Colors: Purple Color

കൊച്ചി/ കോട്ടയം > തിങ്കളാഴ്ച നടക്കുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്‌തിലെങ്കിൽ കടുത്ത നടപടിയെടുക്കും എന്ന യുഡിഎഫിന്റെ മുന്നറിയിപ്പിനെ പരിഹസിച്ച് തള്ളി കേരള കോൺഗ്രസ് ജോസ് വിഭാഗം. നാളെ യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്നും ഇല്ലെങ്കിൽ കടുത്ത നടപടിയെന്നും യുഡിഎഫ് വ്യക്തമാക്കി. എന്നാൽ യുഡിഎഫ് അന്ത്യശാസനം ജോസ് കെ മാണി തള്ളി. യുഡിഎഫ് കൺവീനർ പുറത്താക്കൽ പ്രഖ്യാപിച്ചതാണെന്നും ഒരു പാര്‍ട്ടിയെ പുറത്താക്കിയ ശേഷം വീണ്ടും അച്ചടക്ക നടപടിയെന്ന് പറയുന്നത് എന്ത് ന്യായമാണെന്ന് ജോസ് കെ മാണി പ്രതികരിച്ചു.

നിലവിൽ അച്ചടക്കലംഘനത്തിനുള്ള സസ്‌പെന്‍ഷനിലാണ് കേരള കോൺഗ്രസ്. ഇത് ആവര്‍ത്തിച്ചാല്‍ കടുത്ത നടപടിയുണ്ടാവും. അവിശ്വാസപ്രമേയത്തെ അനുകൂലിച്ചാല്‍ മുന്നണിയില്‍ തിരിച്ചെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നും ബെന്നി ബെഹന്നാന്‍ പറഞ്ഞു. തെറ്റായ തീരുമാനം തിരുത്താന്‍ ഇനിയും അവസരമുണ്ട്. ഞങ്ങള്‍ അത് ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്‌താല്‍ അവരെ തിരിച്ചെടുക്കുന്ന കാര്യം അപ്പോള്‍ ചര്‍ച്ച ചെയ്യാം.

വോട്ട് ചെയ്‌തില്ലായെങ്കിൽ നാളെ തന്നെ മുന്നണി യോഗം ചേർന്ന് നടപടി തീരുമാനിക്കുമെന്നും യുഡിഎഫ് കൺവീനർ വ്യക്തമാക്കി. രാജ്യസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന വിപ്പും പാലിക്കണം എന്നും യുഡിഎഫ് ആവശ്യപ്പെട്ടു. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍നിന്ന് വിട്ട് നില്‍ക്കുന്നത് സര്‍ക്കാരിനെ സഹായിക്കുന്നതിന് തുല്യമാണ്. സര്‍ക്കാരിന് എതിരായ അവിശ്വാസത്തില്‍ നിന്ന് ജോസ് വിഭാഗം വിട്ട് നില്‍ക്കരുതെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

എന്നാൽ വിപ്പ് നൽകാൻ മുന്നണിക്ക് അധികാരം ഇല്ല. നിയമസഭാ രേഖ പ്രകാരം വിപ്പ് നൽകാനുള്ള അധികാരം റോഷി അഗസ്റ്റിനാണ്. സഭയിൽ സ്വതന്ത്രനിലപാട് എടുക്കുമെന്നും അവിശ്വാസ പ്രമേയത്തിലും അതാവും നിലപാടെന്നും ജോസ് കെ മാണി പ്രതികരിച്ചു.

തിരുവനന്തപുരം
യുഡിഎഫ് മീൻ ഇല്ലാതെ മീൻ കറി വെക്കുന്നവരാണെന്ന് കെ ബി ​ഗണേഷ് കുമാർ. കമ്പിയും സിമന്റും ഇല്ലാതെ പാലം നിർമ്മിക്കാം എന്ന് കാണിച്ചവരാണ് അവർ. മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് വേട്ടയാടാനുളള നീക്കം അനുവദിക്കില്ലെന്നും ഗണേഷ്‌ കുമാർ നിയമസഭയിൽ അവിശ്വാസ പ്രമേയത്തെ എതിർത്തു പറഞ്ഞു.

ലൈഫ് ഭവനപദ്ധതിയെ തകർക്കാൻ ശ്രമിക്കുന്നവർ അവരുടെ ഭരണകാലത്ത് ഒരു ഭവനപദ്ധതിയും കൊണ്ടുവരാത്തവരാണ്‌. 1000 വീട് നിർമിക്കുമെന്ന് പറഞ്ഞ കെപിസിസി എത്ര വീട് നിർമിച്ചെന്നും അദ്ദേഹം ചോദിച്ചു. മതേതരത്വവും അഴിമതിവിരുദ്ധതയും കൈയൊഴിഞ്ഞ പാർടിയാണ് കോൺഗ്രസ്.അഴിമതിയില്ലാതെയാണ്‌ കഴിഞ്ഞ നാലര വർഷമായി ഈ സർക്കാർ മുന്നോട്ട് പോകുന്നതെന്നും ഗണേഷ്‌ കുമാർ പറഞ്ഞു.

 

ന്യൂഡൽഹി
കടുത്ത വിമർശങ്ങളാണ്‌ കോൺഗ്രസിലെ അടിമുടി അഴിച്ചുപണി ആവശ്യപ്പെട്ട്‌ 23 മുതിർന്ന നേതാക്കൾ‌ സോണിയ ഗാന്ധിക്ക്‌ അയച്ച കത്തിൽ ഉന്നയിച്ചിരിക്കുന്നത്‌. പ്രവർത്തകസമിതി യോഗങ്ങൾ വെറും ചടങ്ങായി മാറിയെന്നും പാർലമെന്ററി പാർടി യോഗങ്ങളിൽ ചർച്ചകൾ ഇല്ലെന്നും നേതാക്കൾ കത്തിൽ തുറന്നടിച്ചു. അധ്യക്ഷയുടെ പ്രസംഗംമാത്രമാണുള്ളത്‌. ഒരു വർഷം കഴിഞ്ഞിട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ തോൽവിയെക്കുറിച്ച്‌ ആത്മാർഥമായ ആത്‌മപരിശോധനയില്ല. സംഘടനയെ അടിമുടി ഉടച്ചുവാർക്കുമ്പോഴും നെഹ്‌റു–- ഗാന്ധി കുടുംബം കൂട്ടായ നേതൃത്വത്തിന്റെ അവിഭാജ്യ ഘടകമായി തുടരും. യൂത്ത്‌കോൺഗ്രസ്‌, എൻഎസ്‌യു തെരഞ്ഞെടുപ്പ്‌ പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. പണ–- രാഷ്ട്രീയ സ്വാധീനമുള്ളവർ സംസ്ഥാനങ്ങളിൽ നേതൃത്വം പിടിക്കുകയാണെന്നും നേതാക്കൾ വ്യക്തമാക്കി.

പ്രവർത്തകസമിതി അംഗങ്ങളായ ഗുലാംനബി ആസാദ്‌, ആനന്ദ്‌ ശർമ്മ, മുകുൾ വാസ്‌നിക്‌, പ്രത്യേക ക്ഷണിതാവ്‌ ജിതിൻ പ്രസാദ്‌ എന്നിവർ കത്തിൽ ഒപ്പുവച്ചവരിൽ ഉൾപ്പെടുന്നു. മുൻ മുഖ്യമന്ത്രിമാരായ ഭൂപീന്ദർ സിങ്‌ ഹൂഡ, പ്രിഥിരാജ്‌ ചവാൻ, രജീന്ദർകൗർ ഭട്ടൽ, വീരപ്പ മൊയ്‌ലി, മുതിർന്ന നേതാക്കളായ കപിൽ സിബൽ, മനീഷ്‌ തിവാരി, ശശി തരൂർ, രാജ്‌ ബബ്ബർ, പി ജെ കുര്യൻ, മിലിന്ദ്‌ ദിയോറ, കൗൾസിങ്‌ ഠാക്കൂർ, സന്ദീപ്‌ ദീക്ഷിത്‌, രേണുക ചൗധുരി, അഖിലേഷ്‌ പ്രസാദ്‌ സിങ്‌, കുൽദീപ്‌ ശർമ്മ, യോഗാനന്ദ്‌ ശാസ്‌ത്രി വിവേക്‌ താംഗ, അരവീന്ദർ സിങ്‌ ലവ്‌ലി, അജയ്‌ സിങ്‌ തുടങ്ങിയവരും കത്തിൽ ഒപ്പുവച്ചു‌. ഗുലാംനബിയും സിബലുമാണ്‌ കത്ത്‌ തയ്യാറാക്കുന്നതിന്‌ നേതൃത്വം നൽകിയത്‌.

 

ഏതെങ്കിലും ഒരു നേതാവിൽ കേന്ദ്രീകരിക്കാതെ കൂട്ടായ നേതൃത്വമെന്ന ആവശ്യമാണ്‌ കത്തിലൂടെ മുന്നോട്ടുവയ്ക്കുന്നത്‌.

● എഐസിസിയിലും പിസിസികളിലും സജീവവും എപ്പോഴും ലഭ്യവുമായ പൂർണസമയ നേതൃത്വം വേണം

 

● നയപരവും സംഘടനാപരവുമായ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ എഴുപതുകളിൽ നിലച്ചുപോയ കേന്ദ്ര പാർലമെന്ററി ബോർഡ്‌ പുനഃസ്ഥാപിക്കണം

● സുതാര്യവും സ്വതന്ത്രവും ജനാധിപത്യപരവുമായ രീതിയിൽ സംഘടനാ തെരഞ്ഞെടുപ്പുകൾ നടത്താൻ സ്വതന്ത്ര തെരഞ്ഞെടുപ്പ്‌ അതോറിറ്റി

●  പ്രവർത്തകസമിതി അംഗങ്ങളെ ഭരണഘടനാപ്രകാരം തെരഞ്ഞെടുക്കണം ● ബ്ലോക്ക്‌തലംമുതൽ എഐസിസി  തെരഞ്ഞെടുപ്പ്

 

● പാർടിയുടെ പുനരുജ്ജീവനത്തിന്‌ കൂട്ടായ മാർഗനിർദേശം സാധ്യമാകും വിധം വ്യവസ്ഥാപിത നേതൃസംവിധാനമാകണം

● ബിജെപിയെ നേരിടാൻ സമാനനിലപാടുള്ള കക്ഷികളുമായി ചേർന്ന്‌ ദേശീയതലത്തിൽ കൂട്ടായ്‌മയുണ്ടാക്കണം

● പാർടി വിട്ടുപോവുകയും മറ്റ്‌ പാർടികൾ രൂപീകരിക്കുകയും ചെയ്‌ത നേതാക്കളെ തിരികെ കൊണ്ടുവരാൻ ശ്രമിക്കണം

ആന്റണി  സമിതിയും പരാജയം; നീരസം മാത്രം ബാക്കി
2014ലെ പരാജയം അന്വേഷിക്കാൻ എ കെ ആന്റണി അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. വസ്‌തുതാപരമായ നിഗമനങ്ങളിലെത്താൻ സമിതിക്ക്‌ കഴിഞ്ഞില്ല. ഘടകകക്ഷികളെ കണ്ടെത്താനുള്ള ചുമതലക്കാരനും എ കെ ആന്റണിയായിരുന്നു. ഇക്കാര്യത്തിൽ കോൺഗ്രസ്‌ പൂർണമായി പരാജയപ്പെട്ടു. 2019ലെ തെരഞ്ഞെടുപ്പിനു മുമ്പ്‌ കെ സി വേണുഗോപാലിനെ സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചത്‌ മുതിർന്ന ഒട്ടേറെ പേരെ മറികടന്നാണ്‌. ഇതിൽ അതൃപ്‌തിയുള്ള നേതാക്കൾ അന്ന്‌ മൗനം പാലിച്ചെങ്കിലും ഇപ്പോൾ ഗതികെട്ട്‌ പ്രതിഷേധിക്കുകയാണ്‌.

 

ഈ പോക്ക്‌ പാർടിയുടെ നിലനിൽപ്പ്‌ അപകടത്തിലാക്കുമെന്ന തിരിച്ചറിവാണ്‌ അവരുടെ കലഹത്തിനു കാരണം. ഭരണം കിട്ടിയ സംസ്ഥാനങ്ങളിൽപോലും അധികാരം നഷ്ടപ്പെടുന്നു. ഗാന്ധികുടുംബത്തോടുള്ള വിശ്വസ്‌തത മാത്രമാണ്‌ പദവികൾക്ക്‌ അടിസ്ഥാനമെന്ന പരാതി ഈയിടെ ചേർന്ന രാജ്യസഭാകക്ഷിയോഗത്തിലും ഉയർന്നു. കേരള നേതാക്കളെ ലക്ഷ്യമിട്ടാണ്‌ ഈ പരാതി.

 


 

 

ഇനിയും തള്ളിക്കൊണ്ടുപോകാനാകില്ല
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്കു‌ശേഷം തലപൊക്കിയ നേതൃത്വ പ്രതിസന്ധിക്ക്‌ പരിഹാരം കാണാതെ സംഘടനയെ തള്ളിനീക്കി കൊണ്ടുപോവുകയായായിരുന്നു കോൺഗ്രസിലെ ഒരുവിഭാഗം‌. ഈ കാലയളവിലെ പാർടിയുടെ പോക്കിനെ ചോദ്യംചെയ്‌ത്‌ മുതിർന്ന നേതാക്കൾ തന്നെ രംഗത്തുവന്നതോടെയാണ്‌ അധ്യക്ഷസ്ഥാനത്ത്‌ തുടരാൻ താൽപ്പര്യമില്ലെന്ന്‌ സോണിയ വ്യക്തമാക്കിയത്‌.

രാഹുൽ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമോ ഇല്ലയോ എന്ന ചോദ്യമാണ് ഇനി‌ കോൺഗ്രസിന്‌ മുമ്പാകെയുള്ളത്‌. രാഹുൽ മുന്നോട്ടുവന്നാൽ പ്രശ്‌നത്തിന്‌ വേഗത്തിൽ പരിഹാരമാകും.  ഒരു വർഷമായി കോൺഗ്രസിലെ രാഹുൽ ഭക്തർ ശ്രമിച്ചുവരുന്നത്‌ അദ്ദേഹത്തിന്റെ മനംമാറ്റത്തിനാണ്‌.

 

രാഹുൽ വീണ്ടും അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം സമീപകാലത്ത്‌ കോൺഗ്രസിൽ ശക്തിപ്പെട്ടിട്ടുമുണ്ട്‌. രാഹുൽ അല്ലെങ്കിൽ പ്രിയങ്ക എന്നതാണ്‌ ഭക്തരുടെ അടുത്ത ഉപാധി. എന്നാൽ, ജനറൽ സെക്രട്ടറി സ്ഥാനത്ത്‌ തുടരാനാണ്‌ താൽപ്പര്യമെന്ന്‌ പ്രിയങ്ക വ്യക്തമാക്കി‌. നെഹ്‌റു കുടുംബത്തിൽനിന്ന്‌ അല്ലാത്തൊരാൾ വേണമെന്ന രാഹുലിന്റെ അഭിപ്രായത്തോട്‌‌ പ്രിയങ്കയും യോജിച്ചിരുന്നു. ഇടക്കാല അധ്യക്ഷസ്ഥാനത്ത്‌ സോണിയ ആണെങ്കിലും സംഘടന ഇപ്പോഴും രാഹുലിന്റെയും അദ്ദേഹത്തിന്റെ അനുചരന്മാരുടെയും നിയന്ത്രണത്തിലാണ്‌. 

പല സുപ്രധാന വിഷയങ്ങളിലും കൃത്യമായ നിലപാട്‌ സ്വീകരിക്കാൻ സമീപകാലത്ത്‌ കോൺഗ്രസിന്‌ കഴിഞ്ഞില്ല. കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളയൽ, രാമക്ഷേത്ര നിർമാണം തുടങ്ങിയവയിൽ നേതാക്കൾ തോന്നുംവിധം അഭിപ്രായം പറഞ്ഞു.

ചൈനയുമായുള്ള അതിർത്തിതർക്ക വിഷയത്തിലും യോജിപ്പുണ്ടായില്ല. ഇതടക്കം പല വിഷയങ്ങളിലും ട്വിറ്ററുകളിലൂടെയും മറ്റും രാഹുൽ നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ അപക്വമാണെന്ന വിലയിരുത്തലും മുതിർന്ന നേതാക്കൾക്കുണ്ട്‌. കടുത്ത ഹിന്ദുത്വ നിലപാടുകളിലേക്ക്‌ കോൺഗ്രസ്‌ നീങ്ങുന്നതിലും നേതാക്കളിൽ വലിയൊരു വിഭാഗത്തിന്‌ അതൃപ്‌തിയുണ്ട്‌.

നെഹ്‌റു കുടുംബം മതിയെന്ന്‌ കോൺഗ്രസ്‌ മുഖ്യമന്ത്രിമാർ
കോൺഗ്രസിൽ സംഘടനാ പ്രതിസന്ധി രൂക്ഷമായതിന്‌ പിന്നാലെ നെഹ്‌റു കുടുംബത്തിന്‌ പിന്തുണ അറിയിച്ച്‌ പാർടി മുഖ്യമന്ത്രിമാർ‌. പഞ്ചാബ്‌ മുഖ്യമന്ത്രി അമരീന്ദർ സിങ്‌, ഛത്തിസ്‌ഗഢ്‌ മുഖ്യമന്ത്രി ഭൂപേഷ്‌ ബാഗൽ, പുതുശ്ശേരി മുഖ്യമന്ത്രി വി നാരായണസ്വാമി എന്നിവരാണ്‌ നെഹ്‌റു കുടുംബത്തെ പിന്തുണച്ചത്‌. പ്രവർത്തകസമിതി യോഗത്തിൽ മുഖ്യമന്ത്രിമാരും പങ്കെടുത്തേക്കും.  സോണിയ ഗാന്ധിക്ക്‌ എത്രനാൾ വേണമെങ്കിലും കോൺഗ്രസിനെ നയിക്കാമെന്ന്‌ അമരീന്ദർ സിങ്‌ പറഞ്ഞു.

സോണിയ മാറുന്ന ഘട്ടത്തിൽ രാഹുലിന്‌ അധ്യക്ഷനാകാം. നെഹ്‌റു കുടുംബത്തെ ചോദ്യംചെയ്യേണ്ട ഘട്ടമല്ലിതെന്നും സിങ്‌ പറഞ്ഞു. എംപിമാരായ മാണിക്കം ടാഗോൾ, രവ്‌നീത്‌ സിങ്‌ ബിട്ടു തുടങ്ങിയവരും സോണിയയെയും രാഹുലിനെയും പിന്തുണച്ചു.

 

കൊച്ചി > സെക്രട്ടറിയറ്റിലുണ്ടായ തീപിടിത്തത്തിന്റെ പേരിൽ ശുദ്ധ നുണയും വിവരക്കേടുമാണ് പത്രമുത്തശ്ശികളും ചാനലുകാരും കൊടുത്തിരിക്കുന്നതെന്ന് മന്ത്രി എം എം മണി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ വിമർശനം. തീപിടിത്തത്തിന്റെ പേരിൽ നുണക്കഥകൾ പ്രചരിപ്പിക്കുകയും, സ്വർണക്കടത്ത് കേസിൽ ജനം ടിവി തലവന് കസ്റ്റംസ് നോട്ടീസ് അയച്ചത് വാർത്തയാക്കാതിരിക്കുകയും ചെയ്യുന്ന മാധ്യമങ്ങളുടെ ഇരട്ടത്താപ്പും മന്ത്രി തുറന്നുകാട്ടുന്നു.

എം എം മണിയുടെ ഫെയ്‌‌സ്‌ബുക്ക് പോസ്റ്റ് പൂർണരൂപം

'കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന പോലെ'യാണ് കേരളത്തിലെ പത്ര
മുത്തശ്ശികളും അവരുടെ ചാനലുകളും സെക്രട്ടേറിയറ്റിലെ തീപിടുത്തം സംബന്ധിച്ച വാർത്ത നൽകിയത്. വൻ തീപിടുത്തം, സുപ്രധാനമായ ഫയലുകൾ കത്തിനശിച്ചു എന്നും മറ്റും വെണ്ടക്ക നിരത്തി. ഇത് മന്പൂർവ്വം ചെയ്തതാണെന്ന് വരുത്തിത്തീർക്കാനും കിണഞ്ഞ് ശ്രമിച്ചു. എന്ത് നാശമാണ് തീപിടുത്തത്തിൽ സംഭവിച്ചതെന്നൊന്നും അന്വേഷിക്കാതെ ശുദ്ധ നുണയും വിവരക്കേടുമാണ് പത്രമുത്തശ്ശികളും ചാനലുകാരും കൊടുത്തിരിക്കുന്നത്.

തങ്ങൾക്കിഷ്ടമില്ലാത്ത ഏതെങ്കിലും വസ്തുതാപരമായ വാർത്ത മുക്കുന്നതിനു വേണ്ടിയാണോ ഇത് ചെയ്തത്?
കസ്റ്റംസ് അരെയോ ചോദ്യം ചെയ്യാൻ വിളിച്ചതായി കേട്ടു. പത്ര മുത്തശ്ശിമാർ അതറിഞ്ഞോ എന്തോ ?

തിരുവനന്തപുരം
അധികാരത്തിനായി രാജ്യത്തെ മതനിരപേക്ഷ സർക്കാരുകളെ തകർത്ത പാരമ്പര്യമാണ്‌ കോൺഗ്രസിനെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ  പറഞ്ഞു. ഈ അധികാരക്കൊതിയാണ്‌ എൽഡിഎഫ്‌ സർക്കാരിനെതിരായ അവിശ്വാസപ്രമേയത്തിലേക്ക്‌ നയിച്ചത്‌–- നിയമസഭയിൽ അവിശ്വാസപ്രമേയ ചർച്ചയുടെ മറുപടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി. 

വി പി സിങ്ങിന്റെ മതനിരപേക്ഷ സർക്കാരിനെ ബിജെപിക്കൊപ്പംനിന്ന്‌ അട്ടിമറിച്ചത്‌ ‌കോൺഗ്രസാണ്‌. ഇതാണ്‌ ബിജെപിക്ക്‌ അവസരമൊരുക്കിയത്‌. ഇന്ന്‌ ഒന്നോരണ്ടോ സംസ്ഥാനങ്ങളിലേക്ക്‌ കോൺഗ്രസ്‌ ഭരണം ഒതുങ്ങി. കേരളത്തിലും അടുത്ത‌ മുഖ്യ പ്രതിപക്ഷകക്ഷിയാകുമെന്ന്‌ കോൺഗ്രസിന്‌ ഉറപ്പുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

 


 

 

ഇഎംഎസ്‌ മന്ത്രിസഭയെ കോൺഗ്രസ്‌ അട്ടിമറിക്കുമ്പോൾ ആ സർക്കാരിന്‌ നിയമസഭയിൽ ഭൂരിപക്ഷമുണ്ടായിരുന്നു. അന്ന്‌ കേന്ദ്രഭരണത്തെ ഉപയോഗിച്ച്‌ അട്ടിമറിച്ചു. ഇന്ന്‌ കുറുക്കുവഴി തേടുന്നു. മാധ്യമങ്ങളെയും ചില ഏജൻസികളെയും ഉപയോഗിച്ച്‌ പുകമറ സൃഷ്ടിച്ച്‌ സംശയത്തിന്റെ ആനുകൂല്യം പറ്റുകയാണ്‌.  സത്യമെന്ന പ്രതീതി ഉണ്ടാക്കുന്നതുവരെ അസത്യം ആവർത്തിക്കുകയാണ്‌. അതിനായി ഇവന്റ്‌ മാനേജ്മെന്റ്‌ ടീമുകളെ നിയോഗിക്കുന്നു.

അധികാരഭ്രാന്ത്‌ വരുമ്പോൾ മതനിരപേക്ഷതയടക്കമുള്ള മൂല്യങ്ങളെപ്പോലും കോൺഗ്രസ്‌ മറക്കുന്നു. അയോധ്യ ഒരുകൂട്ടർക്ക്‌ മാത്രമായി തുറന്നുകൊടുത്തതും ശിലാന്യാസവും കർസേവയും അനുവദിച്ചതും കോൺഗ്രസാണ്‌. ബാബ്‌റി മസ്‌ജിദ്‌ തകർത്തപ്പോൾ നിഷ്‌ക്രിയത്വംകൊണ്ട്‌ കാർമികത്വം വഹിച്ചതും കോൺഗ്രസാണ്‌. ബിജെപിയുടെ ബി ടീമായി അവർ മാറി.  ബിജെപിയുമായി ചേർന്നുനിൽക്കുന്നതിൽ കോൺഗ്രസിന്‌ പ്രത്യേക മമതയുണ്ട്‌. അതിനെ വിമർശിക്കുന്നതിനു പകരം കോൺഗ്രസുമായി ചേർന്നുനിൽക്കാനാണ്‌ ലീഗിനും താൽപ്പര്യം. ജാതി മത സമുദായ ഭേദമന്യേ പൊതുസമൂഹം കോൺഗ്രസിന്റെ മതനിരപേക്ഷ വിരുദ്ധത തിരിച്ചറിയും.

 

അധികാരക്കൊതി കാരണം കമ്യൂണിസ്‌റ്റ്‌ വിരുദ്ധതയുടെ വിശാലമായ പ്ലാറ്റ്‌ഫോം ഒരുങ്ങുകയാണ്‌. ലീഗിൽ ജമാഅത്തെ ഇസ്ലാമി വകയായ ഇസ്ലാമികവൽക്കരണവും കോൺഗ്രസിൽ ആർഎസ്‌എസ്‌ വകയായ ഹിന്ദുത്വവൽക്കരണവും നടക്കുന്നു. ഇവരെല്ലാം ജനാധിപത്യവിരുദ്ധ പ്ലാറ്റ്‌ഫോമിൽ ഒന്നിക്കുന്നു. ജമാഅത്തെ ഇസ്ലാമിയും ആർഎസ്‌എസും എൽഡിഎഫ്‌ സർക്കാരിനെ ഒന്നിച്ചെതിർക്കുകയാണ്‌.

 

ചില മാധ്യമങ്ങൾ ഒരുക്കുന്ന പട്ടുമെത്തയിലാണ്‌ അവിശുദ്ധ ബാന്ധവം. അതിന്റെ ഉൽപ്പന്നമാണ്‌ അവിശ്വാസപ്രമേയം. ഇവർ അനുകൂലിച്ചെങ്കിൽ സർക്കാരിന്‌ എന്തെങ്കിലും തെറ്റുപറ്റിയേനെ എന്ന്‌ കരുതുമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളും നാടും ഞങ്ങളെ ശരിവയ്‌ക്കും
ഞങ്ങൾക്ക്‌ പ്രധാനം ജനങ്ങളാണ്‌. അവരുടെ വിശ്വാസമാണ്‌ പ്രധാനം. ഞങ്ങൾ ജനങ്ങളിൽനിന്ന്‌ വന്നവരാണ്‌. അവരിലേക്ക്‌ തന്നെയാണ്‌ ഇറങ്ങുന്നത്‌. ജനങ്ങളും നാടും ഞങ്ങളെ ശരിവയ്‌ക്കും. അധാർമികമായി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർക്ക്‌ അർഹമായ നിലപാട്‌ ജനങ്ങളിൽനിന്നുണ്ടാകുമെന്നതിൽ സംശയമില്ല. ബാക്കി നമുക്ക്‌ ജനമധ്യത്തിൽ വന്ന്‌ കാണാം

 

സെക്രട്ടറിയേറ്റിൽ ഉണ്ടായ തീപിടുത്തത്തിന്റെ പേരിൽ തെരുവിൽ നടത്തുന്ന അഭാസ സമരത്തിനെതിരെയാണ് തോമസ് ഐസക്ക് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. തീ കത്തി ജിമെയിൽ മരണപ്പെട്ടു യാഹൂവിന് പരിക്കുപറ്റി എന്നും കേട്ടു സമരത്തിനിറങ്ങല്ലെന്ന് പ്രതിപക്ഷ നേതാവിനോട് മന്ത്രി തോമസ് ഐസക്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇവിടെ വായിക്കാം

പ്രതിപക്ഷത്തെക്കുറിച്ച് മരണവ്യാപാരികൾ എന്ന പ്രയോഗം സോഷ്യൽ മീഡിയയിൽ വ്യാപകമാണെങ്കിലും ഞാൻ ഇതുവരെ ഉപയോഗിച്ചിട്ടില്ല. എന്നാൽ ഇന്ന് ആ ലേബൽ അവർക്ക് ചാർത്തിക്കൊടുക്കാതെ നിർവ്വാഹമില്ല. രോഗവ്യാപനം കുത്തനെ ഉയരുകയാണ്. ജനകീയ ജാഗ്രത വർദ്ധിക്കേണ്ട കാലമാണ്. ആ സമയത്താണ് ഹൈക്കോടതി വിധി നഗ്നമായി ലംഘിച്ചുകൊണ്ട് എല്ലാവിധ കോവിഡ് പ്രോട്ടോക്കോൾ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തിക്കൊണ്ട് നാട്ടിൽ കലാപത്തിനായി യുഡിഎഫും ബിജെപിയും എസ്ഡിപിഐയും വെൽഫെയർ പാർട്ടിയുമെല്ലാം ഇറങ്ങിയത്. എന്തിനുവേണ്ടി ഈ ലഹള?

സെക്രട്ടേറിയറ്റിൽ ആദ്യമായിട്ട് ഉണ്ടാകുന്ന തീപിടുത്തമല്ല ഇത്. കഴിഞ്ഞ തവണ ഞാൻ മന്ത്രിയായിരിക്കുമ്പോൾ എന്റെ ഓഫീസിൽ ഷോർട്ട് സർക്യൂട്ടുമൂലം തീപിടുത്തമുണ്ടായതാണ്. കൃത്യമായ കണക്ക് എടുത്തുകൊണ്ടിരിക്കുകയാണെങ്കിലും ചുരുങ്ങിയത് 5 തവണയെങ്കിലും യുഡിഎഫ് ഭരണകാലത്ത് തീപിടുത്തം ഉണ്ടായിട്ടുണ്ട്. ഇപ്പോൾ തീപിടിത്തമുണ്ടായ കെട്ടിടത്തിൽത്തന്നെ ഈ ഭരണകാലത്ത് ആരോഗ്യമന്ത്രിയുടെ ആഫീസിൽ ഷോർട്ട് സർക്യൂട്ടുമൂലം തീപിടുത്തം ഉണ്ടായി. സെക്രട്ടേറിയറ്റിനുള്ളിലെ വൈദ്യുതിവിതാനം ഏച്ചുകെട്ടി ഏച്ചുകെട്ടി ഉണ്ടാക്കിയിട്ടുള്ളതാണ്. അതുപോലെ അതിനുള്ളിൽ താൽക്കാലിക നിർമ്മിതികളും ഏറെ വന്നിട്ടുണ്ട്. അതുകൊണ്ടാണ് സെക്രട്ടേറിയറ്റിന്റെ പൗരാണിക തനിമ നിലനിർത്തിക്കൊണ്ട് ഉള്ളിൽ സമൂലമായ നവീകരണം വേണമെന്ന് ഈ സർക്കാർ തീരുമാനിച്ചത്. പുതിയ സംഭവങ്ങൾ ഈ തീരുമാനത്തിന്റെ നിർവ്വഹണം വേഗത്തിലാക്കുമെന്നു കരുതാം.

ഇപ്പോൾ എന്താണ് ഉണ്ടായത്? രണ്ട് സംഘങ്ങൾ പരിശോധന നടത്തിക്കൊണ്ടിരിക്കുന്നു. എങ്കിലും ചില കാര്യങ്ങൾ പറയാനാവും. ഒരു ജീവനക്കാരനു കോവിഡ് ബാധിച്ചതുകൊണ്ട് ഈ മുറി ഫ്യൂമിഗേറ്റ് ചെയ്തു. പിന്നീട് ദുർഗന്ധം ഒഴിവാക്കുന്നതിനുവേണ്ടി ഫാനുകളെല്ലാം ഓണാക്കിയിരിക്കാം. ഒരെണ്ണം ഓഫാക്കാൻ വിട്ടുപോയതായിരിക്കാം. അന്വേഷണം പൂർത്തിയായാലേ കൃതിയായി അറിയാനാവൂ. ഏതായാലും ഈ ഫാനുകളിൽ ഒന്നിൽ നിന്നാണ് ഷോർട്ട് സർക്യൂട്ട് ഉണ്ടായിട്ടുള്ളതെന്നു വ്യക്തമാണ്. ഏതായാലും തീ ആളിപ്പിടിക്കുന്നതിനു മുമ്പ് അണയ്ക്കാൻ കഴിഞ്ഞു. അതുകൊണ്ട് വളരെ കുറച്ച് നാശനഷ്ടങ്ങളേ ഉണ്ടായുള്ളൂ. ഒരു പ്രധാനപ്പെട്ട ഫയലും നശിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ഒരുകാര്യംകൂടി ഓർക്കേണ്ടതുണ്ട്. ഈ സർക്കാരിന്റെ ഭരണകാലത്ത് ഏറ്റവും മുന്തിയ പരിഗണന ഇ-ഗവേണൻസ് നടപ്പാക്കുന്നതിനാണ്. ഏകദേശം 99 ശതമാനം ഫയലുകളും ഇ-ഫയലായിട്ടാണ് കൈകാര്യം ചെയ്യുന്നത്. ഫിസിക്കൽ ഫയലുകളുടെപോലും ഡിജിറ്റൽ കോപ്പി സർവ്വറിൽ ലഭ്യമാണ്. ഇ-ഫയൽ സമ്പ്രദായവും സർവ്വറും എൻ.ഐ.സിയാണ് സംരക്ഷിക്കുന്നത്. “തീ കത്തി ജി-മെയിൽ മരണപ്പെട്ടു, യാഹുവിന് പരിക്കുപറ്റി”യെന്നതും കേട്ട് സമരത്തിന് ഇറങ്ങല്ലേ പ്രതിപക്ഷ നേതാവേ....

പിന്നെ, ഒരു ചെറിയ കാര്യംകൂടി. ഒരു ഫയൽ നശിപ്പിക്കണമെങ്കിൽ സെക്രട്ടേറിയറ്റിനകത്തു തന്നെ തീയിടണമെന്ന നിഗമനത്തിൽ എത്തിച്ചേർന്നാൽ എന്തു ചെയ്യും? മൂന്നു ദേശീയ അന്വേഷണ ഏജൻസികളല്ലേ അന്വേഷിക്കുന്നത്. ഏതൊക്കെ ഫയലുകൾ നോക്കണമെന്നും എടുക്കണമെന്നതുമൊക്കെ അവർക്ക് വിട്ടുകൊടുക്കൂ. ഏതായാലും ഇതുവരെ അങ്ങയുടെ സ്ക്രിപ്പ്റ്റ് അനുസരിച്ചല്ല അന്വേഷണം നടക്കുന്നത് എന്നതു വ്യക്തം.

എന്തിനാണ് നിങ്ങൾ ഇത്ര ഡെസ്പ്പറേറ്റാകുന്നത്? അങ്ങ് കേരളത്തിന്റെ പ്രതിപക്ഷ നേതാവല്ലേ? നിങ്ങളുടെ സ്ഥാനം നിലനിർത്തുന്നതിനു ബിജെപിയോട് മത്സരിക്കാൻ പോകേണ്ടതില്ല.

ബിജെപി നേതാവ് സുരേന്ദ്രന്റെ നീക്കങ്ങൾ ദുരൂഹമാണെന്നു പറയാതെ വയ്യ. അദ്ദേഹം തന്നെ അത് ദൂരീകരിക്കണം. ആപ്പീസുകളിൽ ഉണ്ടായിരുന്ന മന്ത്രിമാർപോലും അറിയുന്നതിനു മുമ്പ് നിങ്ങൾ ഇതെങ്ങനെ അറിഞ്ഞ് ഓടിയെത്തി? ക്ഷണമാത്രയിൽ ആരോപണവും ഉന്നയിച്ചു.

ഒരുപക്ഷെ, പ്രതിപക്ഷ നേതാവ് സുരേന്ദ്രനിൽ നിന്നും പഠിച്ചതാവും. കസ്റ്റംസിനെ മുഖ്യമന്ത്രിയുടെ ആഫീസിൽ നിന്നും വിളിച്ചുവെന്ന് എത്ര തീർപ്പോടെയാണ് സുരേന്ദ്രൻ പറഞ്ഞത്. നിങ്ങളും അത് ഏറ്റുപറഞ്ഞു. എന്നിട്ട് ഇപ്പോൾ എന്തായി?

അന്വേഷണം നടക്കുകയാണ്. സത്യം പുറത്തുവരട്ടെ. നിങ്ങൾ വിധിയെഴുതിയതും കൊറോണക്കാലത്ത് തെരുവിൽ കാട്ടിക്കൂട്ടിയ പേക്കൂത്തുകളും തെറ്റെന്നു തെളിഞ്ഞാൽ താങ്കൾ എന്തു പ്രായശ്ചിതമാണ് ചെയ്യുക? വ്യാപകമായി കൊറോണപോലും പടർന്നു പിടിക്കാൻ പാകത്തിൽ കാട്ടിക്കൂട്ടിയവയ്ക്ക് കേരളത്തോട് ഒരു മാപ്പെങ്കിലും പറയുമോ?

സ്ഥിരം വായനക്കാരനായതുകൊണ്ട് മാതൃഭൂമിയോട് ഒരു ചോദ്യമുണ്ട്. നല്ല എഡിറ്റോറിയൽ ആയിരുന്നുകേട്ടോ. പക്ഷെ, നിങ്ങളുടെ ഒന്നാംപേജിൽ ആ സാരോപദേശമൊക്കെ മറന്നുകൊണ്ടുള്ള പണിയല്ലേ എടുത്തത്. തലസ്ഥാനത്തെ കത്തിക്കാനുള്ള ആഹ്വാനമല്ലേ അത്. ഇങ്ങനെയൊന്നും തീ കത്തിക്കാൻ ഇറങ്ങരുത്. ഈ കേരളത്തിൽ ഇതൊന്നും വിലപ്പോവില്ല.

Most Read

  • Week

  • Month

  • All