Colors: Purple Color

ന്യൂഡൽഹി
ബിജെപി സർക്കാരിന്റെ ഭീഷണിപ്പെടുത്തൽ വഴി പൗരത്വഭേദഗതി നിയമം പോലുള്ള വിവേചനപരമായ നിയമങ്ങൾക്കെതിരായ പോരാട്ടം അവസാനിപ്പിക്കാൻ കഴിയില്ലെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. ജാതി, മതം, വർണം, രാഷ്ട്രീയം എന്നിവയ്‌ക്ക്‌ അതീതമായി എല്ലാ ഇന്ത്യക്കാരും തുല്യരാണ്‌. ഡൽഹിയിൽ 56 പേരുടെ മരണത്തിനു കാരണമായ കലാപത്തിലേക്ക്‌ നയിച്ച വിദ്വേഷപ്രസംഗങ്ങൾ രേഖയാണ്‌. ജെഎൻയുവിൽ അക്രമത്തിനു നേതൃത്വം നൽകിയ വ്യക്തിയുടെ ദൃശ്യങ്ങളുമുണ്ട്‌. ‌ കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസ്‌ ഇതൊന്നും കാണുന്നില്ല.

ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിർദേശപ്രകാരമാണ്‌ ഡൽഹി പൊലീസിന്റെ നിയമവിരുദ്ധ നടപടികൾ.
മുഖ്യധാരാ  രാഷ്ട്രീയ പാർടികൾ നടത്തുന്ന സമാധാനപരമായ പ്രക്ഷോഭങ്ങളെ അവർ ഭയക്കുന്നു. രാഷ്ട്രീയഅധികാരം ഉപയോഗിച്ച്  പ്രതിപക്ഷത്തെ അടിച്ചമർത്താമെന്ന് അവർ കരുതുന്നു. അടിയന്തരാവസ്ഥയെ നാം ചെറുത്തു; ഇതിനെയും പരാജയപ്പെടുത്തും‐ യെച്ചൂരി പ്രതികരിച്ചു.

 

 

ന്യൂഡൽഹി
കോവിഡ്‌ ആശങ്കകൾ ദുരുപയോഗപ്പെടുത്തി വെട്ടിച്ചുരുക്കിയ സമ്മേളനത്തിലും ലോക്‌ഡൗൺകാലത്ത്‌ ഇറക്കിയ 11 ഓർഡിനൻസിനു പകരമുള്ള ബില്ലുകൾ പാസാക്കാനാണ്‌ സർക്കാരിന്റെ വ്യഗ്രതയെന്ന്‌ സിപിഐ  എം പൊളിറ്റ്‌ ബ്യൂറോചൂണ്ടിക്കാട്ടി.

ഇന്ത്യൻ കാർഷികരംഗത്തെയും ഉൽപ്പന്നങ്ങളെയും വിപണിയെയും ആഭ്യന്തര, വിദേശ കോർപറേറ്റുകൾക്ക്‌ വിട്ടുകൊടുക്കുകയാണ്‌. കോർപറേറ്റുകൾക്ക്‌ കൊള്ളലാഭം കൊയ്യാനും കർഷകരെയും സാധാരണക്കാരെയും ദുരിതത്തിലാഴ്‌ത്താനും വഴിയൊരുക്കുന്നതാണ്‌ ഈ നിയമങ്ങൾ. മിനിമം താങ്ങുവില നിരോധിക്കുമെന്ന സ്ഥിതിയാണ്‌. പരിമിതമായ തോതിലാണ്‌ നടപ്പാക്കുന്നതെങ്കിലും കർഷകർക്ക്‌ വരുമാനം ഉറപ്പാക്കുന്നതിൽ താങ്ങുവില കുറെയൊക്കെ സഹായിച്ചിരുന്നു. അവശ്യവസ്‌തുനിയമം ഭേദഗതി ചെയ്യുന്നതോടെ വൻതോതിൽ പൂഴ്‌ത്തിവയ്‌പിന്‌ സാഹചര്യം ഒരുങ്ങും. സാധനങ്ങൾക്ക്‌ കൃത്രിമക്ഷാമം സൃഷ്ടിക്കപ്പെടാനും വിലക്കയറ്റത്തിനും ഇത്‌ കാരണമാകും.

 കൃഷിയിടങ്ങൾ ഒന്നിച്ചുചേർക്കാനുള്ള നിർദേശം കരാർകൃഷി നിയമപരമാക്കുന്നതും കാർഷികബിസിനസുകാരെ സഹായിക്കുന്നതും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ അപകടത്തിലാക്കുന്നതുമാണ്‌.കൃഷി സമവർത്തി പട്ടികയിലുള്ള വിഷയമാണ്‌. സംസ്ഥാനസർക്കാരുകളെ മറികടന്ന്‌ കാർഷികനിയമങ്ങൾ നടപ്പാക്കുന്നത്‌ ഫെഡറലിസത്തെ അട്ടിമറിക്കുന്നതാണ്‌. രാജ്യത്തിന്റെയും കർഷകരുടെയും താൽപ്പര്യങ്ങൾ മാനിച്ച്‌ സർക്കാർ ഈ ബില്ലുകൾ പിൻവലിക്കണം. കർഷകസംഘടനകൾ 25ന്‌ നടത്തുന്ന അഖിലേന്ത്യാ പ്രതിഷേധത്തിന്‌ പാർടി പൂർണപിന്തുണ പ്രഖ്യാപിച്ചു.

തിരുവനന്തപുരം> നയതന്ത്ര ബാഗേജ്‌ വഴിയുള്ള സ്വർണക്കടത്തിനേക്കാൾ വലിയ അപരാധം യുഎഇ സമ്മാനിച്ച ഖുർആൻ സ്വീകരിച്ചതാണെന്ന നിലയ്‌ക്കാണ്‌ മന്ത്രി കെ ടി ജലീലിന്റെ രാജിക്കായി പ്രതിപക്ഷവും ബിജെപിയും ഒന്നുചേർന്ന്‌ മുറവിളി കൂട്ടുന്നത്‌. സ്വർണക്കടത്തിന്‌ പിന്നിലെ കള്ളപ്പണ ഇടപാടാണ്‌ എൻഫോഴ്‌സ്‌മെന്റ്‌ അന്വേഷിക്കുന്നത്‌. സ്വർണക്കടത്തിലെ യഥാർഥ വില്ലന്മാർ ഇപ്പോഴും അണിയറയിൽ വിലസുമ്പോഴാണ്‌ ഇഡി ചില വിവരങ്ങൾ ചോദിച്ചതിന്റെ പേരിൽ മന്ത്രി കെ ടി ജലീലിനെതിരെ തിരിഞ്ഞിരിക്കുന്നത്‌.

സ്വർണക്കടത്തിൽ അന്വേഷണം തിരിഞ്ഞുകുത്താൻ തുടങ്ങിയതോടെ, അത്‌ വിട്ട്‌ ലൈഫ്‌ പദ്ധതിയിൽ പിടിമുറുക്കി. അതും ചീറ്റിയപ്പോൾ‌ ബംഗളൂരുവിലെ ലഹരിമരുന്ന്‌ കേസിൽ ഇവിടെ അന്വേഷണത്തിന്‌ വാദമുയർത്തി‌. കസ്‌റ്റംസ്‌ പിടിച്ച സ്വർണം വിട്ടുകൊടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന്‌ വിളിച്ചുവെന്നായിരുന്നു ആദ്യ ആരോപണം. അത്‌ കസ്‌റ്റംസ്‌തന്നെ തള്ളി. പിന്നെ മുൻ ഐടി സെക്രട്ടറി എം ശിവശങ്കരന്‌ ബന്ധമെന്നായി. കസ്‌റ്റംസും എൻഐഎയും ഇഡിയും അദ്ദേഹത്തെ മാറിമാറി ചോദ്യം ചെയ്‌തിട്ടും കള്ളക്കടത്തുമായി ബന്ധിപ്പിക്കാൻ ഒന്നും കിട്ടിയില്ല. ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി യുഎഇ വീട്‌ നിർമിച്ചുനൽകുന്ന പദ്ധതിക്കെതിരെയായി അടുത്ത ആരോപണം.

സ്വർണക്കടത്ത്‌ കേസിൽ ഒന്നും ഒളിക്കാനില്ലെന്ന ഉത്തമ ബോധ്യത്തോടെയാണ്‌ മന്ത്രി കെ ടി ജലീൽ എൻഫോഴ്‌സ്‌മെന്റ്‌ ഓഫീസിലെത്തിയത്‌‌. ഖുർആൻ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടെന്നും അത്‌ തിരികെ നൽകാനുള്ള സന്നദ്ധതയും അദ്ദേഹം അറിയിച്ചു. ഇഡി ചോദിച്ചതിനെല്ലാം വിശദീകരണവും നൽകി. അത്‌ തൃപ്‌തികരമാണോ അല്ലയോ എന്ന്‌ പറയേണ്ടത്‌ എൻഫോഴ്‌സ്‌മെന്റ്‌ ആണ്‌. അതിനുമുമ്പ്‌ കുറ്റവാളി എന്ന്‌ മുദ്രകുത്താനുള്ള തത്രപ്പാടിലാണ്‌ യുഡിഎഫും ബിജെപിയും.

കെ ടി ജലീൽ ഇഡി ഓഫീസിൽ എത്തിയത്‌ ആഘോഷിക്കാൻ കഴിയാത്തതാണ്‌ മാധ്യമങ്ങളുടെ വിരോധത്തിന്‌ കാരണം. മന്ത്രി തലയിൽ മുണ്ടിട്ട്‌ രഹസ്യമായി ചോദ്യം ചെയ്യലിന്‌ പോയി എന്നാണ്‌ കണ്ടെത്തൽ. മന്ത്രി എന്ന നിലയ്‌ക്കല്ല മലപ്പുറത്തെ മേൽവിലാസത്തിൽ കെ ടി ജലീൽ എന്ന പേരിലാണ്‌ നോട്ടീസ്‌‌ ലഭിച്ചത്‌. ഇഡിയുടെ നോട്ടീസ്‌ കിട്ടിയാലുടനെ മാധ്യമങ്ങളെ അറിയിക്കണമെന്ന്‌ വ്യവസ്ഥയുണ്ടോയെന്ന സംശയം ന്യായമാണ്‌. ഇഡി ഓഫീസിലെ ഉള്ളറകളിൽ നിന്നുപോലും വിവരം ചോർത്താൻ കഴിയുന്ന മാധ്യമങ്ങൾ ഇക്കാര്യം അറിയാതെ പോയത്‌ ജലീലിന്റെ കുറ്റമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്‌.

ബിജെപി പാർട്ടി പുനഃസംഘടനയ്ക്ക് പിന്നാലെ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയും ഉടൻ. അഞ്ചിൽ അധികം പുതുമുഖങ്ങൾ നരേന്ദ്രമോദി മന്ത്രിസഭയിൽ എത്തും എന്നാണ് സൂചന. മന്ത്രിസഭയിലെ കേരളത്തിന്റെ പ്രാതിനിധ്യം രണ്ടായി ഉയർത്താനുള്ള നിർദേശവും പരിഗണിക്കുന്നു എന്നാണ് വിവരം. മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റങ്ങൾ ഉണ്ടാകും.

ബിജെപിയിലെ ധാരണ മാർച്ചിൽ പാർട്ടി- മന്ത്രിസഭാ പുനഃസംഘടനകൾ നടത്താനായിരുന്നു. കൊറോണ വ്യാപനം മൂലം പക്ഷേ അതിന് സാധിച്ചില്ല. പുതിയ സാഹചര്യത്തിൽ ഇനി കാലതാമസം ഇല്ലാതെ ഇത് പൂർത്തി ആക്കാനാണ് പാർട്ടി തീരുമാനം. അന്ന് നിശ്ചയിച്ച രീതിയിൽ മന്ത്രിസഭാ പുനഃസംഘടന നടത്താൻ ഇപ്പോൾ സാധ്യമല്ലെന്നാണ് ബിജെപി വിലയിരുത്തൽ.

 

നിർമല സീതാരാമൻ അടക്കമുള്ള ഏതാനും മന്ത്രിസഭാംഗങ്ങൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. രണ്ട് വനിതകൾ ഉൾപ്പെടെ അഞ്ച് മന്ത്രിമാർ ബിജെപിയിൽ നിന്നും ഒരംഗം ജെഡിയുവിൽ നിന്നും ഉടൻ സത്യവാചകം ചൊല്ലും. പാർട്ടി പുനഃസംഘടനയിൽ ഉൾപ്പെടുത്താതിരുന്ന രാം മാധവും, മുരളിധരറാവുവും, മീനാക്ഷി ലേഖിയും മന്ത്രിസഭാംഗങ്ങളാകും.

കേരളത്തിന്റെ പ്രാതിനിധ്യം മന്ത്രിസഭയിൽ രണ്ടാക്കി വർധിപ്പിക്കുന്നതിനുള്ള ആലോചന ഉപേക്ഷിച്ചിട്ടില്ലെന്ന് പ്രമുഖനായ ബിജെപി നേതാവ് സൂചിപ്പിച്ചു. നിലവിലുള്ള മന്ത്രിസഭാംഗങ്ങളിൽ മൂന്ന് പേരെങ്കിലും പുറത്ത് പോകും. മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തിലും മാറ്റങ്ങൾ പുനഃസംഘടനയെ തുടർന്ന് ഉണ്ടാകും.

 
 

കെ ടി ജലീലിനെ ക്രൂശിച്ചു കളയാമെന്ന പൂതിയുമായി ആരും കളിക്കാനിറങ്ങണ്ട. പത്രത്തില്‍ പേരും ചിത്രവും വരാനും ചാനലില്‍ മുഖം തെളിയാനുമൊക്കെ ജാഥയും സമരവും പ്രസ്താവനയും പത്രസമ്മേളനവുമൊക്കെ ആകാം. അതിനിടയില്‍ കൊറോണ പിടിച്ചാല്‍ സര്‍ക്കാര്‍ ചെലവില്‍ സൌജന്യ ചികിത്സയും തരാം. അതിനപ്പുറം ജലീലിനെ എന്തെങ്കിലും ചെയ്തു കളയാമെന്നു കരുതി മനഃപ്പായസമുണ്ണേണ്ടതില്ല." - ഐസക് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കെ ടി ജലീലിനെ കാണുന്തോറും ലീഗുകാരുടെ കണ്ണു പുകയും; തൊണ്ട വരളും; മൂക്കു ചുവക്കും.. എന്തിനേറെ പറയുന്നു... മേലാസകലമൊരു മനഃപ്രയാസം. കാരണം മനസിലാക്കാവുന്നതേയുള്ളൂ. ലീഗിന്റെ മാടമ്പി രാഷ്ട്രീയം ജലീലിനു മുന്നില്‍ തുടര്‍ച്ചയായി തോറ്റമ്പുകയാണ്. കുറ്റിപ്പുറത്തേറ്റ പരാജയത്തിന്റെ ഏനക്കേടു തീര്‍ക്കാന്‍തന്നെ ഇനിയും കാലം കുറേയെടുക്കും. അതിന്റെ മീതെയാണ് ജലീല്‍ മന്ത്രിയായതിലുള്ള പകയും ജാള്യവും.

അങ്ങനെയാണ് അദ്ദേഹത്തെ എങ്ങനെയെങ്കിലും ശരിപ്പെടുത്താന്‍ നീചവും കുടിലവുമായ അടവുകളോടെയുള്ള പടപ്പുറപ്പാട്. അതിനുവേണ്ടി എന്തൊക്കെ ചെയ്യുന്നു? ഇടംകൈയില്‍ എസ്ഡിപിഐയും വെല്‍ഫയര്‍ പാര്‍ടിയില്‍. വലംകൈയില്‍ ബിജെപിയുടെ അജണ്ട. കള്ളക്കോലും കള്ളച്ചുവടുകളുമായി അണികളും നേതാക്കളും അഹോരാത്രം പൊരുതുകയാണ്.

ഒരുവശത്ത് ബിജെപിയും മറുവശത്ത് എസ്ഡിപിഐയും വെല്‍ഫയര്‍ പാര്‍ടിയും അണിനിരന്നുള്ള അപകടകരമായ വര്‍ഗീയധ്രുവീകരണത്തിന് കൊണ്ടുപിടിച്ച ശ്രമം നടക്കുന്നുണ്ട്. ഒന്നിച്ച് അയയുകയും മുറുകയും ചെയ്യുന്ന ചാണ്ടിയും തൊമ്മിയുമാണ് ബിജെപിയും എസ്ഡിപിഐ, വെല്‍ഫയര്‍ സഖ്യവും. അവര്‍ക്ക് അടവും ആയുധവും നല്‍കുന്ന പണിയാണ് ലീഗും യുഡിഎഫും ചെയ്യുന്നത്. ഈ ദുഷ്ടനീക്കങ്ങളെ കേരളം ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കും.

അതിനിടയില്‍ വെല്‍ഫെയര്‍ പാര്‍ടിയുടെ പ്രസ്താവനാത്തമാശ കണ്ടു. ജലീല്‍ രാജിവെയ്ക്കണമത്രേ. എന്തു കാര്യത്തിനാണാവോ? ജലീലിനെതിരെ കേസു വല്ലതുമുണ്ടോ? എന്താണദ്ദേഹം ചെയ്ത കുറ്റം? ഖുര്‍ആന്‍ കൈപ്പറ്റിയതോ? എന്തൊക്കെ തമാശകളാണെന്നു നോക്കൂ. മാത്രമല്ല, ഈ പാര്‍ടികളെയൊക്കെ നിരോധിക്കണമെന്നാണ് ബിജെപിയും സംഘപരിവാറുമൊക്കെ ആവശ്യപ്പെടുന്നത്. അത്തരം നിരോധനഭീഷണി നേരിടുന്നവര്‍ ബിജെപിയെ തൃപ്തിപ്പെടുത്താന്‍ അവരുടെ അജണ്ടയ്ക്കനുസരിച്ച് പാവ കളിക്കുന്നത്. ഇതൊക്കെ തിരിച്ചറിയാന്‍ ശേഷിയുള്ളവരാണ് ഈ നാട്ടില്‍ ജീവിക്കുന്നത്.


ഒരു കാര്യം ഉറപ്പിച്ചു തന്നെ പറയാം. ജലീലിനെ ക്രൂശിച്ചു കളയാമെന്ന പൂതിയുമായി ആരും കളിക്കാനിറങ്ങണ്ട. പത്രത്തില്‍ പേരും ചിത്രവും വരാനും ചാനലില്‍ മുഖം തെളിയാനുമൊക്കെ ജാഥയും സമരവും പ്രസ്താവനയും പത്രസമ്മേളനവുമൊക്കെ ആകാം. അതിനിടയില്‍ കൊറോണ പിടിച്ചാല്‍ സര്‍ക്കാര്‍ ചെലവില്‍ സൌജന്യ ചികിത്സയും തരാം. അതിനപ്പുറം ജലീലിനെ എന്തെങ്കിലും ചെയ്തു കളയാമെന്നു കരുതി മനഃപ്പായസമുണ്ണേണ്ടതില്ല.

ഇനി പറയാനുള്ളത് കേരളത്തിലെ ചില മാധ്യമപ്രവര്‍ത്തകരോടാണ്. ആരെയും ചോദ്യം ചെയ്യാനും വേട്ടയാടാനും ലൈസന്‍സ് കിട്ടിയ പാപ്പരാസിപ്പടയാളികളല്ല നിങ്ങള്‍. നിങ്ങളോട് സംസാരിക്കണമെന്നും സംവദിക്കണമെന്നും നിങ്ങള്‍ക്കാരെയും നിര്‍ബന്ധിക്കാനാവില്ല. അതിനായി ശാഠ്യം പിടിക്കാനും. മാധ്യമങ്ങളോട് എപ്പോള്‍ എന്തു സംസാരിക്കണമെന്ന് തീരുമാനിക്കാന്‍ ജലീലിനും അവകാശമുണ്ട്. അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്.

നിങ്ങള്‍ തീരുമാനിക്കുന്ന സമയത്തിനും സൌകര്യത്തിനുമൊപ്പിച്ച് ജലീല്‍ നിന്നു തരണമെന്നൊന്നും വാശിയും ശാഠ്യവും വേണ്ട. അതു നടന്നില്ലെങ്കില്‍ ഒടുക്കിക്കളയും എന്ന ഭീഷണിയും വേണ്ട. പെയ്ഡ് ജേണലിസത്തിന്റെ ദുര്‍ഗന്ധം വമിക്കുന്ന ചോദ്യങ്ങളും വിധിയെഴുത്തും ഒഴിവാക്കണമെന്ന് ഒരാള്‍ തീരുമാനിച്ചാല്‍, അതിനുള്ള അവകാശം കൂടി ഉറപ്പുവരുത്തുന്നതാണ് ജനാധിപത്യം. കെ ടി ജലീല്‍ അത് തുറന്നു പറയുകയും അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന് പൂര്‍ണ പിന്തുണ.

കേരളത്തിലെ പത്ര – ചാനല്‍ മാനേജ്‌മെന്റുകള്‍ വിലയ്‌ക്കെടുക്കപ്പെട്ട വിശുദ്ധ പശുക്കളാണെന്ന് ആര്‍ക്കാണ് അറിയാത്തത്? ഈ വേഷം കെട്ടലുകള്‍ക്ക് പിന്നിലെ ചരടുവലികളൊന്നും ആര്‍ക്കും അറിയില്ലെന്നാണോ ധാരണ? അക്കാര്യങ്ങള്‍ നമുക്ക് ഇലക്ഷനു ശേഷം ചര്‍ച്ച ചെയ്യാം.

നിങ്ങളുടെ മാനേജ്‌മെന്റുകള്‍ സ്വയം വിറ്റു കഴിഞ്ഞിരിക്കുകയാണ്. ചിലര്‍ക്ക് കോടിക്കണക്കിന് കിട്ടിയിട്ടുമുണ്ട്. പത്രമാനേജ്‌മെന്റുകളെ വിലയ്‌ക്കെടുക്കാന്‍ പയറ്റുന്ന അടവുകള്‍ കോബ്രാ പോസ്റ്റിലൂടെ വെളിപ്പെട്ടതൊന്നും നിങ്ങള്‍ അറിഞ്ഞില്ലേ. അതോ ജനം അതൊക്കെ മറന്നു എന്ന് വിഡ്ഢികളുടെ സ്വര്‍ഗത്തിലിരുന്ന് സ്വയം ആശ്വസിക്കുകയാണോ? ഏതായാലും യഥാര്‍ത്ഥ മാനേജ്‌മെന്റുകള്‍ കെട്ടിയ ഇടച്ചങ്ങലയ്ക്കുള്ളില്‍ നിന്നാണീ കളികള്‍ എന്നത് മറക്കണ്ട.

അപ്പോഴും നിങ്ങള്‍ക്കൊരു താരതമ്യസ്വാതന്ത്ര്യമുണ്ട്. ഒരു കോമ മാറ്റിയിടാന്‍, ഒരു തലക്കെട്ടിനെയും ഇന്‍ട്രോയെയും സത്യസന്ധമാക്കാന്‍, വല്ലപ്പോഴുമെങ്കിലും ബിജെപിയ്ക്ക് അസുഖകരമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഒക്കെയുള്ള സ്വാതന്ത്ര്യം ഈ ചങ്ങലയ്ക്കുള്ളില്‍ക്കിടന്നും നിങ്ങള്‍ക്ക് പ്രയോഗിക്കാനാവും.

രാജാവിനെക്കാള്‍ രാജഭക്തിയോടെ ചാടല്ലേ കുട്ടികളേ...

ശിരോമണി അകാലി ദൾ എൻഡിഎ മുന്നണി വിട്ടു. കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ചാണ് നടപടി.

കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് അകാലി ദളിന്റെ കേന്ദ്ര മന്ത്രി ഹർ സിമ്രത് ബാദൽ മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. കാർഷിക ബില്ലുകൾ പുനഃപരിശോധിച്ചില്ലെങ്കിൽ മുന്നണി വിടുമെന്ന് അകാലി ദൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബില്ലുകളിൽ കർഷക പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് മുന്നണി വിടാനുള്ള തീരുമാനം അകാലി ദൾ കൈക്കൊണ്ടത്.

 കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെ ആരംഭിച്ച കർഷക പ്രക്ഷോഭം രാജ്യവ്യാപകമായി ശക്തമാകുകയാണ്. പഞ്ചാബിൽ കർഷകരുടെ ട്രെയിൻ തടയൽ സമരം സെപ്റ്റംബർ 29 വരെ നീട്ടി. ഹരിയാനയിലെ കർഷക ഗ്രാമങ്ങളിൽ വൻ പ്രക്ഷോഭമാണ് തുടരുന്നത്. അതിനിടെ കർഷക ബില്ലിനെതിരെ കൂടുതൽ സംസ്ഥാനങ്ങൾ സുപ്രിംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.

 

Most Read

  • Week

  • Month

  • All