കണ്ണൂർ
നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ പോകുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയൽ കാർഡ് കൈവശം ഉണ്ടായിരിക്കൽ നിർബന്ധമാണ്. വോട്ടർ സ്ലിപ്പ്, സഹകരണ ബാങ്ക് പാസ്സ് ബുക്ക് എന്നിവ തിരിച്ചറിയൽ രേഖയായി സ്വീകരിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ കാർഡുകൾ ചുവടെ:
1. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വോട്ടർ ഐഡി കാർഡ്
2. ആധാർ കാർഡ്
3. തൊഴിലുറപ്പ് പദ്ധതിയുടെ ഫോട്ടോ പതിച്ച തൊഴിൽ കാർഡ്
4. കേരളത്തിലെ സഹകരണ ബാങ്കുകൾ ഒഴികെയുള്ള ഏതെങ്കിലും ബാങ്കോ പോസ്റ്റ് ഓഫിസോ ഇഷ്യൂ ചെയ്ത ഫോട്ടോ പതിച്ച പാസ് ബുക്ക്
5. തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട് കാർഡ്
6. ഡ്രൈവിംഗ് ലൈസൻസ്
7. പാൻ കാർഡ്
8. ദേശീയ ജനസംഖ്യാ റജിസ്റ്ററിന്റെ ഭാഗമായി റജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ ഇഷ്യൂ ചെയ്ത സ്മാർട് കാർഡ്
9. ഇന്ത്യൻ പാസ്‌പോർട്ട്
10. ഫോട്ടോ പതിച്ച പെൻഷൻ രേഖ
11. കേന്ദ്ര/സംസ്ഥാന സർക്കാരുകളും പൊതുമേഖലാ സ്ഥാപനങ്ങളും പബ്ലിക് ലിമിറ്റഡ് കമ്പനികളും ജീവനക്കാർക്ക് നൽകുന്ന ഫോട്ടോ പതിച്ച സർവീസ് തിരിച്ചറിയൽ കാർഡ്
12. എംപി/എംഎൽഎ/എംഎൽസിമാർക്ക് അനുവദിച്ചിരിക്കുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡ്