്നു.' വിദ്യാര്‍ത്ഥികളായ നിങ്ങള്‍ക്കെ രാജ്യത്തെ രക്ഷിക്കാന്‍ കഴിയുമെന്നും എന്ത് ത്യാഗം സഹിച്ചും അടിയന്തിരാവസ്ഥക്ക് എതിരായി പൊരുതണമെന്നും അദ്ദേഹം പറഞ്ഞു. എ.കെ.ജി യുടെ ആവേശഭരിതമായ പ്രസംഗം തീര്‍ന്നതോടെ ഞങ്ങളെല്ലാം അടിയന്തിരാവസ്ഥ ക്ക് എതിരായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച് യോഗത്തില്‍ നിന്ന് ഇറങ്ങി.ഞാന്‍ നേരെ ഞാന്‍ പഠിച്ച കണ്ണൂര്‍ എസ്.എന്‍.കോളേജിലേക്ക് പോയി.കൂട്ടുകാരായ സഹപ്രവര്‍ത്തകരെ വിളിച്ച് ലോഡ്ജില്‍ പോയി 'അടിയന്തിരാവസ്ഥ അറബിക്കടലില്‍ ' എന്ന മുദ്രാവാകും ചുകപ്പ് മഷി കൊണ്ട് വലുതായി പോസ്റ്റര്‍ പേപ്പറില്‍ എഴുതി.സന്ധ്യ ആയതോടെ രണ്ട് ബേച്ചായി പശയും എടുത്ത് പോസ്റ്റര്‍ ഒട്ടിക്കാന്‍ പോയി. ഞാനും മറ്റു രണ്ടു പേരും കണ്ണൂര്‍ ടൗണിലാണ് പോലീസിന്‍്റെ കണ്ണ് വെട്ടിച്ച് പോസ്റ്റര്‍ ഒട്ടിച്ചത്.
മറ്റോരു സംഘം ഐ   .ടി   .ഐ., പോളി, ജെ.ടി.എസ്സ്, എസ്.എന്‍.കോളേജ് എന്നിവിടങ്ങളിലും പോസ്റ്റര്‍ ഒട്ടിച്ചു.അന്ന് ഞങ്ങള്‍ എല്ലാവരും ലോഡ്ജില്‍ ഒന്നിച്ച് കിടന്നുറങ്ങി.
നേരം വെളുത്ത തോ ടെ പോലീസ് പരക്കം പാഞ്ഞു. ഞാന്‍ അന്ന് വീട്ടിലേക്ക് പോയി
കോടിയേരി ബാലകഷ്ണനെ അറസ്റ്റ് ചെയ്ത വിവരം ഞാന്‍ അറിഞ്ഞു. വീട്ടില്‍ കിടന്നുറങ്ങാതെ ഒളിവില്‍ പോകാന്‍ പാര്‍ട്ടി എനിക്ക് നിര്‍ദ്ദേശം നല്‍കി.ഞാന്‍ പുഴ കടന്ന് പാറപ്രം ഒളിവില്‍ താമസിച്ചു
രാത്രി 12 മണിയോടെ എന്നെ പിടിക്കാന്‍ പോലീസ് വീട് വളഞ്ഞു ' ചുമരില്‍ തൂക്കി ഇട്ടിരുന്ന എ.കെ.ജി, ഇ.എം.എസ്സ്, ലെനിന്‍ തുടങ്ങിയവരുടെ ഫോട്ടോ ലാത്തികൊണ്ട് അടിച്ച് തകര്‍ത്തു.സര്‍ക്കാര്‍ ജീവനക്കാരനായ സഹോദരനെ (പി.വി.കരുണാകരന്‍ കൃഷി ഓഫീസര്‍) പിടിച്ച് കൊണ്ടു പോയെങ്കിലും സര്‍ക്കാര്‍ ജീവനക്കാരനായതിനാല്‍ വിട്ടയച്ചു.
പുലര്‍ച്ചെ മുഴപ്പിലങ്ങാട് ഉള്ള എന്‍്റെ മൂത്ത സഹോദരി കാര്‍ത്ത്യായനിയുടെ വീട് പോലീസ് വളഞ്ഞു.രാവിലെ ഏച്ചി പുഴക്കരയിലൂടെ ഓടി വന്നു എന്നെ കെട്ടിപിടിച്ച് ഒരു പാട് നേരം കരഞ്ഞു. എന്നെ പോലീസിനു പിടിക്കാന്‍ കഴിയില്ലെന്നും പിടിച്ചാല്‍ തന്നെ എന്നെ പോലീസ് ഒന്നും ചെയ്യില്ലെന്നും പറഞ്ഞ് ആശ്വസിപ്പിച്ച് ഞാന്‍ അവരെ തിരിച്ചയച്ചു. എനിക്ക് ഒരു പാട് സ്നേഹം തന്ന ഏച്ചി രണ്ട് വര്‍ഷം മുമ്പാണ് മരിച്ചത്. മൃതശരീരത്തിനടുത്ത് നില്‍ക്കുമ്പോള്‍ അവര്‍ എന്നെ കെട്ടിപിടിക്കുന്നതായി എനിക്ക് തോന്നി.
അടിയന്തിരാവസ്ഥയില്‍ പെരളശ്ശേരിയില്‍ അതിക്രമം കാട്ടിയഭാസ്കരന്‍   ,നാരായണന്‍ എന്നീ രണ്ട് കോണ്‍ഗ്രസുകാര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിരോധിച്ചപ്പോള്‍ മരിച്ചുവീണു.പിന്നീട് പെരളശ്ശേരിയില്‍ പോലീസും കോണ്‍ഗ്രസ് ക്രിമിനല്‍ സംഘവും ചേര്‍ന്ന് അതിഭീകരമായ ആക്രമണമാണ് അഴിച്ചുവിട്ടത്. എ.കെ.ജി.മന്ദിരം വായനശാലയടക്കം നിരവധി പാര്‍ട്ടി ഓഫീസുകള്‍ തകര്‍ക്കപ്പെട്ടു. എ.കെ.ജി.മന്ദിരം വായനശാലയിലെ മുഴുവന്‍ പുസ്തകങ്ങളും റോട്ടില്‍ ഇട്ട് കത്തിക്കുകയും അടുത്തുള്ള കിണറ്റില്‍ ഇടുകയും ചെയ്തു.
ഈ സമയത്ത് രണ്ടാഴ്ച ഞാന്‍ പാറപ്രം ഭാഗത്ത് ഒളിവില്‍ കഴിഞ്ഞു.
ഈ സമയം സഹകരണ പരിശീലനം നേടാന്‍ പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് ഞാന്‍ അപേക്ഷ നല്‍കിയിരുന്നു. ഭാഗ്യത്തിനു കോഴിക്കോട് സഹകരണ കോളേജില്‍ എനിക്ക് പ്രവേശനം ലഭിച്ചു.
പാര്‍ട്ടി ജില്ലാക്കമ്മറ്റിയുടെ എഴുത്തും വാങ്ങി ഞാന്‍ കോഴിക്കോട്ടെത്തി ചാത്തുണ്ണി മാസ്റ്റരുടെ മകന്‍ അഡ്വക്കറ്റ് കെ.ജയരാജനെ കണ്ടു. അദ്ദേഹം എന്നെ ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ മാത്രം താമസിക്കുന്ന ' ആട്സ് സെന്‍റര്‍ ' എന്ന ലോഡ്ജില്‍ താമസ സൗകര്യമൊരുക്കി തന്നു. ഇന്നത്തെ മന്ത്രി എ.കെ.ബാലന്‍ രാത്രിയാകുമ്പോള്‍ എന്‍്റെ ഒപ്പമാണ് രാത്രി കഴിഞ്ഞിരുന്നത്.
അന്ന് കോഴിക്കോട് ടൗണ്‍ സി.പി.ഐ.എം.ബ്രാഞ്ച് സെക്രട്ടരി ശിവദാസന്‍ എന്ന സ്വര്‍ണ്ണപ്പണിക്കാരനായിരുന്നു.എന്ത് ആവശ്യം വന്നാലും അദ്ദേഹത്തെ കണാനാണ് അഡ്വക്കെറ്റ കെ.ജയരാജന്‍ എന്നോട് പറഞ്ഞിരുന്നത്.
ഞാന്‍ സഹകരണ കോളേജില്‍ ചേര്‍ന്ന് പഠനം തുടര്‍ന്നു. തളിക്ഷേത്രത്തിനു അടുത്തായിരുന്നു കോളേജ്.രാവിലെ എട്ടര മണിക്ക് ക്ലാസ് തുടങ്ങും. പന്ത്രണ്ട് അര വരെ മാത്രമാണ് ക്ലാസ് ഉണ്ടാവുകയുള്ളു.
ക്ലാസ് കഴിഞ്ഞ് ലോഡ്ജില്‍ എത്തി ഭക്ഷണവും കഴിച്ച് ഞാന്‍ നേരെ കാല്‍നടയായി ദേശാഭിമാനിയില്‍ പോയി പി.അനന്താട്ടനെ കാണും. അന്ന് ദേശാഭിമാനി മേനേജരായിരുന്നു അനന്താട്ടന്‍.പുത്ര തുല്യമായ സ്നേഹമാണ് അദ്ദേഹം എനിക്ക് നല്‍കിട്ടുള്ളത്.'എന്‍്റെ വീട്ടിലാണ് 1948 കാലത്ത് അദ്ദേഹം ഒളിവില്‍ കഴിഞ്ഞിരുന്നത്. അമ്മ റേഷനരി കൊണ്ടുവന്നാല്‍ പായസ്സം വെക്കണമെന്ന് അനന്താട്ടന്‍ പറയുമായിരുന്നെന്ന് എന്‍്റെ അമ്മയും അനന്താട്ടനും എന്നോട പല പ്രാവശ്യം പറഞ്ഞു തന്നിട്ടുണ്ട്.
എനിക്ക് അദ്ദേഹം ചായ വാങ്ങി തരും പൈസ്സയുടെ ആവശ്യമുണ്ടോ എന്നും മറ്റും തിരക്കും. നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ ഞാന്‍ അനന്താട്ടനില്‍ നിന്നാണ് എല്ലാ ദിവസവും അറിഞ്ഞിരുന്നത്.കെ.കെ.നാരായണനേയും അവരുടെ അച്ഛന്‍ കണ്ണാട്ടനേയും ചെറു മാവിലായിലെ പണ്ടാരവളപ്പില്‍ കുമാരനേയും മറ്റും പോലീസ് പിടിച്ചതും ക്രൂരമായ മര്‍ദ്ദനത്തിനു ഇരയായതും ഞാന്‍ അനന്തട്ടനില്‍ നിന്നാണ് അറിഞ്ഞത്.
എന്നെ അറസ്റ്റ് ചെയ്യാന്‍ ഒരു ദിവസം പുലിക്കോടന്‍ നാരായണന്‍്റെ നേതൃത്വത്തിലുള്ള പോലീസ് ഞാന്‍ പഠിക്കുന്ന കോളേജില്‍ എത്തി വളഞു.ഈ വിവരം രഹസ്യമായി അറിഞ്ഞ ശിവദാസന്‍ കോളേജിലെത്തി എന്നെ ധരിപ്പിച്ചു.സഹകരണ കോളേജിന് ചുറ്റും ഒരാള്‍ പൊക്കത്തില്‍ ചുറ്റുമതിലുണ്ടായിരുന്നു' അത് ചാടിക്കടന്ന് ഞാന്‍ കോളേജിന്‍്റെ പിന്‍ഭാഗത്തുള്ള റോഡിലെത്തി.അവിടെ ശിവദാസന്‍ ഒരു ഒട്ടോയില്‍ കാത്ത് നില്‍ക്കുന്നു ണ്ടായിരുന്നു. അവര്‍ എന്നെ ഗോവിന്ദപുരം കൊണ്ടു പോയി ഒളിവില്‍ താമസിപ്പിച്ചു.പിന്നീട് ഞാന്‍ ഒരു മാസം കോളേജില്‍ പോയില്ല. അപ്പോഴേക്കും എന്‍്റെ കോഴ്സ് പൂര്‍ത്തിയായി. ഞാന്‍ പ്രശസ്തമായി വിജയിച്ചു''
അടിയന്തിരാവസ്ഥ പിന്‍വലിച്ച് പൊതു ഇലക്ഷന്‍ പ്രഖ്യാപിച്ചു.ഒ.ഭരതന്‍ കണ്ണൂരില്‍ നിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച് അദ്ദേഹത്തിന്‍്റെ ഇലക്
ഷ്ന്‍ കമ്മറ്റി ഓഫീസ് സെക്രട്ടരിയായി രണ്ടു മാസം ഞാന്‍ പ്രവര്‍ത്തിച്ചു.

  1975 ജൂണ്‍ 25 നാണ് ഇന്ത്യയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതോടെ ജില്ലയില്‍ പോലീസിനു ഒപ്പം കോണ്‍ഗ്രസ്സ് ക്രിമിനല്‍ സംഘവും അഴിഞ്ഞാടി. നാട്ടില്‍ സ്വര്യ ജീവിതം തകര്‍ന്നു.
മമ്പറം കേന്ദ്രീകരിച്ച് ഗുണ്ടാസംഘങ്ങള്‍ വലീയ ആക്രമണമാണ് നടത്തിയത്. പന്തക്കപ്പാറ ദിനേശ് കമ്പനിക്ക് നേരെ ബോംബെറിഞ്ഞ് പെരളശ്ശേരിക്കാരനായ കൊളങ്ങരേത്ത് രാഘവനെ അതിനിഷ്ഠുരമായി കൊലപ്പെടുത്തിയത് നമുക്ക് ഇന്നും ദു:ഖത്തോടെയല്ലാതെ ഓര്‍ക്കാന്‍ കഴിയില്ല'
പിണറായി ടൗണില്‍ ഉണ്ടായിരുന്ന സി.പി.ഐ.എം.ഓഫീസ് പോലീസിന്‍്റെ ഒത്താശയോടെ രാത്രിയുടെ മറവില്‍ തകര്‍ത്തു. കുറച്ചു കാലം ഓഫീസ് പ്രവര്‍ത്തനം നടത്തികൊണ്ടു പോകാനാവാത്ത സ്ഥിതിയുണ്ടായി.പാര്‍ട്ടി തീരുമാനമനുസരിച്ച് ജനാധിപത്യ മഹിളാ അസ്സോസിയേഷന്‍ പ്രവര്‍ത്തകരെ ഉപയോഗിച്ച് പാര്‍ട്ടി ഓഫീസ് വീണ്ടും തുറക്കാന്‍ തീരുമാനിച്ചു. മഹിളാ നേതാവായിരുന്ന പി.ദേവൂട്ടി ങഘഅ യെ ഞാനാണ് ഉള്‍ഘാടത്തിനായി പിണറായിയില്‍ എത്തിച്ചത്.ഞങ്ങളെല്ലാം ചേര്‍ന്ന് പൊട്ടിപൊളിഞ്ഞു കിടന്ന മേശയും കസേരയും കെട്ടിടത്തിന്‍്റെ അവശിഷ്ടങ്ങളും പൊട്ടിപൊളിഞ്ഞ 'ഓടുകളും പെറുക്കി താഴെ എത്തിച്ച് ഓഫീസ് പ്രവര്‍ത്തനം പുനരാരംഭിച്ചു.
പാര്‍ട്ടിയുടെ പിണറായി ലോക്കല്‍ ജനറല്‍ ബോഡി യോഗം അന്ന് ചെറുമാ വിലായിലെ കൂരന്‍്റെ വളപ്പില്‍ ഗോവിന്ദന്‍്റെ വീട്ടില്‍ വെച്ചാണ് ചേര്‍ന്നിരുന്നത്.യോഗത്തില്‍ ഐ.വി.ദാസ് മാഷോ കെ.വി.നാരായണന്‍ നമ്പ്യാരോ ആയിരുന്നു പങ്കെടുത്തിരുന്നത്. ഞാന്‍ കണ്ണര്‍ ഡി.സി.ഓഫീസില്‍ പോയി അവരെ കൊണ്ടുവരികയും തിരിച്ച് കൊണ്ടുവിടുകയും ചെയ്യും. ഉച്ചക്ക് അവര്‍ വീട്ടില്‍ നിന്നാണ് ദക്ഷണം കഴിച്ചിരുന്നത്.
പാട്യം ഗോപാലനും എം.വി.രാഘവനും അക്കാലത്ത് ചെറുമാ വിലായിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്നു. ദേശാഭിമാനിയടക്കമുള്ള പത്രങ്ങള്‍ രാവിലെ തന്നെ എത്തിച്ചു നല്‍കിയിരുന്നത് ഞാനായിരുന്നു.കൂടാതെ അവര്‍ തരുന്ന കത്തുകള്‍ കണ്ണൂര്‍ ജില്ലാക്കമ്മററി ഓഫീസില്‍ എത്തിക്കേണ്ടതും പാര്‍ട്ടി അക്കാലത്ത് എനിക്ക് നല്‍കിയ ചുമതലയായിരുന്നു.മൂന്നു പെരിയയിലും പെരളശ്ശേരിയും പോലീസ് ക്യാബ് ഉണ്ടായിരുന്ന ' തിനാല്‍ തലശ്ശേരി കൊടുവള്ളി ഴിയാണ് കണ്ണൂരിലേക്ക് പോയിരുന്നത്. ഇങ്ങിനെ എത്ര എത്ര ഓര്‍മ്മകള്‍
   അടിയന്തിരാവസ്ഥയിലെ ആദ്യ നാളുകളില്‍ പിണറായി വിജയന്‍ ചെറു മാവിലായിലെ ചാളക്കല്‍ കല്ല്യാണിയുടെ വീട്ടിലായിരുന്നു രാത്രി ഒളിവില്‍ കഴിഞ്ഞിരുന്നത്. ഒപ്പം പാറപ്രത്തെ തടിയന്‍ ബാലനും ഉണ്ടാകും''
അടിയന്തിരാവസ്ഥക്ക് മുമ്പ് പ്രസംഗിക്കാന്‍ പോകുമ്പോള്‍ അദ്ദേഹം എന്നേയും തടിയന്‍ ബാലനേയും ഒപ്പം കൂട്ടുമായിരുന്നു.
പ്രസംഗം കഴിഞ്ഞ് എന്‍്റെ വീട്ടിലായിരുന്നു രാത്രി അദ്ദേഹവും തടിയന്‍ ബാലനും ഉറങ്ങിയിരുന്നത്. രാത്രി ഭക്ഷണം വീട്ടില്‍ നിന്ന് തന്നെയായിരുന്നു. എപ്പോഴും ധാരാളം പുഴ മത്സ്യം ലഭിച്ചിരുന്നു. പുഴ മത്സ്യം അദ്ദേഹത്തിനു വലീയ ഇഷ്ടമായിരുന്നു.
രാവിലെ പ്രഭാത ഭക്ഷണം കഴിച്ചാണ് അദ്ദേഹം വീട്ടില്‍ നിന്ന് പോയിരുന്നത്. ഗോതമ്പ് ദോശയില്‍ പശുവിന്‍ നെയ്യും പുരട്ടി പഞ്ചസാരയും ചേര്‍ത്താണ് നല്‍കിയിരുന്നത്. അത് ഏറെ ഇഷ്ടമായിരുന്നു. ചിലപ്പോള്‍ പുഴ മത്സ്യം പുളിയും മുളകും ഇട്ടതായിരിക്കും. ചായ കുടി കഴിഞ്ഞാല്‍ അദ്ദേഹത്തോടൊപ്പം ഞാനും എടക്കടവിലുള്ള വീട് വരെ പോകും.ഇന്നത്തെ റോഡ് പാലം അന്ന് ഉണ്ടായിരുന്നില്ല. അതിനാല്‍ വളയന്‍ കോരന്‍ എന്ന കടത്തുകാരന്‍്റെ തോണിയിലാണ് പുഴയുടെ അക്കരെ കടന്നിരുന്നത്.
എന്നെ സഹകരണ പരിശീലനത്തിനു കോഴിക്കോട് അയച്ചതും പിണറായി സര്‍വ്വീസ് ബേങ്കില്‍ ജോലി നല്‍കിയതും അദ്ദേഹമായിരുന്നു. അദ്ദേഹം അങ്ങിനെ എന്‍്റെ കുടുംബത്തോട് നന്ദി പ്രകടിപ്പിച്ചു..
അടിയന്തിരാവസ്ഥയില്‍ വീട്ടില്‍ വെച്ചാണ് അദ്ദേഹം പിടിക്കപ്പെടുന്നത്. അന്ന് അദ്ദേഹം ചെറു മാവിലായിയില്‍ ഒളിവില്‍ കഴിയാന്‍ വരേണ്ടതായിരുന്നു.അണ്ടലൂര്‍ കാവില്‍ ഉത്സവദിവസമായതിനാല്‍ തടിയന്‍ ബാലന്‍ എത്തിയില്ല. ഒരു ദിവസം വീട്ടില്‍ കഴിയട്ടെ എന്ന് തടിയന്‍ ബാലന്‍ കരുതി.അര്‍ധരാത്രി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബലറാമിന്‍്റ നേതൃത്വത്തിലുള്ള പോലീസ് വീട് വളഞ്ഞ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കൂത്ത്പറമ്പ് പോലീസ് സ്റ്റഷേനില്‍ കൊണ്ടു പോയി ക്രൂരമായി തല്ലിച്ചതച്ചു.കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞഎംഎല്‍എ ആയിരുന്നു അന്ന് അദ്ദേഹം '
as' പിടിക്കപ്പെട്ട വിവരമറിഞ്ഞ് ഞാന്‍ കരഞ്ഞുപോയി. അദ്ദേഹത്തെ കൊണ്ടുവരാന്‍ ആളില്ലെങ്കില്‍ ഞാന്‍ പാറപ്രം പോയി കൂട്ടുമായിരുന്നെന്ന് വിചാരിച്ചു. പക്ഷെ എന്ത് ഫലം എല്ലാം കൈവിട്ടു പോയില്ലേ? ഇത് പോലുള്ള എത്ര എത്ര അനുഭവങ്ങളാണ് എനിക്ക് പറയാനുള്ളത്.

തിരുവനന്തപുരം
 കേരളത്തില്‍ യുഡിഎഫ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ പ്രളയവും വരള്‍ച്ചയും അടക്കമുള്ള ദുരന്തങ്ങള്‍ വരണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സര്‍വേ ഫലത്തോടനുബന്ധിച്ച് ഏഷ്യാനെറ്റ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുമ്പോഴാണ് തിരുവഞ്ചൂരിന്റെ ദുഷ്ടലാക്ക് പുറത്തായത്. സര്‍വേയില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം പ്രവചിച്ചപ്പോഴായിരുന്നു പ്രളയവും വരള്‍ച്ചയും സര്‍ക്കാരിന്റെ തലയില്‍വച്ച് തെരഞ്ഞെടുപ്പില്‍ പ്രചാരണമാക്കുമെന്ന തിരുവഞ്ചൂരിന്റെ പ്രസ്താവന.
'പതിനൊന്നു മാസം കൂടിയുണ്ട് നിയമസഭാ തിരഞ്ഞെടുപ്പിന്, ആ പതിനൊന്നു മാസത്തിനിടയ്ക്കു എന്തെല്ലാം വരാന്‍ പോകുന്നു, ഉടനേ ഒരു പ്രളയം വരും. പിന്നെ വരള്‍ച്ച വരും അതോടെ പിണറായി വിജയനും സര്‍ക്കാരിനും വന്നിട്ടുള്ള മേല്‍ക്കൈ ഇല്ലാതാകും. സാമ്പത്തികമായി എല്ലാവരും തകരും. അത് യുഡിഎഫിനു മേല്‍ക്കോയ്മ നേടിത്തരും.' അവതാരകന്‍ ചൂണ്ടിക്കാണിച്ചിട്ടും തിരുവഞ്ചൂര്‍ പറഞ്ഞതില്‍ പരിഹസിച്ച് ചിരിക്കുക മാത്രമാണ് ഉണ്ടായത്.
കഴിഞ്ഞ ദിവസം കോവിഡ് രോഗികള്‍ക്ക് പാരാസെറ്റമോള്‍ ആണ് നല്‍കുന്നതെന്നും തിരുവഞ്ചൂര്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.തിരുവഞ്ചൂരിന്റെ വാദത്തിന് ചൂടുകൂടിയാല്‍ മറ്റെന്ത് മരുന്നാണ് കൊടുക്കുക എന്ന് അവതാരകന്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ അത് പനിക്കുള്ളതാണെന്നായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി.
ആരോഗ്യമന്ത്രി കെ കെ ശൈലജയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കോവിഡ് റാണിയെന്നും നിപാ രാജകുമാരിയെന്നും വിളിച്ചത് സാഹിത്യഭാഷയായി കാണണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. തിരുവഞ്ചൂരിന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡയില്‍ വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്.

ഉന്നയിക്കുന്ന ആരോപണത്തിന് ഉറപ്പ് വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇ  ബസ് നിര്‍മ്മാണത്തിന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ കമ്പനിക്ക് അനുമതി നല്‍കിയതിനെ കുറിച്ച് വീണ്ടും വീണ്ടും പറയേണ്ടി വരുന്നത് സംസ്ഥാനത്തിന്റെ പ്രത്യേകതയാണെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവ് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്താണ് ഇരിക്കുന്നതെന്ന് ഉള്‍ക്കൊള്ളണമെന്നും മുഖ്യമന്ത്രി. ഇലക്ട്രിക് ബസ് നിര്‍മ്മാണ പദ്ധതി കേരളത്തില്‍ നിന്ന് പറിച്ച് കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അതിന് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈരാറ്റുപേട്ട : രഹസ്യ ഗ്രൂപ്പ്‌ യോഗത്തിന് എത്തിയ ജോസഫ് വഴക്കനേ യുത്ത് കോൺഗ്രസ്‌ പ്രവർത്തകർ തടഞ്ഞു. ഐ ഗ്രൂപ്പിനെ രഹസ്യ യോഗത്തിന് എത്തിയത് ആയിരുന്നു ജോസഫ് വാഴക്കൻ.  പി.സി ജോർജിൻ്റെ യൂ.ഡി.എഫ്  പ്രവേശനം ചർച്ചയിലിരിക്കെ ഐ ഗ്രൂപ്പ് രഹസ്യ യോഗം ചേരന്നത് ഇക്കാര്യത്തിൽ പി.സി ജോർജിന്  പ്രദേശിക പിന്തുണ ഉറപ്പാക്കനാണെന്നാണ് എ ഗ്രൂപ്പ് പ്രവർത്തകരുടെ ആരോപണം.  രഹസ്യ യോഗം കഴിഞ്ഞ പുറത്ത് ഇറങ്ങിയ ജോസഫ് വാഴകന്റെ വാഹനം തടഞ്ഞു നിർത്തി. കൂടുതൽ യുത്ത് കോൺഗ്രസ്‌ പ്രവർത്തകർ എത്തിയതോടെ സ്ഥലത്തു സംഘർഷം ഉണ്ടായി. ഇതോടെ  വാഴക്കൻ വാഹനത്തിൽ രക്ഷപെടുകയായിരുന്നു. ഐ ഗ്രൂപ്പ്‌ നേതാവായ നിയാസ് വെള്ളൂപ്പറമ്പിലിന്റെ വീട്ടിലാണ് യോഗം ചേർന്നത് ഡി.സി. സി നേതാക്കളായ ഫിലിപ്പ് ജോസഫ്, ബിജു പുന്നത്താനം തുടങ്ങിയവരും പങ്കെടുത്തിരുന്നു.  ഏറെ നാളായി ഈരാറ്റുപേട്ടയിൽ ഗ്രൂപ്പ്‌ പോര് ശക്തമാകുകയാണ്. കഴിഞ്ഞ ദിവസം എ ഗ്രൂപ്പുകാരനായ മണ്ഡലം പ്രസിഡന്റിനെ മാറ്റി ഐ ഗ്രൂപ്പുകാരനായ കെ.പി.സി.സി നിയമിച്ച നടപടി വിവാദവുമായതോടെ പുതിയ നിയമനം റദ്ദാക്കി കെപിസിസി ഉത്തരവിറക്കിയിരുന്നു.

യുഡിഎഫിലെ തമ്മിലടി അവരുടെ  സഹജമായ സ്വഭാവമാണെന്നും ചെന്നിത്തലയും ഘടകകക്ഷികളും ഹെഡ്മാസ്റ്ററും കുട്ടികളും കളിക്കുകയാണോ എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഐക്യ ജനാധിപത്യ മുന്നണി ഇന്ന് വലിയ പ്രതിസന്ധിയിലാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് വിചാരിച്ച യുഡിഎഫ് പരാജിതരായി.

യുഡിഎഫിന്റെ കൂടെയുണ്ടായിരുന്ന എല്‍ജെഡി ഇപ്പോള്‍ എല്‍ഡിഎഫിന്റെ ഭാഗമാണ്. കേരള കോണ്‍ഗ്രസിനെ പുറത്താക്കി എന്ന് പറയുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ പുറത്താക്കിയിട്ടില്ലെന്ന് പറയുന്നു. ഇത് ജോസ് കെ മാണി വിഭാഗത്തെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന ശ്രമത്തിനുവേണ്ടിയായിരുന്നു. എന്നാല്‍, തങ്ങളുടെ വരുതിയില്‍ നില്‍ക്കുമെന്നതില്‍ നിന്നും വ്യത്യസ്തമായ നിലയിലാണ് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നത്.

 ക്ലാസില്‍ നിന്നും പുറത്താക്കി,  സ്‌കൂളില്‍ നിന്നും പുറത്താക്കിയില്ല എന്നാണ് പറയുന്നത്. ജോസഫും മാണിയും കൂടി ഉള്‍ക്കൊള്ളുന്ന കേരള കോണ്‍ഗ്രസ് തന്നെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് വിട്ട്  കുറച്ചുകാലം നിന്നിരുന്നു. അന്ന് കേരള കോണ്‍ഗ്രസിനെ അനുനയിപ്പിച്ചത് ചെങ്ങന്നൂരില്‍ യുഡിഎഫിന് ജയിക്കാനായിരുന്നില്ലെ. പക്ഷെ ചെങ്ങന്നൂരില്‍ എല്ലാവരുമുണ്ടായിട്ടും പരാജയപ്പെട്ടില്ലെ. അന്നുണ്ടാക്കിയ വ്യവസ്ഥയുടെ ഭാഗമായിരുന്നില്ലെ  പിജെ കുര്യന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തത്.

തമ്മിലടിക്കുക, പുറത്താക്കുക, വീണ്ടും യോജിക്കുക എന്നതൊക്കെ യുഡിഎഫില്‍ സഹജമായി നടക്കുന്ന കാര്യമാണ്. യുഡിഎഫിന്റെ തകര്‍ച്ചക്ക് ഇത് വേഗത കൂട്ടും. ജോസ് കെ മാണിയെ പുറത്താക്കിയത് ഐക്യജനാധിപത്യ മുന്നണിയെ ശിഥിലമാക്കും.  ജോസ് കെ മാണി വിഭാഗവുമായി എല്‍ഡിഎഫ് ചര്‍ച്ച നടത്തിയിട്ടില്ല. എല്‍ഡിഎഫില്‍ ചേരണമെന്ന് ജോസ് കെ മാണി വിഭാഗം അഭിപ്രായം  പ്രകടിപ്പിച്ചിട്ടുമില്ല.

അവരുടെ നിലപാട് പ്രഖ്യാപിച്ചിട്ടില്ല, എന്ത് രാഷ്ട്രീയ നിലപാടാണ് അവരെടുക്കുന്നത് എന്ന് നോക്കിയായിരിക്കും അവരോടുള്ള സിപിഐ എം സമീപനം. അവരുടെ നിലപാട് വ്യക്തമാകണം. അതിനുശേഷമാണ് പാര്‍ട്ടിയും എല്‍ഡിഎഫും തീരുമാനമെടുക്കുക. 

അതേസമയം, യുഡിഎഫ് ഇന്ന് പ്രതിസന്ധിയിലാണ്. ഇതില്‍ നിന്നും അവരെ രക്ഷിക്കേണ്ട കാര്യം സിപിഐ എമ്മിനില്ല. ഓരോ പാര്‍ട്ടിയുടേയും രാഷ്ട്രീയ നിലപാടാണ് സിപിഐ എമ്മിനെ സംബന്ധിച്ച് പ്രധാനം. അതിനനുസരിച്ചാണ് മുന്‍കാലത്തും നിലപാട് സ്വീകരിച്ചിട്ടുള്ളത്. 'ബിജെപിയെ പരാജയപ്പെടുത്തുക, യുഡിഎഫ് വര്‍ഗീയ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തുക'; ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പാര്‍ട്ടികള്‍, വ്യക്തികള്‍ എന്നിവരുമായി സഹകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇടതുപക്ഷ മുന്നണിയുടെ ബഹുജന അടിത്തറ വിപുലീകരിച്ച് വരുന്ന തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടുക എന്നാണ് സിപിഐ എം തീരുമാനിച്ചിരിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.
Read more: https://www.deshabhimani.com/news/kerala/kodiyeri-balakrishnan-kerala-congress-kose-k-mani/880797

പൊതുഗതാഗതത്തെ സംരക്ഷിക്കാനും യുവാക്കൾ തൊഴിൽസാധ്യത വർധിപ്പിക്കാനും കേരളം ആരംഭിച്ച ഇലക്‌ട്രിക്‌ ബസ്‌ പദ്ധതി(ഇ മൊബിലിറ്റി)  അട്ടിമറിക്കാൻ പ്രതിപക്ഷത്തിന്റെ പെടാപ്പാട്‌. അടിക്കടി നുണക്കഥകൾ മെനയുകയും ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച്‌ ഇത്‌ തട്ടിവിടുകയുമാണ്‌ ടീമിന്റെ ഇപ്പോഴത്തെ പ്രധാനപണി. എന്നാൽ വിവാദം ക്ലച്ച്‌ പിടിക്കാത്തതിന്റെ നിരാശ പ്രതിപക്ഷനേതാവിന്റെ വാർത്താസമ്മേളനങ്ങളിൽ പ്രകടം. പദ്ധതിയുടെ കൺസൾട്ടൻസി ജോലികൾ നിർവഹിക്കുന്ന പ്രൈസ്‌ വാട്ടർഹൗസ്‌ കൂപ്പർ കമ്പനി (പിഡബ്‌ള്യുസി) സെക്രട്ടറിയറ്റിനുള്ളിൽ ഓഫീസ്‌ തുടങ്ങിയെന്നുവരെ സ്ഥലകാലഭ്രമം സംഭവിച്ചവരെപ്പോലെ ചെന്നിത്തലയ്‌ക്ക്‌ പറയേണ്ടിവരുന്നതും ഇങ്ങനെയാണ്‌.

നടപടികൾ സുതാര്യം
പ്രാഥമിക പ്രവർത്തനങ്ങൾക്കുള്ള അനുമതിക്കായി ഹെസ്സ്‌ സമർപ്പിച്ച കരട്‌ ധാരണപത്രം ഗതാഗത സെക്രട്ടറിയുടെ കുറിപ്പോടെ 2018 ഡിസംബർ 20ന്‌ സർക്കാരിന് നൽകി. ഫയലിൽ നിയമ, ധനകാര്യ വകുപ്പിന്റെയും അഭിപ്രായം തേടാൻ 2019 ജനുവരി 20ന്‌ മുഖ്യമന്ത്രി  ഉത്തരവിട്ടു. നടപടിക്രമമനുസരിച്ച്‌, ഈ വകുപ്പുകളുടെ അഭിപ്രായത്തോടെ ഗതാഗത മന്ത്രി, മുഖ്യമന്ത്രി എന്നിവർ കണ്ട ഫയൽ, മന്ത്രിസഭ അംഗീകാരിച്ചാൽ മാത്രമേ മുന്നോട്ടുപോകാനാകുകയുമുള്ളു.

മാർച്ച്‌ ഏഴിന്‌ നിയമ വകുപ്പ്‌ കരട്  ധരണാപത്രത്തിൽ അവശ്യം ഭേദഗതിയോടെ ഫയൽ ഗതാഗത വകുപ്പിന് നൽകി. ഇതിൽ ധന വകുപ്പ്‌ പരിശോധനയിൽ മുന്നുകാര്യം മുന്നോട്ടുവച്ചു. ധാരണപത്രം ഒപ്പിടുന്നതിനുമുമ്പ്‌ എല്ലാകാര്യങ്ങളിലും കെഎഎൽ വ്യക്തമായ വിശദീകരണമെന്നായിരുന്നു ആദ്യനിർദേശം. ബസ്‌ വാങ്ങാൻ ടെൻഡർ വേണം. ഇതിനുള്ള ഫണ്ടിന്റെ സ്രോതസ്സ് അറിയിക്കാനും ആവശ്യപ്പെട്ട്‌ ഗതാഗത വകുപ്പിന് ഫയൽ മടക്കി.

തുടർന്ന്‌, യോഗത്തിൽ വിശദമായ പദ്ധതിരേഖ തയ്യാറാക്കാൻ തീരുമാനിച്ചു. ബസ് പോർട്ടുകളും ലോജിസ്റ്റിക് പോർട്ടുകളും തയ്യാറാക്കാനുള്ള കൺസൾട്ടൻസികളെയും ക്ഷണിച്ചു. ഇതോടെ തിരുവനന്തപുരംമുതൽ ഏറണാകുളംവരെ പിഡബ്‌ള്യുസിയെയും കോട്ടയംമുതൽ മലപ്പുറംവരെ കെപിഎംജിയെയും വടക്കൻ ജില്ലകളിൽ ഏണസ്‌റ്റ്‌ ആൻഡ്‌ എങ്ങിനെയും പദ്ധതി രേഖാ തയ്യാറാക്കലിന്‌ ചുമതലപ്പെടുത്തി ഉത്തരവിറക്കുകയും ചെയ്‌തു. ഇലക്‌ട്രിക് ബസ് നിർമാണ ഇക്കോ സിസ്റ്റം നിർമിക്കുന്നതിന്‌ വിശദ പദ്ധതിരേഖ തയ്യാറാക്കലിനുള്ള പിഡബ്‌ള്യുസി നിർദേശം പരിശോധിക്കാനും തീരുമാനിച്ചു.

ഓഫീസ്‌ തുറക്കൽ ഫയലിൽ മാത്രം
വൻകിട പദ്ധതികളുമായി ബന്ധപ്പെട്ട ഏജൻസികൾക്കായി സെക്രട്ടറിയറ്റിൽ ഒരു ഓഫീസ്‌ (വാല്യു മാനേജുമെന്റ്‌ ഓഫീസ്‌)  എന്ന നിർദേശം ഗതാഗത സെക്രട്ടറിയാണ്‌ മുന്നോട്ടുവച്ചത്‌. 2018 സെപ്‌തംബർ 27ന്‌ മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിർദേശത്തിൽ ഒരു ഏജൻസിയുടെയും പേരും പറഞ്ഞിരുന്നില്ല.  ഇതുവരെ ഫയലിൽ അന്തിമ തീരുമാനമായിട്ടില്ല. മന്ത്രിസഭായോഗവും പരിഗണിച്ചിട്ടില്ല.

കൺസൾട്ടൻസികൾ കേന്ദ്രത്തിന്റേത്‌
കേന്ദ്ര സ്ഥാപനമായ നാഷണൽ ഇൻഫർമാറ്റിക്‌സ്‌ സെന്ററിന്റെ ഉപകമ്പനിയായ നിക്‌സിയുടെ പട്ടികയിൽപ്പെട്ടിട്ടുള്ള കൺസൾട്ടൻസി സ്ഥാപനങ്ങൾക്ക്‌ രാജ്യത്ത്‌ ഏത്‌ ജോലി ഏൽപ്പിക്കുന്നതിനും ടെൻഡർ നടപടികൾ പാലിക്കേണ്ടതില്ലെന്നാണ്‌ കേന്ദ്ര സർക്കാർ വ്യവസ്ഥ. നിക്‌സി നിർദേശിച്ച സ്ഥാപനങ്ങൾക്കാണ്‌ കൺസൾട്ടൻസി ചുമതല നൽകിയത്‌. ഹെസ്സ് കമ്പനിയുടെ കാര്യത്തിൽ - ധനവകുപ്പിന്റെ അഭിപ്രായത്തിനുശേഷം പുതിയ തീരുമാനമൊന്നും ഉണ്ടായിട്ടില്ല. വിശദ പദ്ധതിരേഖ തയ്യാറാക്കിയാൽമാത്രമേ തുടർനടപടികൾക്കാകൂ. ഉതിന്‌ ഉത്തരവിറങ്ങിയതല്ലാതെ നടപടികളുണ്ടായിട്ടില്ല.

ഇ മൊബിലിറ്റി
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ മൂവായിരം ഇലക്‌ട്രിക്‌ ബസ്‌ പുറത്തിറക്കാൻ ഉദ്ദ്യേശിച്ച്‌ കേരളം തുടങ്ങിയ പദ്ധതിയാണ്‌ ഇ മൊബിലിറ്റി. ആറായിരം കോടി രൂപയാണ്‌ പ്രതീക്ഷിത അടങ്കൽ. സ്വിറ്റ്സർലൻഡ്‌ കമ്പനി ഹെസ്സ് പദ്ധതിക്ക്‌ മുതൽമുടക്കാൻ താൽപ്പര്യപ്പെട്ട്‌ മുന്നോട്ട്‌ വന്നു. കെഎസ്‌ആർടിസി, കെൽ, കെഎഎൽ, കെൽട്രോൺ തുടങ്ങിയ സർക്കാർ കമ്പനികളുമായും ബസ് ബോഡി നിർമാണ മേഖലയിലെ സ്വകാര്യ കമ്പനികളുമായും പ്രാഥമിക ചർച്ചകളും നടത്തി. ഇറക്കുമതി ചെയ്യുന്ന ഒരു ഷാസി ഉപയോഗിച്ച്‌ കെഎഎല്ലിൽ ബസിന്റെ ബോഡി നിർമിച്ചിറക്കാൻ തീരുമാനിച്ചു. പരീക്ഷണം വിജയിച്ചാൽ വിപണനാടിസ്ഥാനത്തിൽ ഉൽപ്പാദനം നടത്തും.

Most Read

  • Week

  • Month

  • All