പോഷകബാല്യം പദ്ധതി: അങ്കണവാടി കുട്ടികൾക്ക് ഇനി മുതൽ പാലും മുട്ടയും

തിരുവനന്തപുരം> പോഷകബാല്യം പദ്ധതിയുടെ ഭാഗമായി അങ്കണവാടി പ്രീ സ്‌‌കൂൾ കുട്ടികൾക്ക് ആഗസ്റ്റ് ഒന്നു മുതൽ പാലും മുട്ടയും നൽകുമെന്ന് മന്ത്രി വീണാ ജോർജ്. സംസ്ഥാന വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന 61.5 കോടി രൂപയുടെ പോഷകബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് ഒന്ന് തിങ്കളാഴ്‌ച ഡിപിഐ ജവഹർ സഹകരണ ഭവനിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള 33,115 അങ്കണവാടികളിലും പദ്ധതി നടപ്പിലാക്കും. കുട്ടികളുടെ പോഷകാഹാര നിലവാരം ഉയർത്തുന്നതിനും, സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുമായാണ് ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും, രണ്ട് ദിവസം പാലും നൽകുന്നത്. ഒരു കുട്ടിയ്ക്ക് ഒരു ദിവസം ഒരു ഗ്ലാസ് പാൽ വീതം ആഴ്‌ചയിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിലും, ആഴ്‌ച‌‌‌‌യിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ മുട്ടയും നൽകാനാണ് തീരുമാനം. അങ്കണവാടിയിലെ 3 വയസ് മുതൽ ആറ് വയസ് വരെയുളള 4 ലക്ഷത്തോളം പ്രീസ്‌കൂൾ കുട്ടികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി.

കുഞ്ഞുങ്ങളുടെ ബൗദ്ധികവും വൈകാരികവും, സാമൂഹികവും, ആരോഗ്യപരവുമായ വികാസത്തിന് ഊന്നൽ നൽകി ആറ് സേവനങ്ങളാണ് അങ്കണവാടി വഴി നൽകുന്നത്. ഇതിൽ ഒരു പ്രധാന സേവനമാണ് അനുപൂരക പോഷകാഹാര പദ്ധതി. ഈ പദ്ധതി പ്രകാരം, 6 മാസം മുതൽ 6 വയസ് വരെയുള്ള കുട്ടികൾ, ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ എന്നിവർക്ക് അങ്കണവാടികളിലൂടെ അനുപൂരക പോഷകാഹാരം നൽകി വരുന്നു. ഇത് കൂടാതെയാണ് അങ്കണവാടി മെനുവിൽ പാലും മുട്ടയും ഉൾപ്പെടുത്തിയത്.

മിൽമ, പ്രാദേശിക ക്ഷീര സൊസൈറ്റി, കുടുംബശ്രീ, ക്ഷീരകർഷകർ എന്നിവർ വഴി ഈ പദ്ധതിയ്ക്ക് ആവശ്യമായ പാൽ അങ്കണവാടികളിൽ നേരിട്ട് എത്തിക്കുന്നതാണ്. ഈ സംവിധാനങ്ങൾ ഒന്നും ലഭ്യമല്ലാത്ത മലയോര ഗ്രാമ പ്രദേശങ്ങളിലെ 220 അങ്കണവാടികളിൽ മിൽമയുടെ യുഎച്ച്ടി പാൽ വിതരണം ചെയ്യുന്നതാണ്. അങ്കണവാടികളിൽ ആനന്ദകരമായ വിദ്യാഭ്യാസത്തോടൊപ്പം ആരോഗ്യപൂർണമായ ബാല്യം പ്രധാനം ചെയ്യുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിയിലൂടെ സാധ്യമാകുന്നതെന്നും മന്ത്രി പറഞ്ഞു.

സംഘപരിവാര്‍ അജണ്ടകള്‍ക്ക് ചില മാധ്യമങ്ങളുടെ കുഴലൂത്ത്; സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ഗൂഢ പദ്ധതികള്‍ക്കെതിരെ കനത്ത ജാഗ്രതയുണ്ടാകണം: സിപിഐ എം

തിരുവനന്തപുരം> കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ഗൂഢ പദ്ധതികള്‍ക്കെതിരെ കനത്ത ജാഗ്രതയുണ്ടാകണമെന്ന് സിപിഐ എം. പൊതുമേഖലാ ബാങ്കുകളെ കൊള്ള ചെയ്ത് കോടികള്‍ മുക്കിയ കോര്‍പ്പറേറ്റുകള്‍ക്ക് വീണ്ടും അത്തരം കൊള്ളക്ക് അവസരം കൊടുക്കുന്ന ബിജെപി സര്‍ക്കാരിന്റെ സമീപനമല്ല എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും സിപിഐ എം വ്യക്തമാക്കി. കേരളത്തിന്റെ വികസനത്തിന് വമ്പിച്ച സംഭാവനയാണ് സഹകരണ പ്രസ്ഥാനം നല്‍കിയിട്ടുള്ളത്. ഗ്രാമീണ മേഖലയെ ഹുണ്ടിക വ്യാപാരികളുടെ വ്യവഹാരങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തി പുതിയ പാത വെട്ടിത്തുറന്നത് സഹകരണ പ്രസ്ഥാനങ്ങളാണ്.
ഇന്ന് കേരളത്തിന്റെ സമസ്ത മേഖലകളിലും വ്യാപിച്ചു നിന്നുകൊണ്ട് ജനങ്ങള്‍ക്ക് വമ്പിച്ച സേവനങ്ങളാണ് അവ നല്‍കികൊണ്ടിരിക്കുന്നത്. 2.5 ലക്ഷം കോടിയോളം നിക്ഷേപം ഈ മേഖലയിലുണ്ട്. അത്രത്തോളം തന്നെ വായ്പയും ഈ സംഘങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒരു ലക്ഷത്തോളം ജീവനക്കാരും  സഹകരണ പ്രസ്ഥാനത്തെ ആശ്രയിച്ച് ജീവിക്കുകയാണ്.
 4745 സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ 1604 പ്രാഥമിക സഹകരണ സംഘങ്ങളും ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയാണ്. ഇതര മേഖലയിലുള്ള 3100 ല്‍ പരം സംഘങ്ങള്‍ സമൂഹത്തില്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ തൊഴിലും, വരുമാനവും ലക്ഷ്യംവെച്ചുകൊണ്ട് സ്ഥാപിതമായവയാണ്. വനിതാ സഹകരണ സംഘങ്ങളും ലക്ഷക്കണക്കിന് തൊഴിലാളികള്‍ ജീവസന്ധാരണത്തിന് ആശ്രയിക്കുന്ന പരമ്പരാഗത മേഖലയിലെ സഹകരണ സംഘങ്ങളും ഇതിന്റെ ഭാഗമായുള്ളവയാണ്.

നാടിന്റെ എല്ലാ വികസന പ്രവര്‍ത്തനങ്ങളിലും നിറഞ്ഞ് നില്‍ക്കുന്ന സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള നീക്കം ആഗോളവല്‍ക്കരണ നയങ്ങളാരംഭിച്ചതോടെ രാജ്യത്ത് സജീവമായതാണ്. രാജ്യത്തിന്റെ ധനകാര്യ മേഖല ധനമൂലധന ശക്തികള്‍ക്ക് വിട്ട് കൊടുക്കുവാനുള്ള ഗൂഢ പദ്ധതികളാണ് ഇതിന്റെ പിന്നിലുള്ളത്. പൊതുമേഖലാ ബാങ്കുകളുടെ നിലനില്‍പ്പ് തന്നെ അപകടാവസ്ഥയാക്കുന്ന തരത്തില്‍ കോര്‍പ്പറേറ്റുകളുടെ കടങ്ങള്‍ എഴുതി തള്ളുന്ന നിലവരെ ഉണ്ടായിരിക്കുകയാണ്.

    ആഗോളവല്‍ക്കരണ ശക്തികളുടെ താല്‍പര്യങ്ങള്‍ക്ക് തടസമായി നില്‍ക്കുന്ന സഹകരണ പ്രസ്ഥാനത്തേയും തകര്‍ക്കാനുള്ള നടപടികള്‍ നേരത്തെ തന്നെ ആരംഭിച്ചിട്ടുള്ളതാണ്. നോട്ട് നിരോധനത്തിന്റെ കാലത്തും സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ശക്തമായ ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ ഇടപെടലാണ് അതിന് തടസമായി നിന്നത്. സംസ്ഥാനത്തിന്റെ വിഷയമായ സഹകരണ മേഖലയില്‍ നിയമമുണ്ടാക്കുന്ന ഇടപെടലും കേന്ദ്ര സര്‍ക്കാര്‍ നടത്തുകയുണ്ടായി. ഇവയെല്ലാം പ്രതിരോധിച്ചുകൊണ്ടാണ് കേരളത്തിന്റെ സഹകരണ മേഖല മുന്നോട്ട് പോകുന്നത്.

    കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുക എന്ന സംഘപരിവാര്‍ അജണ്ടകള്‍ക്ക് കുഴലൂത്ത് നടത്തുന്ന പ്രവര്‍ത്തനമാണ് ചില മാധ്യമങ്ങള്‍ നടത്തുന്നത്. പൊടിപ്പും തൊങ്ങലുംവെച്ച് വാര്‍ത്ത ചമക്കുന്നതിന് പിന്നിലുള്ള ഈ താല്‍പര്യങ്ങളും തിരിച്ചറിയണം.  സഹകരണ ബാങ്കുകളില്‍ ഉയര്‍ന്നുവന്ന ഒറ്റപ്പെട്ട സംഭവത്തെ ഉയര്‍ത്തിക്കാട്ടി സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുവരെ തിരിച്ചറിയേണ്ടതുണ്ട്. ഒറ്റ പൈസ പോലും നിക്ഷേപകര്‍ക്ക് നഷ്ടമാകില്ലെന്നും അവ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി തന്നെ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഉയര്‍ന്നുവന്ന പ്രശ്‌നങ്ങളില്‍ ശരിയായ പരിശോധന സംസ്ഥാന സര്‍ക്കാര്‍ നടത്തുകയും, ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. വസ്തുത ഇതായിരിക്കെ ആശങ്കകള്‍ വാരിയെറിഞ്ഞ് സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി

 

 

കരുവന്നൂര്‍ തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്; മുഖ്യമന്ത്രിക്ക് കത്ത് നൽകി

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി. 

30 ലക്ഷം രൂപ നിക്ഷേപിച്ച ഫിലോമിനക്ക് ചികിത്സക്ക് പോലും പണം കിട്ടിയില്ലെന്ന് മാത്രമല്ല ബാങ്കിൽ പണം നിക്ഷേപിച്ചവരെല്ലാം കടുത്ത ആശങ്കയിലാണ്. സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ തകര്‍ച്ച ഗ്രാമീണ മേഖലയിലടക്കം കടുത്ത പ്രതിസന്ധി ഉണ്ടാക്കുമെന്നും വി ഡി സതീശൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്കീമിലെ അപാകതകള്‍ തിരുത്തി ഓര്‍ഡിനൻസ് കൊണ്ടുവരുമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ സ്ത്രീ കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചതോടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. കരുവന്നൂർ സ്വദേശി ഫിലോമിനയാണ് മരിച്ചത്. 28 ലക്ഷം രൂപയുടെ നിക്ഷേപമുള്ള ഫിലോമിനക്ക് മെച്ചപ്പെട്ട ചികിത്സക്കായി പണം പലതവണ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് ജീവനക്കാർ തിരിച്ചയച്ചുവെന്നാണ് കുടുംബത്തിന്‍റെ ആരോപണം.  മരണാനന്തര ചടങ്ങിനുള്ള പണമെങ്കിലും കുടുംബത്തിന് നൽകണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും പ്രതിപക്ഷ പാർട്ടികളും മൃതദേഹവുമായി കരുവന്നൂർ ബാങ്കിന് മുന്നിൽ പ്രതിഷേധിച്ചു.

സ്‌കൂൾ പരിസരങ്ങളിൽ ലഹരി മാഫിയ: പരിശോധനകൾ കർക്കശമാക്കണം
-ജില്ലാ വികസന സമിതി യോഗം
 
സ്‌കൂൾ പരിസരങ്ങളിൽ വ്യാപകമാവുന്ന ലഹരി മാഫിയക്കെതിരെ പരിശോധനകൾ നടത്തി കർക്കശ നടപടികൾ സ്വീകരിക്കാൻ എക്സൈസ്, പോലീസ് വകുപ്പുകൾക്ക് ജില്ലാ വികസന സമിതി യോഗം നിർദേശം നൽകി. ജില്ലയിലെ ചില സ്‌കൂളുകളിൽ അതിരാവിലെയും വൈകീട്ടും ഇടവേളകളിലും ലഹരി മാഫിയയുടെ കണ്ണികൾ കയറിയിറങ്ങുന്നായും ചെറിയ കുട്ടികൾ വരെ ഇരകളാവുന്നതായും വിഷയം ഉന്നയിച്ച കെ വി സുമേഷ് എംഎൽഎ പറഞ്ഞു. സ്‌കൂൾ അധികൃതരും അധ്യാപക രക്ഷാകർതൃ സമിതികളും ഈ  വിഷയത്തിൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശക്തമായ പരിശോധനകൾ നടത്തി സ്‌കൂളുകളെ ലഹരിയുടെ പിടിയിൽ പെടാതെ കാത്തുസൂക്ഷിക്കുമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ പറഞ്ഞു.
പാട്യം ഗ്രാമപഞ്ചായത്തിലെ മുണ്ടയാട് ആദിവാസി കോളനിയിൽ 25 കുടുംബങ്ങൾക്ക് കുടിവെള്ള ക്ഷാമം പരിഹരിക്കാൻ റിംഗ് ചെക്ക് ഡാം നിർമ്മിക്കാൻ വനാവകാശ നിയമപ്രകാരം അനുമതി നൽകാമെന്ന് കണ്ണൂർ ഡിഎഫ്ഒ അറിയിച്ചു. വനം വകുപ്പിന് പ്രൊപ്പോസൽ സമർപ്പിച്ചതായി ഭൂജലവകുപ്പ് അറിയിച്ചു.
പാനൂരിലെ പഴയ സിഐ ഓഫീസ് കെട്ടിടം ആറ് മാസത്തേക്ക് ഫയർ ആൻഡ് റെസ്‌ക്യു വകുപ്പിന് വിട്ടുനൽകിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഓഫീസ് മാറ്റിയാൽ ഫയർ സ്റ്റേഷൻ കെട്ടിട നിർമ്മാണ പ്രവൃത്തി തുടങ്ങാൻ കഴിയും.
ആറളം ഫാം ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രിൻസിപ്പലിന്റെ നിയമനം നടത്തുന്നതുവരെയുള്ള ചാർജ് സ്‌കൂൾ ഹെഡ്മാസ്റ്റർക്ക് നൽകിയതായി ഹയർ സെക്കൻഡറി മേഖലാ ഉപഡയറക്ടർ അറിയിച്ചു. സ്‌കൂളിൽ ആവശ്യമായ അധ്യാപക തസ്തിക അനുവദിക്കാനും പ്രിൻസിപ്പൽ നിയമനം ഉടൻ നടത്താനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
കൊട്ടിയൂർ റേഞ്ചിലെ അയ്യൻകുന്ന് പഞ്ചായത്തിൽ കർണാടക ബ്രഹ്മഗിരി സങ്കേതവുമായി അതിർത്തി പങ്കിടുന്ന കൂട്ടുപുഴ മുതൽ പാലത്തിൻകടവ് വരെയുള്ള ഭാഗത്ത് ബാരാപോൾ പുഴ കടന്നെത്തുന്ന കാട്ടാനകളാണ് നാശനഷ്ടം ഉണ്ടാക്കുന്നതെന്നും ഈ ഭാഗത്ത് ഏഴ് കിലോ മീറ്റർ തൂക്കുവേലി നിർമ്മിക്കുന്നതിന് നടപടികൾ സ്വീകരിച്ചുവരുന്നതായും കണ്ണൂർ ഡിഎഫ്ഒ അറിയിച്ചു. അയ്യൻകുന്ന് പഞ്ചായത്തിലെ വനമേഖലയോട് ചേർന്നുകിടക്കുന്ന സ്വകാര്യ സ്ഥലങ്ങൾ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് 160 പേർ സമർപ്പിച്ച അപേക്ഷയിൽ തുടർനടപടി സ്വീകരിച്ചുവരുന്നു. തളിപ്പറമ്പ് റേഞ്ച് പരിധിയിൽ പയ്യാവൂർ പഞ്ചായത്തിൽ ത്രിതല പഞ്ചായത്തിന്റെ 80 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതു പ്രകാരം വനാതിർത്തിയിലും സ്വകാര്യഭൂമിയിലും കൂടി കടന്നുപോവുന്ന 11.5 കി.മീ സൗരോർജ തൂക്കുവേലിയുടെ നിർമ്മാണ പ്രവൃത്തി പോലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ആരംഭിച്ചതായും ഡിഎഫ്ഒ അറിയിച്ചു. ചെറുപുഴ ഗ്രാമപഞ്ചായത്തിലെ രാജഗിരി എടക്കോളനിയിൽ നിലവിലെ സോളാർ ഫെൻസിംഗ് ഒരു കി.മീ തകർന്ന നിലയിലായതിനാൽ അറ്റകുറ്റ പ്രവൃത്തികൾക്ക് നടപടി സ്വീകരിച്ചുവരുന്നതായും അറിയിച്ചു.
ഇരിട്ടി താലൂക്കാശുപത്രിയിൽ മെഡിക്കൽ സൂപ്രണ്ടിനെ നിയമിച്ചതായി ഡിഎംഒ (ആരോഗ്യം) അറിയിച്ചു. സ്പെഷാലിറ്റി ഒഴിവുള്ള തസ്തികകളിൽ അഡ്ഹോക് നിയമനം നടത്തി. കൂത്തുപറമ്പ് താലൂക്കാശുപത്രിയിൽ എൻഎച്ച്എം മുഖേന എൻസിഡി ഡോക്ടറെ നിയമിച്ചതിനാൽ തിരക്ക് കുറക്കാൻ കഴിഞ്ഞിട്ടുണ്ട്. അസി. സർജനെ നിയമിക്കാനുള്ള പ്രൊപ്പോസൽ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്. എരിപുരം താലൂക്ക് ആശുപത്രിയുടെ രണ്ടാംഘട്ട പ്രവൃത്തിയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമായിട്ടുണ്ട്.
രാമപുരത്തെ വഴിയോര വിശ്രമകേന്ദ്രം നടത്തിപ്പിന്് ടെൻഡർ കെട്ടിടവിഭാഗം ചീഫ് എൻജിനീയർ അംഗീകരിച്ചിട്ടുണ്ട്. ഉടൻ ടെൻഡർ നടപടി സ്വീകരിക്കും.
പയ്യന്നൂർ ഡിപ്പോയിൽനിന്ന് രാവിലെ അഞ്ച് മണിക്ക് പയ്യന്നൂർ-പഴയങ്ങാടി-കണ്ണൂർ കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചതായി ഡിടിഒ അറിയിച്ചു. റെയിൽവേ സ്‌റ്റേഷനിൽനിന്നുള്ള രാത്രി സർവീസ് ആവശ്യമായ ജീവനക്കാരും ബസുകളും ലഭിക്കുന്ന മുറയ്ക്ക് ആരംഭിക്കും. യാത്രാ സൗകര്യം കുറവുള്ള ഹ്രസ്വദൂര റൂട്ടുകളിലേക്ക് ബസ് പെർമിറ്റ് അനുവദിക്കാനുള്ള മുഴുവൻ അപേക്ഷകളും ആഗസ്റ്റ് 29ന് ചേരുന്ന ആർടിഎ യോഗത്തിലുൾപ്പെടുത്തി തീരുമാനിക്കും.
കണ്ണൂർ-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരുത്തിമുക്ക് പാലത്തിനായി ഭൂമി ഏറ്റെടുത്ത് സെപ്റ്റംബർ മാസത്തിന് മുമ്പ് കൈമാറാൻ സാധിക്കുമെന്ന് ഡെപ്യൂട്ടി കലക്ടർ (എൽഎ) അറിയിച്ചു.
പുതിയങ്ങാടി ചൂട്ടാട് മണൽത്തിട്ടയിൽ ബോട്ട് മറിയുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരമായി പുലിമുട്ട് സ്ഥാപിക്കുന്നതിന് കോസ്റ്റൽ റെഗുലേറ്ററി സോൺ അനുമതി ലഭിച്ചു.
കാലാങ്കി ഏകാധ്യാപക വിദ്യാലയം നിർത്തലാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് അഡ്വ. സജീവ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. വിദ്യാർഥികൾക്ക് ഒമ്പത് കി.മീ അകലെയുള്ള സ്‌കൂളാണ് ഇനി ആശ്രയം. സ്‌കൂൾ തിങ്കളാഴ്ച  ഡിഡിഇ സന്ദർശിക്കും. വയനാട്-കാസർകോട് കെഎസ്ഇബി ലൈനിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന് ന്യായമായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പയ്യന്നൂരിൽ സ്ഥാപക്കുന്ന ഫിഷറീസ് സർവകലാശാല കേന്ദ്രം തുടങ്ങാനുള്ള അനുമതികൾ വേഗത്തിലാക്കാൻ കലക്ടർ നിർദേശിച്ചു.
എംഎൽഎമാരായ കെ പി മോഹനൻ, അഡ്വ. സണ്ണി ജോസഫ്, കെ വി സുമേഷ്, അഡ്വ. സജീവ് ജോസഫ്, കെ സുധാകരൻ എംപിയുടെ പ്രതിനിധി ടി ജയകൃഷ്ണൻ, കെ മുരളീധരൻ എംപിയുടെ പ്രതിനിധി എംപി അരവിന്ദാക്ഷൻ, രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ പ്രതിനിധി അഡ്വ. കെ ബ്രിജേഷ് കുമാർ, എഡിഎം കെ കെ ദിവാകരൻ, ജില്ലാ പ്ലാനിങ് ഓഫീസർ കെ പ്രകാശൻ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
 

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യമെഡല്‍, ഭാരോദ്വഹനത്തില്‍ സര്‍ഗര്‍ക്ക് വെള്ളി

 സ്‌നാച്ചില്‍ 113 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 135 കിലോയും ഉയര്‍ത്തിയാണ് സര്‍ഗര്‍ വെള്ളി മെഡല്‍ നേടിയത്. സ്‌നാച്ചില്‍ ആദ്യ ശ്രമത്തില്‍ തന്നെ 107 കിലോ ഉയര്‍ത്തിയ സര്‍ഗര്‍ രണ്ടാം ശ്രമത്തില്‍ അത് 111 കിലോയായി കൂട്ടി. മൂന്നാം ശ്രമത്തിലാണ് താരം 113 കിലോ ഉയര്‍ത്തിയത്. സ്‌നാച്ച് മത്സരം അവസാനിച്ചപ്പോള്‍ തന്നെ സര്‍ഗര്‍ ഏകദേശം മെഡലുറപ്പിച്ചു. എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു സര്‍ഗര്‍.എന്നാല്‍ ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ മത്സരിക്കുന്നതിനിടെ ഇന്ത്യന്‍ താരത്തിന് പരിക്കേറ്റു. ഇതോടെ സ്വര്‍ണമെഡല്‍ ഇന്ത്യയ്ക്ക് നഷ്ടമായി.ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലെ ആദ്യ ശ്രമത്തില്‍ താരം 135 കിലോയുയര്‍ത്തി എതിരാളികള്‍ക്ക് മേല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തി. എന്നാല്‍ രണ്ടാം ശ്രമത്തില്‍ താരത്തിന്റെ വലത്തേ കൈയ്ക്ക് പരിക്കേറ്റു. ഇതോടെ ഈ ശ്രമം ഫൗളായി. പരിക്ക് വകവെയ്ക്കാതെ മൂന്നാം ശ്രമത്തില്‍ ഭാരമുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും അതും വിഫലമായി. ഇതോടെ സര്‍ഗര്‍ വെള്ളിമെഡല്‍ കൊണ്ട് തൃപ്തിപ്പെട്ടു.
 
മലബാറിലെ വൈദ്യുതി പ്രസരണ ശൃംഖലയ്ക്ക് കരുത്തായി ട്രാൻസ് ഗ്രിഡ് 2.0 പദ്ധതി പുരോഗമിക്കുന്നു
 
മലബാർ മേഖലയിലെ വൈദ്യുതി പ്രസരണ ശൃംഖല ശക്തിപ്പെടുത്താനായി ട്രാൻസ്ഗ്രിഡ് 2.0 പദ്ധതി പുരോഗമിക്കുന്നു. 2040 വരെയുള്ള വൈദ്യുതി ആവശ്യകത നിറവേറ്റുകയാണ് ലക്ഷ്യമിടുന്നത്. പുതിയ ലൈനുകൾ സ്ഥാപിക്കുകയും നിലവിലുള്ളതിന്റെ ശേഷി വർധിപ്പിക്കുകയുമാണ് പദ്ധതിയിലൂടെ ചെയ്യുക.
പുതിയ 400 കെ.വി പ്രസരണ ലൈനുകൾ, 110 കെ വി സബ് സ്റ്റേഷന്റെ ശേഷി 220 കെവിയായി വർധിപ്പിക്കൽ, 66/110 കെ വി ലൈനുകൾ 10/220 കെ വിയായി ശേഷി വർധിപ്പിക്കൽ എന്നീ പ്രവൃത്തികളാണ് നടക്കുന്നത്. തലശ്ശേരി 110 കെ വി സബ് സ്റ്റേഷന്റെ ശേഷി 220 കെ വി ആയി ഉയർത്തും. കണ്ണൂർ ജില്ലയിലെ കാഞ്ഞിരോട് മുതൽ കാസർകോട് ജില്ലയിലെ മയിലാട്ടി വരെ പുതിയ ലൈൻ സ്ഥാപിക്കും. 
ജില്ലയിലെ വാസയോഗ്യമായ മുഴുവൻ വീടുകളിലും വൈദ്യുതി നൽകി 2017ൽ കണ്ണൂരിനെ സമ്പൂർണ വൈദ്യുതീകരണ ജില്ലയായി പ്രഖ്യാപിച്ചിരുന്നു. ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ ജ്യോതി യോജന പ്രകാരം 38.58 കോടിയുടെ പ്രവൃത്തികളാണ് നടത്തിയത്. ഈ പദ്ധതി പ്രകാരം 5034 ബിപിഎൽ കുടുംബങ്ങൾക്കാണ് സൗജന്യമായി വൈദ്യുതി ലഭിച്ചത്. 55 വിതരണ ട്രാൻസ്‌ഫോമറുകൾ സ്ഥാപിച്ചതിനൊപ്പം തകരാറിലായ 152000 മീറ്ററുകൾ മാറ്റി നൽകി.
ഇന്റഗ്രേറ്റഡ് പവർ ഡെവലപ്‌മെന്റ് സ്‌കീമിലൂടെ 22.47 കിലോമീറ്റർ 11 കെ വി ഓവർ ഹെഡ് ലൈനും 42 കിലോമീറ്ററിൽ എൽ ടി എ ബി സി ലൈനും 82 ട്രാൻസ്‌ഫോമറുകളും സ്ഥാപിച്ചു. ഈ പദ്ധതിക്കായി 38.71 കോടി രൂപയാണ് ചെലവാക്കിയത്. ഇതോടെ ജില്ലയിലെ നഗരപ്രദേശങ്ങളിൽ മികച്ചതും സുരക്ഷിതവുമായ വൈദ്യുത ശ്യംഖല യാഥാർഥ്യമായി. 'സൗഭാഗ്യ' പദ്ധതി പ്രകാരം പ്രളയത്തിൽ സർവീസ് കണക്ഷൻ നഷ്ടപ്പെട്ട 86 വീടുകളിൽ ഇത് പുനസ്ഥാപിച്ചു.
ഊർജകേരള മിഷന്റെ ദ്യുതി പദ്ധതിയിലൂടെ വൈദ്യുതി വിതരണ മേഖല നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു. പഴകിയ പോസ്റ്റുകളും ലൈനുകളും മാറ്റി സ്ഥാപിക്കുക, ഏരിയൽ ബെഞ്ച്ഡ് കേബിൾ സംവിധാനത്തിലൂടെ വൈദ്യുതി മുടക്കം കുറക്കുക, പട്ടണ പ്രദേശങ്ങളിൽ ഭൂഗർഭ കേബിളുകൾ സ്ഥാപിച്ച് വൈദ്യുതി വിതരണം ആധുനികവത്ക്കരിക്കുക, ഫോൾട്ട് പാസ് ഇൻഡിക്കേറ്റർ എന്ന നൂതന സംവിധാനത്തിലൂടെ വൈദ്യുതി കമ്പിയിൽ ഉണ്ടാകുന്ന തടസങ്ങൾ തത്സമയം ഉദ്യോഗസ്ഥരെ അറിയിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഊർജ കേരള മിഷന്റെ ഭാഗമായി ഫിലമെന്റ് ഫ്രീ കേരള പദ്ധതിയിൽ എൽ ഇ ഡി അല്ലാത്ത മുഴുവൻ ബൾബുകളും മാറ്റും. 858745 പേർ ഇതിനകം എൽഇഡി ബൾബുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. സൗര പുരപ്പുറ സോളാർ പദ്ധതിയിൽ 22316 അപേക്ഷകൾ ലഭിച്ചു. ഇതിൽ അനുയോജ്യമായ 3283 പുരപ്പുറങ്ങളിൽ നിന്ന് 21.03 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. നിലാവ് പദ്ധതിയിലൂടെ 32000 ഫിലമെന്റ് ബൾബുകൾ മാറ്റി സ്ഥാപിച്ചിട്ടുണ്ട്.
 
പയ്യന്നൂരിന്റെ പോരാട്ടകഥകൾ പറയും ഗാന്ധി സ്മൃതി മ്യൂസിയം
 
 
മഹാത്മാഗാന്ധിയുടെ ഓർമ്മകൾക്കൊപ്പം ദേശീയ പ്രസ്ഥാനത്തിൽ പയ്യന്നൂരിന്റെ ചരിത്ര പ്രാധാന്യവും പറഞ്ഞു തരികയാണ് പയ്യന്നൂർ ഗാന്ധി സ്മൃതി മ്യൂസിയം. സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച പയ്യന്നൂർ പഴയ പൊലീസ് സ്റ്റേഷനാണ് സമരപോരാട്ടങ്ങളുടെ ചരിത്രം അനാവരണം ചെയ്യുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിലെ ആദ്യത്തെ സർക്കാർ മ്യൂസിയം കൂടിയാണിത്.
കേരള പുരാവസ്തു വകുപ്പാണ് മ്യൂസിയം സജ്ജീകരിച്ചത്. വിവിധ സെല്ലുകളിലായി ഗാന്ധിജി കേരളത്തിൽ എത്തിയതിന്റെ നാൾവഴികൾ, പയ്യന്നൂരിലെ ഉപ്പു സത്യാഗ്രഹം, ഗാന്ധിജിയുടെ പയ്യന്നൂർ സന്ദർശനം തുടങ്ങിയവയുടെ സചിത്ര വിവരണങ്ങൾ ഇവിടെ കാണാം. ഗാന്ധി പ്രതിമകൾ, അപൂർവ ചിത്രങ്ങൾ, രേഖാചിത്രങ്ങൾ, ഗാന്ധിയെക്കുറിച്ചുള്ള പ്രമുഖരുടെ വാക്കുകൾ തുടങ്ങിയവയും വേറിട്ട രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. പ്രൊജക്ടർ ഉൾപ്പെടെയുള്ള സ്റ്റുഡിയോയും എൽഇഡി സംവിധാനവും ഇതിന്റെ പ്രത്യേകതകളാണ്. മലബാറിലെ കർഷക പോരാട്ടങ്ങളായ കരിവെള്ളൂർ, മുനയൻകുന്ന്, കോറോം സമരങ്ങളുടെ വിവരണങ്ങൾ, പഴയകാല ഉപകരണങ്ങൾ തുടങ്ങിയവയും ഇവിടെയുണ്ട്. ഗാന്ധിജിയുടെ സന്ദർശനം പയ്യന്നൂരിലുണ്ടാക്കിയ മാറ്റവും മലബാറിലുണ്ടായ കർഷക, സ്വാതന്ത്ര്യപോരാട്ടങ്ങളുടെ യഥാർഥ ചരിത്രവും പുതുതലമുറയിലേക്ക് പകർന്നു നൽകുകയാണ് ഈ മ്യൂസിയം. പതിവു രീതികളിൽ നിന്നും മാറി സന്ദർശകരുമായി സംവദിക്കുന്ന, കഥ പറയുന്ന മ്യൂസിയമാണ് പയ്യന്നൂരിലേത്. നേരമ്പോക്കിനുള്ള ഇടങ്ങളല്ല, മറിച്ച് പഠന കേന്ദ്രങ്ങളായി മാറ്റുകയാണ് ഇത്തരം തീമാറ്റിക് മ്യൂസിയത്തിലൂടെ ലക്ഷ്യമിടുന്നത്. 
1910 ഇന്ത്യ യൂറോപ്യൻ മാതൃകയിൽ നിർമ്മിച്ച പയ്യന്നൂർ പഴയ പൊലീസ് സ്റ്റേഷൻ മ്യൂസിയമാക്കാൻ 2.44 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ചരിത്രപ്രാധാന്യമുള്ള രേഖകളും പുരാവസ്തുക്കളും ശേഖരിച്ചത്. സർക്കാരിന്റെ മ്യൂസിയം നോഡൽ ഏജൻസിയായ കേരളം ചരിത്ര പൈതൃക മ്യൂസിയം ആണ് സജ്ജീകരണ പ്രവൃത്തികൾ ഏറ്റെടുത്ത് നിർവഹിച്ചത്. ഒന്നേകാൽ കോടി രൂപ ചെലവിലാണ് പൊലീസ് സ്റ്റേഷന്റെ പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തീകരിച്ചത്.
ചരിത്രാന്വേഷികൾക്കും വിദ്യാർഥികൾക്കും ഇത് മുതൽക്കൂട്ടാവും. തിങ്കൾ ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകിട്ട് നാല് മണി വരെയാണ് പ്രവർത്തന സമയം. പ്രവേശനം സൗജന്യമാണ്. 
 

 ലീഗ്‌ കൊടി എടുത്തെറിഞ്ഞ്‌ കോൺഗ്രസ്‌ നേതാവ്‌.

തിരുവനന്തപുരം> കഴക്കൂട്ടം ആറ്റിപ്രയിൽ യുഡിഎഫ്‌ സംഘടിപ്പിച്ച ധർണയ്‌ക്കിടെ ലീഗ്‌ കൊടി എടുത്തെറിഞ്ഞ്‌ കോൺഗ്രസ്‌ നേതാവ്‌. കോൺഗ്രസ്‌ കഴക്കൂട്ടം ബ്ലോക്ക്‌ പ്രസിഡന്റ്‌ സനൽ എന്ന ഗോപാലകൃഷ്‌ണനാണ്‌ കൊടി എടുത്തെറിയുകയും ലീഗ്‌ പ്രവർത്തകരെ അസഭ്യം പറയുകയും ചെയ്തത്‌.

സംഭവത്തെ തുടർന്ന്‌ മുസ്ലിംലീഗ്‌ ജില്ലാ കമ്മിറ്റി അംഗം വെമ്പായം നസീർ കോൺഗ്രസിന്‌ പരാതി നൽകി. ലീഗിന്റെ കൊടി യുഡിഎഫ്‌ പരിപാടിയിൽ കെട്ടാൻ സമ്മതിക്കില്ല, വേണമെങ്കിൽ  പാകിസ്ഥാനിലോ മലപ്പുറത്തോ കൊണ്ട്‌ കെട്ടിക്കോ– എന്നുപറഞ്ഞ് വലിച്ചെറിയുകയായിരുന്നുവെന്ന് വെമ്പായം നസീർ പരാതിയിൽ പറയുന്നു.

താനും  പ്രവർത്തകരും ചേർന്ന്‌ കൊടികെട്ടാൻ ശ്രമിക്കുമ്പോൾ ഗോപാലകൃഷ്‌ണൻ ഓടിയെത്തി കൊടി എടുത്തെറിഞ്ഞതായി വെമ്പായം നസീർ പറഞ്ഞു. യുഡിഎഫിന്റെ ഘടകകഷി ബിജെപിയാണോ എന്നാണ്‌ വെമ്പായം നസീറിന്റെ ചോദ്യം. വെള്ളി രാവിലെ പത്തോടെ നടന്ന സംഭവത്തിൽ പ്രതികരിക്കാൻ മുസ്ലിംലീഗ്‌ ജില്ലാ, സംസ്ഥാന നേതാക്കളോ കോൺഗ്രസ്‌ നേതാക്കളോ തയ്യാറായിട്ടില്ല.

 
 
 
 

കാസർകോട് യുവതിയെ ഭർത്താവ് ജോലി സ്ഥലത്തെത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തി

 
കാസർകോട് ചെറുവത്തുർ ടൗണിലെ മെഡിക്കൽ ഷോപ്പ് ജീവനക്കാരിയെ ഭർത്താവ് ഷോപ്പിലെത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കാണു സംഭവം. പൊള്ളലേറ്റ കൊടോത്തുരുത്തി സ്വദേശി ബിനീഷ(34)യെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഭർത്താവ് മടക്കര സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളി തുരുത്തി ആലിനപ്പുറത്തെ പ്രദീപൻ(40)നും പൊള്ളലേറ്റിട്ടുണ്ട്.പ്രദീപൻ ഓട്ടോയിൽ വന്നിറങ്ങി അപ്രതീക്ഷിതമായി ബീനീഷയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു.
 മെഡിക്കൽ ഷോപ്പിന്റെ ഉൾവശവും കത്തി നശിച്ചു. ചെറുവത്തൂർ വിആർ മെഡിക്കൽസിലാണ് സംഭവം. പ്രദീപനെ നാട്ടുകാർ തടഞ്ഞു നിർത്തി പൊലീസിൽ അറിയിക്കുകയായിരുന്നു. കുടുംബ കലഹമാണ് സംഭവത്തിനു പിന്നിലെന്നാണ് സംശയം.
 
 
 
 
മുണ്ടേരി മുദ്രാ വിദ്യാഭ്യാസ പദ്ധതി: മൂന്ന് ഘടക പദ്ധതികൾ നാടിന് സമർപ്പിച്ചു
 
 
 
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിലെ സവിശേഷ മാതൃകയായ മുണ്ടേരി മുദ്രാ വിദ്യാഭ്യാസ പദ്ധതിയിലെ മൂന്ന് ഘടക പദ്ധതികളുടെ ഉദ്ഘാടനം മുണ്ടേരി ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ മുദ്രാ വിദ്യാഭ്യാസ സമിതി ചെയർമാനും മുൻ എം പിയുമായ കെ കെ രാഗേഷ് നിർവഹിച്ചു. 
സ്‌കൂളിൽ എച്ച് പി സി എൽ അനുവദിച്ച 80 ലക്ഷം രൂപയുടെ ഡിജിറ്റൽ ലൈബ്രറി കെട്ടിടവും 25 ലക്ഷം രൂപയുടെ ഭൗതിക ശാസ്ത്ര ലാബോറട്ടറിയും കൊച്ചിൻ ഷിപ്പ് യാർഡ് അനുവദിച്ച 30 ലക്ഷം രൂപയുടെ ഡിജിറ്റൽ ലൈബ്രറിയുമാണ് തുറന്നു കൊടുത്തത്.
ഇന്ത്യയിലെ തന്നെ മികച്ച ഒരു സർക്കാർ സ്‌കൂളായി മുണ്ടേരി ഗവ. ഹയർസെക്കണ്ടറി സ്‌കൂളിന് ഉയരാൻ കഴിഞ്ഞത് സംസ്ഥാന സർക്കാരിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമാണെന്ന് കെ കെ രാഗേഷ് പറഞ്ഞു. കുട്ടികൾക്ക് നൽകേണ്ട ഏറ്റവും വലിയ സമ്പത്ത് വിദ്യാഭ്യാസമാണെന്ന് തിരിച്ചറിഞ്ഞ സമൂഹമാണ് കേരളത്തിലേത്. സർക്കാർ സ്‌കൂളിന്റെ മികവ് തിരിച്ചറിഞ്ഞ രക്ഷിതാക്കൾ സർക്കാർ സ്‌കൂൾ തന്നെ തെരഞ്ഞെടുക്കുന്ന സ്ഥിതിയാണിപ്പോഴെന്നും അദ്ദേഹം പറഞ്ഞു. 
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ കെ രത്‌നകുമാരി, വി കെ സുരേഷ്ബാബു, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ബിന്ദു, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ അനിഷ, വൈസ് പ്രസിഡണ്ട് എ പങ്കജാക്ഷൻ, സ്ഥിരം സമിതി അധ്യക്ഷ സി ലത, അംഗങ്ങളായ പി അഷ്‌റഫ്, ലീഷ്മ, എച്ച് പി സി എൽ സീനിയർ റീജിയണൽ മാനേജർ പ്രശാന്ത് കാംബ്ലെ, കൊച്ചിൻ ഷിപ്പ് യാർഡ് പ്രതിനിധി സമ്പത്ത്കുമാർ, യു എൽ സി സി ഡയറക്ടർ പ്രകാശൻ, സ്‌കൂൾ പ്രിൻസിപ്പൽ എം മനോജ്കുമാർ, ഹെഡ്മാസ്റ്റർ ഹരീന്ദ്രൻ കോയിലോടൻ, മുദ്ര സമിതി ജനറൽ കൺവീനർ പി പി ബാബു, വിവിധ രാഷ്ട്രീയ-സാമൂഹിക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
യോഗ ട്രെയിനറെ നിയമിക്കുന്നു
 
കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ ഇരിണാവിൽ ഗവ ഹോമിയോ ഡിസ്പെൻസറിയിൽ യോഗ ട്രെയിനറെ നിയമിക്കുന്നു. താൽപര്യമുള്ള യോഗ സർട്ടിഫിക്കറ്റ്/ബിഎഎംഎസ്/ബിഎൻവൈഎസ് യോഗ്യതയുള്ള 40 വയസ്സിനു താഴെയുള്ളവർ ആഗസ്റ്റ് 11ന് രാവിലെ 11 മണിക്ക് രേഖകൾ സഹിതം കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിൽ ഹാജരാവണം.
 
തെങ്ങിൻ തൈ വിതരണം
 
ഗുണമേൻമയുള്ള കുറ്റ്യാടി സങ്കരയിനം തെങ്ങിൻ തൈകൾ സബ്സിഡി നിരക്കിൽ ആവശ്യമുള്ള കർഷകർ ഭൂനികുതി കോപ്പിയുമായി കൃഷിഭവനിൽ എത്തിച്ചേരണമെന്ന് നാറാത്ത് കൃഷി ഓഫീസർ അറിയിച്ചു.
 
ഗസ്റ്റ് അധ്യാപക ഒഴിവ്
 
കടവത്തൂർ നുസ്രതുൽ ഇസ്ലാം അറബിക് കോളേജിൽ ഈ അധ്യയന വർഷം അറബിക്ക് ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എം എ അറബിക്, യുജിസി നെറ്റ്/പിഎച്ച്ഡി യോഗ്യതയുളള കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടരുടെ ഉത്തരമേഖലാ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.  അപേക്ഷകർ ആഗസ്റ്റ് പത്തിന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാവണം. ഫോൺ: 9497646864, 9495390032, 0490 2390381.
 
 
 

സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച രണ്ട് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.  ഇന്നും നാളെയും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തിങ്കളാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നിവയാണ്. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം. കോഴിക്കോട്,കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. 

\

പിപി രവീന്ദ്രൻ മാസ്റ്ററെ അനുസ്മരിച്ചു

 

കണ്ണൂർ
ശാസ്ത്രസാഹിത്യ പരിഷത് മുൻ സംസ്ഥാന സെക്രട്ടറി പി പി രവീന്ദ്രന്റെ അനുസ്മരണം പരിഷത് ഭവനിൽ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ സാങ്കേതിക വിദ്യയെ കുറിച്ച് വിജയകുമാർ ബ്ലാത്തൂർ ക്ലാസെടുത്തു. മുൻ ജനറൽ സെക്രട്ടറി വിവി ശ്രീനിവാസൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി കെ സുധാകരൻ അധ്യക്ഷനായി. പരിഷത് വായനശാല സെക്രട്ടറി കെ ഗോപി സ്വാഗതവും കെ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

 

സംസ്ഥാന ക്ഷേത്രകലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
 
പെരുവനം കുട്ടൻ മാരാർക്ക് ക്ഷേത്രകലാശ്രീ, ഗുരു എൻ വി കൃഷ്ണന് ക്ഷേത്രകലാ ഫെലോഷിപ്പ്
 
ക്ഷേത്രകലാ അക്കാദമി 2021ലെ ക്ഷേത്രകലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ക്ഷേത്രകലാശ്രീ പുരസ്‌കാരത്തിന് പെരുവനം കുട്ടൻ മാരാരും ക്ഷേത്രകലാ ഫെലോഷിപ്പിന് നാട്യാചാര്യ ഗുരു എൻ വി കൃഷ്ണനും അർഹരായി. ഇതോടൊപ്പം 23 ക്ഷേത്രകലാ പുരസ്‌കാരങ്ങളും ഏഴ് ഗുരുപൂജ പുരസ്‌കാരങ്ങളും നാല് യുവപ്രതിഭാ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. യക്ഷഗാനത്തിന് അപേക്ഷകർ ഉണ്ടായില്ല. ക്ഷേത്രകലാശ്രീ പുരസ്‌കാരത്തിന് 25,001 രൂപയും ക്ഷേത്രകലാ ഫെലോഷിപ്പിന് 15,001 രൂപയും മറ്റ് പുരസ്‌കാരങ്ങൾക്ക് 7500 രൂപയുമാണ് പുരസ്‌കാര തുക. ഇതോടൊപ്പം പ്രശസ്തി പത്രവും ശിൽപവും നൽകും. കണ്ണൂർ പി ആർ ഡി ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ ക്ഷേത്രകലാ അക്കാദമി ഭരണസമിതി അംഗം കൂടിയായ എം വിജിൻ എംഎൽഎ, ചെയർമാൻ ഡോ. കെ എച്ച് സുബ്രഹ്മണ്യൻ എന്നിവരാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
പുരസ്‌കാര ജേതാക്കളുടെ പേര്, സ്ഥലം വിഭാഗം എന്നിവ യഥാക്രമം. ക്ഷേത്രകലാ പുരസ്‌കാരങ്ങൾ: കെ വി നാരായണൻ കാങ്കോൽ -അക്ഷരശ്ലോകം, കലാമണ്ഡലം ശിവരാമൻ പാലക്കാട്-കഥകളി, പി വത്സൻ മൂശാരിക്കൊവ്വൽ -ലോഹശിൽപം, രാജൻ മാടായി - ചുമർചിത്രം, ടിവി രത്‌നകുമാർ കരിവെള്ളൂർ - തുള്ളൽ, കല്ലാറ്റ് മണികണ്ഠൻ കുന്നംകുളം - ക്ഷേത്രവൈജ്ഞാനിക സാഹിത്യം, സി സേതുമാധവൻ ഗുരുവായൂർ-കൃഷ്ണനാട്ടം, അമ്മന്നൂർ രാജൻ ചാക്യാർ തൃശ്ശൂർ - ചാക്യാർ കൂത്ത്, തെക്കടവൻ നാരായണൻ പണിക്കർ മണിയാണി ഇളമ്പച്ചി - ചെങ്കൽശിൽപം, പിവി രാമകൃഷ്ണൻ ശിൽപ്പി, കാരന്താട് - ശിലാശിൽപം, പി എം രമ തൃശ്ശൂർ-ബ്രാഹ്മണിപ്പാട്ട്, സുരേഷ്ബാബു മാരാർ എരമം-ക്ഷേത്രവാദ്യം, ടി രാമൻകുട്ടി കുറുപ്പ് മലപ്പുറം-കളമെഴുത്ത്, മുളങ്കുന്നത്ത്കാവ് തീയാടി രാമൻ നമ്പ്യാർ തൃപ്പൂണിത്തുറ-തീയാടിക്കൂത്ത്, ആനന്ദലക്ഷ്മി എൻ എസ് കോട്ടയം-തിരുവലങ്കാരമാലക്കെട്ട്, സന്തോഷ് കൈലാസ് കോഴിക്കോട്-സോപാന സംഗീതം, മനോരമ ബാലകൃഷ്ണൻ കണ്ണൂർ-മോഹിനിയാട്ടം, മാർഗി മധു ചാക്യാർ ആലുവ-കൂടിയാട്ടം, സുനിൽ തഴക്കര ആലപ്പുഴ-ദാരുശിൽപം, ഡോ. എ എസ് പ്രശാന്ത് കൃഷ്ണൻ ചിറക്കൽ കണ്ണൂർ-ശാസ്ത്രീയ സംഗീതം, കലാമണ്ഡലം സിന്ധു ചെറുതുരുത്തി-നങ്ങ്യാർകൂത്ത്, കലാമണ്ഡലം ഗോപിനാഥൻ നമ്പ്യാർ ഷൊർണ്ണൂർ-പാഠകം, പി കെ ധനഞ്ജയ -തിടമ്പുനൃത്തം.
ഗുരുപൂജാ പുരസ്‌ക്കാരം: നല്ലൂർ വീട്ടിൽ സുകുമാരൻ വെള്ളോറ-കഥകളി, മുരളീധരൻ ടിവി കുഞ്ഞിമംഗലം - ലോഹശിൽപം, പ്രഭാകരൻ പുന്നശ്ശേരി കോഴിക്കോട്-തുള്ളൽ, കരയടം ചന്ദ്രൻ ചെറുതാഴം-ക്ഷേത്രവാദ്യം, എടക്കാട് രാധാകൃഷ്ണമാരാർ സോപാനസംഗീതം, സി ഗോപാലകൃഷ്ണൻ പയ്യന്നൂർ-ശാസ്ത്രീയ സംഗീതം, കിഴക്കില്ലം ഈശ്വരൻ നമ്പൂതിരി കോറോം-തിടമ്പുനൃത്തം.
യുവപ്രതിഭാ പുരസ്‌ക്കാരം: പത്മദാസ് പി മൂശാരിക്കൊവ്വൽ-ലോഹശിൽപം, കടന്നമണ്ണ ശ്രീനിവാസൻ, മലപ്പുറം-കളമെഴുത്ത്, ചിറക്കൽ നിധീഷ് കണ്ണൂർ-ക്ഷേത്രവാദ്യം, എം ധനേഷ് വാര്യർ കൂടാളി -തിരുവലങ്കാരമാലക്കെകട്ട്.
വാർത്താ സമ്മേളനത്തിൽ സെക്രട്ടറി കൃഷ്ണൻ നടുവലത്ത്, സ്പെഷൽ ഓഫീസർ എൻ കെ ബൈജു, ഭരണസമിതി അംഗങ്ങളായ സി കെ രവീന്ദ്രവർമ്മരാജ, ചെറുതാഴം ചന്ദ്രൻ എന്നിവരും പങ്കെടുത്തു.
 
മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ്: ആദ്യ പത്രിക സമർപ്പിച്ചു
 
മട്ടന്നൂർ നഗരസഭ പൊതുതെരഞ്ഞെടുപ്പിനുള്ള ആദ്യ പത്രിക ശനിയാഴ്ച സമർപ്പിച്ചു. ടൗൺ വാർഡിൽ ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥി എ മധുസൂദനാണ് 19 മുതൽ 35 വരെയുള്ള വാർഡുകളുടെ റിട്ടേണിംഗ് ഓഫീസറായ ഫോറസ്റ്റ് അസി. കൺസർവേറ്റർ ജി പ്രദീപ് മുമ്പാകെ പത്രിക സമർപ്പിച്ചത്. ആഗസ്റ്റ് രണ്ട് വരെ നാമനിർദേശ പത്രിക സ്വീകരിക്കും. സൂക്ഷ്മപരിശോധന ആഗസ്റ്റ് മൂന്നിന് നടക്കും. പത്രിക ആഗസ്റ്റ് അഞ്ച് വരെ പിൻവലിക്കാം. 
 
മുഴപ്പിലങ്ങാട് ഡ്രൈവിങ്ങ് ബീച്ചിൽ വാഹനങ്ങൾക്ക് പ്രവേശനം
 
ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ അധീനതയിലുള്ള മുഴപ്പിലങ്ങാട് ഡ്രൈവിങ്ങ് ബീച്ചിൽ ജൂലൈ 31 മുതൽ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നു. വാഹന വേഗ പരിധി മണിക്കൂറിൽ 20 കി.മീ ആയിരിക്കും. ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് വരുന്ന സാഹചര്യങ്ങളിൽ സഞ്ചാരികളുടെ സുരക്ഷ മുൻ നിർത്തി പ്രവേശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഡി ടി പി സി സെക്രട്ടറി അറിയിച്ചു.
 
ഡോ ഹെർമൻ ഗുണ്ടർട്ട് മ്യൂസിയം പൂർണ സജ്ജം
 
ചരിത്രതാളുകളിൽ ഇടം നേടിയ ഭാഷാപണ്ഡിതൻ ഹെർമൻ ഗുണ്ടർട്ടിന്റെ കഥ പറയുന്ന തലശ്ശേരി ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് സ്റ്റോറി ടെല്ലിങ്ങ് മ്യൂസിയം പൂർണമായും പ്രവർത്തന സജ്ജമായി. തലശ്ശേരി പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മ്യൂസിയം പണികഴിപ്പിച്ചിട്ടുള്ളത്. വിദ്യാർഥികൾക്കും ചരിത്രാന്വേഷകർക്കും പഠിക്കാനുള്ള അറിവിന്റെ കേന്ദ്രമായാണ് അത്യാധുനിക സംവിധാനങ്ങളോട് കൂടി മ്യൂസിയത്തെ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്  ഒരുക്കിയിട്ടുള്ളത്. 
ഗുണ്ടർട്ട്  മ്യൂസിയത്തിലേക്ക് ചൊവ്വ മുതൽ ഞായർ വരെ രാവിലെ 10 മണി മുതൽ വൈകിട്ട് 4.45 മണി വരെ പൊതുജനങ്ങൾക്ക് പ്രവേശനം ലഭ്യമാക്കും. മുതിർന്നവർക്ക് 50 രൂപയും, മുതിർന്ന പൗരന്മാർക്ക് 25 രൂപയും, ആറ് വയസ്സ് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കും, കോളേജ്/സ്‌കൂൾ/യൂണിവേഴ്സിറ്റി റിസർച്ച് സെന്ററുകളിലെ സ്ഥാപന മേധാവികളുടെ ഔദ്യോഗിക കത്തുമായി വരുന്ന വിദ്യാർഥികൾക്കും (തിരിച്ചറിയൽ രേഖയോടൊപ്പം) 20 രൂപയുമായിരിക്കും പ്രവേശന നിരക്ക്. അഞ്ച് വയസ്സ് വരെയുള്ള കുട്ടികൾക്കും, സ്പെഷ്യൽ സ്‌കൂളുകൾക്കും പ്രവേശനം പൂർണമായും സൗജന്യമായിരിക്കും.
 
 'ഓപ്പറേഷൻ മത്സ്യ': ജില്ലയിൽ ജൂലൈയിൽ പരിശോധിച്ചത് 166 സാമ്പിൾ
 
മായം കലർത്തിയ മത്സ്യത്തിന്റെ വിൽപ്പന തടയാൻ നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. 'ഓപ്പറേഷൻ മത്സ്യ'യുടെ ഭാഗമായി ജൂലൈയിൽ മാത്രം ജില്ലയിൽ 166 സ്ഥലങ്ങളിൽ പരിശോധന നടത്തി. രണ്ടിടങ്ങളിൽ നിന്നും പഴകിയ മത്സ്യം കണ്ടെത്തി.
മായം കലർന്ന മത്സ്യത്തിന്റെ വിൽപ്പന തടയുകയാണ് 'ഓപ്പറേഷൻ മത്സ്യ'യുടെ ലക്ഷ്യം. ഇതിനായി
മത്സ്യലേല കേന്ദ്രങ്ങൾ, ഹാർബറുകൾ, മൊത്തവിതരണ കേന്ദ്രങ്ങൾ, ചില്ലറ വിൽപ്പനശാലകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. കണ്ണൂർ ടൗൺ, അഴീക്കോട്, കല്ല്യാശ്ശേരി, പയ്യന്നൂർ, ഇരിക്കൂർ, തളിപ്പറമ്പ്, തലശ്ശേരി, ധർമ്മടം, കൂത്തുപറമ്പ്, മട്ടന്നൂർ, പേരാവൂർ എന്നീ 11 സർക്കിൾ ഓഫീസുകളിലെ ഉദ്യോഗസ്ഥരാണ് ഇതിന് നേതൃത്വം നൽകിയത്. ഭക്ഷ്യ സുരക്ഷ ഓഫീസർ, ലാബ് ടെക്‌നീഷ്യൻ, ടെക്‌നിക്കൽ അസിസ്റ്റന്റ് എന്നിവർ ഉൾപ്പെടുത്തുന്നതാണ് പരിശോധ യൂണിറ്റ്. റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിച്ചാണ് അമോണിയയുടെയും ഫോർമാലിന്റെയും സാന്നിധ്യം കണ്ടെത്തുന്നത്. ഭക്ഷ്യ പദാർഥങ്ങളുടെ പരിശോധനക്ക് മൊബൈൽ ലാബ് സൗകര്യവും ജില്ലയിലുണ്ട്. കൂടുതൽ പരിശോധന ആവശ്യമായാൽ ജില്ലക്ക് പുറത്തെ ലാബുകളിലേക്ക് സാമ്പിൾ അയക്കും. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് ജില്ലാ അസിസ്റ്റന്റ് കമ്മീഷണർ ടി എസ് വിനോദ്കുമാർ പറഞ്ഞു.
 
 
'ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി': വൈദ്യുതി മഹോത്സവം
 
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര ഊർജമന്ത്രാലയം 'ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി' വൈദ്യുതി മഹോത്സവം സംഘടിപ്പിച്ചു. അഡ്വ. സജീവ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠാപുരം കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി മോഹനൻ അധ്യക്ഷത വഹിച്ചു. പി എഫ് സി നോഡൽ ഓഫീസർ പി സി ഹെംബ്രാം വിഷയാവതരണം നടത്തി.  ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, വാർഡ് അംഗം കെ വി ഉഷകുമാരി, ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സർക്കിൾ എക്സി. എഞ്ചിനീയർ ഇൻചാർജ് സാനു ജോർജ് എന്നിവർ സംസാരിച്ചു. തുടർന്ന് വീഡിയോ പ്രദർശനവും കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറി.
 
 
'എം വി ദർശക്' സർവ്വേ ലോഞ്ച് ഉദ്ഘാടനം ഒന്നിന്
 
കേരള ഹൈഡ്രോഗ്രാഫിക് സർവ്വേ വിഭാഗത്തിന് കണ്ണൂർ, കാസർകോട് ജില്ലകളുടെ കടൽ സർവ്വേ നടത്തുന്നതിന് 1.20 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തീകരിച്ച 'എം വി ദർശക്' സർവ്വേ ലോഞ്ച് ആഗസ്റ്റ് ഒന്നിന് തിങ്കളാഴ്ച വൈകീട്ട് നാല് മണിക്ക് അഴീക്കൽ തുറമുഖത്ത് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. കെ വി സുമേഷ് എം എൽ എ അധ്യക്ഷത വഹിക്കും. കെ സുധാകരൻ എം പി മുഖ്യാതിഥിയാകും. അഴീക്കൽ അസിസ്റ്റന്റ് മറൈൻ സർവേയർ ഓഫീസിന് വേണ്ടിയാണ് സർവേ ലോഞ്ച് നിർമിച്ചത്. 

 

കെഎസ്ആർടിസി ജീവനക്കാർക്ക് എത്രയും വേഗം ശമ്പളം നൽകണം: ഹൈക്കോടതി
കൊച്ചി> കെഎസ്ആർടിസി ജീവനക്കാർക്ക് എത്രയും വേഗം ശമ്പളം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഓപ്പറേറ്റിഗ് സ്റ്റാഫിന് ശമ്പളം ആദ്യം  ശമ്പളം നൽകാനും കോടതി നിർദേശിച്ചു. ഓഫിസർമാർക്കും സൂപ്പർവൈസർമാർക്കും ആദ്യം ശമ്പളം നൽകുന്നത് തടയണമെന്ന ഏതാനും ഡ്രൈവർമാരുടെ ഹർജി അനുവദിച്ചാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ്റെ ഉത്തരവ്.
ഡ്രൈവർ- കണ്ടക്ടർ- മെക്കാനിക് തസ്തികകളിലുള്ളവർക്ക് ശമ്പളം നൽകുന്നില്ലെന്നും ഓഫീസർമാർക്കും സൂപ്പർവൈസർമാർക്കും കൃത്യമായി ശമ്പളം നൽകുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. കോർപ്പറേഷൻ്റെ ആസ്തികളും ബാധ്യതയും സംബന്ധിച്ച് വ്യക്തമായ വിശദീകരണം നൽകാനും നിർദേശിച്ചു. എത്ര നാൾ ശമ്പളം കൊടുക്കാതെ മുന്നോട് പോകാനാവുമെന്ന് കോടതി ആരാഞ്ഞു.
30 കോടി സർക്കാർ നൽകിയിട്ട് ഈ മാസം എന്തുകൊണ്ട് ഇതു വരെ ശബളം കൊടുത്തില്ല. ജീവനക്കാർക്ക് ശമ്പളം കൊടുത്തിട്ട് മറ്റുള്ളവർക്ക്  കെടുത്താൽ മതി. ക്ഷേമ രാഷ്ടമാണിത്. ജീവനക്കാർക്ക് ജീവിക്കണം. കുട്ടികളെ പഠിപ്പിക്കണം. രണ്ട് മാസം ശമ്പളം കിട്ടാതെ എങ്ങനെ പണിയെടുക്കും. ആർക്കും ഉത്തരവാദിത്തം ഇല്ല. വിഷയം സർക്കാർ ഗൗരവത്തിലെടുക്കണം. പെൻഷനും ശമ്പളവും കൊടുക്കാൻ ലോണെടുത്ത് ഒരു സ്ഥാപനം എങ്ങനെ മുന്നോട്ട് പോകുമെന്ന് കോടതി ആരാഞു. അനധികൃത അവധിയാണ് പ്രശ്നമെന്ന് കോർപ്പറേഷൻ ചൂണ്ടിക്കാട്ടി. കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി.

പലതവണ സ്വപ്‌നയെ കണ്ടിട്ടുണ്ടെന്ന്‌ പി സി ജോർജ്‌

 

കോട്ടയം > സ്വർണക്കടത്ത്‌ കേസ്‌ പ്രതി സ്വപ്‌ന സുരേഷിനെ പലതവണ നേരിൽ കണ്ടിട്ടുണ്ടെന്ന്‌ പി സി ജോർജ്‌. പത്തൊമ്പത്‌ തവണയല്ല, അതിലധികം തവണ സ്വപ്‌നയോട്‌ ഫോണിൽ സംസാരിച്ചിട്ടുണ്ട്‌. എന്നാൽ ഗൂഢാലോചന നടത്തിയെന്ന ആരോപണം കോട്ടയത്ത്‌ വാർത്താസമ്മേളനത്തിൽ പി സി ജോർജ്‌ നിഷേധിച്ചു.തനിക്ക്‌ നിരവധി ഫോണുകളുണ്ടെന്നും സ്വപ്‌നയുമായി പലവതണ ഫോണിലും നേരിട്ടും സംസാരിച്ചിട്ടുണ്ടെന്നും ജോർജ്‌ പറഞ്ഞു. സ്വപ്‌ന തന്നെ വന്ന്‌ കണ്ടതായി സരിത എസ്‌ നായരോട്‌ പി സി ജോർജ്‌ പറയുന്ന ഫോൺ സംഭാഷണം കഴിഞ്ഞദിവസം ന്യൂസ്‌ ചാനൽ പുറത്തുവിട്ടിരുന്നു. തൈക്കാട്‌ ഗസ്‌റ്റ്‌ ഹൗസിൽ വെച്ചാണ്‌ സ്വപ്‌നയുമായി നേരിൽ കണ്ടത്‌. എല്ലാ വിവരങ്ങളും സ്വപ്‌ന എഴുതിത്തന്നതായും പി സി ജോർജ്‌ പറഞ്ഞു. സ്വപ്‌നയുടെ മൂന്ന്‌ പേജും രണ്ട്‌ പേജുമുള്ള രണ്ട്‌ കുറിപ്പുകൾ പി സി ജോർജ്‌ വാർത്താസമ്മേളനത്തിൽ വിതരണം ചെയ്‌തു. ഇവ രണ്ടുതവണയായി കാണാനെത്തിയപ്പോൾ തന്നതാണ്‌.

പിടികൂടുന്നതിനു മുമ്പ്‌ ഗൾഫിൽ നിന്ന്‌ 21 തവണ സ്വർണം കടത്തിയതായി സ്വപ്‌ന തന്നോട്‌ പറഞ്ഞിട്ടുണ്ടെന്ന്‌ പി സി ജോർജ്‌ പറഞ്ഞു. സ്വപ്‌നയുമായി സംസാരിച്ചത്‌ വലിയ ആനക്കാര്യമൊന്നുമല്ല. സരിതയുമായി ഒരുപാട്‌ കൊല്ലമായി സംസാരിക്കുന്നു. സരിതയെ ഒരു കൊച്ചിനെപ്പൊലെയേ കണ്ടിട്ടുള്ളൂ. ചക്കരക്കൊച്ചേ എന്നാണ്‌ സരിതയെ വിളിക്കാറ്‌. സ്വർണക്കടത്ത്‌ കേസ്‌ സിബിഐ അന്വേഷിക്കണം. തന്നെ ഒരുദിവസം ജയിലിൽ കിടത്തിയ പിണറായി വിജയൻ 14 ദിവസം ജയിലിൽ കിടന്നാലും അതിന്‌ പരിഹാരമാകില്ലെന്നും പി സി ജോർജ്‌ പറഞ്ഞു.

ബഫർസോൺ: ഇടുക്കി ജില്ലയിൽ വെള്ളിയാഴ്‌ച എൽഡിഎഫ്‌ ഹർത്താൽ

ഇടുക്കി> സംരക്ഷിത വനമേഖലക്ക്‌  ചുറ്റും ഒരു കി. മീറ്റർ  പരിസ്ഥിതി ലോലമേഖലക്കിയ സുപ്രീംകോടതി ഉത്തരവിനെതിരെ വെള്ളിയാഴ്‌ച ഇടുക്കി ജില്ലയിൽ എൽഡിഎഫ്‌ ഹർത്താൽ. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് എൽഡിഎഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോടതിവിധി ഇടുക്കി ജില്ലയിലെ ജനവാസ മേഖലകളെയാണ്‌ ഏറെ ഗുരുതരമായി ബാധിക്കുന്നത്‌. നാല്‌ ദേശീയോദ്യാനങ്ങളും പെരിയാർ ഉൾപ്പെടെ നാല്‌ വന്യജീവിസങ്കേതങ്ങളും ഇടുക്കി ജില്ലയിലാണ്‌. മാത്രമല്ല ഭൂ വിസ്‌തൃതിയുടെ കൂടുതൽ ഭാഗവും ഇവിടെ വനമായുണ്ട്‌. ഭൂ പ്രശ്‌നങ്ങൾക്കും വിപത്തുകൾക്കും തുടക്കമിട്ടത്‌ കേന്ദ്രത്തിൽ കോൺഗ്രസ്‌ സർക്കാർ അധികാരത്തിലിരുന്നപ്പോഴാണെന്ന്‌ നേതാക്കൾ ആരോപിച്ചു.
ജറയാം രമേശ് 2011 ൽ വനം പരിസ്ഥിതി മന്ത്രിയായിരിക്കെ വന്യജീവി സംരക്ഷണത്തിന്റെ പേരിൽ പുറത്തിറക്കിയ ഉത്തരവ് നടപ്പാക്കാനാണ് ഇപ്പോൾ സുപ്രീം കോടതി ഉത്തരവിട്ടിട്ടുളളത്. അതിനെ ചുവടുപിടിച്ചുള്ളതാണ്‌ ഒട്ടേറെയുള്ള നിയന്ത്രണങ്ങൾ. കപടപരിസ്ഥിതി സംഘടനകളെ  പ്രീതിപ്പെടുത്തിയ അതേ സംഘമാണ്‌ വന്യജീവി സംരക്ഷണ ഉത്തരവിനും പിന്നിലുമുള്ളത്‌. കസ്‌തൂരിരംഗൻ റിപ്പോർട്ടിൽനിന്നും കൃഷി, തോട്ടം, ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി കിട്ടുന്നതിന്‌ ശാസ്‌ത്രീയവും സമഗ്രവുമായ റിപ്പോർട്ട്‌ സംസ്ഥാന സർക്കാർ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‌ നൽകിയിട്ടുണ്ട്‌. വനത്തിൽ മാത്രം ഇഎസ്ഐ നിജപ്പെടുത്തി കൃഷിമേഖലയെ പൂർണമായും വിമുക്തമാക്കുന്ന ശാസ്‌ത്രീയ റിപ്പോർട്ടാണ്‌ മുമ്പ്‌ കേരളം നൽകിയത്‌.

എന്നാൽ ഇതിനെതിരെ  യുഡിഎഫ്‌ എംപിമാർ പാർലമെന്റിൽ എടുത്ത നിലപാട്‌  കർഷകവിരുദ്ധമായിരുന്നു. ചില ഘട്ടങ്ങളിൽ ഗാഡ്‌ഗിൽ റിപ്പോർട്ട്‌ നടപ്പാക്കണമെന്നുതന്നെ കെപിസിസി പ്രസിഡന്റും ഹരിത എംഎൽഎമാരും ആവശ്യപ്പെട്ടിട്ടുണ്ട്‌. ബഫർസോൺ വിഷയത്തിൽ അതിസൂക്ഷ്‌മതയോടെയുള്ള  ഇടപെടൽ സർക്കാർ നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്‌ ആശ്വാസകരമാണെന്നും നിർദേശം സമർപ്പിക്കാനുള്ള അവസരം അനുവധിച്ചുകൊണ്ടുള്ള  സുപ്രീംകോടതി വിധി പ്രതീക്ഷനൽകുന്നതായും നേതാക്കൾ പറഞ്ഞു.

മലയോര മേഖലകളിലെ കർഷകർക്ക്‌ ദോഷകരമായ നിലപാടുകളെ ജനകീയ സമരത്തിലൂടെ  ചെറുത്ത്‌ തോൽപ്പിച്ച ഐക്യം ഹർത്താൽ വിജയിപ്പിക്കന്നതിലും ഉണ്ടാവണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. എൽഡിഎഫ്‌ ഇടുക്കി ജില്ലാ കൺവീനർ കെ കെ ശിവരാമൻ, നേതാക്കളായ സി വി വർഗീസ്‌, ഷാജി കാഞ്ഞമല,  അനിൽ കൂവപ്ലക്കൽ, ജോണി ചെരിവുപറമ്പിൽ, എം കെ ജോസഫ്‌ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 

രഹസ്യമൊഴിയായി പ്രചരിപ്പിക്കുന്നത്‌ കാറ്റ്‌ പിടിക്കാത്ത നുണക്കഥകൾ: സിപിഐ എം

തിരുവനന്തപുരം> രാഷ്‌ട്രീയ താല്‍പര്യത്തോടെ കേന്ദ്ര ഏജന്‍സികളേയും, ചില മാധ്യമങ്ങളേയും ഉപയോഗപ്പെടുത്തി മാസങ്ങളോളം പ്രചരിപ്പിച്ചിട്ടും കാറ്റ്‌ പിടിക്കാതെ പോയ നുണക്കഥകള്‍ തന്നെയാണ്‌ ഇപ്പോള്‍ രഹസ്യമൊഴി എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്‌ എന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്കായി കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തുന്ന രീതി ബിജെപി സര്‍ക്കാര്‍ രാജ്യവ്യാപകമായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്‌. അതിന്റെ ഫലമായാണ്‌ സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസന്വേഷണം തെറ്റായ ദിശയിലേക്ക്‌ നീങ്ങുന്ന സ്ഥിതി കേരളത്തിലുണ്ടായത്‌.
സ്വര്‍ണ്ണക്കള്ളക്കടത്തിനെ കുറിച്ച്‌ ശരിയായ രീതിയില്‍ അന്വേഷിക്കുക എന്ന നിലപാടാണ്‌ സംസ്ഥാന സര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ തന്നെ സ്വീകരിച്ചത്‌. ഇത്തരം കാര്യങ്ങളില്‍ ചുമതലപ്പെട്ട ഏജന്‍സികളെക്കൊണ്ട്‌ അന്വേഷിപ്പിക്കുക എന്ന നിലപാട്‌ സ്വീകരിച്ചതും അതുകൊണ്ടാണ്‌. സ്വാഭാവികമായും സ്വര്‍ണ്ണം അയച്ചതാര്‌, അത്‌ ആരിലേക്കെല്ലാം എത്തിച്ചേര്‍ന്നു എന്നതാണ്‌ അന്വേഷണത്തില്‍ കണ്ടെത്തേണ്ടിയിരുന്ന പ്രധാനപ്പെട്ട വസ്‌തുത. അത്തരം അന്വേഷണം ചില ബിജെപി നേതാക്കളിലേക്ക്‌ എത്തിചേരുന്ന സ്ഥിതിവിശേഷമുണ്ടായി. ഈ ഘട്ടത്തിലാണ്‌ പുതിയ തിരക്കഥകള്‍ രൂപപ്പെടുത്തി മാധ്യമങ്ങളില്‍ അത്‌ പ്രചരിപ്പിക്കുന്ന സ്ഥിതിയുണ്ടായത്‌.

ഒപ്പം അന്വേഷണ ഏജന്‍സികളെ ആ വഴിക്ക്‌ കൊണ്ടുപോകാനുള്ള സമ്മര്‍ദ്ദം ഉണ്ടാവുകയും ചെയ്‌തു. ചില ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി പുതിയവരെ നിയമിക്കുന്ന സ്ഥിതിയും ഈ ഘട്ടത്തിലുണ്ടായി. ഇതിനെ തുടര്‍ന്ന്‌ ജനങ്ങളുടെ ശക്തമായ പ്രതിഷേധം സംസ്ഥാനത്ത്‌ ഉയര്‍ന്നുവന്നു.

കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ്‌ തന്റെമേല്‍ മുഖ്യമന്ത്രിക്കെതിരെ മൊഴികൊടുക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന കാര്യം ആ ഘട്ടത്തില്‍ തന്നെ വ്യക്തമാക്കിയതാണ്‌. ഇത്‌ കാണിക്കുന്നത്‌ കേസിനെ രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനുള്ള ഇടപെടല്‍ തുടക്കത്തിലേ ഉണ്ടായി എന്നതാണ്‌. കേസിലെ മറ്റ്‌ പ്രതികളും ഇതിന്‌ സമാനമായ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളതാണ്‌. തന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന കാര്യം താന്‍ തന്നെയാണ്‌ പറഞ്ഞത്‌ എന്നും സ്വപ്‌ന സുരേഷ്‌ തന്നെ വ്യക്തമാക്കിയിരുന്നു. വീണ്ടും അതുമായി ബന്ധപ്പെട്ട്‌ വ്യത്യസ്ഥ മൊഴികള്‍ നല്‍കിയ കാര്യവും മാധ്യമങ്ങള്‍ വഴി പുറത്ത്‌ വന്നിരുന്നു. ഇതിന്‌ സാക്ഷികളായ പോലീസ്‌ ഉദ്യോഗസ്ഥനും ഇക്കാര്യം വെളിപ്പെടുത്തിയതായ വാര്‍ത്തകളും പുറത്തുവന്നിട്ടുള്ളതാണ്‌.അന്വേഷണം നടത്തിയ ഏജന്‍സികളായ എന്‍ഐഎ കേസ്‌ അവസാനിപ്പിക്കുകയും കസ്റ്റംസ്‌ ഇതുമായി ബന്ധപ്പെട്ട്‌ കുറ്റപത്രം നല്‍കിയതുമാണ്‌. ഇ ഡി കുറ്റപത്രം നല്‍കുന്നതിനുള്ള അന്തിമമായ ഒരുക്കങ്ങളിലാണെന്നാണ്‌ ചില മാധ്യമങ്ങള്‍ ഇപ്പോള്‍ പറയുന്നത്‌. രാജ്യവ്യാപകമായി രാഷ്‌ട്രീയ പ്രതിയോഗികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഇ ഡിയെ ഉപയോഗപ്പെടുത്തുന്ന സാഹചര്യത്തിലാണ്‌ ഇത്തരം പുതിയ തിരക്കഥകള്‍ രൂപപ്പെടുന്നത്‌ എന്നതും അങ്ങേയറ്റം സംശയാസ്‌പദമാണ്‌.

ഇത്തരമൊരു സാഹചര്യത്തിലാണ്‌ രഹസ്യമൊഴി എന്ന്‌ പറഞ്ഞ്‌ നേരത്തെ പല ഏജന്‍സികളും പരിശോധിച്ച്‌ കഴമ്പില്ലെന്ന്‌ കണ്ടെത്തിയ കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നതിന്‌ കേസിലെ പ്രതി തയ്യാറായിരിക്കുന്നത്‌. രഹസ്യമൊഴിയുടെ ഉള്ളടക്കം സാധാരണ പുറത്ത്‌ പറയുന്ന ഒന്നല്ല അത്‌ ജഡ്‌ജിയും, അന്വേഷണ ഉദ്യോഗസ്ഥനും മാത്രം അറിയേണ്ട ഒരു കാര്യമാണ്‌. രഹസ്യ മൊഴി നല്‍കിയും അതുടനെ തന്നെ മാധ്യമങ്ങളിലൂടെ പുറത്തു വിടുകയും ചെയ്യുക എന്നത്‌ വ്യക്തമാക്കുന്നത്‌ ഇവയാകെ നേരത്തെ തയ്യാറാക്കിയ തിരക്കഥകളുടെ ഭാഗമാണെന്നാണ്‌. നിയമപരമായ താല്‍പര്യങ്ങളുടെ ഭാഗമായിട്ടാണ്‌ മൊഴി നല്‍കിയതെങ്കില്‍ മൊഴി നല്‍കിയ ആള്‍ ഒരിക്കലും ആ കാര്യങ്ങള്‍ പുറത്ത്‌ പറയാറില്ല. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്ക്‌ നേരെ പോലും അപകീര്‍ത്തികരമായ പ്രസ്‌താവനകളാണ്‌ ഇപ്പോള്‍ സ്വര്‍ണ്ണകള്ളകടത്ത്‌ കേസിലെ പ്രതി നടത്തിക്കൊണ്ടിരിക്കുന്നത്‌. ഇത്‌ ഒരു രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന്‌ വളരെ വ്യക്തമാണ്‌.ഒരിക്കല്‍ പരാജയപ്പെട്ട തിരക്കഥകളും പ്രചരണങ്ങളും വീണ്ടും കൊണ്ടുവന്ന്‌ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാമെന്നാണ്‌ ഇപ്പോള്‍ ചിലര്‍ കരുതുന്നത്‌. ഇത്തരത്തില്‍ നട്ടാല്‍ പൊടിക്കാത്ത നുണകളെ വീണ്ടും നനച്ച്‌ വളര്‍ത്തുവാനുള്ള ശ്രമങ്ങള്‍ കേരളീയ സമൂഹം പുച്ഛിച്ച്‌ തള്ളുക തന്നെ ചെയ്യും.
ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക്‌ ബദല്‍ ഉയര്‍ത്തിക്കൊണ്ട്‌ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്‌ പോവുകയാണ്‌. രണ്ടാം പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്‌. ഈ ഘട്ടത്തില്‍ തന്നെ ജനങ്ങള്‍ക്ക്‌ നല്‍കിയ 900 വാഗ്‌ദാനങ്ങളില്‍ ബഹുഭൂരിപക്ഷവും നടപ്പിലാക്കുന്നതിനുള്ള നടപടികളിലേക്ക്‌ സര്‍ക്കാര്‍ നീങ്ങിക്കഴിഞ്ഞിട്ടുണ്ട്‌. വര്‍ഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിച്ചുകൊണ്ട്‌ സംസ്ഥാന സര്‍ക്കാര്‍ രാജ്യത്താകമാനം മാതൃകയാവുകയാണ്‌.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പുകളും, തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പും വ്യക്തമാക്കിയത്‌ ജനങ്ങള്‍ക്ക്‌ കൂടുതല്‍ വിശ്വാസം സര്‍ക്കാരില്‍ ഉണ്ടാകുന്നു എന്നതാണ്‌. ഈ ഘട്ടത്തില്‍ അതിന്‌ നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയെ തേജോവധം ചെയ്യാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

 

സംസ്ഥാനത്ത് ഈ വർഷം 14 സ്വകാര്യ വ്യവസായ പാർക്കുകൾ: പി.രാജീവ്

 
 
ഈ വർഷം 14 സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. നിക്ഷേപ അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതിനായി നടപടിക്രമങ്ങൾ ലഘൂകരിച്ചത് വ്യവസായ പാർക്കുകൾ ആരംഭിക്കാൻ പ്രചോദനമാകും. സ്വകാര്യവ്യവസായ എസ്റ്റേറ്റ് ഓൺലൈൻ പോർട്ടൽ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൽ ഭൂമി ലഭ്യത വലിയ പ്രശ്നമാണ്. തീരദേശ പരിപാലന നിയമം, തണ്ണീർത്തട നിയമം പരിസ്ഥിതി ലോല പ്രദേശങ്ങൾ പരിപാലിക്കാനുള്ള നിയമങ്ങൾ തുടങ്ങിയവ വ്യാവസായിക ആവശ്യങ്ങൾക്ക് ലഭ്യമാക്കാനാകുന്ന ഭൂമിയുടെ അളവ് പരിമിതപ്പെടുത്തുന്നു.ഈ സാഹചര്യത്തിൽ വ്യവസായ വളർച്ചയ്ക്ക് സ്വകാര്യഭൂമി കൂടി എങ്ങനെ ഉപയോഗിക്കാൻ കഴിയും എന്ന പരിശോധനയുടെ ഭാഗമായാണ് സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകാൻ നിശ്ചയിച്ചത്.
 സ്വകാര്യ പാർക്കുകൾ അനുവദിക്കാനുള്ള നയം നേരത്തെ തന്നെ നിലവിൽ വന്നിരുന്നെങ്കിലും പ്രായോഗിക തലത്തിൽ നടപ്പിൽ ആയിരുന്നില്ല.
ഇതിന് ഇടയാക്കിയ കാരണങ്ങൾ സർക്കാർ പരിശോധിച്ചു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പുതുക്കിയ നടപടിക്രമങ്ങൾ രൂപീകരിച്ചത്.
ഒരു ഏക്കറിന് 30 ലക്ഷം രൂപയും എസ്റ്റേറ്റിന് മൂന്നുകോടി രൂപ വരെയും
ഇൻസന്റീവ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
 ഇതിലൊരു ഭാഗം മുൻകൂറായി നൽകും. വ്യക്തികൾക്കും സഹകരണ സംഘങ്ങൾക്കും ട്രസ്റ്റുകൾക്കും പാർട്ട്ണർഷിപ്പ് കൂട്ടായ്മകൾക്കുംസ്വകാര്യ വ്യവസായ പാർക്ക് ആരംഭിക്കാം. ഇതിനകം 14 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. മുപ്പത് വർഷ കാലപരിധി പാർക്കുകൾക്ക് നിശ്ചയിച്ചത് ഒഴിവാക്കും. വ്യവസായ ടൗൺഷിപ്പ് നിയമത്തിന്റെ പരിധിയിൽ പാർക്കുകളെ കൊണ്ടുവരും.നിക്ഷേപകർക്ക് അനുകൂലമായ ഒരു ആവാസ വ്യവസ്ഥിതി കേരളത്തിൽ രൂപപ്പെടുത്താൻ കഴിഞ്ഞതായും വ്യവസായ മന്ത്രി പറഞ്ഞു. ഒരു ലക്ഷം സംരംഭങ്ങൾ നടപ്പു സാമ്പത്തിക വർഷം ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ മുന്നോട്ടുപോവുകയാണ്. സംരംഭകർക്ക്
നാലു ശതമാനം പലിശയ്ക്ക് ബാങ്ക് വായ്പ ലഭ്യമാക്കും.
സംരംഭകർ ഓഫീസുകൾ കയറി ഇറങ്ങുന്ന സാഹചര്യം ഒഴിവാക്കി സംരംഭകർക്ക് ആവശ്യമായ സഹായം വകുപ്പ് അങ്ങോട്ട്
എത്തിക്കുകയാണ്.
 വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകൾ സുതാര്യമാക്കുന്നതിന്
സ്വീകരിച്ച നടപടികൾ സംരംഭകർക്ക് ഏറെ പ്രയോജനകരമായെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതി വഴി അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിന് തയ്യാറാക്കിയ ഓൺലൈൻ പോർട്ടൽ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് സംരംഭകർക്ക് ഉണ്ടാകുന്ന പരാതികൾ പരിഹരിക്കുന്നതിന് തയ്യാറാക്കിയ ഓൺലൈൻ പോർട്ടൽ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയും ഉദ്ഘാടനം ചെയ്തു. സംസ്ഥാന-ജില്ലാതലങ്ങളിൽ രൂപീകരിച്ച പരാതി പരിഹാര കമ്മിറ്റികൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നതിന് ഓൺ ലൈൻ പോർട്ടൽ സഹായകരമാണെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
 വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല അധ്യക്ഷനായി. വ്യവസായ വകുപ്പ് ഡയറക്ടർ എസ് ഹരികിഷോർ, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ്, ഫിക്കി കേരള കോ-ചെയർ ഡോ.എം.ഐ സഹദുള്ള, കെ.എസ്.എസ്.ഐ. എ ജില്ലാ സെക്രട്ടറി എ ഫസലുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.

 

 

 

നുണപ്രചാരകർ അത്‌ തുടരട്ടെ, ജനം സർക്കാരിനൊപ്പമുണ്ട്: മുഖ്യമന്ത്രി

തിരുവനന്തപുരം> നുണപ്രചരണങ്ങൾ നടത്തുന്നവർ ആ വഴിക്ക്‌ പോകുമെന്നും ജനം സർക്കാരിനൊപ്പമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സെക്രട്ടറിയറ്റ്‌ എംപ്ലോയീസ്‌ അസോസിയേഷൻ (കെഎസ്‌ഇഎ) വാർഷിക സമ്മേളനം  ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാരിന്‌ നല്ല യശസ്‌ നേടാനായിട്ടുണ്ട്‌. അതൊരു പൊങ്ങച്ചം പറച്ചിലല്ല.  മഹാപ്രളയത്തിന്റെ കുത്തൊഴുക്കിനെ കവച്ചുവെക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള നുണപ്രചരണം. ആപത്‌ഘട്ടങ്ങളിൽ തങ്ങൾക്കൊപ്പം നിന്ന സർക്കാരാണിതെന്ന്‌ ജനം നെഞ്ചുതൊട്ട്‌ പറഞ്ഞു. അതാണ്‌ എൽഡിഎഫിനെ വീണ്ടും അധികാരത്തിലേറ്റിയത്‌.
അതേനയമാണ്‌ സർക്കാർ തുടരുന്നത്‌. നുണപ്രചാരണം നടത്തുന്നവർ പല രീതിയിൽ അത്‌ തുടരും. ജനങ്ങൾക്ക്‌ അവരാഗ്രഹിക്കുന്ന രീതിയിൽ നീതി ഉറപ്പാക്കുകയാണ്‌ സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.


വായ്പാ സമ്പർക്ക മേള: 165 കോടി വായ്പ അനുവദിച്ചു
 
ജില്ലാ ലീഡ് ബാങ്ക് സംഘടിപ്പിച്ച വായ്പാ സമ്പർക്ക മേളയിൽ 165 കോടി വായ്പ അനുവദിച്ചു. 3400 വായ്പകളിലായാണ് ഈ തുക ബാങ്കുകൾ അനുവദിച്ചത്. ആസാദി കാ അമൃത് മഹോത്സവത്തിനോടനുബന്ധിച്ച് ഫിനാഷ്യൽ സർവ്വീസസ് വകുപ്പ് നിർദ്ദേശ പ്രകാരം സംസ്ഥാന തല ബാങ്കേഴ്സ് സമിതിയുടെ നേതൃത്വത്തിലാണ്  വായ്പാ സമ്പർക്ക മേള സംഘടിപ്പിച്ചത്. മേള ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.  ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷനായി.
ബാങ്കുകൾ ജനങ്ങളിലേക്ക് എന്ന സന്ദേശത്തോടെ നടത്തിയ മേളയിൽ ജില്ലയിലെ ദേശസാൽകൃത - സ്വകാര്യ - ഷെഡ്യൂൾഡ് ബാങ്കുകൾ, ഗ്രാമീണ ബാങ്കുകൾ ഉൾപ്പെടെ 20 ഓളം സ്റ്റാളുകളാണ് ഒരുക്കിയത്. വിവിധ വായ്പ പദ്ധതികളെക്കുറിച്ച് അറിയാനുള്ള അവസരം ഒരുക്കുകയും വായ്പാ സമ്മത പത്രങ്ങൾ വിതരണം നടത്തുകയും  ചെയ്തു.  ചേമ്പർ ഹാളിൽ നടന്ന പരിപാടിയിൽ കനറാ ബാങ്ക് എ ജി എം എ യു രാജേഷ്,  നബാർഡ് ഡി ഡി എം ജിഷി മോൻ,  കേരള ഗ്രാമീൺ ബാങ്ക് ജി എം ഇന്ദുശ്രീ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ടി ഒ ഗംഗാധരൻ, ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡ് കെ ടി ജയചന്ദ്രൻ, കെ വി കെ പ്രോഗ്രാം കോർഡിനേറ്റർ ഡോ.പി ജയരാജൻ, കേരള ബാങ്ക് ജനറൽ മാനേജർ ഷിബു, പോസിറ്റീവ് കമ്മ്യൂൺ ഡയറക്ടർ കെ പി രവീന്ദ്രൻ, സൗത്ത് ഇന്ത്യൻ ബാങ്ക് കണ്ണൂർ ക്ലസ്റ്റർ ഹെഡ് കെ സുജിത്ത് ബാബു, ചേമ്പർ ഓഫ് കോമേഴ്സ് വൈസ് പ്രസിഡണ്ട് ടി കെ രമേഷ്, ജില്ലയിലെ വിവിധ ബാങ്കുകളിലെ ഉന്നതോദ്യോഗസ്ഥർ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
 
കൂടാളി പഞ്ചായത്ത് വികസന സെമിനാർ

കൂടാളി ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായുളള വികസന സെമിനാർ ജില്ലാ ആസൂത്രണ സമിതി അംഗം കെ.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഷൈമ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്‌സൺ എം. വസന്ത ടീച്ചർ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ആസൂത്രണ സമിതി വൈസ് ചെയർമാൻ പി.പി. നൗഫൽ വികസന പരിപ്രേക്ഷ്യം അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.വി. ശ്രീജിനി , ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം. രതീഷ് , മെമ്പർ കെ.സി.രാജശ്രീ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പത്മനാഭൻ , സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.ദിവാകരൻ, പി.സി. ശ്രീകല ടീച്ചർ എന്നിവർ സംസാരിച്ചു. സെക്രട്ടറി എം. പ്രദീപൻ , അസിസ്റ്റന്റ് പ്ലാൻ കോ : ഓഡിനേറ്റർ എൻ.സുമേഷ് നന്ദിയും പറഞ്ഞു.
 

ഉമ്മന്‍ ചാണ്ടിക്കും പിണറായിക്കും രണ്ട് നീതിയെന്ന് വി.ഡി.സതീശന്‍

 
VD Satheesan says two justices

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരായ കറന്‍സി കടത്ത് ആരോപണങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് യുഡിഎഫ് ഉറ്റുനോക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സ്വപ്ന ഇപ്പോള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ നേരത്തെയും കുറ്റസമ്മത മൊഴിയായി നല്‍കിയിരുന്നു. എന്നാല്‍ അന്ന് അതിനെക്കുറിച്ച് അന്വേഷിച്ചില്ല. സംഘപരിവാര്‍ ശക്തികളും സിപിഐഎം നേതൃത്വവും തമ്മില്‍ ഇടനിലക്കാരുടെ സഹായത്തോടെ അന്ന് ഒത്തുതീര്‍പ്പിലെത്തിയതാണ് ഇതിന് കാരണം. സ്വര്‍ണ കടത്ത് കേസില്‍ കേരളത്തിലെ ബിജെപി നേതാക്കളിലെ പലരും ഇടനിലക്കാരാണ്. അവരുടെ ഇടപെടലിനെ തുടര്‍ന്നാണ് അന്ന് കേസ് പൂട്ടിക്കെട്ടിയതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

 

മുഖ്യമന്ത്രിയുടേയും ഓഫിസിന്റെയും എതിരെ ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്ന സുരേഷിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. കേസെടുത്ത് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ തയാറാകണം. ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണവിധേയയുടെ കയ്യില്‍ നിന്നും പരാതി എഴുതി വാങ്ങിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉമ്മന്‍ ചാണ്ടിക്ക് ഒരു നീതി പിണറായിക്ക് മറ്റൊരു നീതിയെന്നത് പറ്റുമോ? സ്വപ്നയുടെ വെളിപ്പെടുത്തലില്‍ യുഡിഎഫ് നിയമനടപടി ആലോചിക്കുന്നുണ്ട്. സമരവുമായി മുന്നോട്ട് പോകും.

 

ചീറ്റിപ്പോയ പടക്കത്തിന്ന് പിന്നെയും തീപ്പെട്ടി ഉരക്കുകയാണ് കേരളത്തിലെ ബിജെപിയും കോൺഗ്രസും: ഡിവൈഎഫ്ഐ
 
ചീറ്റിപ്പോയ ഒരു പടക്കത്തിന് പിന്നെയും തീപ്പെട്ടി ഉരയ്ക്കുകയാണ് കേരളത്തിലെ ബിജെപിയും അവരുടെ ബി ടീമായി പ്രവർത്തിക്കുന്ന കോൺഗ്രസ്സുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. അവരുടെ തിരക്കഥയുടെ  ഭാഗമായി  സ്വപ്ന സുരേഷ് നടത്തിയ വാർത്താ സമ്മേളനത്തിലെ നുണകൾ പൊതു സമൂഹം അർഹിക്കുന്ന അവജ്ഞതയോടെ തള്ളിക്കളയും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ വലത് മാധ്യമങ്ങളെ കൂട്ട് പിടിച്ചു നുണ പ്രചരിപ്പിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനേയും മന്ത്രി സഭയേയും താറടിച്ചു കളയാം എന്ന വ്യാമോഹത്തിലായിരുന്നു ബിജെപി. എന്നാൽ അവർ വെയിലത്ത് വെറുതെ കയിലും കുത്തി നടന്നതല്ലാതെ കേരളം കുപ്രചാരണങ്ങളെ തള്ളിക്കളഞ്ഞു. നിയമസഭാ നിയമ സഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വീണ്ടും കേന്ദ്രം തുടലിലിട്ട ഒരു കൂട്ടം ഏജൻസികൾ കേരളത്തിൽ കുറേ മണത്തു നടന്നു. അവരുടെ കയ്യിൽ നിന്ന് കിട്ടിയ നുണക്കഥകളും പ്രതിയുടെ അടുക്കളയിൽ മീൻവെട്ടിക്കൊടുത്ത് സംഘടിപ്പിച്ച തിരക്കഥകളും നിരത്തി പാപ്പരാസി ചാനലുകാർ കുറേ കുരുക്ക് മുറുക്കി. എന്നാൽ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ ഈ അസത്യപ്രഘോഷകർക്ക് മറുപടി നൽകിയത് ചരിത്ര ഭൂരിപക്ഷത്തോടെ രണ്ടാം പിണറായി സർക്കാരിനെ വരവേറ്റും സഖാവ് പിണറായി വിജയന് അരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നൽകിയുമാണ്.
യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിലോ സ്വർണ്ണം ആർക്കു വേണ്ടി കടത്തി എന്നതിന് ഉത്തരം പറയുന്നതിനോ കാൽ ഡസൻ കേന്ദ്രഏജൻസികൾ പരാജയപ്പെട്ടു. അല്ലെങ്കിൽ ബിജെപി ചാനൽ മേധാവി ഉൾപ്പെടെ സ്വർണ്ണ കടത്തു കേസിൽ ആരോപണവിധേയരായ സ്വന്തം പാർട്ടിക്കാരെ രക്ഷിക്കാൻ കേന്ദ്രം കേസന്വേഷണം അട്ടിമറിച്ചു. ആട് കിടന്നിടത്ത് പിന്നെ പൂട പോലുമില്ലാതെ അന്ന് ആവിയായ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ ആരോപണവുമായി സ്വപ്ന സുരേഷ് വരുന്നത്  ബിജെപിയുമായി അവർ നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ്. സ്വർണ്ണക്കടത്ത് കേസിനു ശേഷം തനിക്ക് ജോലി നൽകിയതും ചേർത്ത് പിടിച്ചു സഹായിച്ചതും  ബിജെപി അനുകൂല NGO സ്ഥാപനമാണെന്ന് സ്വപ്ന സുരേഷ് തന്നെ പറഞ്ഞിട്ടുള്ളതാണ്. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ  ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ചുമത്തിയതിന് തൊട്ടു പിന്നാലെയാണ് സ്വപ്ന സുരേഷിനെ ഉപയോഗിച്ച് നനഞ്ഞ പടക്കത്തിന്  തീ കൊടുക്കാൻ വെറുതെ ശ്രമിക്കുന്നത്.  വിവരമില്ലാത്ത ഏതോ വടക്കു നോക്കി സംഘിയുടെ  തലയിലല്ലാതെ ബിരിയാണിച്ചെമ്പിൽ മുഖ്യമന്ത്രി സ്വർണ്ണം കടത്തി എന്ന വികലഭാവന വിരിയില്ല.
സ്വർണ്ണ കടത്ത് കേസിൽ ആദ്യം തന്നെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട്  കേന്ദ്ര സർക്കാരിനെ സമീപിച്ചത് കേരള സർക്കാരാണ്. കേന്ദ്ര ഏജൻസികൾ സംസ്ഥാന പ്രതിപക്ഷത്തിന്റെ നിർലോഭമായ ഗ്രൗണ്ട് സപ്പോർട്ടോടെ തെരഞ്ഞെടുപ്പ് നേട്ടത്തിനായി കേരളം മുഴുവൻ മണത്തു നടന്നിട്ടും മുഖ്യമന്ത്രിയേയൊ അദ്ദേഹവുമായി ബന്ധപ്പെട്ട ഏതെങ്കിലും വ്യക്തികളെയൊ പ്രതിയാക്കാൻ കഴിഞ്ഞില്ല. ഒരിക്കൽ  പൊളിഞ്ഞ അതേ തിരക്കഥയിൽ വീണ്ടും പടമിറക്കി  മുഖ്യമന്ത്രിയേയും സർക്കാരിനേയും നിഴലിൽ നിർത്താമെന്നും ജനപക്ഷ സർക്കാരിന്റെ വികസന പദ്ധതികൾ തകർക്കാമെന്നുമുള്ള വ്യാമോഹം ഇവിടെ വേവില്ല. ചീറ്റി പോയ ഒരു തിരക്കഥയുടെ രണ്ടാം ഭാഗത്തിന്റെ ക്വട്ടേഷനുമായുള്ള സ്വപ്ന സുരേഷിന്റെ വാർത്താ സമ്മേളനം പൊതു സമൂഹം അർഹിക്കുന്ന അവജ്ഞതയോടെ തള്ളി കളയുമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.

 

നിയമസഭാസമ്മേളനം 27 മുതല്‍; മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ 
 നിയമസഭാ സമ്മേളനം ജൂണ്‍ 27 മുതല്‍ വിളിച്ച് ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കേരള തീരപ്രദേശത്തെ കടലില്‍ ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനവും സർക്കാർ ഏര്‍പ്പെടുത്തി.ട്രോളിംഗ് നിരോധന കാലയളവിൽ ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കാനും നിർദേശിച്ചു.
 

വിമാനങ്ങളിലും വിമാനത്താവളങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കി DCGA

 
 
 മാസ്‌ക്(Mask) ധരിക്കാത്തവരെ വിമാനത്തില്‍ യാത്രചെയ്യാന്‍ അനുവധിക്കില്ലെന്ന് ഡിജിസിഎ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍)(DGCA). കോവിഡ്(covid) കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് ഡിജിസിഎയുടെ കര്‍ശന മാര്‍ഗനിര്‍ദ്ദേശം. മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യാന്‍ എത്തുന്നവരെയും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തവരെയും നോ ഫ്‌ലൈ ലിസ്റ്റില്‍പ്പെടുത്തുമെന്നാണ് മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്.മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുന്ന യാത്രക്കാരെ ടേക്ക് ഓഫിന് മുന്‍പായി വിമാനത്തില്‍ നിന്നും പുറത്തിറക്കണമെന്നും വിമാനത്താവളത്തില്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള ചുമതല സിഐഎസ്എഫ് ജീവനക്കാര്‍ക്കായിരിക്കുമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
 
അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ നൈപുണ്യ പരിശീലനം:
എൻ ടി ടി എഫുമായി കരാറായി  
 
കണ്ണൂരിലെ പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ ഓപ്പറേറ്റിങ് പാർട്ണറായി നെട്ടൂർ ടെക്‌നിക്കൽ ട്രെയിനിങ് ഫൗണ്ടേഷനുമായി (എൻ ടി ടി എഫ്) അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ് കേരള) കരാർ ഒപ്പുവച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ  സാന്നിധ്യത്തിൽ അസാപ് കേരള ചെയർപേഴ്‌സൺ ആന്റ് മാനേജിങ് ഡയറക്ടർ ഡോ. ഉഷ ടൈറ്റസും എൻ ടി ടി എഫ് ജോയിന്റ്  മാനേജിങ് ഡയറക്ടർ ആർ രാജഗോപാലനും കരാർ കൈമാറി.
പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ  വ്യവസായ കേന്ദ്രീകൃതമായ  നൈപുണ്യ പരിശീലനം നൽകുക, പരിശീലനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, യന്ത്രസാമഗ്രികൾ പ്രവർത്തിപ്പിക്കുക, സ്‌കിൽ പാർക്ക്  പരിപാലിക്കുക എന്നിവ സംബന്ധിച്ച് അടുത്ത  പത്തു വർഷത്തേക്കുള്ള കരാറാണ് ഒപ്പിട്ടത്. ഇതുവഴി പ്രതിവർഷം നാനൂറിലധികം വിദ്യാർഥികൾക്ക് പരിശീലനം നൽകാനാകും.
പത്താം ക്ലാസ് പാസായ ആർക്കും പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ  രൂപകൽപ്പന ചെയ്തിരിക്കുന്ന ഡിപ്ലോമയും സർട്ടിഫിക്കറ്റ് നൈപുണ്യ പ്രോഗ്രാമുകളുമാണ് കമ്യൂണിറ്റി സ്‌കിൽ പാർക്കിലെ പ്രത്യേകത. ഡിപ്ലോമ ഇൻ ടൂൾ എഞ്ചിനീയറിങ് ആന്റ് ഡിജിറ്റൽ മാനുഫാക്ചറിങ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ പ്രിസിഷൻ ആന്റ് സി എൻ സി മെഷിനിസ്റ്റ്, പോസ്റ്റ് ഡിപ്ലോമ ഇൻ ടൂൾ ഡിസൈൻ, ഓപ്പറേറ്റർ-കൺവെൻഷണൽ മില്ലിങ് ആന്റ്  സി എൻ സി  ഓപ്പറേറ്റർ വെർട്ടിക്കൽ മെഷീനിങ് സെന്റർ, ഓപ്പറേറ്റർ- കൺവെൻഷണൽ ടേണിങ്, സി എൻ സി ഓപ്പറേറ്റർ ടേണിങ് എന്നീ അതിനൂതന കോഴ്‌സുകളും നടത്തുന്നു.
അസാപ് കേരള സി എസ് പി ഹെഡ്, ലെഫ്.കമാണ്ടർ(റിട്ടയർഡ്) ഇ വി സജിത്ത് കുമാർ, ട്രെയിനിങ്ങ് ഹെഡ്  ലൈജു ഐ പി നായർ,  പ്രോഗ്രാം മാനേജർമാരായ പി വി ജിതേഷ്, കെ കെ പ്രജിത്ത്, എൻ ടി ടി എഫ് എക്സിക്യൂട്ടിവ് സെക്രട്ടറി ബി എസ് കൃഷ്ണമൂർത്തി,  പ്രിൻസിപ്പൽ ആർ അയ്യപ്പൻ,  ഡെപ്യൂട്ടി മാനേജർ, ട്രെയിനിങ്ങ് എസ് സുധീഷ് തമ്പി,  ഡെപ്യൂട്ടി മാനേജർ മെയിന്റൈനൻസ് ശ്രീജിത്ത് ജെറാൾഡ്, അസിസ്റ്റന്റ് മാനേജർ, ഫിനാൻസ്, ടി രത്നേഷ് എന്നിവർ പങ്കെടുത്തു.
 
ഡിപ്ലോമ ഇൻ ടെലിവിഷൻ ജേണലിസം
 
കെൽട്രോൺ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ടെലിവിഷൻ ജേണലിസം കോഴ്സിലേക്ക് (ഒരു വർഷം) അപേക്ഷ ക്ഷണിച്ചു. മാധ്യമ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവയും നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. പ്രിന്റ്മീഡിയ  ജേണലിസം, സോഷ്യൽ മീഡിയ ജേണലിസം, മൊബൈൽ ജേണലിസം, ആങ്കറിങ് എന്നിവയിലും പരിശീലനം നൽകും. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കോ, അവസാന വർഷ ബിരുദ ഫലം കാത്തിരിക്കുന്നവർക്കോ അപേക്ഷിക്കാം. അപേക്ഷകൾ ലഭിക്കേണ്ട  അവസാന തിയതി ജൂൺ 15. അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും 954495 8182 എന്ന നമ്പറിൽ വിളിക്കുക. വിലാസം : കെൽട്രോൺ നോളേജ് സെന്റർ, തേർഡ് ഫ്ലോർ, അംബേദ്ക്കർ ബിൽഡിങ്, റെയിൽവേസ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്. 673 002.
 
മട്ടന്നൂർ നഗരസഭ സംവരണ വാർഡ് നറുക്കെടുപ്പ് 9ന്
 
മട്ടന്നൂർ നഗരസഭ പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംവരണ വാർഡുകൾ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടത്തുന്നതിന് നഗരകാര്യ വകുപ്പ്, കോഴിക്കോട് റീജ്യണൽ ജോയിന്റ് ഡയറക്ടറെ അധികാരപ്പെടുത്തി.  സംവരണ വാർഡ് നറുക്കെടുപ്പ് ജൂൺ ഒമ്പത് വ്യാഴം രാവിലെ 10 മണിക്ക് കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തും.  
 
ഒപ്‌റ്റോമെട്രിസ്റ്റ് നിയമനം
 
കണ്ണൂർ ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ ഒപ്‌റ്റോമെട്രിസ്റ്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. പി എസ് സി അംഗീകരിച്ച യോഗ്യതയും പ്രായപരിധിയും ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണ. താൽപര്യമുള്ളവർ ജൂൺ 17ന് രാവിലെ 11ന് ആശുപത്രി ഓഫീസിൽ ഹാജരാകണം. ഫോൺ: 0497 2801688.
 
തപാൽ അദാലത്ത്
 
കണ്ണൂർ പോസ്റ്റൽ ഡിവിഷൻ സംഘടിപ്പിക്കുന്ന തപാൽ അദാലത്ത് ജൂൺ 27ന് രാവിലെ 11ന് പയ്യാമ്പലം പോസ്റ്റൽ സൂപ്രണ്ട് ഓഫീസിൽ നടക്കും. അദാലത്തിൽ തപാൽ, സ്പീഡ് പോസ്റ്റ്്, പാഴ്‌സൽ, സേവിംഗ്‌സ് ബാങ്ക്, മണി ഓർഡറുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളും തർക്കങ്ങളും പരിഗണിക്കും. തപാൽ വകുപ്പിന്റെ വിവിധ സേവനങ്ങളിൽ എന്തെങ്കിലും പരാതികളുണ്ടെങ്കിൽ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, കണ്ണൂർ ഡിവിഷൻ, കണ്ണൂർ- 670001 എന്ന വിലാസത്തിൽ ജൂൺ 26ന് മുമ്പ്  ലഭിക്കുന്നവിധം അയക്കുക. കവറിനു പുറത്ത് 'തപാൽ അദാലത്ത്' എന്നെഴുതണം. ഫോൺ: 0497 2708125, 2700841, 2701425.
 
അപേക്ഷ ക്ഷണിച്ചു
 
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ കൗൺസിലിങ് സൈക്കോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് കാലാവധി ആറു മാസം. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 30. വിശദാംശങ്ങൾക്ക് www.srcc.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.  ഫോൺ: 9446060641.
 
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
 
ഐ എച്ച് ആർ ഡി 2022 ജനുവരിയിൽ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് ആന്റ് സെക്യൂരിറ്റി  (പി ജി ഡി സി എഫ്) റഗുലർ / ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്ങ് (ഡി സി എഫ് എ) സപ്ലിമെന്ററി പരീക്ഷകളുടേയും മാർച്ചിൽ നടത്തിയ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (സി സി എൽ ഐ എസ്) റഗുലർ/ സപ്ലിമെന്ററി പരീക്ഷകളുടേയും ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലത്തിനും മാർക്കിന്റെ വിശദാംശങ്ങൾക്കും അതത് പരീക്ഷാകേന്ദ്രങ്ങളുമായി ബന്ധപ്പെടുക.  www.ihrd.ac.in ലും പരീക്ഷാഫലം ലഭിക്കും. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ ജൂൺ 23 വരെയും 200 രൂപ പിഴയോടുകൂടി ജൂൺ 25 വരെയും അതത് പരീക്ഷാകേന്ദ്രങ്ങളിൽ സമർപ്പിക്കാം. ജൂലൈ 2022-ലെ 2018 സ്‌കീം സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള പ്രത്യേകാനുമതി  ആവശ്യമുള്ളവർ അപേക്ഷകൾ ജൂൺ 30 ന് മുൻപും 200 രൂപ പിഴയോടുകൂടി ജൂലൈ നാല് വരെയും അതത് സ്ഥാപനമേധാവികൾ മുഖേന സമർപ്പിക്കണം.
 
അപേക്ഷ ക്ഷണിച്ചു
 
സി-ഡിറ്റ് നടപ്പാക്കുന്ന വിവിധ തരം പ്രൊജക്ടുകൾക്കായി താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം മാനേജർ, പ്രോഗ്രാമർ, യുഐ/യുഎക്‌സ് ഡവലപ്പർ, 2 ഡി ആനിമേറ്റർ, ടെക്‌നിക്കൽ റൈറ്റർ, സെർവർ അഡ്മിനിസ്‌ട്രേറ്റർ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 18ന് വൈകിട്ട് അഞ്ച് മണി. കൂടുതൽ വിവരങ്ങൾക്ക് www.careers.cdit.org അല്ലെങ്കിൽ www.cdit.org എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കുക. ഫോൺ: 0471 2380910, 2380912.
 
 
അപേക്ഷ ക്ഷണിച്ചു
 
സ്റ്റേറ്റ് ഐടി മിഷനു വേണ്ടി സി-ഡിറ്റ് നടപ്പാക്കുന്ന സ്റ്റേറ്റ് പോർട്ടൽ പ്രൊജക്ടിലേക്ക് സീനിയർ പ്രോഗ്രാമർ (പി എച്ച് പി), സീനിയർ പ്രോഗ്രാമർ (ജാവ)എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 18ന് വൈകിട്ട് അഞ്ച് മണി. കൂടുതൽ വിവരങ്ങൾക്ക് www.careers.cdit.org അല്ലെങ്കിൽ www.cdit.org എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കുക. ഫോൺ: 0471 2380910, 2380912.
 
ദേവസ്വം പട്ടയ കേസുകൾ മാറ്റി
 
ജൂൺ ഒമ്പതിന് കലക്ടറേറ്റിൽ നടത്താനിരുന്ന കണ്ണൂർ താലൂക്കിലെ ദേവസ്വം പട്ടയ കേസുകൾ ജൂലൈ ഏഴിന് രാവിലെ 11 മണിയിലേക്ക് മാറ്റിയതായി എൽ ആർ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.
 
ഓംബുഡ്‌സ്മാൻ സിറ്റിങ്
 
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് എം ജി എൻ ആർ ഇ ജി എസ് ഓംബുഡ്‌സ്മാൻ ജൂൺ 15ന് രാവിലെ 11 മുതൽ ഉച്ചക്ക് ഒരു മണി വരെ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സിറ്റിങ് നടത്തും.
 
അധ്യാപക ഒഴിവ്
 
കണ്ണൂർ ഗവ.ടൗൺ ഹയർസെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ബോട്ടണി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജൂനിയർ അധ്യാപകരെ നിയമിക്കുന്നു.  യോഗ്യരായ ഉദ്യോഗാർഥികൾ ജൂൺ 10ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്‌കൂൾ ഓഫീസിൽ ഹാജരാകണം.
 
വൈദ്യുതി മുടങ്ങും
 
ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ തട്ടേരി, എടയന്നൂർ, അടിച്ചിക്കാമല, വളക്കൈ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂൺ ഒമ്പത് വ്യാഴം രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ചന്തപ്പുര, ചന്തപ്പുര ടവർ, പൊളളാളം മിനി ഇഡസ്ട്രിയൽ, വിശ്രാന്തി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂൺ ഒമ്പത് വ്യാഴം രാവിലെ 8.30  മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ മാതനർകല്ല്, ബ്ലാക്ക് സ്റ്റോൺ ക്രഷർ, നെടുംകുന്ന്, കുണ്ടംതടം   ട്രാൻസ്‌ഫോമർ  പരിധിയിൽ ജൂൺ ഒമ്പത് വ്യാഴം രാവിലെ എട്ട് മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ പണ്ടാരത്തും കണ്ടി, പുന്നക്കപ്പാറ, കൊട്ടാരത്തുംപാറ, അക്ലിയത്ത്, ഹെൽത്ത്  സെന്റർ, കച്ചേരിപ്പാറ, വൻകുളത്ത് വയൽ എന്നീ ഭാഗങ്ങളിൽ ജൂൺ ഒമ്പത് വ്യാഴം രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ മതുകോത്ത് ഭാഗത്ത് ജൂൺ ഒമ്പത് വ്യാഴം രാവിലെ എട്ട് മണി മുതൽ 10 വരെയും  ചേലോറ ഭാഗത്ത് രാവിലെ 10 മണി മുതൽ മൂന്ന് വരെയും  വൈദ്യുതി  മുടങ്ങും.
 
 
പഴയങ്ങാടി താലൂക്ക് ആശുപത്രി: ഐസൊലേഷൻ വാർഡ് ശിലാസ്ഥാപനം വ്യാഴാഴ്ച
 
പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ  നിർമ്മിക്കുന്ന ഐസൊലേഷൻ വാർഡിന്റെ ശിലാസ്ഥാപനം എം വിജിൻ എം എൽ എ നിർവഹിക്കും. ജൂൺ ഒമ്പതിന്് രാവിലെ 10 മണിക്ക് എരിപുരം ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ അധ്യക്ഷത വഹിക്കും.
കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ തീരുമാനപ്രകാരമാണ് ഐസൊലേഷൻ വാർഡ് നിർമ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കിയത്.  ഇതിനായി ഐസൊലേഷൻ വാർഡും അനുബന്ധ ഉപകരണങ്ങളും സജ്ജമാക്കുന്നതിന് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടും, കിഫ്ബി ഫണ്ടും ഉൾപ്പടെ  1.75 കോടി രൂപയാണ് അനുവദിച്ചത്.   
ഇതിൽ 10 കിടക്കകൾ, ഡോക്ടേഴ്‌സ് റൂം,  നഴ്‌സിംഗ് റൂം, മരുന്ന് സൂക്ഷിപ്പ് കേന്ദ്രം, അത്യാഹിത വിഭാഗം, കാത്തിരിപ്പ് കേന്ദ്രം, സ്റ്റോർ റൂം, ടോയ്‌ലറ്റ് ജനറേറ്റർ ഉൾപ്പടെ 2400 സ്‌ക്വയർ ഷീറ്റുള്ള പ്രീഫാബ് ടെക്‌നോളജി ഉപയോഗപ്പെടുത്തിയാണ് കെട്ടിടം നിർമ്മിക്കുക. കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷനാണ് നിർവഹണ ഏജൻസി
 

കൊടുത്തുവക്ക് കൊടിത്തൂവ, കൊട്ടൂത്ത, ചൊറിയണം, കടത്തുമ്പ എന്നീ പ്രാദേശിക പേരുകളുമുണ്ട്.

ശാസ്ത്രനാമം:


കുടുംബം: യൂഫോർബിയേസി


സംസ്‌കൃത നാമം :

ദുരാലഭ, ദുസ്പർശ , വൃശ്ചിക്ക് , യവാസം, ദുരാലംഭ , അനന്ത , വൃക്ഷി കാളി

സസ്യ വിവരണം
കേരളത്തിലുടനീളം നൈസർഗ്ഗികമായി കാണപ്പെടുന്ന ഒരു നിര്യ ഹരിത ഔഷധിയാണ് കൊടുത്തുവ.
ഈ ചെടിക്ക് നീളം കുറഞ്ഞ തണ്ടും ചുറ്റി കയറുന്ന ഒന്നോ അതിൽ കൂടുതലോ ശാഖകളുമുണ്ട്. സസ്യത്തിലുടനീളം രോമങ്ങൾ കാണാം. ഇവ ശരീരത്തിൽ സ്പർശിച്ചാൽ അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടും. ഇക്കാരണത്താലാണ് ഈ ചെടിക്ക്
ചൊറിയണം എന്നും കടിത്തുമ്പ എന്ന പേര് വന്നത്.
നമ്മുടെ ചർമ്മവുമായി സമ്പർക്കം പുലർത്തുമ്പോൾ ഇവ ചൊറിച്ചിൽ ഉണ്ടാക്കുന്നതിന് കാരണം രോമങ്ങളിൽ നിന്നും ഹിസ്റ്റാ മൈൻ, സൈറോടോണിക്ക് , കോളിൻ എന്നീ രാസവസ്തുക്കൾ പുറത്ത് വിടുന്നതു കൊണ്ടാണ്.
ചെടിയുടെ ഇലകൾ തമ്മിൽ രൂപത്തിലും . ആകൃതിയിലും വ്യത്യാസം കാണാം. ഒരേ ചെടിയിൽ തന്നെ ആൺ പൂക്കളും പെൺപൂക്കളും പ്രത്യേകം പ്രത്യേകം കാണുന്നു. കായ്കൾ ത്രിപാളിതവും വെള്ള നിറുത്താടു കൂടിയതുമായ കാപ്‌സ്യൂൾ ആണ്.

പ്രജനനം
വിത്തുകൾ വഴിയാണ് ഇതിന്റെ സ്വാഭാവിക പ്രജനനം നടക്കുന്നത് .

ഔഷധ ഗുണം
ചെടി സമൂലം ഔഷധയോഗ്യമാണ്. ആസ്മ, റുമാറ്റിക് ഡിസോഡേഴ്‌സിനും കൊടുത്തുവ മികച്ച ഔഷധമാണ്. രക്തശുദ്ധിയുണ്ടാക്കുംഅർശസ്, പ്രമേഹം എന്നീ രോഗങ്ങളെ ശമിപ്പിക്കും. സന്ധിവാതത്തിനും , അലർജി രോഗങ്ങൾക്കും പ്രതിരോധമാണിത്.

ചില ഔഷധപ്രയോഗങ്ങൾ
ചെടി സമൂലം അരച്ചെടുത്ത ജ്യൂസ് തലയോട്ടിയിൽ ചെറുപ്രായത്തിൽ തന്നെ തേച്ചുപിടിപ്പിക്കുന്നത് മുടിയുടെ വളർച്ച മെച്ചപ്പെടുത്തും. താരൻ നശിക്കാനും ഇതുപകരിക്കും.
കൊടുത്തൂവ സമൂലം എടുത്ത് അരച്ച് ആറ് ഗ്രാം പശുവിൻ നെയ്യിലോ, 100 മി.ലി. പശുവിൻ പാലിലോ കഴിച്ചാൽ തലചുറ്റൽ അസുഖത്തിന് പതിവിധിയാകും.
കൊടിത്തൂവ ഇടിച്ചു പിഴിഞ്ഞ നീര് മഞ്ഞൾ നീരും തൈരും ചേർത്ത് മുഖത്ത് ആവർത്തിച്ച് പുരട്ടുന്നത് മുഖക്കുരു പാടുകൾ അടക്കം നീങ്ങാൻ ഉപകരിക്കും
കൊടിത്തൂവ എള്ളെണ്ണയിൽ വാട്ടി കുരുമുളകും കച്ചോലവും കൂട്ടി തിളപ്പിച്ച് തണുത്ത ശേഷം നിറുകയിൽ വെച്ചാൽ തല വേദന ക്ഷണത്തിൽ ശമിക്കും.
കൊടിത്തൂവ ഉണക്കിപ്പൊടിച്ചു നറുനെയ്യിൽ ചാലിച്ച് കഴുത്തിന്റെ പിൻഭാഗത്ത് തേച്ച് കൊടുത്താൽ അപസ്മാര രോഗിക്ക് പെട്ടെന്ന് ബോധം തെളിയും മുന്തിരിങ്ങ, കൊടിത്തൂവ സമൂലം, തിപ്പല്ലി എന്നിവ സമമെടുത്ത് പൊടിച്ച് തേനിൽ ചേർത്ത് കൊടുക്കുകയാണെങ്കിൽ ശ്വാസകോശ രോഗം , ചുമ എന്നിവ ശമിക്കും
കൊടിത്തൂവവേര് ചതച്ചുണ്ടാക്കുന്ന കഷായം തുടർന്ന് കഴിക്കുന്നത് ശ്വാസകോശ രോഗങ്ങൾക്ക് പതിവിധിയാകും.
കൊടിത്തൂവവേരും, പച്ചമഞ്ഞളും, തുളസിയിലയും ചേർത്ത് അരച്ചുണ്ടാക്കുന്ന പേസ്റ്റ് ത്വക്ക് രോഗങ്ങൾക്ക് പുരട്ടുന്നത് ഗുണകരമാണ്. ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുവാൻ കൊടിത്തൂവയിലയിട്ട് തിളപ്പിച്ച വെള്ളം ഇടക്ക് കുടിക്കുന്നത് നല്ല ഫലം ചെയ്യും. ഇത് ചീര തുടങ്ങിയ മറ്റു ഇലക്കറി സസ്യങ്ങൾ പോലെ പാകം ചെയ്തു ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. കൈയിൽ അൽപ്പം വെളിച്ചെണ്ണ പുരട്ടിയ ശേഷം ചൊറിച്ചിൽ ഇല്ലാതെ ഇത് ശേഖരിക്കാനാവും. കുറച്ചു സമയം ചൂടുവെള്ളത്തിൽ ഇട്ടു വെച്ചാൽ പിന്നെ ചൊറിച്ചിൽ ഇല്ലാതാവും.
ഇതിൽ അയേൺ നല്ല രീതിയിൽ അടങ്ങിയിട്ടുള്ളതിനാൽ അയേൺ അഭാവം മൂലമുള്ള വിളർച്ചക്ക് ഇത് പരിഹാരമാണ്. കർക്കിടക മാസത്തിൽ കഴിക്കാൻ ആയുർവേദം നിർദ്ദേശിച്ചിട്ടുള്ള പത്തില തോരനിലും മരുന്നു കഞ്ഞിയിലും കൊടിത്തൂവ പ്രധാന ചേരുവയാണ്.
ദുർലഭാരിഷ്ടം, ധന്വയാസാദി കഷായം, ഗന്ധർവ ഹസ്താദി കഷായം, അമൃതാ വൃഷാദി കഷായം, ബാലാ കൊടിത്തൂവാദി കഷായം എന്നീ ആയുർവേദ ഔഷധങ്ങളിലെ മുഖ്യ ചേരുവയാണ് കൊടിത്തൂവ .

 

വ്യവസായ വകുപ്പിന്‌ കീഴിൽ 26 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിൽ; കെഎംഎംഎലിന്റേത്‌ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം

തിരുവനന്തപുരം > വ്യവസായ വകുപ്പിന് കീഴിലുള്ള 26 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലായെന്ന്‌ മന്ത്രി പി രാജീവ്‌. 2021ൽ സംസ്ഥാന സർക്കാർ അധികാരത്തിൽ വരുമ്പോൾ വ്യവസായ വകുപ്പിന് കീഴിലുള്ള 16 പൊതുമേഖലാ സ്ഥാപനങ്ങളാണ് ലാഭത്തിലായിരുന്നത്‌. നിരവധി സ്ഥാപനങ്ങൾ ചരിത്രത്തിലെ ഏറ്റവുമുയർന്ന പ്രവർത്തന ലാഭവും വിറ്റുവരവ്‌ രേഖപ്പെടുത്തിയതും ഈ വർഷമാണെന്ന്‌ മന്ത്രി പറഞ്ഞു.ജനപങ്കാളിത്തത്തോടെ തയ്യാറാക്കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ 2021ലെ പ്രകടനപത്രികയിൽ നാലാമത് നൽകിയിരിക്കുന്ന വാഗ്‌ദാനമാണ് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും ലാഭത്തിലാക്കുമെന്നത്. ഘട്ടം ഘട്ടമായി ഇതിലേക്ക് അടുക്കുകയാണ് വ്യവസായ വകുപ്പ്. 1058 കോടി രൂപയുടെ വിറ്റുവരവും 332.20 കോടി രൂപയുടെ പ്രവർത്തന ലാഭവും നേടിക്കൊണ്ട് കെഎംഎംഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവച്ചു. സംസ്ഥാന ചരിത്രത്തിൽ ഒരു പൊതുമേഖലാ വ്യവസായ സ്ഥാപനം നേടുന്ന ഏറ്റവും ഉയർന്ന പ്രവർത്തന ലാഭവുമാണ് കെഎംഎംഎൽ നേടിയത്.ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്, കെൽട്രോൺ, ട്രാവൻകൂർ ടൈറ്റാനിയം, കെൽട്രോൺ കംപോണന്റ് എന്നിവ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവച്ചപ്പോൾ മലപ്പുറം സ്‌പിന്നിംഗ് മിൽ, സ്റ്റീൽ ഇഡസ്‌ട്രീസ് കേരള, കാഡ്കോ, പ്രിയദർശിനി സ്പിന്നിംഗ് മിൽ, കേരളാ സിറാമിക്‌സ്, ക്ലേയ്‌സ് ആന്റ് സിറാമിക്‌സ്, കെ കരുണാകരൻ സ്‌മാരക സ്‌പിന്നിംഗ് മിൽ, മലബാർ ടെക്‌സ്റ്റൈൽസ്, മെറ്റൽ ഇൻഡസ്‌ട്രീസ്, ട്രിവാൻഡ്രം സ്‌പിന്നിംഗ് മിൽ, ടെക്‌സ്റ്റൈൽ കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങൾ കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനവും കാഴ്‌ചവച്ചു.ഓരോ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭകരമാകുന്നതിനായി വികസന സാധ്യതകളും നിലവിലുള്ള സ്ഥാതിഗതികളും വിലയിരുത്തി പുനരുദ്ധാരണത്തിനും വിപുലീകരണത്തിനും വിശദമായ മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കുമെന്ന വാഗ്ദാനം ഇതിനോടകം വ്യവസായ വകുപ്പ് പൂർത്തീകരിച്ചു. റിയാബിന് കീഴിലുള്ള 41 പൊതുമേഖലാ സ്ഥാപനങ്ങളെ ഏഴു വിഭാഗങ്ങളിലായി തിരിച്ച് 2030ഓടെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭകരമാക്കാനുള്ള മാസ്റ്റർപ്ലാൻ പ്രകാരം 175 പദ്ധതികൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു. ഷോര്‍ട്ട് ടേം, മിഡ് ടേം, ലോങ്ങ് ടേം എന്നീ മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ  41 സ്ഥാപനങ്ങളിലുമായി മൊത്തം 9467 കോടിരൂപയുടെ അധിക നിക്ഷേപം ഉണ്ടാകും.

എല്ലാ സ്ഥാപനങ്ങളിലുമായി മൊത്തം വാര്‍ഷിക വിറ്റുവരവ് നിലവിലുള്ള 3300 കോടിരൂപയില്‍ നിന്ന് 14,238 കോടി രൂപ വര്‍ധിച്ച് 17,538 കോടി രൂപയാകുകയും ചെയ്യും. പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിലവിൽ ജോലി ചെയ്യുന്ന  14,700 പേര്‍ക്ക് പുറമെ 5464 പേര്‍ക്ക് കൂടി ജോലി പുതിയതായി ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.

 

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ കൊല്ലപ്പെട്ടു 

  ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ (67) വെടിയേറ്റു മരിച്ചു.കിഴക്കൻ ജപ്പാനിലെ നാരാ സിറ്റിയില്‍ വച്ച് രാവിലെ 11.30 ഓടെയാണ് ആബേയ്‌ക്ക് വെടിയേറ്റത്. നെഞ്ചില്‍ വെടിയേറ്റ ആബേയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു.പാർലമെൻറിന്റെ ഉപരിസഭയിലേക്ക്‌ ഞായറാഴ്‌‌ച നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ  പ്രചരണയോഗത്തിൽ സംസാരിക്കുമ്പോഴാണ്‌ വെടിയേറ്റത്‌. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
 2020 ഓഗസ്റ്റിലാണ് ഷിന്‍സോ ആബെ പ്രധാനമന്ത്രിപദം ഒഴിഞ്ഞത്. ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന  ആളാണ്‌ ആബേ.
 

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ജാമ്യം

 
 
 

 

ലൈഫ്‌ മിഷൻ കേസ്‌: സ്വപ്‌ന സുരേഷിന്‌ സിബിഐ നോട്ടീസ്‌

കൊച്ചി> നയതന്ത്ര ബാഗേജ്‌ വഴി സ്വർണം കടത്തിയ കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷിന്‌ സിബിഐ നോട്ടീസ്‌. വടക്കാഞ്ചേരി ഫ്ലാറ്റ്‌ നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യുന്നതിന്‌ തിങ്കൾ രാവിലെ 10.30ന്‌ ഹാജരാകാനാണ്‌ സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്‌. കൊച്ചി സിബിഐ ഓഫീസിലാണ്‌ ചോദ്യം ചെയ്യൽ.
കേസിലെ പ്രതി സരിത്തിനെ സിബിഐ മുമ്പ്‌ ചോദ്യം ചെയ്‌തിരുന്നു. സരിത്തിന്‌ വീണ്ടും നോട്ടീസ്‌ നൽകുമെന്നും സൂചനയുണ്ട്‌. വടക്കാഞ്ചേരിയിൽ നിർമിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണ കരാർ തന്റെ സ്ഥാപനമായ യൂണിടാക്കിന് ലഭിക്കാൻ യുഎഇ കോൺസുലേറ്റ് പ്രതിനിധിക്ക് കമീഷൻ നൽകിയതായി സന്തോഷ് ഈപ്പൻ സമ്മതിച്ചിരുന്നു. സന്തോഷ് ഈപ്പനെ പിന്നീട് സിബിഐ അറസ്റ്റ് ചെയ്‌തിരുന്നു.

അതേ സമയം സരിത്തിനെ ഇഡി കള്ളപണക്കേസിൽ വെള്ളിയാഴ്‌‌ച ചോദ്യം ചെയ്‌തു. രാവിലെ 11.30ന്‌ ആരംഭിച്ച ചോദ്യം ചെയ്യൽ വൈകിട്ടു വരെ നീണ്ടു. ബുധനാഴ്‌‌ച സ്വപ്‌നയോടും സരിത്തിനോട്‌ ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാൽ ഹാജരാകാനാവില്ലെന്നാണ്‌ സ്വപ്‌ന അറിയിച്ചത്‌. സ്വപ്‌നയെ ആശുപത്രിയിൽ കൊണ്ടു പോകേണ്ടതിനാൽ എത്താനാവില്ലെന്ന്‌ സരിത്ത്‌ ഇഡിയെ ഇ–മെയിലിൽ അറിയിച്ചിരുന്നു.

 

സജി ചെറിയാന്റെ രാജി ഉചിതമായ നടപടി; സൃഷ്‌ടിച്ചത്‌ മാതൃക: കോടിയേരി

തിരുവനന്തപുരം > സജി ചെറിയാൻ മന്ത്രിസ്ഥാനത്ത്‌ നിന്നും രാജിവച്ചത്‌ ഉചിതവും സന്ദർഭോചിതവുമായ നടപടിയെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ വിലയിരുത്തിയതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ്‌ സിപിഐ എം. പുതിയതായി ഒരു മന്ത്രിയുടെ കാര്യം ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷണത്തിന്‌ വേണ്ടിയാണ്‌ പാർട്ടി പോരാടുന്നത്‌. രാജ്യത്തിന്റെ സ്വതന്ത്ര പരമാധികാരം, ജനാധിപത്യം, മതനിരപേക്ഷത എന്നിവ ഭരണഘടനയുടെ അടിസ്ഥാന ശിലകളാണ്‌. ഈ രാജ്യം ജനാധിപത്യ രാജ്യമായി നിലനിൽക്കുന്നത്‌ ഭരണഘടന ഉള്ളതുകൊണ്ടാണ്‌. അതുകൊണ്ടുതന്നെ ഭരണഘടന തത്വങ്ങൾ അനുസരിച്ചുകൊണ്ടാണ്‌ സിപിഐ എം പ്രവർത്തിക്കുന്നത്‌.ഇന്ത്യൻ ഭരണഘടന അംഗീകരിച്ച്‌ പ്രവർത്തിക്കാം എന്ന്‌ പാർട്ടി ഭരണഘടനയിൽത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. അതുകൊണ്ടുതന്നെ പ്രസംഗത്തിൽ ചില വീഴ്‌ചകൾ സംഭവിച്ചുവെന്ന്‌ മനസ്സിലാക്കിയ സജി ചെറിയാൻ പെട്ടെന്ന്‌ തന്നെ രാജിവയ്‌ക്കാൻ സന്നദ്ധമായി. ഉന്നതമായ ജനാധിപത്യ മൂല്യമാണ്‌ അദ്ദേഹം ഉയർത്തിപ്പിടിച്ചിട്ടുള്ളത്‌. മാത്രമല്ല, ഒരു മാതൃക കൂടിയാണ്‌ അദ്ദേഹം സൃഷ്‌ടിച്ചിരിക്കുന്നത്‌. ഈ സംഭവം ദൂരവ്യാപകമായി ചർച്ച ചെയ്‌തിട്ടുണ്ടെങ്കിലും രാജിവച്ചതോടെ അതെല്ലാം അപ്രസക്തമായിരിക്കുകയാണ്‌.രാഷ്‌ട്രീയ സ്ഥിതിഗതികൾ വിശദീകരിക്കാൻ ഏരിയാ അടിസ്ഥാനത്തിലുള്ള പരിപാടി 10 ആം തീയതി മുതൽ ആരംഭിക്കും. പ്രതികൂല കാലാവസ്ഥ ഉണ്ടെങ്കിലും അതുകൂടി കണക്കിലെടുത്ത്‌ പരിപാടികൾ നടത്തും. മഴക്കെടുതി നേരിടാൻ പാർട്ടി വളണ്ടിയർമാർ രംഗത്തിറങ്ങണം. പുതിയ മന്ത്രിയെ ഇപ്പോൾ ആലോചിച്ചിട്ടില്ല.സജി ചെറിയാന്‍ പറഞ്ഞതെല്ലാം ശരിയായിരുന്നെങ്കില്‍ പിന്നെ അദ്ദേഹം രാജിവെക്കേണ്ട എന്ന നിലപാടല്ലേ പാര്‍ട്ടി പറയുകയെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് സംസാരിച്ച കൂട്ടത്തില്‍ ചില തെറ്റുപറ്റിയിട്ടുണ്ട് എന്ന് അദ്ദേഹം തന്നെ പരസ്യമായി പറഞ്ഞല്ലോ എന്നും കോടിയേരി പറഞ്ഞു.

 

 

യൂത്ത്‌ കോൺഗ്രസിലെ പീഡനം ; ഷാഫി പറമ്പിലിനോട്‌ വിശദീകരണം ചോദിച്ചു

തിരുവനന്തപുരം > പാലക്കാട്‌ യൂത്ത്‌ കോൺഗ്രസ്‌ ക്യാമ്പിൽ ദലിത്‌ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്‌ ചെറിയ വിഷയമെന്ന്‌ കെ സുധാകരൻ. ഇത്‌ സംബന്ധിച്ച്‌ ഷാഫി പറമ്പിലിനോട്‌ വിശദീകരണം തേടിയിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. അത്‌ വലിയ ചർച്ചയല്ല, ചെറിയ വിഷയമാണെന്നായിരുന്നു സുധാകരന്റെ ന്യായീകരണം. യുവതി പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയിലേക്കും കോൺഗ്രസ്‌ നീങ്ങിയിട്ടില്ല. പരാതി പിൻവലിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്‌.ഇത്രയും വലിയ ചർച്ചയായിട്ടും പെൺകുട്ടിക്ക്‌ പരാതിയുണ്ടെങ്കിൽ മാത്രം പൊലീസിലേക്ക്‌ കൈമാറുമെന്നാണ്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും പറയുന്നത്‌. പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിബിറില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗത്തിന് നേരെ ഉയര്‍ന്ന പീഡന പരാതി പൊലീസിന് കൈമാറാത്തതില്‍ പ്രതിഷേധം രൂക്ഷമാവുകയാണ്. അപ്പോഴാണ്‌ വിഷയത്തെ നിസാരവത്‌കരിച്ചുള്ള നേതാക്കളുടെ പ്രസ്‌താവന.പരാതിയില്‍ നിയമപരമായ നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. പാലക്കാട് ചേര്‍ന്ന ചിന്തിന്‍ ശിബിറിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വിവേക് നായര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് വ്യക്തമാക്കി വനിത നേതാവ് നല്‍കിയ പരാതിയാണ് ചർച്ചയായിരിക്കുന്നത്. പരാതി യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനു നല്‍കിയെങ്കിലും നടപടി എടുക്കാതെ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ഉയരുന്ന ആരോപണം. ചിന്തന്‍ശിബിരിനിടെ പ്രതിനിധിയായ വനിതാ അംഗത്തോട് വിവേക് നായര്‍ മോശമായി പെരുമാറിയെന്നാണ് പരാതി.

 

 

സിപിഐഎം ജില്ലയിൽ 18 ഏരിയാ ജാഥകൾ സംഘടിപ്പിക്കും


കണ്ണൂർ
സിപിഐഎം ജില്ലയിൽ 18 ഏരിയാ ജാഥകൾ സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ യുഡിഎഫും ബിജെപിയും മറ്റു വർഗീയ ശക്തികളും നടത്തുന്ന അക്രമസമരങ്ങളെ തുറന്നുകാട്ടാനും കേന്ദ്രസർക്കാറിൻറെ ജനവിരുദ്ധ നയങ്ങൾക്കും വർഗീയതയ്ക്കും തീവ്രവാദത്തിനുമെതിരെ ജനങ്ങളെ അണിനിരത്താനും നവകേരള വികസന കാഴ്ചപ്പാട് വിശദീകരിക്കാനും വേണ്ടി നടത്തുന്ന വാഹനജാഥകൾ ഓരോ ഏരിയയിലും 3 ദിവസമാണ് പര്യടനം നടത്തുക.
ജൂലൈ 10ന് ഇരിട്ടി ഏരിയാജാഥ ഇരിട്ടിയിൽ എം.എം. മണി ഉദ്ഘാടനം ചെയ്യും. എം. സുരേന്ദ്രനാണ് ജാഥാ ലീഡർ.
11ന് ശ്രീകണ്ഠാപുരം ഏരിയാജാഥ പി.കെ. ശ്രീമതിടീച്ചറും തലശ്ശേരി ഏരിയാ ജാഥ എം.വി. ജയരാജനും മട്ടന്നൂർ സ: പി. ജയരാജനും ഉദ്ഘാടനം ചെയ്യും. മട്ടന്നൂർ വി. ശിവദാസൻ, തലശ്ശേരി എം. പ്രകാശൻ മാസ്റ്റർ, ശ്രീകണ്ഠാപുരം വത്സൻ പനോളി എന്നിവർ ജാഥയെ നയിക്കും.
12ന് പയ്യന്നൂർ ഏരിയജാഥ ഇ.പി. ജയരാജനും മയ്യിൽ എം.വി. ജയരാജനും അഞ്ചരക്കണ്ടി പി. മോഹനൻ മാസ്റ്ററും, പെരിങ്ങോം കെ.പി. സതീഷ് ചന്ദ്രനും പിണറായി എൻ ചന്ദ്രനും ഉദ്ഘാടനം ചെയ്യും. യഥാക്രമം ടി.വി. രാജേഷ്, എൻ. സുകന്യ, എം.വി. സരള, പി. പുരുഷോത്തമൻ, പി. ഹരീന്ദ്രൻ എന്നീ സഖാക്കൾ ജാഥ നയിക്കും.
13ന് തളിപ്പറമ്പ് ഏരിയാജാഥ പി.കെ. ശ്രീമതി ടീച്ചറും കണ്ണൂർ ഇ.പി. ജയരാജനും, പേരാവൂർ എം.വി. ജയരാജനും ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് പി.പി. ദിവ്യ, കണ്ണൂർ എൻ ചന്ദ്രൻ, പേരാവൂർ ടി.കെ. ഗോവിന്ദൻ മാസ്റ്റർ എന്നീ സഖാക്കൾ ജാഥയെ നയിക്കും
14ന് എടക്കാട് ഏരിയാജാഥ പി.കെ. ശ്രീമതി ടീച്ചറും, കൂത്തുപറമ്പ് എം.വി. ജയരാജനും ഉദ്ഘാടനം ചെയ്യും എടക്കാട് കാരായി രാജനും കൂത്തുപറമ്പ് പി.വി. ഗോപിനാഥും ജാഥയെ നയിക്കും.
15ന് പാപ്പിനിശ്ശേരി ഏരിയാ ജാഥ സി.എസ്. സുജാതയും, മാടായി എം.വി. ജയരാജനും, ആലക്കോട് രാജു എബ്രഹാമും, പാനൂർ എ. പ്രദീപ്കുമാറും ഉദ്ഘാടനം ചെയ്യും. പാപ്പിനിശ്ശേരി എം. വിജിൻ, മാടായി ടി.ഐ. മധുസൂദനൻ, ആലക്കോട് കെ.വി. സുമേഷ്, പാനൂർ എ.എൻ. ഷംസീർ എന്നിവർ ജാഥയെ നയിക്കും. ജില്ലയിൽ 600 കേന്ദ്രങ്ങളിൽ ജാഥകൾ പര്യടനം നടത്തും.
എൽഡിഎഫ് സർക്കാർ ഒരുവർഷം പിന്നിട്ടപ്പോൾ ജനങ്ങൾക്ക് നൽകിയ 900 വാഗ്ദാനങ്ങളിൽ ബഹുഭൂരിപക്ഷവും നടപ്പാക്കുന്നതിന് തുടക്കമിട്ടുകഴിഞ്ഞു. ഒന്നാം വാർഷിക പ്രോഗ്രസ്സ് റിപ്പോർട്ടും ജനങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചു. വാഗ്ദാനങ്ങൾ പൂർത്തീകരിച്ചാൽ തുടർഭരണം എൽഡിഎഫിനായിരിക്കുമെന്ന് മാത്രമല്ല, യുഡിഎഫ് തുടർച്ചയായി പ്രതിപക്ഷത്തിരിക്കേണ്ടിവരുമെന്നും അവർക്കറിയാം. അത് മനസ്സിലാക്കിക്കൊണ്ടാണ് വികസന നേട്ടങ്ങൾ ജനങ്ങളിലെത്താതിരിക്കാൻ വികസന വിരുദ്ധ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. ഇത്തരം നീക്കങ്ങൾ തുറന്നുകാട്ടുകയാണ് ജാഥകളുടെ ലക്ഷ്യം.
കാലവർഷം കനത്തതോടെ കെടുതികൾ നിരവധിയാണ്. കൃഷിയും, വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾക്കും പല പ്രദേശങ്ങളിലും തകർന്നിട്ടുണ്ട്. ജില്ലയിൽ 4 പേർ ഇതിനകം മരണപ്പെടുകയുണ്ടായി. വെള്ളം കയറിയതിനെത്തുടർന്ന് പലയിടത്തും മാറ്റിപ്പാർപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ സന്നദ്ധപ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നതായും ജയരാജൻ പറഞ്ഞു.

 

സഹകരണ സംഘം ഭാരവാഹികൾക്കുള്ള ക്ലാസ് നാളെ തുടങ്ങും
കണ്ണൂർ
സിപിഐഎം നേതൃത്വത്തിൽ കണ്ണൂർ ജില്ലയിലെ സഹകരണ സംഘം ഭാരവാഹികൾക്ക് 5 ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു. 'പ്രാദേശിക വികസനത്തിൽ സഹകരണ പ്രസ്ഥാനത്തിൻറെ പങ്ക്' എന്ന മുഖ്യവിഷയത്തെ അടിസ്ഥാനമാക്കിയാണ് പരിശീലന പരിപാടി. പാട്യം ഗോപാലൻ പഠന ഗവേഷണകേന്ദ്രത്തിൻറെ നേതൃത്വത്തിലാരംഭിക്കുന്ന പരിശീലന പരിപാടികൾ നാളെ സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഇ.കെ. നായനാർ അക്കാദമിയിൽ ഉദ്ഘാടനം ചെയ്യും. കണ്ണൂർ ജില്ലയിലെ സഹകരണ ബേങ്കുകളുടെയും വനിത, മത്സ്യ, ക്ഷീര, വ്യവസായ, ഉപഭോക്തൃ, ഹൗസിംഗ് സഹകരണ സ്ഥാപനങ്ങളുടെയും മറ്റ് ഇതര സഹകരണ സംഘങ്ങളുടെയും ഭാരവാഹികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. നാടിൻറെ വികസനത്തിലും പുരോഗതിയിലും സഹകരണ സ്ഥാപനങ്ങൾ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. പുതിയ സഹകാരികൾ പലരും സ്ഥാപനങ്ങളുടെ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അവർക്ക് സഹകരണ നിയമവും ചട്ടവും പ്രൊഫഷണലിസവും പരിശീലിപ്പിക്കേണ്ടത് അനിവാര്യമാണ്. ആയിരത്തോളം സഹകാരികൾ അഞ്ചുനാൾ നീണ്ടുനിൽക്കുന്ന ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കും. രാവിലെ 9.30 മുതൽ വൈകു. 5.30 വരെ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നൽകും. ജൂലൈ 9ന് ഉദ്ഘാടനം കഴിഞ്ഞാൽ ജൂലൈ 12, 13, 14, 15 തീയതികളിലാണ് ക്ലാസ്സുകളെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.

 

ഡിവൈഎഫ്‌ഐ സംസ്ഥാന വാഹനപ്രചരണജാഥകൾ 28ന്‌ ആരംഭിക്കും; ആഗസ്‌ത്‌ 15ന്‌ ഫ്രീഡം സ്‌ട്രീറ്റ്‌

കണ്ണൂർ > ‘മതനിരപേക്ഷതയുടെ കാവലാളാവുക’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ ആഗസ്‌ത്‌ 15ന്‌ ജില്ലാകേന്ദ്രങ്ങളിൽ യുവജന റാലി -‘ഫ്രീഡം സ്‌ട്രീറ്റ്’ സംഘടിപ്പിക്കും. ഇതിന്‌ മുന്നോടിയായി ‌ ‘എന്റെ രാജ്യം... എവിടെ ജോലി  ? എവിടെ ജനാധിപത്യം? ’ മുദ്രാവാക്യവുമായി രണ്ട്‌ വാഹനപ്രചരണജാഥകൾ നടത്തുമെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫും‌ സെക്രട്ടറി വി കെ സനോജും വാർത്താസമ്മേളനത്തിൽ അറിയിച്ചു. . 28ന്‌ തെക്കൻ മേഖല ജാഥ തിരുവനന്തപുരത്ത്‌ നിന്നും വടക്കൻ മേഖല ജാഥ കാസർകോട്‌ കുമ്പളയിൽ നിന്നും പര്യടനം ആരംഭിക്കും.  വി കെ സനോജ്‌  നയിക്കുന്ന ജാഥ എറണാകുളത്തും വി വസീഫ്‌ നയിക്കുന്ന ജാഥ തൃശൂരും ആഗസ്‌ത്‌ ഒമ്പതിന്‌ സമാപിക്കും.തൊഴിൽ നൽകുന്ന കേന്ദ്രങ്ങളെല്ലാം ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലത്ത്‌ എവിടെ ജോലിയെന്ന ചോദ്യത്തിന്‌ ഏറെ പ്രസക്തിയുണ്ട്‌. പതിനായിരങ്ങൾക്ക്‌ തൊഴിൽ നൽകുന്ന പട്ടാളത്തിലേക്ക്‌ പോലും അഗ്‌നിപഥിലൂടെ കരാർജോലി നടപ്പാക്കി. റെയിൽവെ, പൊതുമേഖലസ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവിടങ്ങളിലെല്ലാം പുതിയ ഒരാൾക്ക്‌പോലും ജോലി നൽകുന്നില്ല. യുവാക്കൾക്ക്‌ തൊഴിൽ നൽകുമെന്ന വാഗ്‌ദാനവുമായി വന്ന ബിജെപി സർക്കാർ തൊഴിൽദായക കേന്ദ്രങ്ങളെല്ലാം ഇല്ലാതാക്കികൊണ്ടിരിക്കുന്നു. അഗ്‌നിപഥിനെതിരെ രാജ്യം മുഴുവൻ യുവാക്കൾ പ്രതിഷേധവുമായി എത്തുന്നത്‌ കേന്ദ്രസർക്കാരിന്റെ വികലമായ നയങ്ങൾ കാരണമാണ്‌.അധികാരം ദുർവിനിയോഗം ചെയ്‌ത്‌ ജനാധിപത്യത്തെ കശാപ്പ്‌ ചെയ്യുന്ന കാഴ്‌ചയാണ്‌ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദിനവും കാണുന്നത്‌. പാർലമെന്റിനെ നോക്കുകുത്തിയാക്കി ജനാധിപത്യത്തെ ഇല്ലായ്‌മ ചെയ്യുന്ന ഇക്കാലത്ത്‌ എവിടെ ജനാധിപത്യമെന്ന മുദ്രാവാക്യത്തിനും പ്രാധാന്യമേറുന്നു. വിയോജിപ്പിന്റെ സ്വരങ്ങളെ ഇല്ലാതാക്കുന്ന ഭരണകൂട ഭീകരത രാജ്യത്ത്‌ ശക്തിപ്പെടുകയാണ്. ഇതിനെതിരെയുള്ള യുവതയുടെ ശബ്‌ദമായി യുവജനസംഗമങ്ങൾ മാറുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ എം വി ഷിമ, എം ഷാജർ,  സരിൻ ശശി, മുഹമ്മദ്‌ നൗഫൽ എന്നിവരും പങ്കെടുത്തു.

 

മഹാരാഷ്ട്ര മുതൽ വടക്കൻ കേരളം വരെ ന്യൂനമ‍ര്‍ദ്ദപാത്തി: ഞായറാഴ്ച വരെ ശക്തമായ മഴ തുടരും

South west part of india to receive heavy rain till sunday

 
 മുംബൈ: മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യുനമർദ്ദപാത്തി നിലനിൽക്കുന്നതിനാൽ മഹാരാഷ്ട്, ഗോവ, ക‍ര്‍ണാടക, വടക്കൻ കേരളം എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന മേഖലയിൽ കനത്ത മഴ തുടരുന്നു. ഇനിയുള്ള ദിവസങ്ങളിലും മഴ തുടര്‍ന്നേക്കാം എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. തീരമേഖലയിലെ ന്യൂനമര്‍ദ്ദ പാത്തി കൂടാതെ ആന്ധ്രാ - ഒഡിഷ തീരത്തിനു മുകളിലായി ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിൻ്റെ ഫലമായി കാലവർഷക്കാറ്റ് വരും ദിവസങ്ങളിലും ശക്തമായി തുടരാനും സാധ്യതയുണ്ട്. കേരളത്തിൽ ഞായറാഴ്ച വരെ വ്യാപകമായ മഴ തുടരും എന്നാണ് പ്രവചനം. വടക്കൻ ജില്ലകളിൽ ആണ് കൂടുതൽ മഴയ്ക്ക് സാധ്യത.മഹാരാഷ്ട്രയുടെ വിവിധ മേഖലകളിൽ കനത്ത മഴ തുടരുകയാണ്. കൊങ്കൺ മേഖലയിൽ അതിതീവ്ര മഴയാണ് പെയ്യുന്നത്. ചിപ്ലുനിൽ ദേശീയപാതയിൽ മണ്ണിടിഞ്ഞതോടെ മുംബൈ - ഗോവ പാതയിൽ ഗതാഗതം വഴിതിരിച്ച് വിട്ടു. മുംബൈയിൽ ബീച്ചുകളിലേക്കുള്ള പ്രവേശനം രാവിലെ 6 മുതൽ 10 വരെ മാത്രമാക്കി ചുരുക്കി. മുംബൈ, താനെ, പാൽഖ‍ർ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് എന്നീ ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. ദക്ഷിണ കൊങ്കൺ മേഖലയിൽ അടുത്ത രണ്ട് ദിനം കൂടി ഇതേ അവസ്ഥ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.തെലങ്കാനയിലും കർണാടകയുടെ തീരമേഖലയിലും കനത്ത മഴ തുടരുകയാണ്. തെലങ്കാനയിലെ മഹബൂബ് നഗറില്‍ സ്കൂള്‍ ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി. ബസ്സിലുണ്ടായിരുന്ന 30 കുട്ടികളെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. മണ്ണിടിഞ്ഞും മരം വീണും നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. രണ്ട് ദിവസത്തേക്ക് കൂടി തെലങ്കാനയിലും കര്‍ണാടകയിലെ നാല് ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.മംഗ്ഗൂരു, ഉഡുപ്പി, ദക്ഷിണ കന്നഡ എന്നിവടങ്ങളില്‍ താഴ്ന്ന മേഖലയിലെ വീടുകളില്‍ വെള്ളം കയറി. വ്യാപക കൃഷി നാശവുണ്ടായിട്ടുണ്ട്. ഈ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച വരെ അവധി നൽകിയിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചു.
 
വൈദ്യുതി കമ്പി പൊട്ടിവീണാൽ പരിസരത്തേക്ക് പോകരുത്
 
വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രത വേണം: കെ എസ് ഇ ബി
 
കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്ന് കെ എസ് ഇ ബി. കനത്ത മഴ വൈദ്യുതി വിതരണത്തെ ബാധിക്കുന്നുണ്ട്. മരക്കൊമ്പുകളും വൃക്ഷങ്ങളും പതിച്ച് വൈദ്യുതി കമ്പിയും പോസ്റ്റും തകർന്ന നിരവധി പരാതികളാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം. വെള്ളക്കെട്ടുള്ള സ്ഥലത്ത് കമ്പി പൊട്ടി വീണാൽ വെള്ളത്തിലൂടെ വൈദ്യുതി പ്രവഹിക്കാനുള്ള സാധ്യത കൂടുതലാണ്. രാത്രിയാണ് ഇത് സംഭവിക്കുന്നതെങ്കിൽ ആരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാനും ഇടയുണ്ട്. അതിനാൽ പുലർച്ചെ പുറത്തിറങ്ങുമ്പോൾ കൂടുതൽ ജാഗ്രത വേണം. വൈദ്യുതി കമ്പി പൊട്ടിവീണാൽ പരിസരത്തേക്ക് പോകരുത്. ഈ വിവരം വേഗത്തിൽ കെ എസ് ഇ ബി സെക്ഷൻ ഓഫീസിലോ അപകടങ്ങൾ മാത്രം റിപ്പോർട്ട് ചെയ്യാനുള്ള എമർജൻസി നമ്പറായ 9496010101ലോ അറിയിക്കുക. അപകടങ്ങൾ ഒഴിവാക്കാനും വൈദ്യുതി വിതരണത്തിന്റെ പുനസ്ഥാപന പ്രവൃത്തികളുമായും സഹകരിക്കണമെന്ന് കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
 
ജൂലൈ 12 വരെ മഞ്ഞ അലേർട്ട്
 
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ജൂലൈ 12 വരെ കണ്ണൂർ ജില്ലയിൽ മഞ്ഞ അലേർട്ട് പുറപ്പെടുവിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. 
ജില്ലയിൽ വെള്ളിയാഴ്ച മഴയിൽ കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടില്ല. കോറോം വില്ലേജിലെ മുക്കൂട് കെ പി രാജന്റെ വീട്ടിലെ കിണർ മണ്ണിടിഞ്ഞ് താഴ്ന്നു.
 
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
 
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ജൂലൈ 10 വരെയും കർണാടക തീരങ്ങളിൽ ജൂലൈ 12 വരെയും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മൽസ്യബന്ധനത്തിനായി കടലിൽ പോകാൻ പാടില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ ജൂലൈ ഒമ്പത് രാത്രി 11.30 വരെ 3.0 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികളും തീരദേശവാസികളും അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 
മൽസ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

 

എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്‌ണുതയും പുലർത്തണം; പ്രതികരണവുമായി യുഎൻ

ന്യൂയോർക്ക്> ബിജെപി വക്താക്കളുടെ പ്രവാചകനിന്ദയെ അപലപിച്ച്‌ കൂടുതൽ ലോകരാജ്യങ്ങൾ രംഗത്തിന് പിന്നാലെ പ്രതികരണവുമായി ഐക്യരാഷ്ടസഭ. എല്ലാ മതങ്ങളോടും  ബഹുമാനവും സഹിഷ്‌ണുതയും പുലർത്തണമെന്നു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് പ്രതികരിച്ചു.


ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായുള്ള പ്രതിഷേധം മോദി സർക്കാരിനെ പ്രതിരോധത്തിലാക്കി. ടൈംസ്‌നൗ ചാനല്‍ ചർച്ചയിലാണ്‌ നൂപുർ ശർമ വിവാദപരാമർശം നടത്തിയത്‌. അതിന് പിന്നാല ബിജെപിയുടെ ഡൽഹി മാധ്യമവിഭാഗം മേധാവി നവീൻ കുമാർ ജിൻഡാൽ സമൂഹമാധ്യമത്തിലൂടെ സമാനപരാമർശം നടത്തി. അന്താരാഷ്ട്രതലത്തിൽ സമ്മർദം ശക്തിപ്പെട്ടതോടെ  മുഖംരക്ഷിക്കാനായി നൂപുറിനെ സസ്‌പെൻഡ്‌ ചെയ്‌ത ബിജെപി ജിൻഡാലിനെ പുറത്താക്കുകയും ചെയ്തു.

 
കൂത്തുപറമ്പ് സ്‌പെഷ്യൽ സബ് ജയിൽ ഉദ്ഘാടനം ചെയതു
 
ജയിലുകളെ പരിവർത്തന കേന്ദ്രങ്ങളാക്കണം: മുഖ്യമന്ത്രി 
 
 
ജയിലുകളെ പരിവർത്തന കേന്ദ്രങ്ങളാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൂത്തുപറമ്പ് സ്‌പെഷ്യൽ സബ് ജയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കുറ്റവാളികളെ കുറ്റവാസനകളിൽ നിന്നു മുക്തമാക്കാനുള്ള സമീപനങ്ങൾ ജയിലധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. ജയിലിലെ കൂട്ടുകെട്ടിലൂടെ കൂടുതൽ കുറ്റം ചെയ്യാനുള്ള ത്വര ഉണ്ടാകും. ഇത് മനസ്സിൽ കണ്ട് കൊണ്ട് പുതിയ ആളുകളെ കുറ്റകൃത്യത്തിലേക്ക് നയിക്കാതിരിക്കാൻ അധികൃതർ ശ്രദ്ധ പുലർത്തണം. കുറ്റവാളികളെ കുറ്റകൃത്യങ്ങളിൽനിന്ന് മോചിതരാവാൻ ജയിൽ അധികൃതരുടെ ഭാഗത്ത് നിന്നും നല്ല ശ്രദ്ധ വേണം. വ്യായാമം, വായന തുടങ്ങിയവയെ പ്രോൽസാഹിപ്പിച്ചാൽ കുറ്റവാളികളുടെ മാനസിക നിലയിൽ മാറ്റമുണ്ടാകും. 
റിമാൻഡ് തടവുകാരെ കുറ്റവാളികളായി കാണാൻ പാടില്ല. വിധി വരുന്നത് വരെ അവർ കുറ്റാരോപിതർ മാത്രമാണ്. അത് ഉൾക്കൊണ്ടുള്ള സമീപനമാണ് അവരോട് ജയിൽ അധികൃതർ സ്വീകരിക്കേണ്ടത്- മുഖ്യമന്ത്രി പറഞ്ഞു.
രണ്ടുവർഷം കൊണ്ടാണ് സബ്ജയിലിന്റെ പ്രവൃത്തി പൂർത്തിയാക്കിയത്. ബ്രിട്ടീഷുകാർ നിർമിച്ച പഴയ ജയിൽ മുറികളും പഴയ പോലീസ് സ്റ്റേഷൻ കെട്ടിടവും ഉപയോഗപ്പെടുത്തിയാണ് കോടതിക്ക് സമീപത്തായി സബ്ജയിൽ നിർമിച്ചത്. തലശ്ശേരിയിൽ സബ്ജയിൽ വന്നതോടെയാണ് കൂത്തുപറമ്പ് സബ്ജയിൽ പ്രവർത്തനരഹിതമായത്. എന്നാൽ പിന്നീട് ഏറെക്കാലം പോലീസ് ലോക്കപ്പായും സർക്കിൾ ഇൻസ്പെക്ടർ ഓഫീസായും ഈ കെട്ടിടം ഉപയോഗിച്ചു. പഴയ സബ്ജയിൽ 3.30 കോടി രൂപ ചെലവിൽ നവീകരിച്ചാണ് സ്‌പെഷൽ സബ്ജയിലാക്കിയത്. 50 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യമാണ് നിലവിലുള്ളത്. കൂത്തുപറമ്പ്, മട്ടന്നൂർ കോടതികളിൽ നിന്നുള്ളവരെയാണ് ഇവിടേക്ക് റിമാൻഡ് ചെയ്യുക. കൂറ്റൻ ചുറ്റുമതിലും തടവുകാർക്കുള്ള ശുചിമുറികളും അടുക്കളയും സ്റ്റോർ മുറിയും ഓഫിസിനുമുള്ള ഇരുനില കെട്ടിടവും പുതുതായി നിർമ്മിച്ചു.
കെ പി മോഹനൻ എം എൽ എ അധ്യക്ഷനായി. ഡോ വി ശിവദാസൻ എം പി മുഖ്യാതിഥിയായി. പി ഡബ്ല്യൂ ഡി എറണാകുളം കെട്ടിടവിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയർ ടി എസ് സുജാറാണി റിപ്പോർട്ട് അവതരിപ്പിച്ചു. സണ്ണി ജോസഫ് എം എൽ എ, കുത്തുപറമ്പ് നഗരസഭ ചെയർപേഴ്‌സൻ സുജാത ടീച്ചർ, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ ഷീല, നഗരസഭ സ്ഥിരംസമിതി അധ്യക്ഷ ലിജി സജേഷ്, ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ, പ്രിസൺസ് ആൻഡ് കറക്ഷൻ സർവ്വീസസ് ജനറൽ ഡയറക്ടർ സുദേഷ് കുമാർ, തലശ്ശേരി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജ് ജോബിൻ സെബാസ്റ്റിയൻ, ജയിലാസ്ഥാന കാര്യാലയം ഡി ഐ ജി എം കെ വിനോദ് കുമാർ, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ, കെ ജെ ഇ ഒ എ സംസ്ഥാന സെക്രട്ടറി പി ടി സന്തോഷ്, കെ ജെ എസ് ഒ എ ജനറൽ സെക്രട്ടറി പി വി ജോഷി, ഉത്തര മേഖലാ ജയിൽ ഡി ഐ ജി സാം തങ്കപ്പൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.
 
മുഖ്യമന്ത്രിയ്ക്കും ശിവശങ്കറിനും സ്വർണക്കടത്തിൽ പങ്കുണ്ട്'; ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ്

മുഖ്യമന്ത്രിക്കും ശിവശങ്കറിനും ഉൾപ്പെടെയുള്ളവർക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷ്. ശിവശങ്കർ, മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സിഎം രവീന്ദ്രൻ, നളിനി നെറ്റോ ഐഎഎസ്, മുൻ മന്ത്രി കെടി ജലീൽ ഇങ്ങനെയുള്ളവരുടെയൊക്കെ പങ്ക് വ്യക്തമായി മൊഴി നൽകിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇക്കാര്യത്തിൽ ഒരുപാട് കാര്യങ്ങൾ പറയാനാവില്ല. 2016ൽ മുഖ്യമന്ത്രി ദുബായിൽ പോയ സമയത്താണ് ആദ്യമായി ശിവശങ്കർ എന്നെ ബന്ധപ്പെടുന്നത്. മുഖ്യമന്ത്രി ഒരു ബാഗ് മറന്നുപോയി. ആ ബാഗ് എത്രയും വേഗം ദുബായിലെത്തിക്കണം. അങ്ങനെ കോൺസുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കയ്യിൽ ബാഗ് കൊടുത്തുവിട്ടു. ബാഗിൽ കറൻസിയാണെന്ന് ഞങ്ങൾ മനസിലാക്കി. അങ്ങനെയാണ് ഇത് തുടങ്ങിയത്. ബിരിയാണിച്ചെമ്പിൽ മറ്റെന്തൊക്കെയോ വച്ച് കോൺസുലേറ്റ് ജനറൽ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്.''- സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എന്നാൽ മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
 
മത്സ്യത്തൊഴിലാളി ക്ഷേമം: നിയമസഭാ സമിതി സിറ്റിങ്
 
ഹാർബർ മാനേജ്‌മെൻറ് കമ്മിറ്റി യോഗങ്ങൾ 
കൃത്യമായി വിളിച്ചുചേർക്കാൻ നിർദേശം
 
മത്സ്യബന്ധന തുറമുഖങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള വേദിയായ ഹാർബർ മാനേജ്‌മെൻറ് കമ്മിറ്റി യോഗങ്ങൾ കൃത്യമായി വിളിച്ചുചേർക്കാൻ മത്സ്യത്തൊഴിലാളി ക്ഷേമവുമായി ബന്ധപ്പെട്ട നിയമസഭാ സമിതി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സഭാ സമിതി സിറ്റിങ്ങിൽ മൂന്ന് പരാതികളാണ് പരിഗണിച്ചത്. 20 പരാതികൾ പുതുതായി സ്വീകരിച്ചു. മത്സ്യബന്ധന യാനങ്ങളുടെ ലൈസൻസ് ഫീസ്, പെർമിറ്റ് ഫീസ് എന്നിവയുടെ വർധനവിൽ ഇളവ് നൽകണം, ഫിഷറീസ് റെസ്‌ക്യു ഗാർഡുമാരുടെ വേതനം വർധിപ്പിക്കണം എന്നീ ആവശ്യങ്ങൾ സമിതി സർക്കാറിന്റെ അടിയന്തിര ശ്രദ്ധയിൽപ്പെടുത്തുമെന്ന് സമിതി ചെയർമാൻ പി പി ചിത്തരഞ്ജൻ എംഎൽഎ അറിയിച്ചു. ആയിക്കര മാപ്പിളബേ ഹാർബറിലെ ഡ്രഡ്ജിംഗ് മത്സ്യത്തൊഴിലാളികൾക്ക് ഉപയോഗപ്പെടുന്നില്ലെന്ന ആക്ഷേപം സർക്കാറിനെ അറിയിക്കും. തീരദേശ പരിപാലന മേഖല നിയമ പ്രകാരം കടൽക്കരയിലും പുഴക്കരയിലും താമസിക്കുന്നവർക്ക് വീട് നിർമ്മാണത്തിലും നിർമ്മിച്ച വീടുകൾക്ക് കെട്ടിടനമ്പർ ലഭിക്കുന്നതിലും ലഭിക്കുന്ന പ്രയാസങ്ങൾ സമിതി മുമ്പാകെ വന്നു. 2019ലെ തീരദേശ പരിപാലന മേഖല നിയമ പ്രകാരം വിജ്ഞാപന പ്രകാരം പോലും വീട് നിർമ്മിക്കാനുള്ള പ്രയാസം സമിതി സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തും. ഇതര ജില്ലകളിൽനിന്ന് വ്യത്യസ്തമായി കണ്ണൂരിൽ പരാതികൾ കുറവാണെന്ന് ചെയർമാൻ പറഞ്ഞു. 
ജില്ലയിലെ തെക്കുമ്പാട് പാലത്തിന്റെയും മടക്കര-മാട്ടൂൽ പാലത്തിന്റെയും നിർമ്മാണത്തിന് പുഴയിൽ തള്ളിയ ചരൽമണൽ പൂർണമായി നീക്കം ചെയ്ത് വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കുന്നതിനും അതിലൂടെ മത്സ്യബന്ധനം സുഗമമാക്കുന്നതിനും നടപടി സ്വീകരിക്കാനാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി യൂനിയൻ (സിഐടിയു) നൽകിയ പരാതി സമിതി പരിഗണിച്ചു. ഇത് സംബന്ധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് വകുപ്പ് (പാലങ്ങളുടെ വിഭാഗം) എക്‌സിക്യുട്ടീവ് എൻജിനീയർക്ക് സമിതി നിർദേശം നൽകി.
നിയമസഭാ സമിതി അംഗങ്ങളായ അഡ്വ. എം വിൻസെൻറ്, എൻഎ നെല്ലിക്കുന്ന്, കാനത്തിൽ ജമീല, എൻകെ അക്ബർ, നിയമസഭാ സെക്രട്ടറിയേറ്റ് അണ്ടർ സെക്രട്ടറി ബി അനിൽകുമാർ എന്നിവർ പങ്കെടുത്തു. സിറ്റിങ്ങിന് ശേഷം സമിതി അഴീക്കൽ തുറമുഖം സന്ദർശിച്ചു. കെ വി സുമേഷ് എംഎൽഎ സമിതി അംഗങ്ങൾക്ക് തുറമുഖം സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചു.
 
 
 
ഇവിടെ മെയ്ക്കരുത്തിന്റെ, മനക്കരുത്തിന്റെ പാഠങ്ങളും 
 
തൊഴുതമർന്ന് അമർച്ചയിൽ ഇടത്ത് വെച്ച് വലത്തുകൊണ്ട് ചവിട്ടി....
അക്ഷരമാലകൾക്കും കുട്ടിക്കവിതകൾക്കും പുറമെ മക്രേരി ശങ്കരവിലാസം ഗ്രാമീണ പാഠശാല യു പി സ്‌കൂളിൽ ഈ വായ്ത്താരികൾ ഉയരുകയാണ്. സ്‌കൂൾ അങ്കണത്തിൽ സ്ഥിതി ചെയ്യുന്ന ഹിന്ദുസ്ഥാൻ കളരി പാഠശാല രണ്ട് വർഷത്തെ കൊവിഡ് ഇടവേളക്ക് ശേഷം വീണ്ടും സജീവമാവുകയാണ്. 
പാഠ പുസ്തകങ്ങളിലെ അറിവുകൾക്കൊപ്പം മനക്കരുത്തും മെയ്ക്കരുത്തും നൽകി പുതിയ തലമുറയെ വാർത്തെടുക്കുകയാണ് ഇവിടെ. സ്വാതന്ത്ര്യ ലബ്ധിക്ക് മുമ്പേ തുടങ്ങുന്നു ഈ കളരിയുടെ ചരിത്രം. നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനുമായ എ കെ ശങ്കരൻ നമ്പ്യാരാണ് ഈ കളരി ആരംഭിച്ചത്. വർഷങ്ങൾക്ക് ശേഷം പ്രവർത്തനം മുടങ്ങിയെങ്കിലും 2000 ത്തിൽ കളരി പുനസ്ഥാപിച്ചു. കൊവിഡ് കാലത്ത് അടച്ചിടേണ്ടി വന്നെങ്കിലും കളരിമുറകളാൽ ഇവിടം വീണ്ടും സജീവമായി.
126 വർഷം പഴക്കമുള്ള മക്രേരി ശങ്കരവിലാസം ഗ്രാമീണ പാഠശാല യു പി സ്‌കൂളിന്റെ മുൻവശത്താണ് കളരി പാഠശാല. സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പെടെ 98 പേരാണ് പരിശീലനം നേടുന്നത്. എല്ലാ ദിവസവും പുലർച്ചെ അഞ്ചു മണിക്കും വൈകിട്ട് സ്‌കൂൾ വിട്ടതിന് ശേഷവുമാണ് കളരി അഭ്യസിക്കുന്നത്. വി കെ രവീന്ദ്രൻ ഗുരുക്കളാണ് പരിശീലകൻ. അറപ്പക്കൈ സമ്പ്രദായമാണ് പ്രാധാനമായും പരിശീലിപ്പിക്കുന്നത്. മത്സരങ്ങൾക്കായി തെക്കൻ അടിതടയും പരിശീലിപ്പിക്കാറുണ്ട്. പ്രവേശന ഫീസായി 1000 രൂപയും പ്രതിമാസം 500 രൂപ ഫീസായും നൽകണം. ശങ്കരവിലാസം സ്‌കൂളിലെ വിദ്യാർഥികൾക്ക് ഫീസിളവും ഉണ്ട്.
 
 
 
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ
 
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ മുൻ മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ അധ്യക്ഷനായി. കരട് പദ്ധതി രേഖ  വൈസ് പ്രസിഡണ്ട് ഡി വിമലയ്ക്ക് നൽകി ഇ പി ജയരാജൻ പ്രകാശനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ എ വി രവീന്ദ്രൻ കരട് പദ്ധതി അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി തമ്പാൻ, എസ് കെ ആബിദ, താഹിറ, കല്ല്യാശ്ശേരി ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ പ്രേമ സുരേന്ദ്രൻ, സി പി മുഹമ്മദ് റഫീഖ്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ രമേശൻ (നാറാത്ത്), ടി ടി ബാലകൃഷ്ണൻ (കല്ല്യാശ്ശേരി), ടി നിഷ (ചെറുകുന്ന്), കെ രതി (കണ്ണപുരം),  സയ്യിദ് കായിക്കാരൻ (മാടായി), കെ ഫാരിഷ (മാട്ടൂൽ), പി ഗോവിന്ദൻ (ഏഴോം) ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ വി രാമകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോർജ് തോമസ്, ജോയിന്റ് ബി ഡി ഒ കെ സി ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.
 
അഴീക്കല്‍ തുറമുഖ വികസനം: 25 കോടി രൂപയുടെ
പദ്ധതിയനുമതി വേഗത്തിലാക്കാന്‍ ശുപാര്‍ശ - നിയമസഭാ സമിതി

സമിതിയംഗങ്ങള്‍ തുറമുഖം സന്ദര്‍ശിച്ചു


അഴീക്കല്‍ മത്സ്യ ഹാര്‍ബറിന്റെ സമഗ്രവികസത്തിനായി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച 25 കോടി രൂപയുടെ പദ്ധതിക്ക് വേഗം അനുമതി ലഭ്യമാക്കാന്‍ പരിശ്രമിക്കുമെന്ന് നിയമസഭാ സമിതി. മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമത്തിനായുള്ള നിയമസഭാ സമിതി അംഗങ്ങള്‍ അഴീക്കല്‍ ഹാര്‍ബര്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.  ഇതു സംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്‍കും.
അഴീക്കല്‍ ഹാര്‍ബറിന്റെ മുഖഛായ മാറ്റുന്ന പദ്ധതിക്കാണ് കെ വി സുമേഷ് എം എല്‍ എയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയത്. തൊഴിലാളികള്‍ക്കുള്ള വിശ്രമമുറി, സാധനങ്ങള്‍ സൂക്ഷിക്കാനുള്ള മുറി, ശുചിമുറി ബ്ലോക്ക്, മത്സ്യം വാഹനത്തില്‍ കയറ്റാനും പാര്‍ക്കിങ്ങിനുമുള്ള സൗകര്യം, ഫിഷറീസ് വകുപ്പിന്റെ ഓഫീസ്, ഫിഷറീസ് സ്‌കൂള്‍ മൈതാനം എന്നിവയുടെ നവീകരണം, സൗന്ദര്യവല്‍ക്കരണം ആധുനിക ലേലപ്പുര തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 12 വര്‍ഷത്തിലധികം പഴക്കമുള്ള മര ബോട്ടുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാത്തത് പ്രയാസം സൃഷ്ടിക്കുന്നതായി തൊഴിലാളികള്‍ സമിതിയെ അറിയിച്ചു. സുരക്ഷാ കാരണങ്ങളാലാണ് പഴക്കമുള്ള ബോട്ടുകളുടെ ലൈസന്‍സ് പുതുക്കാത്തതെന്ന് ഫിഷറീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സമിതി അധ്യക്ഷനായ  പി പി ചിത്തരഞ്ജന്‍ എം എല്‍ എ തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കി.
കെ വി സുമേഷ് എം എല്‍ എ, സമിതി അംഗങ്ങളും എം എല്‍ എമാരുമായ എന്‍ എ നെല്ലിക്കുന്ന്, എം വിന്‍സെന്റ്, കാനത്തില്‍ ജമീല, എന്‍ കെ അക്ബര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കണ്ണൂര്‍ ഗവ.ഐടിഐ യില്‍ ഐ എം സി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി ആന്റ് ടാബ്‌ലറ്റ് എഞ്ചിനീയറിങ്(മൂന്നു മാസം), സി എന്‍ സി മെഷിനിസ്റ്റ്(രണ്ട് മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സിസിടിവി(ഒരു മാസം) എന്നീ കോഴ്‌സുകളിലാണ് പ്രവേശനം. ഫോണ്‍: 9745479354.

സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പരിശോധന 10 മുതല്‍


മുന്‍ വര്‍ഷങ്ങളിലും 2022 മെയ് നാല്, അഞ്ച് തീയതികളിലും ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലെ സ്‌കൂളുകളില്‍ നടന്ന കെ ടെറ്റ് പരീക്ഷയുടെ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പരിശോധന ജൂണ്‍ 10 മുതല്‍ 17 വരെ കണ്ണൂര്‍ ജി വി എച്ച് എസ് എസ് (സ്‌പോര്‍ട്‌സ്) സ്‌കൂളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 3.30 വരെ നടക്കും. യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, കോപ്പി, ഹാള്‍ ടിക്കറ്റ്, കെ ടെറ്റ് മാര്‍ക്ക് ലിസ്റ്റ് എന്നിവ പരിശോധനക്ക് ഹാജരാക്കണം. കാറ്റഗറി 1-ജൂണ്‍ 10, കാറ്റഗറി 2-ജൂണ്‍ 13, 14, കാറ്റഗറി 3-ജൂണ്‍ 15, 16, കാറ്റഗറി 5-ജൂണ്‍ 17 എന്നിങ്ങനെയാണ് പരിശോധന സമയം. ഫോണ്‍: 0497 2700167.

സാക്ഷരതാ മിഷന്‍: അധ്യാപക നിയമനം

സാക്ഷരതാ മിഷന്റെ 2022-23 വര്‍ഷത്തെ പത്താംതരം, ഹയര്‍സെക്കണ്ടറി തുല്യതാ കോഴ്‌സുകളുടെ ജില്ലയിലെ സമ്പര്‍ക്ക പഠന കേന്ദ്രങ്ങളില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ലഭിക്കുന്ന അപേക്ഷകരില്‍ നിന്നും തയ്യാറാക്കുന്ന അധ്യാപക ബാങ്കില്‍ ഉള്‍പ്പെട്ടവരെയാണ് അധ്യാപകരായി നിയമിക്കുക. പത്താംതരം തുല്യതാ കോഴ്‌സിന് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, സാമൂഹ്യശാസ്ത്രം, ഗണിതം, ഐ ടി വിഷയങ്ങളില്‍ അപേക്ഷിക്കാം. ബിരുദവും ബി എഡുമാണ് യോഗ്യത. ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സിന് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, സോഷ്യോളജി, എക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, എക്കൗണ്ടന്‍സി, ബിസിനസ്സ് സ്റ്റഡീസ് എന്നീ വിഷയങ്ങളില്‍ അപേക്ഷിക്കാം. ബിരുദാനന്തര ബിരുദവും ബിഎഡും സെറ്റുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ കവറിനു പുറത്ത് പത്താംതരം തുല്യത എന്നോ, ഹയര്‍ സെക്കണ്ടറി തുല്യത എന്നോ എഴുതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ സാക്ഷരതാ മിഷന്‍, ജില്ലാ പഞ്ചായത്ത്, സിവില്‍ സ്‌റ്റേഷന്‍ പി ഒ എന്ന വിലാസത്തില്‍ ജൂണ്‍ 20 ന്  മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2707699.

സ്‌കോള്‍-കേരള പ്രവേശനം 8 മുതല്‍


സ്‌കോള്‍-കേരള മുഖേന ഈ അധ്യയന വര്‍ഷത്തെ ഹയര്‍സെക്കണ്ടറി കോഴ്‌സ് രണ്ടാം വര്‍ഷ പ്രവേശനത്തിനും, പുന:പ്രവേശനത്തിനും ആഗ്രഹിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ജൂണ്‍ എട്ട് മുതല്‍ 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.  വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. സി ബി എസ് ഇ, ഐ സി എസ് ഇ മറ്റ് സ്റ്റേറ്റ് ബോര്‍ഡുകള്‍ മുഖേന ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി പൂര്‍ത്തിയാക്കിയവര്‍ക്കും നിബന്ധകള്‍ക്ക് വിധേയമായി പ്രവേശനം അനുവദിക്കും. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും, നിര്‍ദ്ദിഷ്ട രേഖകളും എക്‌സിക്യുട്ടീവ് ഡയറക്ടര്‍, സ്‌കോള്‍-കേരള, വിദ്യാഭവന്‍, പൂജപ്പുര.പി ഒ തിരുവനന്തപുരം-695012 എന്ന മേല്‍വിലാസത്തില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ ജൂണ്‍ 25 ന് വൈകിട്ട് അഞ്ച് മണിക്കകം എത്തിക്കണം. ഫോണ്‍: 0471 2342950, 2342271, 2342369.

ലോക് അദാലത്ത്

ജില്ലയിലെ വിവിധ കോടതികളില്‍ തീര്‍പ്പാക്കാതെ കിടക്കുന്നതും നിലവിലുള്ളതുമായ കേസുകളുടെയും പൊതുമേഖലാ ബാങ്കുകള്‍, ബി എസ് എന്‍ എല്‍, വോഡഫോണ്‍, കേരള ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, മുത്തൂറ്റ് മൈക്രോഫിന്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളുടെയും മോട്ടോര്‍ വാഹന അപകട നഷ്ടപരിഹാര കേസുകളുടെയും രജിസ്‌ട്രേഷന്‍ വകുപ്പിലെ അണ്ടര്‍ വാല്വേഷന്‍ കേസുകളുടെയും അദാലത്ത് ജൂണ്‍ 26 ഞായര്‍ രാവിലെ 10 മണി മുതല്‍ തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍, കൂത്തുപറമ്പ്, മട്ടന്നൂര്‍ എന്നീ കോടതികളില്‍ നടക്കും. ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയില്‍ നിന്ന് അറിയിപ്പ് ലഭിച്ചവര്‍ അതാത് കോടതികളില്‍ എത്തണമെന്ന് ഡി എല്‍ എസ് എ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0490 2344666.

അപേക്ഷ ക്ഷണിച്ചു


  സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് തസ്തികയില്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 20. വിശദ വിവരങ്ങള്‍ക്ക് കോര്‍പ്പറേഷന്‍ വെബ്‌സൈറ്റായ www.keralapottery.org സന്ദര്‍ശിക്കുക.

മോണ്ടിസോറി ടീച്ചര്‍ പരിശീലനം; അപേക്ഷ ക്ഷണിച്ചു

സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ തുടങ്ങുന്ന ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ് ഡിപ്ലോമ കോഴ്‌സിനും രണ്ടു വര്‍ഷത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്‌സിനും അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു/ ഏതെങ്കിലും ടീച്ചര്‍ ട്രെയിനിങ് കോഴ്‌സ്/ഏതെങ്കിലും ഡിപ്ലോമ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ് ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അഡ്വാന്‍സ് ഡിപ്ലോമയുടെ രണ്ടാം വര്‍ഷ കോഴ്‌സിലേക്ക് ലാറ്ററല്‍ എന്‍ട്രി സൗകര്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.srccc.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വിലാസം:  മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ് ഡിപ്ലോമ- റയാന്‍ ഫൗണ്ടേഷന്‍ എജ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ്, കണ്ണൂര്‍. ഫോണ്‍: 94472355426.
അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്‌സ്- കാഞ്ഞിരോട് മുസ്ലീം ജമാ-അത്ത് കമ്മിറ്റി, കണ്ണൂര്‍ ഫോണ്‍: 9544171480, 0497 2858992.

കൃത്രിമകാലിന് അപേക്ഷിക്കാം

കാസര്‍കോട് എം പി രാജ് മോഹന്‍ ഉണ്ണിത്താന്റെ 2021-22 പ്രാദേശിക വികസന നിധിയില്‍ നിന്നും എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ പെരുമ്പടവ്, മാടായി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 എന്നിവിടങ്ങളിലെ ഓരോ ഭിന്നശേഷിക്കാര്‍ക്ക് കൃത്രിമകാല്‍ നല്‍കുന്നു. ആവശ്യമുള്ളവര്‍ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂണ്‍ 14  ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ സാമൂഹ്യനീതി ഓഫീസ്, സിവില്‍ സ്റ്റേഷന്‍ എഫ് ബ്ലോക്ക്, കണ്ണൂര്‍ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2997811.

ബീഡി തൊഴിലാളികളുടെ മക്കള്‍ക്ക്
സിവില്‍ സര്‍വ്വീസ് പരിശീലനം

ബീഡി - ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പേര് രജിസ്റ്റര്‍ ചെയ്ത  തൊഴിലാളികളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കുമായി തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് (കിലെ) സിവില്‍ സര്‍വ്വീസ് അക്കാദമി  സിവില്‍ സര്‍വ്വീസ് പ്രിലിമിനറി പരീക്ഷക്കുള്ള പരിശീലന ക്ലാസുകള്‍ തുടങ്ങുന്നു.  കാലാവധി ഒരു വര്‍ഷം. ഏതെങ്കിലും വിഷയത്തിലുള്ള  ബിരുദമാണ് യോഗ്യത.  താല്‍പര്യമുള്ളവര്‍ ക്ഷേമനിധി ബോര്‍ഡില്‍ നിന്നു വാങ്ങിയ ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ് സഹിതം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കേരള ഇന്‍സ്റ്റീറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് ഓഫീസില്‍ ജൂണ്‍ 13നകം അപേക്ഷ സമര്‍പ്പിക്കണം.  വിശദ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും www.kile.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0497 2706133.

സ്വയം തൊഴില്‍ വായ്പാ  പദ്ധതി


  പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന സ്വയംതൊഴില്‍ വായ്പാ പദ്ധതിയില്‍  തൊഴില്‍രഹിതരായ യുവതീ  യുവാക്കള്‍ക്ക് അപേക്ഷിക്കാം. അമ്പതിനായിരം രൂപ മുതല്‍ 50 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. അപേക്ഷകര്‍ 18 നും 55 നും ഇടയില്‍  പ്രായമുള്ളവരാകണം. നാല് ശതമാനം മുതല്‍ ഒമ്പത് ശതമാനം വരെ പലിശ നിരക്കില്‍ തുക 36 മുതല്‍ 60 തുല്ല്യ മാസ ഗഡുക്കളായി തിരിച്ചടക്കണം.  തുകക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2705036, 9400068513.

കൂടിക്കാഴ്ച  13ന്


മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയനില്‍ ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ കുക്ക്, ബാര്‍ബര്‍, ധോബി, വാട്ടര്‍ കാരിയര്‍, സ്വീപ്പര്‍ എന്നീ വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  മുന്‍പരിചയമുള്ള പുരുഷന്‍മാര്‍ ജൂണ്‍ 13ന് രാവിലെ 10.30ന് കെ എ പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് നടത്തുന്ന കൂടിക്കാഴ്ചയില്‍ ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ് സഹിതം ഹാജരാകണം.  ഫോണ്‍: 0497 27811316.

വിശദീകരണം നല്‍കണം


ജില്ലയില്‍ ഗ്രാമ വികസന വകുപ്പില്‍ എല്‍ ഡി ടൈപ്പിസ്റ്റ് തസ്തികയില്‍ ജോലി ചെയ്യവെ ശൂന്യവേതനാവധിയില്‍ പോയ അരോളി വാവ്വക്കല്‍ ചൈതന്യയില്‍ എം വി ലീന അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാത്തതിനെ തുടര്‍ന്നുള്ള മെമ്മോ കൈപ്പറ്റാത്ത സാഹചര്യത്തില്‍ 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും അല്ലാത്തപക്ഷം തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

വൈദ്യുതി മുടങ്ങും


തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഖിദ്മ, അറക്കല്‍, മൊയ്തീന്‍ പള്ളി, ഹാര്‍ബര്‍, മോഡേണ്‍ ഐസ് പ്ലാന്റ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ എട്ട് ബുധന്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ സി ആര്‍ പി എഫ് 1, സി ആര്‍ പി എഫ് 2, സി ആര്‍ പി എഫ് എച്ച് ടി, കൊരങ്ങാട്, പയ്യഗാനം, പാടിയോട്ടുചാല്‍ എക്‌സ്‌ചേഞ്ച് എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ജൂണ്‍ എട്ട് ബുധന്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചെമ്പേരി  ഇലക്ട്രിക്കല്‍ സെക്ഷനിലെ പൂപ്പറമ്പ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ എട്ട് ബുധന്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊളത്തൂര്‍, ആകാശ് വുഡ്, ഗുഡ് വുഡ്, കൊളത്തൂര്‍  ടെമ്പിള്‍ എന്നീ ഭാഗങ്ങളില്‍ ജൂണ്‍ എട്ട് ബുധന്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും ചുഴലി, കവിന്മൂല ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകീട്ട് 5 മണി വരെയും വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മുണ്ടേരിചിറ  ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയല്‍ ജൂണ്‍ എട്ട് ബുധന്‍ രാവിലെ എട്ട് മുതല്‍ 10 മണി വരെയും ഏച്ചൂര്‍ കോട്ടം ട്രാന്‍സ്‌ഫോര്‍മര്‍  പരിധിയില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി  മുടങ്ങും.
ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കല്യാട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയല്‍ ജൂണ്‍ എട്ട് ബുധന്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ പാങ്കളം, കോളാരി, കോളാരി മൈത്രി, തലച്ചങ്ങാട്, മുണ്ടച്ചാല്‍ എന്നീ ഭാഗങ്ങളില്‍ ജൂണ്‍ എട്ട് ബുധന്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ലേലം

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത പടിയൂര്‍ അംശം പെരുമണ്ണ് ദേശത്ത് ബ്ലോക്ക് 207 ല്‍ സര്‍വ്വെ 369 ല്‍ പെട്ട രണ്ട് ഹെക്ടര്‍ വസ്തു  ജൂണ്‍ 13 ന് രാവിലെ 11 മണിക്കും സ്ഥാവരസ്വത്തുക്കള്‍ ജൂണ്‍ 30ന് രാവിലെ 11 മണിക്കും പടിയൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.

ടെണ്ടര്‍


തളിപ്പറമ്പ് ഐ സി ഡി എസ് ഓഫീസിന് പരിധിയിലെ പരിയാരം ഗ്രാമപഞ്ചായത്തിലുള്ള 33, കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തിലുള്ള 34, ചെങ്ങളായി ഗ്രാമപഞ്ചായത്തിലുള്ള  37 അങ്കണവാടികളില്‍ ജൂണ്‍ മുതല്‍ ഒക്‌ടോബര്‍ വരെ പാല്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂണ്‍ 13ന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടര്‍ സ്വീകരിക്കും.
തളിപ്പറമ്പ് ഐ സി ഡി എസ് ഓഫീസിന് പരിധിയിലെ പരിയാരം (33), കുറുമാത്തൂര്‍   (34),  ചെങ്ങളായി (37) എന്നീ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ ജൂണ്‍ മുതല്‍ ഒക്‌ടോബര്‍ വരെ കോഴിമുട്ട വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂണ്‍ 13ന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടര്‍ സ്വീകരിക്കും.  ഫോണ്‍: 0460 2202971.

പുനര്‍ ലേലം


മൃഗസംരക്ഷണ വകുപ്പ് പയ്യന്നൂര്‍ റീജിയണല്‍ എ എച്ച്  സെന്ററിലെ കെ എല്‍ 01 എം 4816 നമ്പര്‍ വാഹനം ജൂണ്‍ 27ന് രാവിലെ 11.30ന് ഓഫീസ് പരിസരത്ത് ലേലം ചെയ്യും.  ഫോണ്‍: 04985 208355, 9447314626.
 

 

 

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്‌: കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

 

കാസർകോട്> മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. പട്ടികജാതി/പട്ടിക വർഗ്ഗ അതിക്രമം തടയൽ വകുപ്പാണ് ചുമത്തിയത്.
 

നിയമസഭയിലേക്കുള്ള മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽ ബി എസ് പി സ്ഥാനാർത്ഥിയായിരുന്ന സുന്ദരയുടെ നാമനിർദേശ പത്രിക കോഴ നൽകി ഭീഷണിപ്പെടുത്തി പിൻവലിപ്പിച്ചുവെന്ന കേസിലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. പട്ടികജാതി/പട്ടിക വർഗ്ഗ അതിക്രമം തടയൽ വകുപ്പാണ് സുരേന്ദ്രനുൾപ്പെടെയുള്ള 6 പ്രതിക്കെതിരെ  ചുമത്തിയത്. കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണ് പുതിയ വകുപ്പ് കൂടി ചേർത്തത്. പത്രിക പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും , എണ്ണായിരം രൂപയുടെ സ്മാർട്ട് ഫോണും പാരിതോഷികം നൽകിയെന്ന് സുന്ദര വെളിപ്പെടുത്തുകയായിരുന്നു.

മഞ്ചേശ്വരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി വി വി രമേശൻ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേസ് എടുത്തത്. കേസ് രജിസ്റ്റർ ചെയ്ത് ഒരു വർഷത്തിനു ശേഷമാണ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. അന്യായമായി തടങ്കലിൽ വെയ്ക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളും ജനപ്രാതിനിധ്യ നിയമത്തിലെ 171 B, E വകുപ്പുകളും നേരത്തെ ചുമത്തിയിരുന്നു. കെ സുരേന്ദ്രന്‌ പുറമെ  യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്ക്, ബിജെപി മുൻ ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ മണികണ്ഠ റൈ, ലോകേഷ് നോഡ എന്നിവരാണ് പ്രതികൾ. സാക്ഷിമൊഴികൾക്കു പുറമെ ഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളും സിസിടി ദൃശ്യങ്ങളുമുൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

കടലും കടല്‍തീരവും തിളങ്ങും; ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിക്ക് നാളെ തുടക്കം

 

തിരുവനന്തപുരം > സംസ്ഥാനത്തെ തീരപ്രദേശങ്ങളും കടലും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കാനുള്ള  ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം ലോക സമുദ്രദിനമായ നാളെ (08-06-22) കൊല്ലം വാടി കടപ്പുറത്ത് തുടക്കം കുറിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ മൃഗസംരക്ഷണ - ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പദ്ധതിയുടെ ലോഗോ പ്രകാശനം നിര്‍വഹിക്കും. പദ്ധതിയുടെ ബ്രാന്‍ഡ്‌ അംബാസഡര്‍ ആയ ചലച്ചിത്ര താരം മഞ്ജു വാര്യര്‍ ആശംസകള്‍ അറിയിക്കും.
 ബോധവത്ക്കരണം, പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണവും അതിന്റെ പുനരുപയോഗവും, തുടര്‍ ക്യാമ്പയിന്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി സംഘടിപ്പിക്കുന്നത്. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് നാളെ തുടക്കം കുറിക്കുന്നത്. രണ്ടാം ഘട്ടമായി 590 കിലോമീറ്റര്‍ കടല്‍ത്തീരം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് 2022 സെപ്തംബര്‍ 18 ന് പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന യജ്ഞം സംഘടിപ്പിക്കും. ഓരോ കിലോമീറ്ററിലും ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് 25 സന്നദ്ധ പ്രവര്‍ത്തകര്‍ വീതം ഉള്‍പ്പെടുന്ന 600 ആക്ഷന്‍ ഗ്രൂപ്പുകളെ നിയോഗിക്കും. ഇത്തരത്തില്‍ ചുരുങ്ങിയത് 15,000 സന്നദ്ധ പ്രവര്‍ത്തകരെങ്കിലും പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന യജ്ഞത്തില്‍ പങ്കാളികളാകും.
 അഴിമുഖങ്ങള്‍, പുലിമുട്ടുകള്‍, എന്നിവിടങ്ങളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മുങ്ങിയെടുത്ത് നീക്കം ചെയ്യുന്നതിന് ഡൈവര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തും.  ആക്ഷന്‍ ഗ്രൂപ്പുകള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരംതിരിച്ച് ആക്ഷന്‍ കേന്ദ്രങ്ങളില്‍ സംഭരിച്ചു ക്ലീന്‍ കേരള മിഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ചുമതലയില്‍ ഷ്രെഡിംഗ് യൂണിറ്റുകളിലേയ്ക്ക് മാറ്റി ശാസ്ത്രീയമായി സംസ്‌ക്കരിക്കും. മൂന്നാം ഘട്ടത്തില്‍ ശുചിത്വസാഗരം പദ്ധതി സംസ്ഥാനത്തെ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് 20 ഹാര്‍ബറുകളിലേക്കും കൂടി വ്യാപിപ്പിച്ച് സമുദ്രാടിത്തട്ടില്‍ അടിഞ്ഞ് കൂടിയിട്ടുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ച് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന സ്ഥിരം സംവിധാനം ഒരുക്കുന്നതിനും ഉദ്ദേശിക്കുന്നു.

മദ്യത്തെ പ്രോത്സാഹിപ്പിക്കുക എന്നതല്ല സര്‍ക്കാര്‍ നയം: മന്ത്രി എം.വി ഗോവിന്ദന്‍

കൊച്ചി> മദ്യത്തെ പ്രോത്സാഹിപ്പിക്കുക എന്നതല്ല സംസ്ഥാന സര്‍ക്കാര്‍ നയമെന്നും മറിച്ച് ലഹരി വര്‍ജ്ജനമാണെന്നും എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍  പറഞ്ഞു.  മദ്യ നിരോധനം കൊണ്ട് ലഹരി ഉപയോഗം കുറക്കുക സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന മധ്യമേഖല എക്‌സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യം വാങ്ങാനെത്തുന്നവര്‍ വെയിലിലും മഴയിലും വരിനിന്ന് സ്വയം അപമാനിതരായി മദ്യം വാങ്ങുന്ന അവസ്ഥ കേരളത്തില്‍ എത്രയും വേഗം നിര്‍ത്തലാക്കണം. മദ്യ വില്പന ഔട്ട്‌ലെറ്റുകള്‍ പ്രീമിയമാക്കി മാറ്റാനുള്ള നടപടികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണം. മദ്യം ഉപയോഗിക്കുന്നവര്‍ക്കു ഗുണമേന്മയുള്ള മദ്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു.അതിര്‍ത്തി പ്രദേശത്തെ ഊട് വഴികളില്‍കൂടി സംസ്ഥാനത്തു മദ്യം എത്തുന്നതു തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഇതിനായി പ്രത്യേക മൊബൈല്‍ യൂണിറ്റ് രൂപീകരിക്കും. സ്ത്രീകള്‍ ഉള്‍പ്പെട്ട കേസുകള്‍ സംസ്ഥാനത്തു കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തി വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തിക സൃഷ്ടിക്കും. പട്ടിക വര്‍ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യവും വകുപ്പില്‍ വര്‍ധിപ്പിക്കും.എക്‌സൈസ് വകുപ്പിന്റെ ആധുനിക വത്കരണത്തിനു സര്‍ക്കാര്‍ പ്രഥമ പരിഗണനയാണു നല്‍കുന്നത്. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഡിജിറ്റലാക്കിയിട്ടുണ്ട്. അപേക്ഷകര്‍ ഓഫീസുകളില്‍ നേരിട്ട് ഹാജരാകുന്ന സാഹചര്യങ്ങള്‍ അതുകൊണ്ടുതന്നെ പൂര്‍ണമായും ഒഴിവാക്കണം. വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ സ്വന്തം കെട്ടിടങ്ങളിലേക്കു മാറാന്‍ നടപടി സ്വീകരിക്കണം. ഓഫീസുകളുടെയും ചെക്ക് പോസ്റ്റുകളുടെയും നവീകരണം എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണം. കുറ്റ കൃത്യങ്ങളില്‍ സാങ്കേതിക തെളിവുകള്‍ പരമാവധി ശേഖരിക്കുകയും കോടതികളില്‍ കൃത്യമായി ഹാജരാക്കുകയും ചെയ്യണം. ആധുനിക വത്കരണത്തിന്റെ ഭാഗമായി ചെക്ക് പോസ്റ്റുകളില്‍ മയക്കു മരുന്ന് ഡിറ്റക്ടര്‍, നമ്പര്‍ പ്ലേറ്റ് തിരിച്ചറിയാനുള്ള ഉപകരണങ്ങള്‍, ക്യാമറകള്‍ എന്നിവ സ്ഥാപിക്കും. പ്രതികള്‍ ജാമ്യത്തിലിറങ്ങി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടണം.
  വകുപ്പിലെ ഓരോ ഉദ്യോഗസ്ഥരുടെയും ആരോഗ്യവും ക്ഷേമവും വകുപ്പിന്റെ ഉത്തരവാദിത്തമാണ്. മേലുദ്യോഗസ്ഥര്‍ ഇത് ഉറപ്പു വരുത്തണം. കീഴ് ജീവനക്കാര്‍ ഉള്‍പ്പെടുന്ന അഴിമതി പ്രവര്‍ത്തനങ്ങളില്‍ ഓഫീസ് അധികാരികള്‍ക്കും ഉത്തരവാദിത്തമുണ്ട്. ഇത്തരം വീഴ്ചകള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം. സേനാംഗങ്ങളുടെ പ്രവര്‍ത്തികള്‍ സേനയ്ക്കു ചീത്തപ്പേരുണ്ടാക്കുമെന്നത് ഓര്‍മയില്‍ വച്ചുകൊണ്ടാകണം പ്രവര്‍ത്തനം. അഴിമതി നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അഴിമതി കണ്ടില്ലെന്നു നടിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകും.എക്‌സൈസ് വകുപ്പിന്റെ സേവനങ്ങള്‍, അപേക്ഷകള്‍, ഫയലുകള്‍, കേസുകള്‍ എന്നിവയില്‍ കാലത്താമസമുണ്ടാകാതെ പരിഹാരമുണ്ടാകണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു. നിയമാനുസരണം നിശ്ചിത സമയ പരിധിക്കുള്ളില്‍ അപേക്ഷകള്‍ തീര്‍പ്പാക്കണം. അനാവശ്യ കാല താമസമുണ്ടാക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും. ലഹരി വിമുക്ത പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തമാക്കണം. സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരി വില്പന നടക്കുന്നില്ലെന്ന് ഉറപ്പാക്കണം.
  ലഹരി വിമുക്ത പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സൈക്ലിങ്, മാരത്തോണ്‍ മത്സരങ്ങളില്‍ പങ്കെടുത്തു വിജയം നേടിയ ഉദ്യോഗസ്ഥനായ ടി.എസ് ജസ്റ്റിനുള്ള ഉപഹാരവും മന്ത്രി കൈമാറി. രക്ത ദാന പ്രവര്‍ത്തനങ്ങളിലും സജീവമായ ജസ്റ്റിന്‍ ഇതുവരെ 54 തവണയാണ് രക്തം ദാനം ചെയ്തത്. 12 തവണ രക്ത കോശങ്ങളും ദാനം ചെയ്തു.
എക്‌സൈസ് കമ്മിഷണര്‍ ആനന്ദകൃഷ്ണന്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ സി വി ഏലിയാസ്, അഡിഷണല്‍ എക്‌സൈസ് കമ്മിഷണര്‍മാരായ ഇ.എന്‍ സുരേഷ്, ഡി.രാജീവ്, ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍മാരായ എ.എസ്. രഞ്ജിത്, സി.കെ സനു, എക്‌സൈസ് വിജിലന്‍സ് ഓഫീസര്‍ മുഹമ്മദ് ഷാഫി തുടങ്ങിയവര്‍ പങ്കെടുത്തു
 

ക്ഷേത്ര ജീവനക്കാരനെ മര്‍ദിച്ച കേസ്; മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍


കണ്ണൂര്‍> കണ്ണൂര്‍ താഴെ ചൊവ്വയില്‍ ക്ഷേത്ര ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ മൂന്ന് ആര്‍ എസ് എസ്  പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ടി കെ മനോജ്, ടി സുകേഷ്,ടി കെ പ്രജില്‍ എന്നിവരാണ് അറസ്റ്റിലായത്.

വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കണ്ണൂര്‍ കീഴ്ത്തള്ളി ഉമാ മഹേശ്വര ക്ഷേത്രത്തിലാണ് അക്രമം നടന്നത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.ക്ഷേത്രത്തിനകത്ത് കയറിയാണ് ജീവനക്കാരനെ മര്‍ദിച്ചത്. പെരളശ്ശേരി സ്വദേശി വി ഷിബിനാണ് മര്‍ദനമേറ്റത്. ആക്രമണത്തിന്റെ സി സി ടി വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു

ഈശ്വരമൂലി

ഗരുഡക്കൊടി , ഗരുഡ പച്ച, ഈശ്വരമുല്ല, കരളകം, ഉറിതൂക്കി, വലിയ അരയൻ എന്നീ പേരുകളിലും പ്രാദേശികമായി ഈ സസ്യം അറിയപ്പെടുന്നു.

ശാസ്ത്രനാമം:
അരിസ്റ്റ ലോക്കിയ ഇൻഡിക്ക


സസ്യകുടുംബം :
അരിസ്റ്റ ലോക്കിയേസി


സംസ്‌കൃത നാമം:

ഈശ്വരി , സുനന്ദ, ഗാരുഡി , അഹിഗന്ധ, അർക്ക മൂല

സസ്യ വിവരണം
പടർന്നു വളരുന്ന വള്ളിച്ചെടിയാണിത്. പത്രകക്ഷങ്ങളിൽ നിന്നും ഇളം പച്ച നിറത്തിലുള്ള പൂക്കൾ കുലകളായി ഉണ്ടാകുന്നു. പൂക്കൾക്ക് പാമ്പിന്റെ പത്തിയോട് സാമ്യമുണ്ട്.
പാമ്പിന്റെ ശത്രു ഗുഡനെന്ന പോലെയാണത്രെ ഗരുഡ വിഷത്തിന് ഗരുഡക്കൊടി. അതാണ് ഗരുഡക്കൊടി എന്ന പേരിന് കാരണം. വർഷത്തിൽ ഒരിക്കൽ മാത്രമാണ് ചെടി പുഷ്പിക്കുക. കായ്കൾ താഴോട്ട് തൂങ്ങിക്കിടക്കുന്ന രീതിയിലാണ്. ഇവ മൂപ്പെത്തുന്നതോടെ മുകളിലേക്ക് ആറ് വാൽവുകളായി പൊട്ടുന്നു. വിത്തുകൾ പരന്നതും ത്രികോണാകൃതിയിലുള്ളതുമാണ്.
ഗരുഡശലഭം , ചക്കര ശലഭം എന്നിവ ഉൾപ്പെടുന്ന പാപ്പിലിയൊനോയിഡ കുടുംബത്തിൽപ്പെട്ട ചിത്ര ശലഭങ്ങളുടെ ലാർവാ ഭക്ഷണസസ്യവും ആണ് ഇത്.

രാസഘടകങ്ങൾ
അരിസ്റ്റലോക്കിൻ എന്ന ആൽക്കലോയ്ഡിന് പുറമെ ബാഷ്പീകരണ സ്വഭാവമുള്ളതും പ്രസാരണ ശീലമുള്ളതുമായ സുഗന്ധ തൈലവും അടങ്ങിയിരിക്കുന്നു.
കരണ്ടുതിന്നുന്ന ജീവിവർഗ്ഗത്തിലെ ജീവികളിൽ കാൻസറിന് കാരണമായ അരിസ്റ്റോ ലോചിക് എന്ന ആസിഡ് ഈ ചെടിയിൽ അടങ്ങിയിട്ടുണ്ട്. ഗർഭച്ഛിദ്രം നടത്താൻ
ഈ അരിസ്റ്റോ ലൊചിക്ക് ആസിഡിൽ നിന്നും വേർതിരിക്കുന്ന മീതൈൽ എസ്റ്റർ ഉപയോഗിക്കുന്നു.


ഔഷധ ഗുണം
ചെടിയുടെ വേര്, ഇല എന്നിവയാണ് കൂടുതൽ ഔഷധ യോഗ്യമായ ഭാഗങ്ങൾ. കഫം, വാത രോഗങ്ങൾക്ക് പ്രതിവിധിയാണ്. രക്തശുദ്ധി ഉണ്ടാക്കും.

ചില ഔഷധ പ്രയോഗങ്ങൾ
വിഷ ദോഷങ്ങൾ അകറ്റാൻ ഈശ്വരമുല്ലയും മഞ്ഞളും ചേർത്തരച്ച് പുരട്ടിയാൽ മതി. വിഷ ജീവികൾ കടിച്ചാൽ ഈശ്വരമൂലി യുടെ ഇല അരച്ച് മുറിവായിൽ ശക്തിയായി തിരുമ്മുകയും അതോടൊപ്പം ഇല പിഴിഞ്ഞെടുത്ത നീര് 5-10 മില്ലി നീരിൽ കുരുമുളക് പൊടി ചേർത്ത് ദിവസം ആറ് പ്രാവശ്യം കുടിക്കുകയും ചെയ്യുന്നത് വിഷ വീര്യം കുറക്കുന്നതിന് സഹായകമാകും.
കദളിവാഴകിഴങ്ങിന്റെ നീരിൽ ഈശ്വരമൂലി യുടെ നീരും തേനും ചേർത്ത് കഴിക്കുന്നത് രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കും.
ഈശ്വരമൂലിയുടെ വേര്, ചിറ്റമൃത് നീര്, വരുതിൻ തൊലി എന്നിവ കഷായം വെച്ചു കുടിക്കുന്നത് ഹാർട്ട് ബ്ലോക്കുകൾ വരാതിരിക്കാൻ സഹായകമാകും.
വേര് ഇരുമ്പ് സ്പർശന മേൽക്കാതെ ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചിയെടുത്ത എണ്ണ പല്ലുവേദനയകറ്റും
വളംകടി ഇല്ലാത്താക്കുവാൻ ഇതിന്റെ ഇലയരച്ച് പുരട്ടിയാൽ മതി. കോളറക്ക് ഈശ്വരമൂലി വേര്, കുവളവേര്, ഇവ സമമെടുത്തി കഷായം വെച്ച് 50 മി.ലി. നിതം നാല് മണിക്കൂർ ഇടവിട്ട് കൊടുത്താൽ രോഗശമനം ഉണ്ടാകും ഈശ്വരമൂലിയുടെ അഞ്ചില അരച്ച് പേസ്റ്റ് പോലെയാക്കി സന്ധ്യ കഴിഞ്ഞ് രണ്ടു മണിക്കൂർ സമയം വയറ്റിൽ പുരട്ടിയാൽ വയറ്റിലെ കൃമികൾ എല്ലാം മലത്തോടു കൂടി വെളിയിൽ പോകും. ഈശ്വരമൂലിയുടെ നീരിൽ ഗോമൂത്രം ചേർത്ത് സേവിച്ചാൽ ക്ഷത സംബന്ധമായ ശരീരത്തിലെവിടെയുമുള്ള നീർക്കെട്ടും ശമിക്കും. ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളും. ഈശ്വരമൂലിയുടെ നീരിൽ തേൻ ചേർത്ത് പ്രഭാതത്തിൽ ഉണർന്നാലുടൻ സേവിച്ചാൽ അമിത വണ്ണവും കൊളസ്‌ട്രോളും ക്രമമാകും. ആടുമാടുകൾ കപ്പയില തിന്നുള്ള അസുഖത്തിന് ഇതിന്റെ ഇല നൽകുന്നത് പ്രതിവിധിയാണ്. പശുക്കളുടെ അകിട് വീക്കത്തിന് ഈശ്വരമൂലിയുടെ ഇല അരച്ച് പുരട്ടുന്നത് ഗുണകരമാണ്. നീലി ദലാദി തൈലം, പരന്ത്യാദി തൈലം , രുദ്ര എന്നിവയിലെ പ്രധാന ചേരുവയാണിത്

 

എസ്‌എസ്‌എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 

99.26 ശതമാനം വിജയം

തിരുവനന്തപുരം>  ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ്‌ ഫലം പ്രഖ്യാപിച്ചത്‌. വിജയശതമാനം 99.26 ആണ്. 2961 സെന്ററിൽ 4,26,469 വിദ്യാർഥികളാണ്‌ ഇത്തവണ പരീക്ഷ എഴുതിയത്‌. 4,23,303 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞവർഷം 99.46 ശതമാനം ആയിരുന്നു വിജയശതമാനം. കോവിഡ്‌ പ്രതിസന്ധികൾക്കിടയിലും മികച്ച വിജയം നേടിയ വിദ്യാർഥികളെയും പിന്തുണ നൽകിയ അധ്യാപകരെയും മന്ത്രി അഭിനന്ദിച്ചു.

 44,363 വിദ്യാര്‍ഥികൾ ഇത്തവണ ഫുള്‍ എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം 1,25,509 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചത്. കണ്ണൂരാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യു ജില്ല. 99.76% ആണ് ജില്ലയിലെ വിജയശതമാനം. ഏറ്റവും കുറവ് വിജയ ശതമാനമുള്ള റവന്യു ജില്ല വയനാടാണ്- 98.07%.

എസ്‌എസ്‌എൽസി സേ പരീക്ഷ ജൂലൈയില്‍

തിരുവനന്തപുരം> എസ്‌ എസ്‌ എൽ സി ഉത്തരക്കടലാസുകളുടെ പുനർ മൂല്യ നിർണ്ണയം, സൂക്ഷ്‌മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്‌ക്കുള്ള അപേക്ഷ വ്യാഴം മുതൽ 21 വരെ ഓൺലൈനായി നൽകാം. ഉപരിപഠനത്തിന് അർഹത നേടാത്ത റെഗുലർ വിദ്യാർഥികൾക്കുള്ള സേ പരീക്ഷ ജൂലായിൽ നടത്തും. ഇതിന്റെ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. യോഗ്യത നേടാത്ത വിദ്യാർഥികൾക്ക് പരമാവധി മൂന്ന് വിഷയങ്ങൾക്ക് സേ പരീക്ഷ എഴുതാം.

 

എസ്എസ്എല്‍സി പരീക്ഷ വിജയികള്‍ക്ക് അഭിനന്ദനം; ഉപരിപഠനത്തിന് യോ​ഗ്യത നേടാൻ സാധിക്കാത്തവർ നിരാശരാകരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം> അറിവും നൈപുണ്യവും കൈമുതലായ ഭാവി തലമുറയെ വാർത്തെടുക്കാൻ കേരളം നടപ്പാക്കുന്ന പൊതു വിദ്യാഭ്യാസ നയം ശരിയായ ദിശയിൽ മുന്നേറുന്നു എന്ന ഉറപ്പു സമ്മാനിക്കുന്ന ഒന്നാണ് ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷാഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പങ്കെടുത്ത നാലുലക്ഷത്തിൽപരം വിദ്യാർത്ഥികളിൽ 99.26% പേരും വിജയം വരിച്ചു എന്നത് നാടിനാകെ അഭിമാനിക്കാവുന്ന നേട്ടമാണ്. കോവിഡ് മഹാമാരി ഉയർത്തിയ വെല്ലുവിളികൾ ഈ അധ്യയന വർഷവും നമുക്കുമുന്നിലുണ്ടായിരുന്നു എന്നത് ആ നേട്ടത്തിൻ്റെ മാറ്റു വർധിപ്പിക്കുന്നു.

എസ്എസ്എൽസി പരീക്ഷയിലെ മികച്ച വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അദ്ധ്യാപകരേയും വിദ്യാഭ്യാസവകുപ്പിനേയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നു. വിജയം വരിച്ച മുഴുവൻ കുഞ്ഞുങ്ങൾക്കും എല്ലാവിധ ആശംസകളും നേരുന്നു. ഉപരിപഠനത്തിന് ഇത്തവണ യോഗ്യത നേടാൻ സാധിക്കാതെ പോയവർ നിരാശരാകാതെ അടുത്ത പരീക്ഷയിൽ വിജയിക്കാനാവാശ്യമായ പരിശ്രമങ്ങൾ തുടരണം. എല്ലാവർക്കും ഹൃദയപൂർവ്വം ആശംസകൾ നേരുന്നെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

 

 

സര്‍ക്കാര്‍ ഫയലുകളിലെ തീരുമാനം വൈകരുത്‌; അവ നീതിപൂർവ്വമാകണം: മുഖ്യമന്ത്രി

തിരുവനന്തപുരം> ജനങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ഓഫീസുകളിലെ ഫയലുകളിലെ തീരുമാനം നീതിപൂര്‍വ്വവും സുതാര്യവും വേഗത്തിലും ആക്കേണ്ടതുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഫയലുകള്‍ യാന്ത്രികമായി തീര്‍പ്പാക്കുന്ന സ്ഥിതി ഉണ്ടാവരുതെന്നും ജീവനക്കാരെ അഭിസംബോധന ചെയ്യവെ മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രധാന ദൗത്യമാണ് സര്‍ക്കാര്‍ ജീവനക്കാർക്കുള്ളത്‌. . ഭരണ നിര്‍വ്വഹണം ജനോപകാരപ്രദവും ജനങ്ങളോട് സൗഹൃദം പുലര്‍ത്തുന്നതുമാക്കാന്‍ കാര്യക്ഷമവും അഴിമതിരഹിതവുമായ ഒരു സിവില്‍ സര്‍വ്വീസ്ആവശ്യമാണ്‌.
ഈ ഘട്ടത്തിലാണ് ഫയല്‍ തീര്‍പ്പാക്കല്‍ പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. ജൂൺ 15 മുതൽ സെപ്റ്റംബര്‍ 30 വരെ തീവ്രയജ്ഞ പരിപാടിയായാണ് ഇത് നടപ്പിലാക്കുന്നത്. ഇക്കാര്യത്തില്‍ എല്ലാ തലത്തിലുമുള്ള ഉദ്യോഗസ്ഥരുടെയും സര്‍വ്വീസ് സംഘടനകളുടെയും സഹകരണം ആവശ്യമാണ്‌.

നിലവില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ ഫയലുകളില്‍ ഭൂരിഭാഗവും ഇ -ഓഫീസ് സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ, ജീവനക്കാരുടെ സഹകരണമുണ്ടായാല്‍ ഇത് നടപ്പാക്കാനാവും.
ഓരോ ഓഫീസിലും നിലവിലുള്ള പെന്റിംഗ് ഫയലുകളുടെ എണ്ണം ആദ്യം തയ്യാറാക്കണം.  ഓരോ മാസവും കൂട്ടിച്ചേര്‍ക്കുന്ന ഫയലുകളുടെ എണ്ണവും തീര്‍പ്പാക്കുന്ന ഫയലുകളുടെ എണ്ണവും കണക്കെടുത്ത് ഓരോ മാസവും വിലയിരുത്തണം.  ഇത് എല്ലാ ഓഫീസുകളും കൃത്യമായി പാലിക്കണം.

ഹൈക്കോടതിയിലും മറ്റു കോടതികളിലും ഉണ്ടാകുന്ന കേസുകളിലെ വിധിന്യായങ്ങള്‍ സമയപരിധിക്കകത്ത് നടപ്പാക്കാത്ത സ്ഥിതി ചിലപ്പോള്‍ ഉണ്ടാകുന്നുണ്ട്. ഇത് ഒഴിവാക്കേണ്ട വീഴ്ചയായാണ് .   കോടതി കേസുകളുടെ നടത്തിപ്പിലും വിധി നടപ്പാക്കലിലും മേല്‍നോട്ടത്തിലും ഉള്ള കാര്യക്ഷമത ഉറപ്പാക്കാന്‍ വകുപ്പിലും ഓരോ വകുപ്പ് മേധാവികളുടെ ഓഫീസിലും പ്രത്യേക സംവിധാനമൊരുക്കണം.

ആസൂത്രണ പ്രക്രിയയും ഭരണ നിര്‍വ്വഹണവും ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്നതിന്റെ ഭാഗമായി സമഗ്രമായ അധികാരവികേന്ദ്രീകരണം നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. അതിന്റെ നേട്ടങ്ങള്‍ നാം കാണുന്നുമുണ്ട്. സിവില്‍ സര്‍വ്വീസിന് പുതിയ ഊര്‍ജ്ജം പകരുവാനായി കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് (കെഎഎസ്) രൂപീകരിക്കുകയും അതിലേക്ക് ആദ്യ ബാച്ചിന്റെ നിയമനം പൂര്‍ത്തിയാവുകയും ചെയ്തിട്ടുണ്ട്.

 പൊതുസമൂഹത്തിന്റെയും സര്‍ക്കാര്‍ സംവിധാനത്തിന്റെയും പ്രതിനിധികള്‍ എന്ന നിലയില്‍ ജീവനക്കാർക്ക്‌ ഭാരിച്ച ഉത്തരവാദിത്വമാണ് സമൂഹത്തോടുള്ളത്. ഈ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം വിജയകരമാക്കുന്നതിന് നിങ്ങള്‍ ഓരോരുത്തരുടെയും വ്യക്തിപരമായ സഹകരണവും സംഘടന എന്ന നിലയിലുള്ള കൂട്ടായ സഹകരണവും ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്‌തേക്കും 
നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യംചയ്യുന്നത് തുടരുകയാണ്. തുടർച്ചയായി മൂന്നാം ദിവസമാണ് ചോദ്യം ചെയ്യുന്നത്. ഉത്തരങ്ങളിൽ വ്യക്തയില്ലെന്നും രാഹുലിനെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.
ചോദ്യം ചെയ്യലിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച പത്തുമണിക്കൂറാണ് ചോദ്യം ചെയ്തത്. തൃപ്തികരമായ മറുപടി ലഭിക്കാതിരുന്നതിനാൽ ഇന്ന് വീണ്ടും ചൊദ്യംചെയ്യുകയാണെന്നാണ് ഇ ഡി വൃത്തങ്ങൾ പറയുന്നത്. ഇഡി അസിസ്റ്റൻറ് ഡയറക്ടറുടെ നേതൃ്ത്വത്തിലാണ് ചോദ്യം ചെയ്യുന്നത്.
അതേസമയം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഡൽഹിയിൽ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മഹിളാ കോൺഗ്രസ് പ്രവർത്തകരെയടക്കം പൊലീസ് ബലമായി അറസ്റ്റ് ചെയ്തുനീക്കി. കോൺഗ്രസ് നേതൃത്വത്തെ കേന്ദ്ര എജൻസികൾ വേട്ടയാടുകയാണെന്ന് ആരോപിച്ചാണ് പ്രതിഷേധിക്കുന്നത്.
നാഷണൽ ഹെറാൾഡിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണൽ ലിമിറ്റഡ് (എജെഎൽ) കമ്പനിയെ സോണിയയും രാഹുലും പ്രധാനഓഹരിഉടമകളായ യങ് ഇന്ത്യൻ ലിമിറ്റഡ് (വൈഐഎൽ) കമ്പനി 2010ൽ 50 ലക്ഷം രൂപയ്ക്ക് ഏറ്റെടുത്തതിലാണ് അന്വേഷണം.
2000 കോടിയുടെ ആസ്തിയും ആയിരത്തിലധികം ഓഹരിഉടമകളുമുള്ള സ്വത്താണ് 50 ലക്ഷത്തിന് ഏറ്റെടുത്തത്. ബിജെപി നേതാവ് സുബ്രഹ്‌മണ്യൻസ്വാമിയാണ് 2013ൽ പരാതി നൽകിയത്. മുടങ്ങിപ്പോയ നാഷണൽ ഹെറാൾഡ് പത്രം പുനരാരംഭിക്കുന്നതിന് കോൺഗ്രസ് 90 കോടിയുടെ പലിശരഹിത വായ്പ എജെഎല്ലിന് അനുവദിച്ചത് നിയമവിരുദ്ധമാണെന്നുമാണ് പരാതി. നാളെ രാജ്യത്തെ മുഴുവൻ സംസ്ഥാന രാജഭവനിലേക്കും കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.മലബാർ ക്യാൻസർ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആന്റ് റിസർച്ചായി പ്രഖ്യാപിക്കുവാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സെന്ററിന്റെ പേര് മലബാർ ക്യാൻസർ സെന്റർ (പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആന്റ് റിസർച്ച്) എന്ന് പുനർനാമകരണം ചെയ്യും. മലബാറിലെ രോഗികൾക്ക് ഏറെ ആശ്വാകരമാകുന്ന തീരുമാനമാണ് സർക്കാർ എടുത്തിട്ടുള്ളത്.


മകൾക്ക് ബിസിനസ് തുടങ്ങാൻ മുഖ്യമന്ത്രി സഹായം തേടി'; സ്വപ്നാ സുരേഷ് ഹൈക്കോടതിയിൽ, ഇന്നും സംസ്ഥാനത്ത് പ്രതിഷേധം
വിമാനത്തിലെ അക്രമം പ്രതികൾക്ക് ജാമ്യമില്ല 

മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്നാ സുരേഷ്. മകൾക്ക് വേണ്ടി മുഖ്യമന്ത്രി തന്നോട് സഹായം തേടിയെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വപ്നാ സുരേഷ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾക്ക് ബിസിനസ് തുടങ്ങുന്നതിന് സഹായം നൽകുന്നതിനായി ക്ലിഫ് ഹൗസിലെ അടച്ചിട്ട മുറിയിൽ ചർച്ച നടത്തി. മകൾക്ക് ഐടി കമ്പനി തുടങ്ങാൻ ഷാർജാ ഭരണാധികാരിയുടെ സഹായം തേടിയതായും സ്വപ്നയുടെ സത്യവാങ്മൂലത്തിൽ പറയുന്നു. ശിവശങ്കറും നളിനി നേറ്റോയും ചർച്ചയിൽ പങ്കെടുത്തുവെന്നും സത്യവാങ്മൂലത്തിൽ സ്വപ്ന വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തുടർച്ചയായ അഞ്ചാം ദിവസവും പ്രതിഷേധം നടന്നു. തിരുവനന്തപുരത്ത് നടന്ന യുവമോർച്ച മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടന്ന് സെക്രട്ടേറിയറ്റ് വളപ്പിലേക്ക് പ്രവർത്തകർ ചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ അക്രമണത്തിന് മുതിർന്നവർക്ക് കുരുക്ക് മുറുകുകയാണ്. മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ പരാതിക്കാരുടെ മൊഴിയെ സാധൂകരിക്കുന്ന റിപ്പോർട്ടുമായി വിമാനക്കമ്പനി ഇൻഡിഗോ. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ തയ്യാറെടുക്കവെ, മൂന്ന് പേർ മുഖ്യമന്ത്രിക്ക് അരികിലേക്ക് പാഞ്ഞടുത്തുവെന്ന് പൊലീസിന് നൽകിയ റിപ്പോർട്ടിൽ ഇൻഡിഗോ പറയുന്നു. മുഖ്യമന്ത്രിക്ക് നേരെ നാടൻ ഭാഷയിൽ ഭീഷണി മുഴക്കിയെന്നും പൊലീസിന് റിപ്പോർട്ട് നൽകി.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമാണ് നടത്തിയതെന്നായിരുന്നു കോൺഗ്രസിന്റെയും പ്രതികളുടെയും വാദം. എന്നാൽ വധശ്രമമാണുണ്ടായതെന്ന് പരാതിക്കാർ ആരോപിച്ചിരുന്നു. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡിജിസിഎ) ഇൻഡിഗോ പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ശാന്തരാക്കാൻ ക്യാബിൻ ക്രൂ ശ്രമിച്ചെന്നും എന്നാൽ പ്രതിഷേധക്കാർ മുദ്രാവാക്യം വിളി തുടർന്നു എന്നുമാണ് പ്രാഥമിക റിപ്പോർട്ടിലുള്ളത്. പ്രതികളുടെ ജാമ്യാപേഷ കോടതി ഇന്ന് തള്ളി. രൂക്ഷമായ വിമർശനമാണ് കോടതി വിഷയത്തിൽ പ്രതികരിച്ചത്.
വിമാനത്തിനുളളിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച കേസ് പ്രത്യേക സംഘം യോഗം ചേർന്ന് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് എസ് പി പ്രതീഷ് തോട്ടത്തിലിൻറെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കൂത്തുപറമ്പ് ഡിവൈഎസ്പി പ്രദീപൻ കണ്ണിപ്പൊയിൽ, ശംഖുമുഖം അസിസ്റ്റൻറ് കമ്മീഷണർ ഡികെ പൃഥീരാജ്, വലിയതുറ സർക്കിൾ ഇൻസ്‌പെക്ടർ ടി സതികുമാർ, കൂത്തുപറമ്പ് സർക്കിൾ ഇൻസ്‌പെക്ടർ പിഎ ബിനുമോഹൻ, മട്ടന്നൂർ സർക്കിൾ ഇൻസ്‌പെക്ടർ എം കൃഷ്ണൻ എന്നിവടരങ്ങുന്നതാണ് സംഘം.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് തലസ്ഥാന നഗരത്തിലെ കലാസാംസ്‌കാരിക പ്രവർത്തകർ മാനവീയം വീഥിയിൽ ഒത്തുചേർന്നു.
മാനവീയം തെരുവിടം കൾച്ചർ കളക്റ്റീവ് സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളനം കവി വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു. കെ ജി സൂരജ് അധ്യക്ഷനായി. കെ ആർ അജയൻ, എം കെ രാജേന്ദ്രൻ, അനിൽ കുരിയാത്തി, മനു മാധവൻ, പി സി അരവിന്ദ് എന്നിവർ സംസാരിച്ചു. ബീന മാനവീയം സ്വാഗതവും സുനിൽ പട്ടിമറ്റം നന്ദിയും പറഞ്ഞു.


ഓണക്കാല വിപണി ലക്ഷ്യമാക്കി ജില്ലാ പഞ്ചായത്തിന്റെ കീഴിൽ നടപ്പാക്കുന്ന 'ഓണത്തിന് ഒരു കൊട്ട പൂവ്' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മൂന്നുപെരിയയിലെ മാവിലായി സർവീസ് സഹകരണ ബാങ്കിന്റെ സ്ഥലത്ത് നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ചെണ്ടുമല്ലി തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. പതിനാലാം പഞ്ചവൽസര പദ്ധതിയിൽ ജില്ലാ പഞ്ചായത്തിന്റെ 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ തെരെഞ്ഞെടുത്ത 545 കർഷക ഗ്രൂപ്പുകൾ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
മൂന്നുപെരിയയിൽ 10 കർഷക ഗ്രൂപ്പുകളുടെ സഹകരണത്തോടെ 6000 തൈകൾ നട്ടുപിടിപ്പിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ യു പി ശോഭ, വി കെ സുരേഷ് ബാബു, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രൻ കല്ലാട്ട്, കെ വി ബിജു, എൻ പി ശ്രീധരൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ പി ബാലഗോപാലൻ, പഞ്ചായത്ത് അംഗം കെ വി സവിത, മാവിലായി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ കരുണാകരൻ, സെക്രട്ടറി കിൻസ് വർഗീസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് പി എൻ സതീഷ ബാബു എന്നിവർ സംസാരിച്ചു.


വയോജനങ്ങളോടുള്ള അതിക്രമം: ബോധവത്കരണവുമായി സാമൂഹ്യനീതി വകുപ്പ് 

വയോജനങ്ങളോടുള്ള അതിക്രമങ്ങൾക്കെതിരെ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ പരിപാടിയും ജില്ലയിലെ ബി പി എൽ കുടുംബാംഗങ്ങൾക്ക് ഗ്ലൂക്കോമീറ്റർ നൽകുന്നതിന്റെ വിതരണോദ്ഘാടനവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.
110 പേർക്കാണ് ഗ്ലൂക്കോമീറ്റർ നൽകുന്നത്. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും എന്ന വിഷയത്തിൽ തളിപ്പറമ്പ് മെയിന്റനൻസ് ട്രിബ്യൂണൽ പ്രതിനിധി ഹാഷിം ചെറിയാണ്ടീലകത്തും എൽഡർലൈൻ സേവനങ്ങൾ എന്ന വിഷയത്തിൽ സാമൂഹ്യ നീതി വകുപ്പ് ഫീൽഡ് റെസ്‌പോൺസ് ഓഫീസർ കെ എസ് വിഷ്ണുവും ക്ലാസെടുത്തു. വയോജന മേഖലയിലും ഭിന്നശേഷി മേഖലയിലും മികച്ച പ്രവർത്തനം കാഴ്ചവെച്ചതിനുള്ള സഹചാരി അവാർഡ് വിതരണവും നടന്നു. മികച്ച എൻ സി സി യൂനിറ്റായി മട്ടന്നൂർ പഴശ്ശിരാജ എൻ എസ് എസ് കോളേജിനെയും മികച്ച എൻ എസ് എസ് യൂണിറ്റായി തലശ്ശേരി ബ്രണ്ണൻ ഹയർസെക്കണ്ടറി സ്‌കൂൾ യൂനിറ്റിനെയും തെരഞ്ഞെടുത്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. വയോജനങ്ങളുടെ ഫ്‌ളാഷ് മോബും കലക്‌ട്രേറ്റ് മൈതാനിയിൽ അരങ്ങേറി.

കോവിഡ് മൂന്നാം ഡോസ് വാക്‌സിൻ ഒരാഴ്ച പ്രത്യേക യജ്ഞം 
സംസ്ഥാനത്ത് ജൂൺ 16 വ്യാഴാഴ്ച മുതൽ 6 ദിവസങ്ങളിൽ പ്രിക്കോഷൻ ഡോസിനായി പ്രത്യേക യജ്ഞം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വ്യാഴം, വെള്ളി, തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിലാണ് പ്രിക്കോഷൻ ഡോസിനുള്ള യജ്ഞം ഉണ്ടായിരിക്കുന്നത്. ഒരു ജില്ലയിലും വാക്സിന് ക്ഷാമമില്ല. 60 വയസിന് മുകളിലുള്ള പാലിയേറ്റീവ് കെയർ രോഗികൾ, കിടപ്പ് രോഗികൾ, വയോജന മന്ദിരങ്ങളിലുള്ളവർ എന്നിവർക്ക് പ്രിക്കോഷൻ ഡോസ് വീട്ടിലെത്തി നൽകുന്നതിനും മന്ത്രി നിർദേശം നൽകി. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.
സംസ്ഥാനത്ത് കോവിഡ് കേസുകൾ ക്രമേണ കൂടി വരുന്ന സാഹചര്യത്തിൽ എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കേണ്ടതാണ്. ആഴ്ചയിലെ സ്ഥിതിവിവര കണക്കുകൾ പരിശോധിച്ചപ്പോൾ എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് കേസുകൾ കൂടുതൽ. എല്ലാ ജില്ലകളും പ്രത്യേകം ശ്രദ്ധിക്കാൻ മന്ത്രി നിർദേശം നൽകി. പകർച്ചവ്യാധി പ്രതിരോധത്തിന് സൂപ്പർവൈസറി പരിശോധനകൾ കൃത്യമായി നടത്തണം. ഫീൽഡ് പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദേശം നൽകി.
18 വയസ് മുതലുള്ള 88 ശതമാനം പേരാണ് രണ്ടാം ഡോസ് വാക്സിനെടുത്തത്. 22 ശതമാനം പേരാണ് പ്രിക്കോഷൻ ഡോസ് എടുത്തത്. 15 മുതൽ 17 വയസുവരെയുള്ള 84 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസും 56 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 12 മുതൽ 14 വയസുവരെയുള്ള 59 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 20 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 12 വയസിന് മുകളിലുള്ള എല്ലാ കുട്ടികൾക്കും വാക്സിൻ നൽകേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.ശുചിത്വ സാഗരം-സുന്ദര തീരം:
ജൂൺ 19ന് കടലോര നടത്തം

കടലും കടലോരവും പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനുള്ള 'ശുചിത്വ സാഗരം സുന്ദരതീരം' പദ്ധതിയുടെ ഭാഗമായി ജൂൺ 19 ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് പയ്യാമ്പലം ബീച്ചിൽ കടലോര നടത്തം സംലടിപ്പിക്കും. പദ്ധതിയുടെ ജില്ലാതല കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം ജില്ലാ പഞ്ചായത്തിൽ ചേർന്നു.
കടലിനെ അറിയാം, കടൽക്കാറ്റേൽക്കാം, കടൽത്തീരമണയാം എന്നതാണ് പദ്ധതിയുടെ മുദ്രാവാക്യം. ബോധവത്കരണം, പ്ലാസ്റ്റിക് മാലിന്യശേഖരണം, പുനരുപയോഗം, തുടർ ക്യാമ്പയിൻ എന്നിവ നടപ്പാക്കും. മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക. മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, ഏജൻസികൾ എന്നിവയുടെ സഹായത്തോടെയാണ് കടലും തീരവും പ്ലാസ്റ്റിക് മുക്തമാക്കുക.


മധുരം ഈ വിജയം: എസ്എസ്എൽസി പരീക്ഷയിൽ ജില്ല വീണ്ടും ഒന്നാമത് 99.77 ശതമാനം വിജയം

എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണയും റവന്യൂ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി കണ്ണൂർ ജില്ല.
99.77 ശതമാനമാണ് വിജയം. ജില്ലയിലെ 212 സ്‌കൂളുകളിൽ 167 സ്‌കൂളുകൾ നൂറ് ശതമാനം വിജയം കൈവരിച്ചു. ആകെ 35,249 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 35,167 വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. 4158 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.
തുടർച്ചയായ രണ്ടാം വർഷവും നേടിയ വിജയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ നേതൃത്വത്തിൽ ലഡു വിതരണം ചെയ്തു ആഘോഷിച്ചു.
കണ്ണൂർ ജില്ലയിലെ വിജയ ശതമാനം ഉയർത്തുന്നതിന് വേണ്ടി ജില്ലാ പഞ്ചായത്ത് മുഖാന്തിരം, കണ്ണൂർ ഡയറ്റ് സ്റ്റെപ്‌സ് എന്ന പേരിൽ പ്രത്യേക പഠന സഹായി തയ്യാറാക്കിയിരുന്നു. മുന്നേറാം ആത്മവിശ്വാസ ത്തോടെ എന്ന പേരിലുള്ള ക്യാമ്പയിൻ പ്രവർത്തനം വിജയ ശതമാനം ഉയർത്തുന്നതിന് സഹായകരമായി. കണ്ണൂർ ജില്ലയുടെ അഭിമാനം ഉയർത്തുന്നതിന് മുന്നിൽ നിന്ന വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഉദ്യോഗസ്ഥരെയും കണ്ണൂർ ജില്ലാ പഞ്ചായത്ത് അഭിനന്ദിച്ചു. നവാഗതരെ സ്വീകരിക്കാൻ ജില്ലയിലെ വിദ്യാലയങ്ങൾ സജ്ജമാണെന്നും അധിക ബാച്ചുകൾ വേണ്ട സാഹചര്യത്തിൽ സർക്കാറിനോട് ആവശ്യപ്പെടുമെന്നും പ്രസിഡണ്ട് അറിയിച്ചു.
ജില്ലാ പഞ്ചായത്തിന് മുന്നിൽ നടന്ന അനുമോദന പരിപാടിയിൽ ഡിഡിഇ കെ ബിന്ദു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ഇ.എൻ സതീഷ് ബാബു എന്നിവർ പങ്കെടുത്തു.

പഴയങ്ങാടി സബ് ട്രഷറി കെട്ടിടം 21ന് ധനകാര്യ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും

പഴയങ്ങാടി സബ് ട്രഷറിക്ക് പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂൺ 21 ന് രാവിലെ 9.30ന്
ധനകാര്യ വകുപ്പ് മന്ത്രി
കെ എൻ ബാലഗോപാൽ നിർവഹിക്കും.
എം വിജിൻ എം എൽ എ അധ്യക്ഷത വഹിക്കും. അത്യാധുനിക സൗകര്യത്തോടു കൂടിയുള്ള പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 2.43 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.
4150 ച.മീ വിസ്തീർണത്തിൽ
രണ്ടു നിലകളിലായി നിർമ്മിച്ച കെട്ടിടത്തിൽ
ഇടപ്പാടുകാർക്ക് മികച്ച സേവനം നൽകുന്നതിനുള്ള കൗണ്ടറുകൾ, ഓപ്പൺ ഓഡിറ്റോറിയം, ഡൈനിംഗ് ഹാൾ, ടോയ്‌ലറ്റ് എന്നിവ ഒരുക്കിയിട്ടുണ്ട്. ഇൻകലാണ് കെട്ടിട നിർമ്മാണ നിർവഹണം നടത്തിയത്.
39 വർഷമായി മാടായി ബാങ്കിന്റെ അധീനതയിലുള്ള വാടക കെട്ടിടത്തിലാണ് ട്രഷറി പ്രവർത്തിച്ചു വരുന്നത്.
ഉദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിന്റെ ഭാഗമായി എരിപുരം പബ്ലിക് ലൈബ്രറിയിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ എം വി ജിൻ എം എൽ എ അധ്യക്ഷത വഹിച്ചു.
ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ, വൈസ് പ്രസിഡന്റ് കെ.എൻ ഗീത, സി.പി മുഹമ്മദ് റഫീഖ്, പി കെ വിശ്വനാഥൻ, ജസീർ അഹമ്മദ് ,എൻ വി രാമകൃഷ്ണൻ , പി.നാരായണൻകുട്ടി, പി.അബ്ദുൾ ഖാദർ, ടി.വി ഗണേഷൻ, വി മണികണ്ഠൻ, എന്നിവർ സംസാരിച്ചു.
ജില്ലാ ട്രഷറി ഓഫീസർ ഹൈമ കെ.പി സ്വാഗതവും, സബ് ട്രഷറി ഓഫീസർ ടിവി തിലകൻ നന്ദിയും പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ എം വിജിൻ എം എൽ എ കൺവീനർ ടിവി തിലകൻ എന്നിവരെ തീരുമാനിച്ചു.
 
ഖേലോ ഇന്ത്യ യൂത്ത് ഗെയിം 2021 കേരളത്തിനുവേണ്ടി
 സ്വർണ്ണ മെഡൽ നേടിയ കെ. സിദ്ധാർഥിനെ വാരം രണ്ടാം ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സുരേഷ് ബാബു എളയാവൂർ ( DCC ജനറൽ സെക്രട്ടറി ) അനുമോദിച്ചു. ചടങ്ങിൽ ബൂത്ത്‌ പ്രസിഡന്റ്‌ ദിനേശൻ പണിക്കർ, പി. എ. ഹരി, രമേശൻ നായർ, സനിഷ. സി. പി, ധനേശൻ. കെ, എം. ഹരീന്ദ്രൻ, അശ്വന്ത്. പി എന്നിവർ സംസാരിച്ചു.
 
 

സ്വപ്‌‌ന സുരേഷിന്റെ സുഹൃത്ത്‌ ഷാജ് കിരൺ മൊഴി നൽകി


 

കൊച്ചി> സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ സുഹൃത്ത്‌ ഷാജ് കിരൺ എറണാകുളം പൊലീസ് ക്ലബ്ബിലെത്തി മൊഴി നൽകി. ഗൂഢാലോചന കേസ്‌ അന്വേഷിക്കുന്ന പ്രത്യേക അന്വേഷക സംഘത്തിനുമുന്നിലാണ്‌ മൊഴി നൽകിയത്‌. ബുധൻ ഉച്ചയ്‌ക്ക്‌ എത്തിയ ഷാജ്‌കിരണിന്റെ മൊഴിയെടുക്കൽ രാത്രിവരെ നീണ്ടു.
തനിക്ക് അറിയാവുന്ന കാര്യങ്ങൾ വിശദമായി അന്വേഷകസംഘത്തെ അറിയിച്ചെന്നും വിശദമായ മൊഴി എടുക്കണം എന്ന് അറിയിച്ചതിനാലാണ് എത്തിയതെന്നും ഷാജ് മാധ്യമങ്ങളോടു പറഞ്ഞു. സംഭവത്തിൽ ഗൂഢാലോചന നടന്നതായി സംശയിക്കുന്നുണ്ട്. ഇതിനകത്തു തന്നെ പെടുത്തിയിരിക്കുകയാണെന്നും ഷാജ് പറഞ്ഞു. ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും പ്രതികളല്ലെന്ന്‌ സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇരുവരും മുൻകൂർ ജാമ്യാപേക്ഷ നൽകിയപ്പോഴാണ്‌ സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്‌.

 


സംസ്ഥാനത്ത് ഇന്നും മൂവായിരം കടന്ന് കൊവിഡ് കേസുകൾ
സംസ്ഥാനത്ത് ഇന്നും മൂവായിരം കടന്ന് കൊവിഡ് കേസുകൾ. ഇന്ന് 3419 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് മരണം റിപ്പോർട്ട് ചെയ്തു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ. ജില്ലയിൽ പ്രതിദിന കൊവിഡ് 1000 കടന്നു. 1072 പേർക്കാണ് എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിൽ 604 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.സംസ്ഥാനത്ത് കൊവിഡ് കേസുകൾ ക്രമേണ കൂടി വരുന്ന സാഹചര്യത്തിൽ എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കേണ്ടതാണെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആഴ്ചയിലെ സ്ഥിതിവിവര കണക്കുകൾ പരിശോധിച്ചപ്പോൾ എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് കേസുകൾ കൂടുതൽ. എല്ലാ ജില്ലകളും പ്രത്യേകം ശ്രദ്ധിക്കാൻ മന്ത്രി നിർദേശം നൽകി.
കേരളത്തിൽ ജൂൺ 16 മുതൽ 6 ദിവസങ്ങളിൽ കൊവിഡ് കരുതൽ ഡോസിനായി പ്രത്യേക യജ്ഞം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 16, 17, 20, 21, 23, 24 എന്നീ തീയതികളിലാണ് പ്രിക്കോഷൻ ഡോസിനുള്ള യജ്ഞം ഉണ്ടായിരിക്കുന്നത്. ഒരു ജില്ലയിലും വാക്സിന് ക്ഷാമമില്ല. 60 വയസിന് മുകളിലുള്ള പാലിയേറ്റീവ് കെയർ രോഗികൾ, കിടപ്പ് രോഗികൾ, വയോജന മന്ദിരങ്ങളിലുള്ളവർ എന്നിവർക്ക് കരുതൽ ഡോസ് വീട്ടിലെത്തി നൽകാനും മന്ത്രി നിർദേശം നൽകി. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.

 

 

 


സുനിൽ ഝാക്കർ കോൺഗ്രസ് വിട്ടു

ന്യൂഡൽഹി
രാജസ്ഥാനിലെ ഉദയ്പുരിൽ ചിന്തൻ ശിബിരം നടക്കുന്നതിനിടെ പഞ്ചാബ് മുൻ പിസിസി അധ്യക്ഷൻ സുനിൽ ഝാക്കർ കോൺഗ്രസ് വിട്ടു. ഫെയ്സ്ബുക്കിൽ തത്സമയം എത്തിയായിരുന്നു രാജിപ്രഖ്യാപനം.

കോൺഗ്രസിന് നല്ലതുവരട്ടെയെന്നും മുൻ പ്രതിപക്ഷനേതാവായ ഝക്കർ പറഞ്ഞു. തെരഞ്ഞെടുപ്പുതോൽവിയിൽ മുൻമുഖ്യമന്ത്രി ചരൺജിത് ചന്നിയടക്കമുള്ള നേതാക്കളെ വിമർശിച്ചതിന് അച്ചടക്കസമിതി ഝാക്കറെ സസ്പെൻഡ് ചെയ്തിരുന്നു. കെ വി തോമസിനുള്ള നടപടിക്ക് ഒപ്പമാണ് എ കെ ആന്റണി അധ്യക്ഷനായ സമിതി നടപടിക്ക് ശുപാർശ ചെയ്തത്. ചന്നി കോൺഗ്രസിന് ബാധ്യതയാണെന്നായിരുന്നു പരാമർശം.

 

ചലച്ചിത്ര യാത്ര തുടങ്ങി

കാസർഗോഡ്
സംസ്ഥാന ചലച്ചിത്ര അക്കാദമി കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചലച്ചിത്ര യാത്രക്ക് തുടക്കമായി. കാസർഗോഡ് വുമൺ ആൻഡ് ചിൽഡ്രൻ ഹോമിൽ നടത്തിയ ചലച്ചിത്ര പ്രദർശനത്തിന്റെ ഉദ്ഘാടനം നീലേശ്വരം പോലീസ് സ്റ്റേഷനിലെ വനിത പോലീസ് ഉദ്യോഗസ്ഥ കെ ഷൈലജ നിർവഹിച്ചു. മാക്ക് ഫ്രെയിം സംഘടിപ്പിച്ച നാഷണൽ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററി അവാർഡ് ജേതാവ് ഡോക്യുമെന്ററി സംവിധായകൻ ചന്ദ്രു മുഖ്യാതിഥിയായി. കേരള മഹിള സമഖ്യ സൊസൈറ്റി കാസർഗോഡ് ഡി ഐ യു ജിൻസി. വിക്‌റ്റോറിയ, കാർത്തിയാനി വുമൺ ആൻഡ് ചിൽഡ്രൻസ് ഹോമിലെ സ്റ്റാഫുകളായ പ്രീത, സുധ, ശ്രീജ, ഗോപിക, സംസ്ഥാന ചലച്ചിത്ര അക്കാദമിയിലെ അരുൺ, കണ്ണൻ, സജിത്ത് എന്നിവർ പങ്കെടുത്തു. കേരള മഹിളാ സമഖ്യ സൊസൈറ്റി ജില്ലാ റിസോഴ്‌സ് പേഴ്‌സൺ അനീസ സ്വാഗതവും ഹരി ലക്ഷ്മി നന്ദിയും പറഞ്ഞു. ഇന്നും കാസർഗോഡ് പ്രദർശനം തുടരും. നാളെ കണ്ണൂർ ശിവപുരത്ത് പ്രദർശിപ്പിക്കും.


കൃഷിയിലെ ശ്രീലങ്കൻ പാഠവും കേരളവും

കൃഷി നഷ്ടമാണ്, അതിൽനിന്ന് ഒന്നും കിട്ടില്ല, അതിനാൽ വേറെ പണിനോക്കുന്നു, പാലക്കാടൻ കർഷകർ ഒരുകാലത്ത് പറഞ്ഞത് ഇങ്ങനെയായിരുന്നു. നെല്ല് സംഭരണം സ്വപ്നമായ കാലമായിരുന്നു അന്ന്. കിട്ടിയ വിലയ്ക്ക് മില്ലുകാർക്ക് നെല്ല് നൽകി വീട്ടുചെലവ് നടത്തിയിരുന്ന കാലം. ആ സാഹചര്യം പൂർണമായും മാറി. ചെറുകിട കർഷകർ ഇന്ന് കൃഷി ഉപജീവനമാർഗമായി, അതിലേറെ അഭിമാനമായി കൊണ്ടുനടക്കുകയാണ് '
എന്നാൽ ഇന്ന് എല്ലാം മാറി. നഷ്ടം എന്നത് പഴയ കഥ മാത്രം. കൃഷി നശിച്ചാൽ ഇന്ന് വലിയ നഷ്ടമുണ്ടാകില്ല. കൃത്യമായ നഷ്ടപരിഹാരം ലഭിക്കും. മികച്ച വിളവ് ലഭിച്ചാൽ കാര്യക്ഷമമായ സംഭരണം കർഷകന് നല്ല പ്രതിഫലവും നേടിക്കൊടുക്കും. ഏക്കറിന് 2200 കിലോ നെല്ല് സംഭരിച്ച സ്ഥാനത്ത് ഇന്ന് 3000 കിലോവരെ സംഭരിക്കാൻ സർക്കാർ സന്നദ്ധമായി. അതായത് ഉൽപ്പാദനം വർധിച്ചു. അത് സർക്കാരിന്റെ ഇടപെടൽകൊണ്ടുതന്നെ.
ഉൽപാജന മേഖല ഉപേക്ഷിച്ച് പൂർണമായും ടൂറിസത്തിന്റെ പിറകെ പോയതാണ് ശ്രീലങ്കയിലെ സാമ്പത്തിക രംഗം തകരാൻ കാരണമെന്ന് വിദഗ്ദർ പറയുന്നു. രാസവള പ്രയോഗം കാർഷിക മേഖലയിൽ നിന്ന് പൂർണമായും വർഷങ്ങൾക്ക് മുന്നേ ശ്രീലങ്ക ഉപേക്ഷിച്ചെന്നും പറയുന്നു. ഇവിടെയാണ് കേരളത്തിന്റെ കാർഷിക പാഠം തിരിച്ചറിയേണ്ടത്.
ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയ സുഭിക്ഷ കേരളം പദ്ധതി ഏറെ ശ്രദ്ധ നേടുകയും പച്ചക്കറി ഉൽപ്പാദനത്തിൽ റെക്കോഡ് മുന്നേറ്റമുണ്ടാക്കാൻ സഹായമാകുകയും ചെയ്തു. ജനങ്ങൾ പദ്ധതി സ്വയം ഏറ്റെടുത്ത് വീട്ടുമുറ്റത്തും മട്ടുപ്പാവിലും പാതയേരങ്ങളിൽവരെ പച്ചക്കറി വിളയുന്ന നാടായി കേരളം മാറി. അതിന്റെ തുടർച്ചയാണ് രണ്ടാം പിണറായി സർക്കാരിന്റെ കാർഷികമേഖലയിലെ ഇടപെടലും.
കാർഷിക സ്വയംപര്യാപ്തതയിലേക്കുള്ള സുപ്രധാന ചുവടുവയ്പുമായാണ് സർക്കാർ മുന്നേറുന്നതെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു. വിള ഇൻഷുറൻസ്, കേരഗ്രാമം പദ്ധതി, കർഷകർക്ക് റോയൽറ്റി, മൂല്യവർധിത ഉൽപ്പാദന പ്രോത്സാഹനം തുടങ്ങിയ പദ്ധതികളിലൂടെ കേരളം മുന്നേറ്റത്തിന്റെ പാതയിലാണെന്ന് മികച്ച കൃഷിക്കാരനായ ചന്ദ്രൻ പറഞ്ഞു. സംഭരണവില കൃത്യമായി ലഭിക്കുന്നതിനൊപ്പം ഉഴവുകൂലിയും കിട്ടുന്നത് ആശാവഹമാണ്. കർഷകർക്ക് റോയൽറ്റി നൽകാനുള്ള തീരുമാനം വിപ്ലവകരമാണ്. തരിശുഭൂമിയിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് നടപ്പാക്കിയ പദ്ധതി ഏറെ ഗുണം കണ്ടു. സുഭിക്ഷ കേരളം പദ്ധതിയിലൂടെ എല്ലാവരും കൃഷിയിറക്കുന്ന നാടായി കേരളം മാറി. പച്ചക്കറിക്ക് തറവില പ്രഖ്യാപിച്ച ഏക സംസ്ഥാനമാണ് കേരളം.
നെൽക്കൃഷിയിൽ പാടശേഖരസമിതികളുടെ ഇടപെടൽ പ്രധാനമാണ്. സംസ്ഥാനത്തിന്റെ നെല്ലറയായ പാലക്കാട് സമിതികൾ സജീവമാണ്. പാകമെത്തുന്ന നെല്ല് അളന്ന് കൃത്യമായി സപ്ലൈകോയ്ക്ക് കൈമാറാൻ കർഷകർക്ക് തുണയാകുന്നത് പാടശേഖരസമിതികളാണ്. നെല്ലിന്റെ താങ്ങുവില നിലവിൽ ഒരു പ്രശ്നവുമില്ലാതെ കിട്ടുന്നുണ്ട്. ഘട്ടംഘട്ടമായി സംസ്ഥാന സർക്കാർ ഇൻസെന്റീവ് തുക വർധിപ്പിക്കുന്നുണ്ട്. ഇതൊക്കെ ഈ മേഖലയിൽ ഊർജ്ജം പകരുന്നതാണെന്ന് കർഷകർ പറയുന്നു.

നരയൻ കുമ്പളം


ശാസ്ത്രനാമം:
ബെനിൻകാസ
ഹിസ്പിഡ
സസ്യകുടുംബം:
കുക്കുർ ബിയേസി
സംസ്‌കൃത നാമം:
കൂശ്മാണ്ഡം, പീതപുഷ്പം, ബൃഹത് ഫലം

സസ്യ വിവരണം
നിലത്തു കൂടി പടർന്നു വളരുന്ന വളളിച്ചെടിയാണിത്. ഉയരത്തിലേക്ക് പടർന്നു കയറാനും കുമ്പളവള്ളികൾക്ക് കഴിവുണ്ട്. തണ്ട് മൃദുവും പച്ചനിറത്തോട് കൂടിയതുമാണ്. വള്ളികളിൽ ജലാംശം അടങ്ങിയിരിക്കും. ഏതാണ്ട് ഹൃദയാകൃതിയാണ് ഇലകൾക്ക് . വള്ളികളിൽ സമ്മുഖമായി ഇലകൾ വളരുന്നു. ഇതിന്റെ ഇലകളും വള്ളികളും വെളുത്ത രോമങ്ങളാൽ ആവൃതമാണ്. തായ് വള്ളികളുടെ മേൽ ഇലഞെട്ടുകളോടനുബന്ധിച്ച് സ്പ്രിംഗ് പോലുള്ള നേരിയ വള്ളികൾ കാണപ്പെടുന്നു. ഇവയുടെ സഹായത്തോടെയാണ് ചെടി താങ്ങുകളിൽ പറ്റിപ്പിടിച്ചു വളരുന്നത്. പുഷ്പങ്ങൾ മഞ്ഞ നിറത്തോട് കൂടിയതാണ്. ആൺ പൂക്കളും പെൺപൂക്കളും ഇതിൽ വെവ്വേറെ കാണപ്പെടുന്നു. പെൺപൂക്കൾക്ക് മൂന്ന് സെ.മീറ്റർ നീളമുള്ള രോമാവൃതമായ
പൂഞെട്ട് ഉണ്ടായിരിക്കും. ആൺ പൂക്കളുടെ ഞെട്ടിന് ഇതിലും നീളം കൂടുതലാണ്. പൊതുവെ നീണ്ട് ഉരുണ്ട കായ്കളാണ് കുമ്പളത്തിൽ ഉണ്ടാകുന്നത്. പച്ചനിറത്തിൽ കട്ടികൂടിയ പുറം തൊലിയുണ്ട്. പുറംതൊലി വെളുത്ത പൊടിയാൽ ആവൃതമായിരിക്കും. അകത്ത് വെളുത്ത മാംസളഭാഗവും അതിൽ അനേകം വിത്തുകളും കാണും.
വിളവെടുത്തതിന് ശേഷം ഒരു വർഷത്തോളം കുമ്പളം കേട് വരാതെ നിലനില്ക്കുന്നു. തെക്കേ ഇന്ത്യയിൽ പൊതുവേയും കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പാടത്തും പറമ്പത്തും കൃഷി ചെയ്യപ്പെടുന്ന പച്ചക്കറി വിള കൂടിയാണിത്.

കൃഷി രീതി
ജനുവരി - മാർച്ച്, സെപ്തംബർ-ഡിസംബർ കാലങ്ങളാണ് കുമ്പള കൃഷിക്കനുയോജ്യം.
രണ്ടടി വലുപ്പവും ഒന്ന് - ഒന്നരയടി ആഴവുമുള്ള കുഴികളെടുത്ത് മേൽ ഉണ്ണും കാലിവളവും കലർത്തിയ ശേഷം കുഴിയൊന്നിന് 5 - 6 വിത്ത് വീതം നടാം. മുളച്ച് രണ്ടാഴ്ചക്ക് ശേഷം ഒരു തടത്തിൽ നല്ല മൂന്ന് തൈകൾ വീതം നിർത്തിയാൽ മതി. ഐശ്വര്യ, ഇന്ദു , താര, ഗഅഡ ലോക്കൽ ,കോ-1 , കോ- 2 എന്നിവ മികച്ച ഇനങ്ങളാണ്. കള നിയന്ത്രണം, ഇടയിളക്കൽ, മേൽ വളപ്രയോഗം, ആവശ്യാനുസരണം നന നൽകൽ എന്നിവയാണ് പരിചരണ പ്രവർത്തനങ്ങൾ .
മഴക്കാലത്തെ കൃഷിയിൽ ചെടിക്ക് ചുറ്റും വെള്ളം കെട്ടി നില്ക്കാത്ത വിധം മണ്ണൊരുക്കണം.
നട്ട് നാല് - അഞ്ച് മാസം കൊണ്ട് വിളവെടുപ്പിനാകും.

രാസഘടകങ്ങൾ
പ്രധാനമായും കുക്കുർ ബിറ്റിൻ എന്ന ആൽക്കലോയിഡ് ഫലത്തിൽ അടങ്ങിയിരിക്കുന്നു.

ഔഷധ , പോഷക ഗുണങ്ങൾ
പൊതുവെ ഭക്ഷ്യാവശ്യങ്ങൾക്കായാണ് കുമ്പളം ഉപയോഗിക്കുന്നത്. ഇളം കായ്കൾ പച്ചക്ക് കഴിക്കുന്നതിനും ജ്യൂസുകൾ തയ്യാറാക്കുന്നതിനും നല്ലതാണ്. ഇതിന്റെ കായ്കൾ ഉപയോഗിച്ച് വിവിധ തരത്തിലുള്ള കറികൾ പാകപ്പെടുത്തുന്നുണ്ട്. ഇതിന്റെ അധികം മൂക്കാത്ത ഇലകളും പുഷ്പ മുകുളങ്ങളും വേവിച്ച് പച്ചക്കറി യെന്ന നിലയിൽ ഉപയോഗിക്കാറുണ്ട്. ഇതിന്റെ വിത്തുകൾ വറുത്തു തിന്നാനും നല്ലതാണ്.
പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ധാതുലവണങ്ങൾ, വിറ്റമിൻ എന്നിവയെല്ലാം കുമ്പളത്തിൽ അടങ്ങിയിരിക്കുന്നു.
സമൂലമായ ഔഷധ ഗുണമുള്ള ഫല സസ്യം കൂടിയാണ് കുമ്പളം.
ഫലത്തിന്റെ തൊലി ഉപയോഗിച്ചുണ്ടാക്കുന്ന ഔഷധങ്ങൾ മൂത്രാശയ രോഗങ്ങൾക്ക് ശമനമേകും. ആയുർവേദത്തിൽ ഇതിന്റെ വിത്തുകൾ ഉപയോഗിച്ച് ചുമ, പനി തുടങ്ങിയ രോഗങ്ങൾക്കുള്ള ഔഷധങ്ങൾ നിർമ്മിക്കുന്നു.

ചില ഔഷധപ്രയോഗങ്ങൾ
കുമ്പളങ്ങ ജ്യൂസ് ആക്കി കഴിച്ചാൽ ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളപ്പെട്ട് ശരീരം ശുദ്ധമാകും.
ഇതിന്റെ ഫലമജ്ജ പിഴിഞ്ഞെടുത്ത 15 മി.. ലി നീരിൽ 5 ഗ്രാം ഇരട്ടിമധുരം പൊടിച്ചു ചേർത്ത് ഉച്ചക്കും വൈകീട്ടും കഴിക്കുന്നത് അപസ്മാരത്തിനുള്ള ചികിത്സയാണ്.
കുമ്പള നീരിൽ ജീരകപ്പൊടി ചേർത്ത് കഴിക്കുന്നതും , കുമ്പള നീരിൽ കൂവളത്തില അരച്ചുചേർത്ത് നിത്യവും കഴിക്കുന്നതും ശ്വാസകോശ രോഗങ്ങൾക്ക് ശമനമുണ്ടാക്കും.
കുമ്പളങ്ങ ജ്യൂസ് പതിവാക്കുന്നതിലൂടെ തൈറോയിഡിന്റെ സാധ്യതയും, തൈറോയ്ഡ് രോഗവും ഇല്ലാതാക്കും.
കുമ്പളങ്ങ യുടെ അനുമോദനം ഒരു വിത്തും തൊലിയും വെളിച്ചെണ്ണയിൽ കാച്ചിയെടുത്ത് തലയിൽ തേക്കുന്നത് താരൻ ശല്യം ഇല്ലാതാക്കും.
മൂത്ത കുമ്പളങ്ങയുടെ വിത്ത് പൊടിയാക്കി ആറു ഗ്രാം രാവിലെ വെറും വയറ്റിൽ ചൂടുവെള്ളത്തിൽ കലർത്തി കുടിച്ചാൽ ഉദരകൃമി നശിക്കും. ഇത് മൂന്നു ദിവസം തുടർന്ന് കഴിക്കണം.
ഫലം ഇടിച്ചു പിഴിഞ്ഞ നീര് 10 മുതൽ 15 മി.ലി. വരെ പതിവായി ദിവസം രണ്ടുനേരം വീതം കുടിച്ചാൽ പ്രമേഹത്തിന് ശമനം ഉണ്ടാകും. ഇത് ബുദ്ധിശക്തി വർധനവിനും ഉപകരിക്കും.
വയറ്റിലെ അസിഡിറ്റിയും, അൾസറും ഇല്ലാതാവാൻ കുമ്പളങ്ങ ജ്യൂസ് പതിവാക്കുന്നത് വഴി സാധ്യമാകും .
കാസം, ക്ഷയം എന്നിവ അകറ്റാനും , ബുദ്ധിശക്തിക്കും ശരീരബലത്തിനുമുള്ള കൂഷ്മാണ്ഡ രസായനത്തിലെ പ്രധാന ഘടകമാണിത്.

പ്രാദേശികമായുണ്ടാകാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ പഠിച്ച് ജനങ്ങളുടെ ഉൽക്കണ്ഠയ്ക്ക് പരിഹാരം കാണണം
ഉൾനാടൻ ജലപാത നിർമാണം ത്വരിതപ്പെടുത്തുക
മട്ടന്നൂർ
ഉൾനാടൻ ജലപാത നിർമാണം ത്വരിതപ്പെടുത്തണമെന്നും പ്രാദേശികമായുണ്ടാകാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ പ്രത്യേകമായ് പഠിച്ച് ജനങ്ങളുടെ ഉൽക്കണ്ഠയ്ക്ക് പരിഹാരം കാണണമെന്നും ശാസ്ത്രസാഹിത്യ പരിഷത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
തിരുവനന്തപുരം ജില്ലയിലെ കോവളത്ത് നിന്നാരംഭിച്ച് കാസർഗോഡ് ജില്ലയിലെ ബേക്കലിൽ അവസാനിക്കുന്ന കേരള ഉൾനാടൻ ജലപാതാ നിർമാണം ഇഴഞ്ഞുനീങ്ങുകയാണ്. കണ്ണൂർ ജില്ലയിൽ കാര്യമായ തോതിലുള്ള പ്രവൃത്തികൾ ഇനിയും ആരംഭിച്ചിട്ടില്ല. പാനൂർ, തലശ്ശേരി, ചാല തുടങ്ങിയ പ്രദേശങ്ങളിൽ ജനങ്ങൾ ജലപാത നിർമാണവുമായി ബന്ധപ്പെട്ട് പരിഭ്രാന്തിയിലാണ്. തങ്ങളുടെ പ്രദേശത്ത് കുടിവെള്ള സ്രോതസ് വരണ്ടു പോകുമെന്നും ഉപ്പുവെള്ളം കലരുമെന്നും ജനങ്ങൾ ഭയപ്പെടുന്നുണ്ട്. ജനങ്ങളുമായ് പദ്ധതിയുമായി ബന്ധപ്പെട്ട ആശയങ്ങൾ ചർച്ച ചെയ്ത് ഇത്തരം ആശങ്കകൾ പരിഹരിക്കാൻ അധികൃതർ തയ്യാറാകണം
മട്ടന്നൂർ ഗവ. യുപിസ്‌കൂളിൽ നടന്ന സമ്മേളനത്തിന്റെ രണ്ടാം ദിവസം സംസ്ഥാന പ്രസിഡന്റ് ഒ എം ശങ്കരൻ, സംഘടനാ രേഖയിൽ മേൽ നടന്ന ചർച്ചക്ക മറുപടി പറഞ്ഞ് കൊണ്ട് കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ കെ വിനോദ് കുമാർ, വിവി ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.
ജെൻഡർ നയ രേഖ അവതരിപ്പിച്ച് സംസ്ഥാന കൺവീനർ വിപി സിന്ധുവും കെ റെയിൽ അവതരണം ടി ഗംഗാധരനും നടത്തി. കേന്ദ്ര നിർവാഹക സമിതി അംഗം എം ദിവാകരൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പിപി ബാബു ഭാവി പ്രവർത്തനം അവതരിപ്പിച്ചു. സിപി ഹരീന്ദ്രൻ, കമലാ സുധാകരൻ, കെ കെ രവി, പിവി പുരുഷോത്തമൻ, കെ സുരേഷ് എന്നിവർ പ്രമേയം അവതരിപ്പിച്ചു. ജെൻഡർ പഠനം ടിവി നാരായണൻ അവതരിപ്പിച്ചു.
ദേശീയ പാത വികസനത്തിന്റെ മറവിൽ വയലുകളും ചതുപ്പുനിലങ്ങളും അനധികൃതമായി മണ്ണിട്ടു നികത്തുന്നത് തടയുക. നീരുറവുകളുടെ ഒഴുക്ക് തടയാതിരിക്കുക, പൊതു ഗതാഗതം മെച്ചപ്പെടുത്താൻ സർക്കാർ ഇടപെടുക, പുതിയ കേന്ദ്രവിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കുന്നത് സംബന്ധിച്ച് വ്യാപകമായ ജനകീയ സംവാദങ്ങൾ സംഘടിപ്പിച്ച് ജനങ്ങൾക്കിടയിലെ ആശങ്കയകറ്റുക, എൽ.എസ്എസ്, യു.എസ്.എസ്. പരീക്ഷകൾ കാലോചിതവും ശാസ്ത്രീയവുമായ രീതിയിൽ പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

പി കെ സുധാകരൻ പ്രസിഡന്റ് പി പി ബാബു സെക്രട്ടറി