Colors: Purple Color

പ്രധാനമന്ത്രിയുടെ സമരജീവികൾ പരാമർശത്തെ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അപലപിച്ചു. ജനങ്ങൾ ജീവൻ രക്ഷിക്കാനും മെച്ചപ്പെട്ട ജീവിതോപാധികൾ ഉറപ്പുവരുത്താനുമാണ്‌ പ്രക്ഷോഭങ്ങളിൽ ഏർപ്പെടുന്നത്‌. അവർ ദേശാഭിമാനികളാണ്‌. അല്ലാതെ കീടങ്ങളല്ല. പ്രതിഷേധങ്ങളുടെ മറവിൽ അധികാരം പിടിച്ചെടുത്തവരാണ്‌ കീടങ്ങൾ.

പ്രധാനമന്ത്രിയുടെ പ്രസംഗം പൂർണമായും അവാസ്‌തവങ്ങളാണ്‌. കാർഷികമേഖലയെ ശക്തിപ്പെടുത്താനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കർഷകർക്ക്‌ മെച്ചപ്പെട്ട വില ലഭിക്കാനുമാണ്‌ എല്ലാവരും പരിഷ്‌കാരങ്ങൾ ആവശ്യപ്പെടുന്നത്‌. അല്ലാതെ കൃഷിയെ തകർക്കാനും കർഷകരെ ഇല്ലാതാക്കാനും കോർപറേറ്റുകളെ സഹായിക്കാനുമല്ല–- യെച്ചൂരി പറഞ്ഞു.

 

വീണ്ടും എല്‍ഡിഎഫിനെ ഭരണപഥത്തിലെത്തിച്ചതിന് കേരളത്തിലെ ജനങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ‘സഖാക്കളേ സുഹൃത്തുകളെ ലാല്‍സലാം’ എന്ന് തുടങ്ങിയാണ് യെച്ചൂരി സംസാരിച്ചത്. ‘ഇടതുമുന്നണിയില്‍ ആഴത്തില്‍ വിശ്വസിച്ചതിന് കേരളത്തിലെ ജനങ്ങളെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. വീണ്ടും തിരഞ്ഞെടുത്തതിനും നന്ദി.’- എന്ന് യെച്ചൂരി പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിലുണ്ടായ വിശ്വാസമാണ് ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ കാണിച്ചത്. മഹാമാരിയിലും മറ്റ് ദുരിതങ്ങളിലും ലോകത്തിന് കേരളാ മോഡല്‍ കാഴ്ച വച്ചു. ഇന്ത്യയുടെ ഭരണഘടനയെയും സാഹോദര്യത്തെയും എല്ലാം സംരക്ഷിക്കുന്ന ഗവണ്‍മെന്റായിരുന്നു ഇത്. കേരളത്തിലെ ജനങ്ങള്‍ എല്ലാ പ്രശ്‌നത്തിലും ഇനിയും ശക്തമായി, ഒറ്റക്കെട്ടായി തന്നെ നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവര്‍ക്കും നന്ദി. കൊവിഡ് മഹാമാരിയില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 അതേസമയം മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യമുന്നണി തുടര്‍ഭരണം ഉറപ്പാക്കിയിരിക്കുകയാണ്. വലതുപക്ഷ രാഷ്ട്രീയത്തിന്റെ ജീര്‍ണത തിരിച്ചറിഞ്ഞ ജനങ്ങള് ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞുവെന്ന് വി എസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ത്യ 1,85,145 അമേരിക്ക 2075 ചൈന 11
കുതിക്കുന്നു ഇന്ത്യയിൽ
പി കെ ബൈജു
കണ്ണൂർ
ലോകത്തെ 222 രാജ്യങ്ങളെയും കടത്തി വെട്ടി ഇന്ത്യയിൽ മാത്രം കോവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു. മറ്റ് രാജ്യങ്ങളെല്ലാം കോവിഡിനെ പിടിച്ച് കെട്ടിയപ്പോൾ ആസൂത്രണത്തിലെ പാളിച്ച കാരണം ഇന്ത്യയിൽ രോഗ ബാധിതർ ദിവസേന എണ്ണം കൂടുകയാണ്.
16 മാസം മുന്നേ ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്ത ചൈനയിൽ കഴിഞ്ഞ ദിവസത്തെ രോഗികളുടെ എണ്ണം വെറും 11 ആണ്. ഇന്ത്യയിലാണെങ്കിൽ ചൊവ്വാഴ്ചത്തെ രോഗികൾ 1,85,145 ആണ്. തിങ്കളാഴ്ച ഇത് മൂന്ന് ലക്ഷത്തിലധികമായിരുന്നു. നേരിയ കുറവ് റിപ്പോർട്ട് ചെയ്യുന്നത് ആശ്വാസത്തോടെയാണ് രാജ്യം കാണുന്നത്.
രോഗം റിപ്പോർട്ട് ചെയ്ത 222 രാജ്യങ്ങളിൽ ഒരു ദിവസം അയ്യായിരത്തിലേറെ രോഗികൾ ഉണ്ടാകുന്നത് 11 രാജ്യങ്ങളിൽ മാത്രമാണ്. ഒന്നാം ഘട്ടത്തിൽ രോഗം രൂക്ഷമായ അമേരിക്ക പോലും ഇപ്പോൾ കോവിഡിനെ പിടിച്ചു കെട്ടി. കഴിഞ്ഞ ദിവസം 2075 പുതിയ കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തത്. റഷ്യ 8053, ഇറ്റലി 10404, ജർമനി 9561, പോളണ്ട് 5709, ഇറാൻ 20,963 ഉക്രൈൻ 7915, നെതർലാന്റ് 5337, ഇറാക്ക് 7152, ഫിലിപ്പൈൻസ് 7204 എന്നിങ്ങനെയാണ് അയ്യായിരത്തിലെറ രോഗികൾ ഒരു ദിവസം ഉണ്ടാകുന്ന രാജ്യങ്ങൾ.
ഭൂരിഭാഗം രാജ്യങ്ങളും വാക്‌സിനേഷൻ വർധിപ്പിച്ചാണ് കോവിഡിനെ പ്രതിരോധിക്കുന്നത്. ഇന്ത്യയിൽ ഇതിലും പാളിച്ച പറ്റിയതാണ് രണ്ടാം തരംഗം ഇങ്ങിനെ വ്യാപിപ്പിക്കാൻ കാരണം.
ലോകത്താകെ 14,88,35, 689 പേർക്ക് രോഗം പിടിപ്പെട്ടു. ഇതിൽ 12,65, 60,726 പേരുടെ രോഗം ഭേദമായി. 31,38,906 പേരാണ് മരണമടഞ്ഞത്. 3,28,77,124 പേർക്കാണ് അമേരിക്കയിൽ രോഗം ബാധിച്ചത്. ഇന്ത്യയിലാണെങ്കിൽ 1,78,10, 88 പേർക്കാണ് രോഗം പിടിപ്പെട്ടത്.

പാലക്കാട് തൃത്താലയില്‍ തോല്‍വി സമ്മതിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി ടി ബല്‍റാം. അവസാന ലാപ്പിലാണ് എല്‍ഡിഎഫിന്റെ എം ബി രാജേഷ് മുന്നിലെത്തിയത്. തൃത്താലയില്‍ എം ബി രാജേഷ് ലീഡ് തിരിച്ചുപിടിച്ചിരുന്നു. 2571 വോട്ടിന്റെ ലീഡാണ് അദ്ദേഹത്തിനുള്ളത്.

‘തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു. പുതിയ കേരള സര്‍ക്കാരിന് ആശംസകള്‍.’ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.അതേസമയം എം ബി രാജേഷിന്റെ വിജയത്തെ കുറിച്ച് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വറും ഫേസ്ബുക്കില്‍ കുറിച്ചു. ‘എന്റെ വിജയത്തേക്കാള്‍ ആഗ്രഹിച്ച വിജയം..പാലക്കാടന്‍ മലവാഴ കടയോടെ പിഴുതെടുത്ത തൃത്താലയുടെ സ്വന്തം എം.ബി.ആറിനു ആശംസകള്‍..’ എന്നാണ് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

തൃത്താലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടവുമായാണ് യുഡിഎഫിന്റെ വി ടി ബല്‍റാമും എല്‍ഡിഎഫിന്റെ എം ബി രാജേഷും രംഗത്തെത്തിയിരുന്നത്. ആദ്യ ഘട്ടത്തില്‍ തന്നെ നേരിയ ലീഡിനാണ് വി ടി ബല്‍റാം മുന്നില്‍ നിന്നിരുന്നത്. പിന്നീട് അല്‍പ നേരത്തെക്ക് വി ടി ബല്‍റാമിനെ സംശയത്തിലാക്കി എം ബി രാജേഷ് 84 വോട്ടിന് ചെറിയ മുന്നേറ്റം നടത്തി. എന്നാല്‍ വീണ്ടും വി ടി ബല്‍റാം ലീഡ് നില തിരിച്ചുപിടിച്ചു. 997 വോട്ടായിരുന്നു അദ്ദേഹത്തിന്റെ ലീഡ് നില. എന്നാല്‍ വീണ്ടും എം ബി രാജേഷ് മുന്നേറുകയായിരുന്നു. വി ടി ബല്‍റാം രണ്ട് തവണ ജയിച്ചു കയറിയ മണ്ഡലമാണ് തൃത്താല.

Most Read

  • Week

  • Month

  • All