Colors: Purple Color

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡിവൈഎഫ്‌ഐക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാവൂ എന്ന് എഴുതിവച്ചിട്ടുണ്ടോയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.

കൊവിഡ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ പീഡിപ്പിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോണ്‍ഗ്രസ് അനുകൂല സംഘനടയിലെ അംഗവും സജീവ പ്രവര്‍ത്തകനുമാണെന്ന ആരോപണത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രതിപക്ഷ നേതാവ്.

‘ ഡിവൈഎഫ്‌ഐക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാവൂ എന്ന് എഴുതി വച്ചിട്ടുണ്ടോ ? വെറുതെ നിങ്ങള്‍ കള്ളത്തരം പറയുകയാണ്. എന്‍ജിഒ അസോസിയേഷന്റെ ആളാണ്. കോണ്‍ഗ്രസുകാരനാണ്. ഇങ്ങനെ വെറുതെ കള്ളത്തരം പറയുകയാണ്. ഞാന്‍ അന്വേഷിച്ചപ്പോള്‍ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. എന്‍ജിഒ യൂണിയനാണെന്നാണ് ആളുകള്‍ പറയുന്നത്. എന്‍ജിഒ യൂണിയനില്‍പ്പെട്ട ആളാണെന്നാണ് എനിക്ക് കിട്ടിയ വിവരം’ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എറണാകുളം പറവൂർ കടുങ്ങല്ലൂർ കോൺഗ്രസ് യോഗത്തിൽ പ്രവർത്തകർ തമ്മിൽ ഏറ്റമുട്ടി. എ, ഐ ഗ്രൂപ്പുകൾ തമ്മിലാണ് കയ്യാങ്കളി. കടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി യോഗത്തിനിടെയാണ് സംഭവം. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിനിടെ ഐ ഗ്രൂപ്പുകൾ പ്രതിഷേധിച്ച് എത്തുകയായിരുന്നു.വർഷങ്ങളായി കടുങ്ങല്ലൂർ മണ്ഡലത്തിൽ എ, ഐ ഗ്രൂപ്പുകൾ തമ്മിൽ സംഘർഷം പതിവാണ്. ഇത് തുടർന്നതോടെ കഴിഞ്ഞ ദിവസം കമ്മിറ്റി രണ്ടായി വിഭജിച്ച് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഇന്നലെ വൈകിട്ടാണ് സ്ഥാനാരോഹണ ചടങ്ങ് നടന്നത്. കമ്മിറ്റിയിൽ അർഹമായ പ്രാധിനിത്യം ലഭിച്ചില്ലെന്നാരോപിച്ച് ഐ ഗ്രൂപ്പ് പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു. ക്രിമിനൽ പട്ടികയിൽ ഉൾപ്പെട്ടവർ കമ്മിറ്റിയിൽ ഇടം നേടിയെന്നും ഇവർ ആരോപിച്ചു. ഇതാണ് കയ്യാങ്കളിയിൽ കലാശിച്ചത്.

കേരളാ കോണ്‍ഗ്രസ് എം യുഡിഎഫില്‍ നിന്ന് പുറത്തായതല്ല, പുറത്താക്കിയതാണെന്ന് ജോസ് കെ. മാണി എംപി. മാണിസാറിന്റെ അന്ത്യത്തിന് ശേഷം കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അന്ത്യം എന്നതായിരുന്നു പലരുടെയും ലക്ഷ്യം അത് വ്യക്തമാകുകയാണ് ഇപ്പോള്‍. കഴിഞ്ഞ 40 വര്‍ഷക്കാലം ഐക്യജനാധിപത്യ മുന്നണിയോടൊപ്പം ഉയര്‍ച്ചയിലും താഴ്ചയിലും വിജയത്തിലുല്ലൊം ഒരുമിച്ചുനിന്ന കേരളാ കോണ്‍ഗ്രസ് ഒരിക്കലും യുഡിഎഫിന്റെ നിലപാടിനെ ചതിച്ചിട്ടില്ല. ചതി കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്‌കാരമല്ലായെന്നും ജോസ് കെ. മാണി പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു ജോസ് കെ. മാണി.

കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി എല്ലാ ധാരണയും പാലിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ത്രിതല പഞ്ചായത്തുമായി ബന്ധപ്പെട്ടുള്ള എല്ലാ ധാരണയും പാലിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ കാര്യത്തില്‍ അപ്രകാരമാണ് ധാരണ പാലിച്ചത്. പാര്‍ട്ടിക്കകത്തുള്ള ധാരണയ്ക്ക് രൂപരേഖയുണ്ട്. പക്ഷേ വെറും രണ്ട് മാസത്തേക്ക് വേണ്ടി, ജില്ലാ പഞ്ചായത്ത് പദവിക്ക് വേണ്ടി കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെ പുറത്താക്കി. പടിയടച്ച് ഞങ്ങളെ പുറത്താക്കുകയാണ് ചെയ്തത്. യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് പറഞ്ഞു.

 പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എമ്മിനെ പരാജയപ്പെടുത്തുന്ന പദ്ധതികളുമായി മുന്നോട്ടുപോയി. വ്യക്തമായി രേഖ മുന്നണിക്ക് കൊടുത്തു. അവിടെയാണ് പി.ജെ. ജോസഫ് രാഷ്ട്രീയ വഞ്ചന നടത്തിയത്. മാണിസാറിന്റെ രോഗവിവരം പുറത്തുവന്നപ്പോള്‍ മുതല്‍ കേരളാ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ഹൈജാക്ക് ചെയ്യാന്‍ പി.ജെ.ജോസഫ് ശ്രമിക്കുന്നുണ്ട്. ഒരു തെറ്റും ചെയ്യാത്ത കേരളാ കോണ്‍ഗ്രസ് എമ്മിനെ ഒരു ധാരണയുണ്ടെന്ന് ചമഞ്ഞ് പുറത്താക്കി. അതിനു ശേഷം പറയുന്നു രാഷ്ട്രീയ വഞ്ചനയാണെന്ന്. അങ്ങനെയാണെങ്കില്‍ പാലായില്‍ നടന്നത് എന്ത് വഞ്ചനയാണെന്നും ജോസ് കെ. മാണി ചോദിച്ചു.

ബിഡിജെഎസില്‍ നിന്നും പുറത്താക്കിയ സുഭാഷ് വാസുവിനെ സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കി. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് സുഭാഷ് വാസുവിനെ സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കി ഉത്തരവിറക്കിയത്.

മൈക്രോഫിനാന്‍സ് ഇടപാടുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനുമായി ഇടഞ്ഞതിനെത്തുടര്‍ന്ന് സുഭാഷ് വാസുവിനെ പുറത്താക്കാന്‍ ബിഡിജെഎസ് ബിജെപിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ഗോപകുമാറിന്റെ പേരാണ് പാര്‍ട്ടി പകരം നിര്‍ദേശിച്ചിട്ടുള്ളത്.

തിരുവനന്തപുരം > സ്ത്രീപീഡനത്തെപോലും ലജ്ജയില്ലാതെ ന്യായീകരിച്ചതിൽ ഖേദം പ്രകടിപ്പിച്ച്‌  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദവിക്ക്‌ നിരക്കാത്ത തീർത്തും സ്‌ത്രീവിരുദ്ധമായ പ്രസ്‌താവനയ്‌ക്കെതിരെ  വ്യാപക പ്രതിഷേധമാണ്‌ സമൂഹമാധ്യമങ്ങളിൽ അടക്കം ഉണ്ടായത്‌.

കോവിഡ് ബാധിതയല്ലെന്ന സർട്ടിഫിക്കറ്റിനായി സമീപിച്ച യുവതിയെ ആരോഗ്യപ്രവർത്തകൻ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തെയാണ്‌ പ്രതിപക്ഷ നേതാവ് ന്യായീകരിച്ചത്‌. ആരോപണവിധേയൻ കോൺഗ്രസ് അനുകൂല സംഘടനയുടെ പ്രധാനപ്പെട്ട നേതാവും കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളുമാണ്.

 

ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യത്തിന് ഉത്തരം നല്‍കുന്ന അവസരത്തില്‍ വിദൂരമായി പോലും, മനസില്‍ ഉദ്ദേശിക്കാത്ത പരാമര്‍ശം ആണ് ഉണ്ടായത് എന്ന് വീണ്ടും കേട്ടപ്പോള്‍ മനസിലായെന്നും അത്തരം ഒരു പരാമര്‍ശം ഒരിക്കലും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ല എന്ന രാഷ്ട്രീയ ബോധ്യത്തിലാണ് ഞാന്‍ ഇത്രയും കാലം പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും എങ്കിലും അതിനിടയാക്കിയ വാക്കുകള്‍ പിന്‍വലിച്ച് അതില്‍ നിര്‍വാജ്യം ഖേദം പ്രകടിപ്പിക്കുകയാണെന്നും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

"എന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്‌തിട്ടായാലും സ്ത്രീകളുടെ മനസിന് നേരിയ പോറല്‍ പോലും ഉണ്ടാകാനിടയാകരുത് എന്നതില്‍ എനിക്ക് നിര്‍ബന്ധമുണ്ട്. അത്തരം ചില പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. എന്റെ പൊതുജീവിതത്തില്‍ ഒരിക്കല്‍ പോലും സ്ത്രീകള്‍ക്കെതിരായി മോശപ്പെട്ട പരാമര്‍ശം ഉണ്ടായിട്ടില്ല. ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യത്തിന് ഉത്തരം നല്‍കുന്ന അവസരത്തില്‍ വിദൂരമായി പോലും, മനസില്‍ ഉദ്ദേശിക്കാത്ത പരാമര്‍ശം ആണ് ഉണ്ടായത് എന്ന് വീണ്ടും കേട്ടപ്പോള്‍ മനസിലായി. അത്തരം ഒരു പരാമര്‍ശം ഒരിക്കലും എന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ല എന്ന രാഷ്ട്രീയ ബോധ്യത്തിലാണ് ഞാന്‍ ഇത്രയും കാലം പ്രവര്‍ത്തിച്ചിട്ടുള്ളത്. എങ്കിലും അതിനിടയാക്കിയ വാക്കുകള്‍ പിന്‍വലിച്ച് അതില്‍ നിര്‍വാജ്യം ഖേദം പ്രകടിപ്പിക്കുന്നു' - ചെന്നിത്തല ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

ഉദ്ധവ് താക്കറെയെ പരിഹസിച്ചു കൊണ്ടുള്ള കാർട്ടൂൺ പങ്കുവച്ച മുൻ നാവികസേന ഉദ്യോഗസ്ഥന് ശിവസേനയുടെ ക്രൂരമർദ്ദനം. മുംബൈ സ്വദേശിയായ മദൻ ശർമ്മയെ (65) ആണ് പാർട്ടിയിലെ കണ്ടിവാലി യൂണിറ്റ് ശാഖാപ്രമുഖ് കമലേഷ് കദമിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് വെള്ളിയാഴ്ച മദൻ ശർമ്മയെ കൂട്ടം ചേർന്ന് മർദ്ദിച്ചത്. സംഭവത്തിൽ കമലേഷ് ഉൾപ്പെടെ ആറു പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. 

താക്കറെയെ പരിഹസിക്കുന്ന കാർട്ടൂൺ താന്‍ റെസിഡന്‍ഷ്യല്‍ സൊസൈറ്റിയുടെ വാട്‌സപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തിരുന്നതായി ശര്‍മ്മ പരാതിയില്‍ പറയുന്നു. തുടർന്ന് കമലേഷ് കദം എന്നയാൾ ഫോണിൽ ബന്ധപ്പെട്ട് പേരും മേൽവിലാസവും ചോദിച്ചറിഞ്ഞു. എന്തിനാണ് ആ കാർട്ടൂൺ വാട്സപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തതെന്ന് ചോദിച്ചപ്പോൾ മറ്റൊരു ഗ്രൂപ്പിൽ കണ്ട മെസേജ് ഇതിലേക്ക് ഫോർവേഡ് ചെയ്യുകയായിരുന്നു എന്ന് ശർമ്മ മറുപടി നൽകി. ഉച്ചക്ക് ശേഷം ഒരാൾ ഇൻ്റർകോമിലൂടെ വിളിച്ച് വീടിനു പുറത്തേക്ക് വരാൻ ആവശ്യപ്പെട്ടു. പത്തോലം പേർ അവിടെ ഉണ്ടായിരുന്നു എന്നും അവർ തന്നെ മര്‍ദിക്കുകയായിരുന്നു എന്നും ശർമ്മ പറയുന്നു. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.ആക്രമണത്തിൽ ശർമ്മയുടെ ഇരു കണ്ണുകൾക്കും പരുക്കേറ്റു. സംഭവത്തിൽ ബിജെപി കടുത്ത പ്രതിഷേധം ഉയർത്തുകയാണ്. മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അടക്കം ഒട്ടേറെ ബിജെപി നേതാക്കള്‍ മര്‍ദനമേറ്റ മദന്‍ ശര്‍മയുടെ ചിത്രം പങ്കുവച്ചു.

Most Read

  • Week

  • Month

  • All