മലയാളി പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ചിത്രമാണ് ജിത്തു ജോസഫിന്റെ 'ദൃശ്യം'. അതിനാൽ തന്നെ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാർത്തയെയും ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ദൃശ്യം2ന്റെ ഷൂട്ടിംഗ് കൊച്ചിയിൽ ആരംഭിക്കുകയും ചെയ്തു.

ഇപ്പോൾ പുതിയ ചിത്രത്തിന്റെ ലോക്കേഷനിൽ നിന്നുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് നായകൻ മോഹൻലാൽ. മീന, എസ്തർ, അൻസിബ എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രമാണ് മോഹൻലാൽ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് ചിത്രീകരണം. കോവിഡ് പരിശോധന പൂർത്തിയായവരാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നതെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. ഷൂട്ടിങിനു മുന്നോടിയായി സിനിമയുടെ അണിയറപ്രവർത്തകർക്ക് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു.

ആദ്യ പത്ത് ദിവസം ഇൻഡോർ രംഗങ്ങളാവും ചിത്രീകരിക്കുക. രണ്ടാഴ്ചയ്ക്കപ്പുറം തൊടുപുഴയിലേക്ക് ഷൂട്ടിങ് ഷിഫ്റ്റ് ചെയ്യും. ഇവരുമായി സെറ്റിലേക്ക് ഭക്ഷണത്തിനടക്കമുള്ള സാധനങ്ങൾ വാങ്ങുന്നവർക്കും ഷൂട്ടിങ് സ്ഥലത്തേക്കുള്ള സുരക്ഷ ഒരുക്കുന്ന ടീമിനും പുറത്തു നിന്നുള്ളവർക്കുമോ ബന്ധപ്പെടാൻ സാഹചര്യമുണ്ടാകില്ല. ഷൂട്ടിങ് തീരുന്നതുവരെ സംഘത്തിലുള്ള ആർക്കും പുറത്തു പോകാനും അനുവാദമുണ്ടാകില്ല. 17-ന് തുടങ്ങേണ്ടിയിരുന്ന ചിത്രം കോവിഡ് സമ്പർക്കവ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ മാറ്റുകയായിരുന്നു.
ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിൽ ദൃശ്യം ആദ്യഭാഗത്തിൽ ഒന്നിച്ച അതേ ടീം തന്നെയാണ്