Colors: Purple Color

മോഡി ഗവണ്‍മെന്റ് ഇന്ത്യയുടെ ഹൃദയത്തിനുനേരെ മൂന്നുവിധത്തിലുള്ള ആക്രമണമാണ് നടത്തുന്നത്. പൗരത്വ ഭേദഗതി നിയമം (സിഎഎ) ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി), ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍). സിഎഎ പാസാക്കിയതോടുകൂടി (സിപിഐ എം പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഈ ബില്ലിനെ ശക്തമായി എതിര്‍ത്തു) പൗരത്വാവകാശങ്ങളെ വര്‍ഗീയമായി രൂപപ്പെടുത്തുന്നതിനു വേണ്ടിയുള്ള അക്രാമകമായ നീക്കത്തിന് ആവശ്യമായ ചട്ടക്കൂട് രൂപപ്പെടുത്താനുള്ള അപകടകരമായ രണ്ടാമത്തെ ചുവടുവയ്പായിരിക്കുന്നു.

 കൊറോണ വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 18 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് ലോക് ഡൗൺ പശ്ചാത്തലത്തില്‍ മാറ്റി വെക്കുകയായിരുന്നു. കോണ്‍ഗ്രസില്‍ നിന്നും കെ.സി വേണുഗോപാല്‍, ദിഗ് വിജയ് സിംഗ് ബിജെപിയില്‍ നിന്നും ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് തെരഞ്ഞെടുപ്പിലെ ശ്രദ്ധേയരായ സ്ഥാനാര്‍ത്ഥികള്‍. രാജസ്ഥാനിൽ നിന്നാണ് വേണുഗോപാൽ തെരഞ്ഞെടുപ്പിൽ തേടുന്നത്. മുൻ പ്രധാനമന്ത്രി ദേവഗൗഡ കർണാടകത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു.ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് നാല് വീതവും മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും മൂന്ന് വീതം സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും. ഇതിനു പുറമെ, ഝാര്‍ഖണ്ഡിലെ രണ്ട് സീറ്റുകളിലേക്കും മേഘാലയ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ നിന്നുള്ള 55 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് . ഇതില്‍ പത്ത് സംസ്ഥാനങ്ങളിലെ 37 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. വോട്ടെടുപ്പ് രാവിലെ 9 മണിക്ക് ആരംഭിക്കും.

 
 
 
 
ReplyForward

ഒരു നേരത്തെ വിശപ്പടക്കാന്‍ വഴിയില്ലാതെ, ഒന്ന് കേറിക്കിടക്കാന്‍ ഇടമില്ലാതെ, ഉടുതുണിക്ക് മറുതുണിയില്ലാതെ ജനകോടികള്‍ പരക്കംപായുമ്പോള്‍ ലോകത്തിന്റെ സമ്പത്തുമുഴുവന്‍ ഒരുപിടി ശതകോടീശ്വരന്മാര്‍ കൈയടക്കുന്നു. ലോകമുതലാളിത്ത രാജ്യങ്ങളിലും ഇന്ത്യയിലും ഇത് തുടര്‍ച്ചയായ പ്രതിഭാസം. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ മുതലാളിത്തരാജ്യങ്ങളുടെ സാമ്പത്തികവേദി സമ്മേളനം ചേരുന്നതിനിടെ ഓക്സ്ഫാം തിങ്കളാഴ്ച പുറത്തുവിട്ട ‘ടൈം ടു കെയര്‍' റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണ്. കോര്‍പറേറ്റ് കോടീശ്വരന്മാരുടെ ആസ്തി പലമടങ്ങ് വര്‍ധിച്ച് അസമത്വം അതിഭീകരമായി വളര്‍ന്നതായി റിപ്പോര്‍ട്ടിലെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ദാരിദ്ര്യനിര്‍മാര്‍ജനത്തിനായി പ്രവര്‍ത്തിക്കുന്ന പത്തൊമ്പതോളം സംഘടനയുടെ കോണ്‍ഫെഡറേഷനാണ് ഓക്സ്ഫാം.

ലോക ജനസംഖ്യയുടെ 60 ശതമാനംവരുന്ന 460 കോടി ജനങ്ങളുടെ ആകെ സമ്പത്തിനേക്കാള്‍ ആസ്തി 2153 ശതകോടീശ്വരന്മാരുടെ പക്കലുണ്ട്. ഒരു പതിറ്റാണ്ടിനിടെ ലോകത്ത് ശതകോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയായി. ഇന്ത്യയിലെ 63 ശതകോടീശ്വന്മാരുടെ ആകെ സമ്പത്ത് കേന്ദ്ര ബജറ്റ് തുകയേക്കാള്‍ കൂടുതല്‍. രാജ്യത്തെ ഒരു ശതമാനം അതിസമ്പന്നരുടെ ആസ്തി ഇന്ത്യയിലെ ജനസംഖ്യയുടെ 70 ശതമാനംവരുന്ന 95.3 കോടി പാവപ്പെട്ടവരുടെ മൊത്തം ആസ്തിയുടെ നാലിരട്ടി വരും. ഇന്ത്യ ഏഴു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ സാമ്പത്തികത്തകര്‍ച്ച നേരിടുന്നതിനിടെയാണ് അതിസമ്പന്നരുടെ ആസ്തി അടിക്കടി വര്‍ധിക്കുന്നതെന്ന് പ്രത്യേകം കാണണം.

കമ്പോളത്തിന്റെ 'സ്വയം നിയന്ത്രണ ശക്തിയില്‍’ അമിതമായ ആത്മവിശ്വാസം പ്രകടിപ്പിച്ച് എണ്‍പതുകളുടെ തുടക്കംമുതല്‍ ശക്തിപ്പെട്ട നവലിബറല്‍ സാമ്പത്തികനയങ്ങളുടെ കനത്ത പരാജയമാണ് ഇപ്പോള്‍ ലോകം കാണുന്നത്. നവ ലിബറല്‍ സാമ്പത്തികനയങ്ങള്‍ ധനിക- ദരിദ്ര രാജ്യങ്ങളില്‍ അതിവേഗ സാമ്പത്തികവളര്‍ച്ച ഉണ്ടാക്കുമെന്നായിരുന്നു അവകാശവാദം. ആ വളര്‍ച്ചയുടെ നേട്ടം പാവപ്പെട്ടവരടക്കം എല്ലാവരിലേക്കും ഇറ്റിറ്റ് വീഴും, അങ്ങനെ എല്ലാവരുടെയും ജീവിതം മെച്ചപ്പെടും, സമ്പദ് വ്യവസ്ഥയാകെ മുന്നേറും എന്നൊക്കെ തുടര്‍ച്ചയായ വാദങ്ങളുണ്ടായി. സംഭവിച്ചത് ധനമൂലധനത്തിന്റെ ചൂതാട്ടം. ലാഭാര്‍ത്തിയുമായി കോര്‍പറേറ്റ് ധനമൂലധനത്തിന്റെ പരക്കംപാച്ചില്‍. സമ്പദ് വ്യവസ്ഥയുടെ ഉല്‍പ്പാദനമേഖലകളാകെ തകര്‍ന്നു. ജനങ്ങളുടെ വരുമാനവും തൊഴിലും പോയി. വിലക്കയറ്റവും തൊഴിലില്ലായ്മയും വര്‍ധിച്ചു. ജനങ്ങളുടെ വാങ്ങല്‍ക്കഴിവ് ചോര്‍ന്നു. വാങ്ങാന്‍ പൈസ ഇല്ലെങ്കില്‍ കമ്പോളത്തില്‍ എന്തുണ്ടായിട്ടും കാര്യമൊന്നുമില്ല. സാമ്പത്തികമാന്ദ്യം തുടര്‍ക്കഥയായി. ഇന്ത്യയില്‍ മൂന്നു പതിറ്റാണ്ടോളമായി തുടരുന്ന നവലിബറല്‍ നയത്തിന്റെ കടുത്ത പരാജയമാണ് രാജ്യം അനുഭവിക്കുന്നത്. സാമ്പത്തികവളര്‍ച്ച വെറും നാലരശതമാനമായി ഇടിഞ്ഞു. തകര്‍ച്ചയുടെ അടിസ്ഥാന കാരണം ഈ നയംതന്നെ. നോട്ടു നിരോധവും ചരക്കു സേവന നികുതിയും ആക്കംകൂട്ടിയെന്നുമാത്രം.

ചുരുക്കിപ്പറഞ്ഞാല്‍, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയടക്കം ആഗോള സമ്പദ് വ്യവസ്ഥയെയാകെ കോര്‍പറേറ്റ് വമ്പന്മാര്‍ നിയന്ത്രിക്കുന്ന സ്ഥിതിയായി. ലോകത്തിന്റെ മൂലധനമപ്പാടെ ഒഴുകുന്ന പണമായി ഈ വമ്പ·ാരില്‍ കേന്ദ്രീകരിച്ചു. ജനകോടികള്‍ ഒന്നുമില്ലാത്തവരായി ചേരികളിലേക്ക് തള്ളപ്പെട്ടു. ആഗോളവല്‍ക്കരണം ചേരികളുടെ ഒരു ഗ്രഹംതന്നെ സൃഷ്ടിച്ചെന്ന അമേരിക്കന്‍ സോഷ്യോളജിസ്റ്റ് പൊഫ. വില്യം റോബിന്‍സണിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്.

ലോകത്തെയും ഇന്ത്യയിലെയും ഇടതുപക്ഷക്കാരും കമ്യൂണിസ്റ്റുകാരും തുടക്കംമുതല്‍ നവലിബറല്‍ നയങ്ങള്‍ക്കെതിരെ ശക്തമായി നിലകൊള്ളുകയും പോരാട്ടങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. അത് തുടരുന്നു. ഇതോടൊപ്പം, ഈ നയത്തിന്റെ നടത്തിപ്പുകാരില്‍ പ്രമുഖ സ്ഥാനമുണ്ടായിരുന്ന ലോകബാങ്കിന്റെ വൈസ് പ്രസിഡന്റും അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ സാമ്പത്തിക ഉപദേശക സമിതി അധ്യക്ഷനുമായിരുന്ന ജോസഫ് സ്റ്റിഗ്ലിസിനെപ്പോലുള്ളവരും നയത്തിനെതിരെ രംഗത്ത് വന്നുവെന്നത് ശ്രദ്ധേയമാണ്. ഇന്ന് ആഗോളവല്‍ക്കരണത്തിന്റെ ഏറ്റവും ശക്തനായ വിമര്‍ശകരില്‍ ഒരാളാണ് അദ്ദേഹം. ആഗോളവല്‍ക്കരണം ലോകത്തിലെ ദരിദ്രര്‍ക്കോ നമ്മുടെ പരിസ്ഥിതിക്കോ ലോക സമ്പദ് വ്യവസ്ഥയ്ക്കുതന്നെയോ ഒരു ഗുണവും ചെയ്യില്ലെന്ന് അദ്ദേഹം തുടര്‍ച്ചയായി പറയുന്നു. നവ ലിബറല്‍ നയങ്ങളുടെ അന്ത്യമായെന്നും അടുത്തിടെ സ്റ്റിഗ്ലിസ് ചൂണ്ടിക്കാട്ടി.

സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ ‘ചരിത്രം അവസാനിച്ചു' എന്നെഴുതിയ അമേരിക്കയിലെ സാമൂഹ്യ ശാസ്ത്രജ്ഞനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഫ്രാന്‍സിസ് ഫുക്കുയാമയും നിലപാട് മാറ്റി. സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ ഇനി മുതലാളിത്തപാത മാത്രമെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. അടുത്തിടെ ഒരു അഭിമുഖത്തില്‍ സോഷ്യലിസത്തിന്റെ ഭാവിയെക്കുറിച്ച് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ലോകമാകെ ഇപ്പോള്‍, ആ തിരിച്ചറിവിലാണ്. സാമൂഹ്യനീതിക്കും സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും  സമത്വത്തിനുംവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തല്‍മാത്രമാണ് ജനവിരുദ്ധനയങ്ങള്‍ തിരുത്തിക്കാനുള്ള വഴിയെന്ന് ലോകജനത അറിയുന്നു. കുറെ രാജ്യങ്ങളില്‍ ഈ നിലപാടുള്ള സര്‍ക്കാരുകള്‍ അധികാരത്തിലുണ്ട്. നാളെ മറ്റിടങ്ങളിലും അത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം. നയപരമായ മാറ്റത്തിലൂടെമാത്രമേ അസമത്വം അവസാനിപ്പിക്കാനാകൂ.

തിരുവനന്തപുരം > ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ അന്തസ്സ്‌കെട്ട പരാമര്‍ശം കോണ്‍ഗ്രസ്‌ നേതാക്കളുടെ അസഹിഷ്‌ണുതയുടെയും അസ്വസ്ഥതയുടെയും ഒടുവിലത്തെ ഉദാഹരണമാണെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

മന്ത്രിയെ അധിക്ഷേപിച്ചതിലൂടെ കേരളത്തിലെ കൊവിഡ്‌ പ്രതിരോധത്തെ അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യമാണ്‌ പുറത്തായത്‌. മുല്ലപ്പള്ളി രാമചന്ദ്രന്‍ മാത്രമല്ല പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും എ കെ ആന്റണിയും അടക്കമുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ ഇതേ മനോഭാവമാണ്‌ വച്ചുപുലര്‍ത്തുന്നത്‌. ഏത്‌ വിധേനയും കേരളത്തെ കൊവിഡിന്റെ പിടിയിലേക്ക്‌ തള്ളിയിട്ട്‌ രാഷ്ട്രീയ മുതലെടുപ്പ്‌ നടത്തുകയാണ്‌ ഇവരുടെ ലക്ഷ്യം. ഇവരുടെയെല്ലാം വാക്കുകളില്‍ മാത്രമേ വ്യത്യാസമുള്ളൂ. സമൂഹ വ്യാപനത്തിന്‌ വഴിയൊരുക്കി കേരളത്തെ കൊവിഡിന്റെ ചുടലക്കളമാക്കണമെന്നതാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ മനസ്സിലിരിപ്പ്‌.

പെട്രോള്‍, ഡീസല്‍വില വര്‍ദ്ധനവിനെതിരെ ഒരക്ഷരം ഉരിയാടാന്‍ കേരളത്തിലെ കോണ്‍ഗ്രസ്സ്‌ നേതാക്കള്‍ ഇതുവരെ തയ്യാറായിട്ടില്ല. സംസ്ഥാന സര്‍ക്കാരിനെതിരെ ദിവസേന അനാവശ്യ സമരവുമായി വരുന്ന പ്രതിപക്ഷം കേന്ദ്രത്തിന്റെ ജനദ്രോഹ നടപടിയെ മറച്ചുപിടിക്കുകയാണ്‌.

മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും നേതൃത്വത്തില്‍ കൊവിഡിനെതിരെ നടത്തിയ മികവാര്‍ന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ മാത്രമല്ല ലോകമെങ്ങും പ്രശംസ നേടിയതാണ്‌. ഇതാണ്‌ കോണ്‍ഗ്രസ്സ്‌ നേതാക്കളെ അസ്വസ്ഥരാക്കുന്നത്‌. സ്‌ത്രീകളോട്‌ പുലര്‍ത്തേണ്ട മാന്യത പോലും ഇക്കൂട്ടര്‍ വിസ്‌മരിച്ചിരിക്കുകയാണ്‌. മുല്ലപ്പള്ളിയുടെയും മറ്റും രാഷ്ട്രീയ വൈകൃതം കേരളത്തിന്‌ അപമാനമാണ്‌. ഇത്തരക്കാരെ ജനം ഒറ്റപ്പെടുത്തുമെന്ന്‌ എ വിജയരാഘവന്‍ പറഞ്ഞു.

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ  അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കോടതിയിൽ കീഴടങ്ങി. കേസിലെ പത്താം പ്രതിയായ സഹൽ(22) ആണ് ഇന്ന് എറണാകുളം സെഷൻസ് കോടതിയിൽ കീഴടങ്ങിയത്. അഭിമന്യു കൊല്ലപ്പെട്ട് രണ്ട് വർഷം ആകുന്നതിനിടയിലാണ് പ്രധാന പ്രതി കോടതിയിൽ കീഴടങ്ങുന്നത്.അഭിമന്യുവിനെ കുത്തിയത് സഹൽ ആയിരുന്നു. നേരത്തേ, കേസിലെ മുഖ്യപ്രതിയും പോപ്പുലർ ഫ്രണ്ട് പ്രവർത്തകനുമായ ചേർത്തല പാണാവള്ളി തൃച്ചാറ്റുകുളം നമ്പിപുത്തലത്ത് മുഹമ്മദ് ഷഹീം (31) കോടതിയിൽ കീഴടങ്ങിയിരുന്നു. ജൂലൈ 2ന‌് രാത്രി 12.45നാണ‌് മഹാരാജാസ‌് കോളേജിന്റെ പിൻവശത്തുള്ള റോഡിൽ അഭിമന്യുവിനെ കുത്തി വീഴ‌്ത്തിയത‌്. അഭിമന്യുവിനൊപ്പം സുഹൃത്ത് അർജുനും കുത്തേറ്റിരുന്നു. അര്‍ജുനെ കുത്തിയത് ഷഹീമാണ് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.കോളേജിലെ ചുമരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വയറിന് കുത്തേറ്റ അഭിമന്യുവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കുകളോടെ രക്ഷപെട്ട അര്‍ജുന്‍ ചികിത്സയ്ക്കുശേഷം കോളേജിൽ മടങ്ങിയെത്തിയിരുന്നു.

 

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ വിവാദ പരാമർശത്തെ ചൊല്ലി യുഡിഎഫിൽ ഭിന്നത. മുല്ലപ്പള്ളിയെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയപ്പോൾ പരാമർശം ഒഴിവാക്കേണ്ടതായിരുന്നെന്ന് മുസ്ലിം ലീഗ് പ്രതികരിച്ചു. കോൺഗ്രസിന്റെ ജീർണതയുടെ കണ്ണാടിയാണ് മുല്ലപ്പള്ളിയെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

ആരോഗ്യ മന്ത്രി കെ കെ ശൈലജയെ പരിഹസിച്ച മുല്ലപ്പള്ളി രാമചന്ദ്രന് മുഖ്യമന്ത്രി മറുപടി നൽകിയതോടെ കോൺഗ്രസ് കൂടുതൽ പ്രതിരോധത്തിലായിരുന്നു. മുല്ലപ്പള്ളിയെ പിന്തുണച്ച് ഉമ്മൻ ചാണ്ടി രംഗത്തെത്തി. പരാമർശങ്ങളെക്കുറിച്ച് കൂടുതൽ പ്രതികരിച്ച് വിവാദം നിലനിർത്താനില്ലെന്ന് പറഞ്ഞ് പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ചെങ്കിലും മുല്ലപ്പള്ളിയെ വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

 

രമേശ് ചെന്നിത്തല വൈകിട്ട് വാർത്താ സമ്മേളനം നടത്തുന്നുണ്ട്. പ്രതിപക്ഷത്തിനെതിരായ മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടി പറയുകയാണ് ലക്ഷ്യം. മുല്ലപ്പള്ളിയുടെ പരാമർശങ്ങളോട് മുസ്ലിം ലീഗ് വിയോജിച്ചു. വിവാദ പരാമർശങ്ങളിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ധനമന്ത്രി തോമസ് ഐസക് പരിഹസിച്ചു. കോൺഗ്രസിന് സംഭവിച്ച ജീർണതയുടെ കണ്ണാടിയാണ് മുല്ലപ്പള്ളിയെന്ന് തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.

 

 
 
 
 
ReplyForward
 
 
 
 

Most Read

  • Week

  • Month

  • All